മനസ്സ്

അവളുടെ മനസ്സ് ജീവിതാനുഭവങ്ങളാല്‍ സമ്പന്നമാണ്. ‘കിച്ച‘ എന്ന 21 കാരിയുടെ കരഞ്ഞുകിണ്ടിരുന്ന് കിച്ചയെയാണ് അന്നു ഞാന്‍ കണ്ടത്. ജീവിതത്തില്‍ സന്തോഷമായാലും ദുഃഖമായാലും സ്വകാര്യത വേണം. എന്ന അവളുടെ തത്വത്തിന് അല്പം പോലും കളങ്കം ഏല്‍ക്കാതിരിക്കുവാന്‍ ഏറെ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അന്നവള്‍ക്ക് അതിന് കഴിഞ്ഞില്ല.

കിച്ചയ്ക്ക് ദുഃഖങ്ങളെ സ്വയം അടക്കിയിരുന്നപ്പോള്‍ ലഭിച്ചിരുന്ന് രസാനുഭൂതൈയെ തകര്‍ക്കുവാന്‍ മാത്രം അസഹനീയമായ എന്താണ് അവളെ ബാധിച്ചിരിക്കുന്നത്. ഞാന്‍ ഏറെ ആരാധിച്ചിരുന്ന് കിച്ചയ്ക്ക് എന്തു സംഭവിച്ചു എന്നറിയാനുള്ള എന്റെ അന്വേഷണതൃഷ്ണ, എന്റെ രാവുകളെ പകലുകളാക്കി മാറ്റുകയായിരുന്നു. ദൈവമാക്കുന്ന ശക്തിയാണ് അതിന ഒരു വിരാമം കുടിച്ചത്. ‘കിച്ചയുടെ സഹോദരു, എന്റെ താസ്സാകുന്ന് ആശയക്കുഴപ്പത്തിലേയ്ക്ക് നവ്യാന്ദചൈതന്യം വീശിയ, കിച്ചയുടെ തന്നെ മനസ്സുള്ള മറ്റൊരു ജീവന്‍. എന്നില്‍ ആ രാവ് കിച്ചയെക്കുറിച്ചറിയാനുള്ള ആകാംഷയാല്‍ കുതിക്കുകയും എന്നാല്‍ ഈശ്വരന്റെ മാനവസൃഷ്ടിയിലുള്ള വൈവിധ്യത്തെക്കുറിച്ചോര്‍ത്ത് ഇഴയുകയുമായിരുന്നു.

എന്റെ നിദ്രയെ അവളുടെ ജീവിതാനുഭവങ്ങള്‍ വരിഞ്ഞുമുറക്കുവാന്‍ തുടങ്ങിയിരുന്നു. കിച്ചയുടെ പ്രാര്‍ത്ഥനകളില്‍ അതുമാത്രമാണ്. ഉണ്ടായിരുന്നതെന്ന് എനിക്കറിയാമായിരുന്നു. കിച്ചു കൊതിക്കുന്ന ആ ദിനത്തിനായ്.

സാഹചര്യങ്ങള്‍ മനുഷ്യന്റെ ജീവിതഗതി നിര്‍ണ്ണയിക്കുന്നു എന്നത് വളരെ വ്യക്തമായ് കിച്ചയുടെ അമ്മയുടെ ജീവിതം തെളിയിക്കുന്നു. രോഗിയായ അമ്മയെയും, സ്നേഹവാത്സല്യങ്ങളാല്‍ നിറഞ്ഞ അച്ഛനെ ശുശ്രൂഷിച്ചും, പാടത്തും പറമ്പിലുമെല്ലാം അദ്ധ്വാനിച്ചു സ്നേഹത്തിന്റെ കുളിര്‍ തെന്നലായിരുന്നു കിച്ചയുടെ അമ്മ. തനിക്കു നേടാന്‍ കഴിയാത്തത്, തന്റെ മകളിലൂടെ നേടിയെടുക്കണമെന്ന അമ്മയും, ബുദ്ധിമുട്ടുകള്‍ കഴിവതും തന്റെ, കുഞ്ഞുങ്ങളെ അറിയിക്കാതെ ദൃഡമായ ,മനസ്സോടുകൂടി ജീവിതത്തെ കരയ്ക്കടുപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍. തന്റെ കുഞ്ഞൂങ്ങളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കുവേണ്ടി തെല്ലുപോലും ദുഖമില്ലാതെ പൊന്നിന്‍ വളകള്‍ ഒന്നൊന്നായ് ഊരി നല്‍കുന്ന അമ്മയും, സ്നേഹമെന്ന മാസ്മരിക ശക്തിയാല്‍ അല്ലലുകളെ തുടച്ചുനീക്കുന്ന അച്ചനുമായിരുന്നു. കിച്ചയുടെ മനസ്സില്‍ എന്നും. സ്വന്തമായ് അദ്ധ്വാനിച്ച ലഭിക്കുന്ന ആദ്യ പണം മാതാപിതാക്കന്മാര്‍ക്കു സമര്‍പ്പിക്കുന്ന ആ ദിനമായിരുന്നു അവളുടെ ലക്ഷ്യം.

കിച്ചയുടെ സഹോദരിയെ കണ്ടുമുട്ടുന്നതുവരെ കിച്ചയുടെ തേങ്ങലാര്‍ന്ന അന്നു ഞാന്‍ കണ്ട മുഖമായിരുന്നു എന്റെ മനസ്സില്‍.എന്നില്‍ സ്നേഹത്തിന്റെ ആഴമേറിയ സ്പന്ദനങ്ങളെ തൊട്ടുണര്‍ത്തുന്നവയായിരുന്നു കിച്ചയുടെ സഹോദരിയില്‍ നിന്നും ഞാനറിഞ്ഞവ.

യൌവനോദയത്തില്‍ കിച്ചയുടെ മനസ്സിനെ കീഴ്പ്പെടുത്തിയ അവന്‍ ‘മുന്ന’

രണ്ടു മനസ്സുകള്‍ തമ്മില്‍ ഇഷ്ടപ്പെടുന്നത് ഒരു തെറ്റാണെന്നു പറയുവാന്‍ ആര്‍ക്കുംകഴിയും? അതെ അതു തന്നെയാണ് കിച്ചയിലും സംഭവിച്ചത്. കുറച്ചു നാളുകള്‍ക്കു മാത്രമായിരുന്നെങ്കില്‍ പോലും, കിച്ച മുന്നയില്‍ നിന്ന താന്‍ ഇതുവരെ കാണാത്ത് ഒരു മനസ്സ് അനുഭവിച്ചറിഞ്ഞു.

വെടും മൂന്നു മാസങ്ങള്‍മാത്രമാണ് താന്‍ ആകൃഷ്ടയായ് ആ മനസ്സിനെ അവള്‍ക്കു സ്വന്തമാക്കുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. “സ്നേഹക്കുവാന്‍ മാത്രം പഠിപ്പിച്ചിട്ടുള്‍ല അച്ഛന്‍ തന്നെ സ്നേഹിക്കുവാന്‍ മാത്രം പഠിപ്പിച്ചിട്ടുള്ള അച്ഛന്‍ തന്നെ സ്നേഹിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയാണോ ചയ്തത്? അതെയോ, ജീവിതത്തില്‍ തന്റെ ലക്ഷ്യത്തെ നേടുവാനുള്ള വിഘനമായ് നിന്ന ഒന്നിനെ അകറ്റുകയാണോ ചെയ്തത്? കടുത്ത ശിവഭക്തയായ കിച്ചു നിറകണ്ണുകളോടെ മഹാദേവനോട് ചോദിക്കുന്നു. താന്‍ ചെയ്തത് തെറ്റാണെങ്കില്‍ പൊറുക്കുക എന്നവള്‍ കേണപേക്ഷിച്ചു.

കാര്‍മേഘങ്ങളാകുന്ന സങ്കടങ്ങളുടെമേല്‍ സന്തോഷത്തിന്റെ മഴപെയ്യിക്കുന്നതുപേലെ അവള്‍ അഭിനയിക്കുകയാണിപ്പോള്‍, മനസ്സില്‍ ഒരു പ്രാര്‍ത്ഥന മാത്രവുമായ്. തനിക്കു വിധിച്ചിട്ടുള്ളതാണ് മുന്നയെങ്കില്‍ നല്‍കുക, അവിടുത്തെ ഹിതം മറിച്ചാണെങ്കില്‍ അനുഭവകലവറയായ തന്റെ മനസ്സില്‍ എന്നും മായാത്ത ഒന്നായ് സൂക്ഷിക്കുവാന്‍ അനുവദിക്കുക അത്രമാത്രം.

ഇത്രയുമെല്ലാം കിച്ചയുടെ സഹോദരിയില്‍ നിന്നും അറിഞ്ഞുകഴിഞ്ഞപ്പോള്‍, എനിക്ക് ഒരുപാട് ജീവിതനുഭവങ്ങള്‍ സ്വായത്തമാക്കുവാന്‍ കഴിഞ്ഞതുപോലെയും ഒപ്പം ഒരു സംശയം ഉന്നയിക്കുകയും ചെയ്തു

സാഹചര്യങ്ങള്‍ മനസ്സിനെ സ്വാധീനിക്കുന്നുണ്ടെന്ന് കിച്ചയില്‍ നിന്നും ഞാന്‍ അറിഞ്ഞു. ജീവിതലക്ഷ്യങ്ങളെ നിറവേറ്റുന്നതിനുവേണ്ടി, സ്വന്തം ഇഷ്ടത്തെ ത്യജിച്ചതിന്റെ സന്തോഷത്തിലാകാം കിച്ച കരയുന്നത് അന്നു ഞാന്‍ കണ്ടത്. എങ്കിലും പ്രണയിക്കുന്നത് ഒരു തെറ്റാണോ എന്ന എന്റെ ചോദ്യത്തിന് ഉത്തരമില്ല. ഒന്നുറപ്പ്. ഓരോ വ്യക്തിയുടെയും സാഹചര്യം ആണ് ആ ഉത്തരത്തെ നിര്‍ണ്ണയിക്കുന്നതെന്ന്. ഈശ്വരന്റെ മാനവസൃഷ്ടിയിലുള്ള അത്ഭുതങ്ങളില്‍ ഒന്നുമാത്രമാണ് സ്നേഹത്തിന്റെ വിവിധ മുഖങ്ങളുള്ള ഈ കിച്ചു.

നവ്യമേനോന്‍..


-, കണ്ണന്‍കുളങ്ങര,



Your response will be e-Mailed to the poster.