അയ്യാള്‍ നടക്കുകയാണു.. ഇരുട്ടു മായ്ച്ചുകൊണ്ടിരിക്കുന്ന ഒറ്റയടി പാതയില്‍..ഇരുട്ടിനെ തോല്‍പ്പിക്കാന്‍, അയ്യാള്‍ വേഗത്തില്‍ നടന്നു... ഇടക്കിടെ കൈയ്യില്ലിരിക്കുന്ന കമ്പിതപാലില്‍ അയ്യാള്‍ നോക്കുന്നുണ്ടായിരുന്നു.. അതവിടെ തന്നെ ഇല്ലേ എന്നു ഉറപ്പുവരുത്താന്‍.. മഴക്കാലമാണ്. രാത്രി മഴക്കു മുന്‍പേ സ്റ്റേഷനില്‍ എത്താന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു... ഇരുട്ടില്‍ മങ്ങുന്ന ആകാശത്തിന്റെ ചെരുവില്‍ അങ്ങകലെ മലഞ്ചെരുവിലെ കുടിലുകളില്‍ വിളക്കുകള്‍ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.. ഭൂമി ഉരുണ്ടതാണെന്നു, ആരൊക്കെയൊ പറഞ്ഞ അറിവല്ലാതെ അതങ്ങിനെ തന്നെ അണെന്നു വിശ്വസിക്കാന്‍ രമേശന്‍ നായര്‍ പഠിച്ചിട്ടില്ല.. പക്ഷെ തര്‍ക്കിക്കാന്‍ അയ്യാള്‍ക്ക് പേടിയാണ്.. രണ്ടാം ക്ലാസ്സില്‍ അച്ചന്‍ മരിച്ചപ്പൊള്‍ സ്കൂളിന്റെ പടിയിറങ്ങിയതാണ് രമേശന്‍ നായര്‍. ആന്നു മുതല്‍ ലോകം മാറുന്ന മാറ്റങ്ങള്‍ അയ്യാളെ ഭയപെടുത്തിയിട്ടെ ഒള്ളു.. ഈ തിരക്കുകള്‍ക്കൊപ്പം മുന്‍പൊട്ടു പോകാന്‍ അയ്യാളിലെ കര്‍ഷകനു സാധിച്ചിരുന്നില്ല..
രാവിലെ പാടത്തു വരംബ്ബുവക്കുമ്പോഴണ് പോസ്റ്റ് മാഷ് വന്നത്, ജീവിതത്തില്‍, രമേശന്‍ നായര്‍ക്കു അറിയാവുന്നത് 3 മാഷുമ്മാരേയണ്, പള്ളികൂടത്തിലെ നാണു മാഷ്, പോസ്റ്റ് മാഷ് മുത്തുപാണ്ടി, പിന്നെ തീവണ്ടിയാപ്പിസിലെ സ്റ്റേഷന്‍ മാഷ് അനന്‌തകൃഷ്ണന്‍.. മാഷ് എന്നു പറയുന്നത് ഒരു വല്യ തസ്തിക അണെന്നു ഇപ്പൊള്‍ രമേശന്‍ നായര്‍ക്കു അറിയാം. അതുകൊണ്ടു എല്ലാ മാഷുമ്മാരെയും അയ്യാള്‍ ബഹുമനത്തോടെയെ കണാറുള്ളു.. മുത്തുപാണ്ടി പാടത്തിനരുകിലെ റോഡില്‍ നിന്നും വിളിച്ചു പറഞ്ഞു....
"രമേശന്‍ നായര്‍... ഒരു റ്റെലെഗ്രാം ഉണ്ട്..."
തല ഉയര്‍ട്ട്‌ഃഇ നോക്കി രമേശന്‍ നായര്‍, കൈയിലെ ചെളി തട്ടി കളഞ്ഞു, മുണ്ടു താഴ്തി അയ്യാല്‍ റോഡിലേക്കു കയറി.. റ്റെലെഗ്രാം എന്‌താണ് എന്നു അയ്യാള്‍ക്കു മനസ്സിലായില്ല, എന്നാല്‍ തനിക്കാരാണു കത്തെഴുതാന്‍ എന്നാലോചിച്ചു അയ്യാള്‍ അന്‌തം വിട്ടു..
"ദാ ഇവിടെ ഒരു ഒപ്പിട്ടെ...." മുത്തു രസീതു ബുക്ക് രമേശന്‍ നായര്‍ക്കു നെരെ നീട്ടി..
അയ്യാളുടെ പകച്ചുള്ള നില്‍പ്പു കണ്ടിട്ടാവണം, മുത്തു വേഗം അയ്യാളുടെ കൈ പിടിച്ചു മഷിയില്‍ മുക്കി ബുക്കില്‍ അടയാളമിട്ടു. കൈയ്യിലിരുന്ന റ്റെലെഗ്രാം അയ്യാള്‍ രമേശന്‍ നായരെ ഏല്‍പ്പിക്കുമ്പൊള്‍ പറഞ്ഞു.. "ബോംബെയ്യില്‍ നിന്നുമാണു.. ഒരു സൗധാമിനി..കമിംഗ് സൂണ്‍ ഓണ്‍ 14ത് എന്ന്....ഞാന്‍ പോട്ടെ അമ്മാവ്വാ..." സൈക്കിളില്‍ മുന്‍പ്പൊട്ടു നീങ്ങിയ മുത്തുവിനെ നോക്കി നില്‍ക്കേ ഓര്‍മ്മകളുടെ ഭാണ്ടക്കെട്ടില്‍ സൗധാമിനിയെ തിരയുകയായിരുന്നു അയ്യാള്‍...
സൗധാമിനി.. മനസ്സില്‍ ഓര്‍ക്കാന്‍ അയ്യാള്‍ കൊതിക്കുന്ന ചില മുഖങ്ങളുണ്ട്, അമ്മയുടെ, വടക്കേതിലെ കിട്ടുണ്ണി മാമന്റെ.. പിന്നെ സൗധാമിനി... രണ്ടാം ക്ലാസ്സില്‍ സ്കൂളില്‍ നിന്നു പിരിഞ്ഞു പിന്നിട് അമ്മയോടൊത്ത് പാടത്തും പറമ്പിലുമായി പണിയെടുത്തു തുടങ്ങിയ കാലം. അപ്പോഴൊക്കെ എന്നും കാണുമായിരുന്നു പട്ടുപാവടയിട്ടു , പാടവരമ്പത്തുകൂടെ സ്കൂളില്‍ പോകുന്ന കുട്ടികളില്‍ അവരെ നയിക്കുന്ന ആ കൊച്ചു സുന്ദരി കുട്ടി..ഒരിക്കല്‍ വൈകീട്ടു പാടത്തേക്കിറങ്ങിയപോഴാണു, നടവരംബിലേക്കു ചാഞ്ഞു നില്‍ക്കുന്ന, ചെംബകത്തിന്റെ കൊംബില്‍ നിന്നും ഒരു പൂവ്വെത്തിപിടിക്കാനുള്ള ശ്രമത്തിലായിരുന്നു അവള്‍.. താന്‍ വരുന്ന ശബ്ദം കേട്ടു ഞെട്ടി തിരിഞ്ഞതാണ്... അവള്‍ കാലിടറി, താഴെയുള്ള ചെറിയ തോട്ടില്‍ വീണു..നാണവും, വേദനയും എല്ലാം കൂടി അവള്‍ ഒറ്റ കരച്ചില്‍.. പരിഭ്രമിച്ചു പോയ അയ്യാള്‍ പെട്ടന്നു തന്നെ അവളെ പിടിച്ചു കയറ്റി, ഉടുപ്പെല്ലാം നനഞ്ഞിരിക്കുന്നു..
"കുട്ടി എവിടത്തെയാ.. എന്‌തിനാ ഇത്രേം ഉയരത്തില്‍ കൈ എത്തിച്ചേ...?"
"നീ പോട.. " മറുപടി അതായിരുന്നു..ചിണുങ്ങി കൊണ്ടു മുന്‍പൊട്ടു നടക്കാന്‍ തുടങ്ങിയ അവള്‍ കുനിഞ്ഞു കാലില്‍ പിടിച്ചു...
"ന്റെ അമ്മേ എന്റെ കാല്‍...." കാല്‍ വല്ലതെ തിണര്‍ട്ട്‌ഃഇട്ടുണ്ടു, വീഴ്ചയില്‍ ഉളുക്കിയതാകാം..
"എവിടതേത്തെന്ന് പറഞ്ഞാല്‍ ഞാന്‍ കൊണ്ടു വിടാം കേട്ടൊ... കരയാതിരിക്കു..." സ്നേഹത്തൊടെ പറഞ്ഞു അയ്യാള്‍...
"വടക്കേപാട്ടിലെ.. ഇയ്യാക്കറിഞ്ഞു കൂടേ..." താന്‍ എന്‌തോ കുറ്റം ചെയ്ത പോലെ അവളുടെ ചോദ്യം...
"ന്റെ തോളില്‍ പിടിച്ചു പതുക്കെ നടന്നോളു..." അവള്‍ ഒന്നു മടിച്ചെങ്കിലും പിന്നെ അനുസരിച്ചു...
ഒരു 15 നിമിഷം ദൂരത്തിലാണു വടക്കേപാട്ട് തറവാട്, പേരു കേട്ട ജന്മിമാരായിരുന്നു അവര്‍.. ഇപ്പോഴും പ്രതാപത്തിനു കുറവൊന്നും ഇല്ല.. പടിപ്പും അറിവും ഉള്ള ഒരുപാടു വല്യ ജോലിക്കാര്‍ ഉള്ള വീടാണ്..
"കുട്ടീടെ പേരെന്‌താ...?" വെറുതെ സമയം കളയാന്‍ വേണ്ടി ചോദിച്ചു...
"സൗധാമിനി.."
തറവാടിന്റെ മുറ്റത്ത് അവളെ എത്തിച്ചിട്ടു വിളിച്ചു ചോദിച്ചു...
"ഇവിടെ ആരും ഇല്ലേ..." അകത്തു നിന്നും ഭംഗിയുള്ള ഒരു സ്ത്രീ പുറത്തു വന്നു..
"അയ്യോ എന്റെ മോള്‍ക്ക് എന്‌താ പറ്റിയെ..." അവളുടെ അമ്മയായിരിക്കണം..അമ്മയെ കണ്ടതും അവളുടെ കരച്ചില്‍ ഉച്ചത്തിലായി..
"ഈ കുട്ടി കാല്‍ തട്ടി വീണു വരമ്പത്തു....കാല്‍ ഉളുക്കി എന്നു തോന്നണ്..."
"അയ്യോ...ഡീ നാണിയേ കുറച്ചു കുഴമ്പെടുതോണ്ടു വന്നേ.... ന്റെ സൗധാമിനി.. അച്ചന്‍ വരുമ്പോള്‍ ഇനി എനിക്കു ചീത്ത കേള്‍ക്കുമല്ലോ... നീ എതാടാ ചെറുക്കാ??? " അവര്‍ ഒറ്റ ശ്വാസത്തില്‍ അത്രേം പറഞ്ഞു...
"തൈകുടിയിലെ രാവുണി നായരുടെ...."
"മീനാക്ഷിടെ മോനാണൊ നീ....??" ചോദിച്ചിട്ടു അവരു ചിരിച്ചു...
അതേന്നു തലയാട്ടി.. അമ്മ അവിടെ അടുക്കള പണിക്കു വരുന്നതു കൊണ്ടു അറിയാമായിരിക്കും..
"നീ നിക്കുട്ടോ ചെക്കാ, ദെ വന്നു...ഈ നാണി തള്ള എവിടെ പോയി കിടക്കുവാ... " അവര്‍ ധൃതിയില്‍ അകത്തേക്കു പോയി..
വരാന്‌തയിലെ പടിക്കെട്ടില്‍ ഇരിക്കയാണു സൗധാമിനി.. കരച്ചില്‍ നിര്‍ട്ട്‌ഃഇ അവള്‍ അയ്യാളെ നോക്കി ഒന്നു ചെറുതായി ചിരിച്ചു..
എന്നിട്ടു ചോദിച്ചു.. "പേരെന്‌താ....?"
"രമേശന്‍.." പേരു പറയുന്നതിനിടയില്‍. കൈയിലിരുന്ന ചെംബക പൂ അയ്യാള്‍ അവള്‍ക്കു നീട്ടി... അവളറിയാതെ അയ്യാള്‍ പറിച്ചെടുത്തതാണ് അത്... അവളുടെ മുഖം വിടര്‍ന്നു.. അതു മേടിച്ചു തലയില്‍ ചൂടുന്ന നേരത്ത് അവളുടെ അമ്മ തിരിച്ചു വന്നു... "നീ ഇനി പോയ്യ്ക്കൊ ചെക്കാ , ഞാന്‍ ഈ കുഴമ്പിട്ടു ഒന്നു ഉഴിയട്ടെ.... ഈ കുട്ട്യോള്‍ടെ ഒരു കാര്യം..."
പിന്നിടു രണ്ടു ദിവസം സൗധാമിനിയെ കണ്ടതേയില്ല.. കൂട്ടത്തില്ലുള്ള കുട്ടികള്‍ പറഞ്ഞു അവള്‍ക്കു കാലില്‍ നീര് ഉണ്ടെന്നു.. ഒരാഴ്ച കഴിഞ്ഞിരിക്കണം.. പതിവു പോലെ പാടത്തേക്കിറങ്ങിയപ്പോഴാണു കണ്ടതു...അവള്‍ ചെംബക ചുവട്ടില്‍..
"കുട്ട്യേ പൂവേണേല്‍ ഞാന്‍ പറിച്ചു തരാംട്ടോ.. വെറുതെ തോട്ടിലെ വെള്ളം നാശമാക്കണ്ട...."
അവള്‍ തിരിഞ്ഞു നോക്കി .. നാണത്തോടെ ചിരിച്ചു.. ഉയരത്തില്‍ നിന്നും ഒരു പൂ പറിച്ചു അവള്‍ക്കു കൊടുക്കുന്നതിനിടയില്‍ ചോദിച്ചു... "കാലിനു സുഘമുണ്ടൊ...?"
"ഉം... അമ്മ കാണാണ്ടു ഇറങ്ങിയതാ...നാളെ മുതല്‍ സ്കൂളില്‍ പോയി തുടങ്ങം... "
വരമ്പതു കൂടെ അവള്‍ അയ്യാളുടെ കൂടെ നടന്നു....
"കുട്ടി എത്രാം തരമാ പടിക്കണെ....?"
"5ആം ക്ലാസ്സിലാണു..."
"രമേശേട്ടന്‍ പടിക്കണില്ലെ...??"
അവള്‍ ചോദിച്ചു.. അവളുടെ ഏട്ടന്‍ വിളി രസിച്ചുകൊണ്ട് അയ്യാള്‍ പറഞ്ഞു...
"ഇല്ല... അമ്മക്കു പണിക്കു കൂട്ടില്ല.. അപ്പൊ ഞാന്‍ സ്കൂളില്‍ പോയില്ല...."
പിന്നിടു ആ കൂടികാഴ്ചകള്‍ പതിവായി.. നാളുകള്‍ കടന്നു പോയപ്പോള്‍ അയ്യാള്‍ക്കു ഈ ലോകത്തിലുള്ള ഒരേ ഒരു ചങ്ങാതിയായി സൗധാമിനി.. എന്നും അവള്‍ക്കായി ചെംബക പൂ പറിച്ചു കാത്തു നിന്നില്ലെങ്കില്‍, അവള്‍ പിണങ്ങുമായിരുന്നു...
സൗധാമിനിയുടെ അച്ഛന്‍, തീവണ്ടിയാപീസിനടുത്തുള്ള ട്ടൗണിലെ ബാങ്കില്‍ ഉദ്യോഗം ചെയ്യുകയാണ്.. നാട്ടില്‍ കണ്ടിട്ടുള്ള എക സ്കൂട്ടര്‍ അവളുടെ അച്ഛന്റേതാണ്.. അവള്‍ എന്നും വൈകീട്ടു വരുമ്പോള്‍ പലഹാരങ്ങള്‍ കൊണ്ടു തരുമായിരുന്നു.. മാണിക്യന്‍ കുന്നില്ലെ പനയുടെ മുകളില്‍ നിന്നും കിട്ടിയ രണ്ടു പഞ്ചവര്‍ണ്ണ തത്തകളെ അവള്‍കു കൊടുത്തപ്പോള്‍.. എന്‌തു സന്‌തോഷമായിരുന്നു അവള്‍ക്ക്.. പിന്നിടു മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ്, നാട്ടില്‍ ഒരു പനി പടര്‍ന്നു പിടിച്ചത്.. ഒരാഴ്ച സൗധാമിനിയെ കാണാഞ്ഞു അയ്യാള്‍ പരിഭ്രമിച്ചു.. പിന്നെ അമ്മ പറഞ്ഞു അറിഞ്ഞു അവള്‍ക്ക് പനിയായി കിടപ്പിലാണു. ഡോക്ടര്‍ വന്നു നോക്കിയത്രെ... അന്നു വൈകീട്ടു ആരും കാണതെ അയ്യാള്‍ വടക്കേപാട്ടെത്തി.. പുറത്തെ മാവിന്‍ കൊമ്പിലുടെ രണ്ടാം നിലയിലെ , മട്ടുപാവില്‍ കയറുമ്പോള്‍ ഹൃദയം പടപടാന്നു ഇടിക്കണ ശബ്ദം കേള്‍ക്കാമായിരുന്നു.. പാതി തുറന്നിട്ട ജനലിലൂടെ കണ്ടു... ഒരു ചെറിയ തലയിണയും കെട്ടിപിടിച്ചു സൗധാമിനി.. പാവം, വല്ലാതെ വിളറിയിരിക്കുന്നു അവള്‍....പതുക്കെ ഒച്ചയുണ്ടാക്കാതെ വിളിച്ചു...
"സൗധാമിനി....."
എന്റെ ശബ്ദം കേട്ടു അവള്‍ പിടഞ്ഞെഴുന്നേറ്റു...
"അയ്യോ .. രമേശേട്ടന്‍ എന്‌തിനാ ഈ രാത്രിയില്‍....."
"കണാന്‍ തോന്നീട്ട്..." അയ്യാള്‍ കൈയിലിരുന്ന ചെംബക പൂക്കള്‍ അവള്‍ക്കു നീട്ടി.. അതു വാങ്ങി തലയില്‍ ചൂടുമ്പോള്‍ അവള്‍ പറഞ്ഞു... "വേഗം പൊയ്ക്കൊ... എനിക്കു കുറവുണ്ട് എന്നു ഡോക്ടര്‍ പറഞ്ഞു.. ഒരാഴ്ച കൂടി കഴിഞ്ഞു കാണാംട്ടോ"
അവള്‍ ചിരിച്ചു.. മുത്തു പൊഴിയും പോലെ മനോഹരമായിരുന്നു അവളുടെ ചിരി......
അടുത്ത ശനിയാഴ്ച അമ്മ പറഞ്ഞു അവള്‍ക്കു സുഘമായി എന്ന്.. പിറ്റേ തിങ്കളാഴ്ച രാവിലെ സ്കൂളില്‍പോകുന്നതു കണ്ടു.. കൈകൊണ്ടാഗ്യം കാണിച്ചു അവള്‍, വൈകീട്ടു കാണാം എന്നു...
അന്നത്തെ സന്ദ്യക്ക് എന്‌തോ പ്രത്യേകത ഉണ്ടായിരുന്നു... വൈകുന്നേരം തമ്മില്‍ കണ്ടപോള്‍ ഒന്നും സംസാരിച്ചില്ല.. പിന്നെ കുറച്ചു കഴിഞ്ഞപൊള്‍ കുന്നിഞ്ചെരുവില്‍ മറയുന്ന സൂര്യനെ നോക്കി അവള്‍ ചോദിച്ചു..
"ന്‌തിനാ അന്നു വീട്ടില്‍ കയറി വന്നേ....?"
"പറഞ്ഞില്ലേ നിന്നെ കാണാന്‍ എന്ന്..."
"എന്നെ കാണാതിരിക്കാന്‍ ആവില്ലേ......?"
മറുപടി അയ്യാള്‍ക്കും അറിയില്ലായിരുന്നു..ഒരു നിമിഷം കഴിഞ്ഞു പതുകെ പറഞ്ഞു..."ഇല്ല...."
"അപ്പോ എന്നെ ഇഷ്ടമാണല്ലേ....." ഒരു കിലുക്കമുള്ള ചിരി ചിരിച്ചു അവള്‍ പാടവരമ്പത്തു കൂടെ ഓടി, ഇടവഴിയിലേക്കു കയറവേ.. തിരിഞ്ഞു നിന്നു വിളിച്ചു പറഞ്ഞു..."ഇക്കും ഇഷ്ടാണുട്ടൊ ഈ പൂക്കാരനേ..."
അദ്യമായി ആണ് മനസ്സില്‍ എന്‌തൊക്കെയൊ അനുഭൂതികള്‍ ഉണര്‍ന്നത് .. ഇഷ്ടം എന്‌താണു എന്നു രമേശന്‍ നായര്‍ക്കു അറിയില്ലായിരുന്നു.. പക്ഷെ സൗധാമിനിയൊടു സ്നേഹമുണ്ടു എന്നറിയാം.. പിന്നെ എപ്പഴും കാണണം എന്ന തോന്നലും...
പിന്നിടുള്ള രണ്ടു വര്‍ഷങ്ങള്‍ അവള്‍ അയ്യാളെ സ്നേഹിക്കാന്‍ പഠിപ്പിച്ചു... സ്നേഹത്തിന്റെ വര്‍ണ്ണങ്ങളും , സ്വപ്നങ്ങളുമൊക്കെ.. രമേശന്‍ നായര്‍ക്കു പുതിയതായിരുന്നു... ചില ഒഴിവു ദിവസങ്ങളില്‍ അവള്‍ അയ്യാളേയും കൂട്ടി കുന്നിന്‍ മുകളില്‍ പോകും, അവിടെയുള്ള മാവിഞ്ചുവട്ടില്‍ അവള്‍ അയ്യളോടു ചേര്‍ന്നിരിക്കും, പിന്നെ കൈയിലുള്ള പുസ്തകത്തില്‍ നിന്നും കഥകള്‍ വായിച്ചു കേള്‍പ്പിക്കും, പ്രണയിക്കുന്ന മനുഷ്യരുടെ കഥകള്‍....ലോകത്തില്‍ ഒരുപാടു ജീവിതങ്ങള്‍ പല വര്‍ണ്ണങ്ങളില്‍ പലഭാഷകളില്‍ ജീവിക്കുന്നുണ്ട് എന്നു അയ്യാള്‍ അറിഞ്ഞതു അപ്പോഴാണ്
സൗധാമിനിയുടെ പത്താം തരം കഴിഞ്ഞിരിക്കുന്നു.. വേനല്‍ അവധിയാണ്... അന്നും പതിവുപോലെ അവളെ വൈകീട്ടു കാത്തു നിന്നു കണ്ടതേയില്ല... രണ്ടു ദിവസം കഴിഞ്ഞു രാവിലെ അംബലത്തില്‍ പോകുമ്പോല്‍ കണ്ടുമുട്ടി , അമ്മയുടെ കണ്ണു വെട്ടിച്ചു ഓടി വന്നു അവള്‍ പറഞ്ഞു.. വൈകീട്ടു കുന്നിന്മുകളില്‍ വരണം.. അവളാകെ പേടിച്ച മട്ടുണ്ടായിരുന്നു.. നനഞ്ഞ കണ്ണുകള്‍ .. അവള്‍ കരയുകയായിരുന്നോ എന്നു തോന്നി....
വൈകീട്ടു കണ്ടപ്പോള്‍, കുറച്ചു നേരം ഒന്നും മിണ്ടിയില്ല അവള്‍... എന്‌തു പറ്റി എന്ന ചോദ്യത്തിനു.. അവള്‍ വിതുമ്പി കൊണ്ടു മറുപടി പറഞ്ഞു... അവളുടെ അച്ചനു സ്ഥലം മാറ്റം കിട്ടിയിരിക്കുന്നു... ബോംബെക്കു.. അമ്മയേയും അവളേയും കൊണ്ടു പൊവുകയാണത്രെ.. എന്‌തു പറയണം എന്നറിയില്ലായിരുന്നു രമേശന്‍ നായര്‍ക്കു.. ആകപാടെ ഒരു വിമ്മിഷ്ടം.. പൊട്ടികരഞ്ഞു കൊണ്ടു സൗധാമിനി, നെഞ്ചിലേക്കു വീണപോഴാണു അയ്യാള്‍ക്കു പരിസരം ഓര്‍മ്മ വന്നത്...
"കരയാതെ സുധി... നീ പഠിക്കാന്‍ വേണ്ടിട്ടലെ പോണെ.. പഠിച്ചു വല്യ ആളായി വരണംട്ടോ...."അവളുടെ കണ്ണുനീര്‍ തുടച്ചു കൊണ്ടു രമേശന്‍ നായര്‍ പറഞ്ഞു...
"ഇക്കു പോണ്ട... രമേശേട്ടന്റെ കൂടെ വരാം ഞാന്‍... എന്നെ കൊണ്ടു പോ..."
"മണ്ടത്തരം പറയല്ലേ സുധി.. എന്റെ വീട്ടില്‍ നിനക്കു എങ്ങിന്യാ പഠിക്കാന്‍ പറ്റാ...?"
"അപ്പോ എന്നെ വേണ്ടേ...." അവളുടെ കരച്ചില്‍ കൂടുതല്‍ ഉച്ചത്തിലായി...
"ഇങ്ങനൊന്നും പറയല്ലേ നീ.. ഇക്കു അമ്മ മാത്രേ വീട്ടില്‍ ഒള്ളൂന്ന് അറിയല്ലോ..അളോള് പറയണു, കല്യാണം കഴിക്കന്‍ 18 വയസ്സു കഴിയണത്രേ... ഇല്ലേല്‍ പോലീസു പിടിക്കൂന്ന്.. പിന്നെ എങ്ങിന്യാ ഞാന്‍ നിന്നെ കൊണ്ടു പോക..."
സൗധാമിനി എത്ര നേരം കരഞ്ഞു എന്നറിയില്ല.. പിന്നീടെപ്പോഴോ അവള്‍ പോകാന്‍ തുടങ്ങി... അവളുടെ കലങ്ങിയ കണ്ണുകള്‍ കാണാന്‍ കഴിയാതെ അയ്യാള്‍ മുന്‍പോട്ടു നടക്കവേ അവള്‍ കൈയ്യില്‍ പിടിച്ചു.. തിരിഞ്ഞു നിന്ന അയ്യാളെ ചേര്‍ട്ട്‌ഃഉ പിടിച്ചു അവള്‍ ഉമ്മവച്ചു... ആദ്യമായിട്ടാണ് അവള്‍....ഒരു നിമിഷം തരിച്ചു നിന്നു പോയ അയ്യാളെ തനിച്ചാക്കി കരഞ്ഞു കൊണ്ടു അവള്‍ ഓടി മറഞ്ഞു......
രാവിലെ തന്നെ എഴുന്നേറ്റു രമേശന്‍ നായര്‍ പള്ളിക്കൂടത്തിന്റെ വാതില്‍ക്കല്‍ എത്തി... നാണു മാസ്റ്റര്‍ 8 മണിക്കു വരുമെന്നറിയാം.. ഇന്നലെ രാത്രി അയ്യാള്‍ ഉറങ്ങിയതേ ഇല്ല.. സൗധാമിനിയുടെ റ്റെലെഗ്രാം കൈയ്യില്‍പിടിച്ചു അയ്യാള്‍ ഇരിക്കുകയയിരുന്നു.. ഓര്‍മ്മകളുടെ തിരുമുറ്റത്ത്...
"ന്‌താ രമേശാ രവിലെ സ്കൂളില്‍....." നാണു മാസ്റ്റര്‍ ആണ്...
"മാഷേ ഒരു കമ്പി കിട്ടി, പഴയ ഒരു പരിചയക്കാരാണു.. ഇക്കു ഇങ്ങ്രീസു അറിയില്ല.. ഒന്നു വായ്ച്ചു തരണം..." കൈയില്ലിരുന്ന റ്റെലെഗ്രാം അയ്യാല്‍ മുന്‍പോട്ടു നീട്ടി...
"ആരാ സൗധാമിനി.. രമേശാ..അവരു വരണൂന്നാ കമ്പിയില്‍... അടുത്ത ശനിയാഴ്ച വരുമത്രെ.....രാത്രി വണ്ടിയില്‍"
ഇരുട്ടില്‍ അകലെ സ്റ്റേഷന്റെ മുകളിലെ വിളക്കു കാണാം ഇപ്പോള്‍ രമേശന്‍ നായര്‍ക്കു.. പ്ലാറ്റ്‌ഫോര്‍മ്മിലെ ചാരു ബെഞ്ചില്‍ അയ്യാള്‍ കിതച്ചുകൊണ്ടിരുന്നു... സ്റ്റേഷന്‍ ശൂന്യമായിരുന്നു... ടിക്കറ്റ് കൗണ്ടറില്‍ നിന്നും അനന്‌തകൃഷ്ണന്‍ കൈ കാണിച്ചു...
"അരേലും വരാനുണ്ടൊ രമേശന്‍ നായരെ... ??"
"ഉവ്വു മാഷെ.. രാത്രി വണ്ടി പോയൊ?""
"ഇല്ലാടൊ .. വണ്ടി ലേറ്റ് ആണ്.. ഇയ്യാള്‍ അവിടെ ഇരിക്കു, ഒരു 10 മിനിറ്റു കഴിഞ്ഞു വരും....."
ബെഞ്ചില്‍ തനിച്ചിരിക്കുമ്പോള്‍... പുറംലോകം നിശബ്ദമായതു പോലെ തോന്നി രമേശന്‍ നായര്‍ക്ക്.. സൗധാമിനി ഇപ്പൊ എങ്ങിനെയാകും ഇരിക്കാ.. തന്നെ കണ്ടാല്‍ തിരിച്ചറിയുമോ.... ??? വേഗം എഴുന്നേറ്റു വീണ്ടും അനന്‌തകൃഷ്ണന്റെ അടുത്തു ചെന്നു അയ്യാള്‍...
"മാഷേ , ഒരു മുഖക്കണ്ണാടി കിട്ടുമോ....??"
"എന്‌തിനാ രമേശന്‍ നായരെ രാത്രിലു കണ്ണാടി.....ആരാ വരുന്നേ ഇന്ന്..??"
"അത്... ഒരു പഴയ ചങ്ങത്യാന്നെ....." ജാള്യതയോടെ രമേശന്‍ നായര്‍ മറുപടി പറഞ്ഞു...
"കണ്ണാടി ദെ ആ ചുമരിലുണ്ട്.. അകതൊട്ടു കയറി നോക്കിക്കോളിന്‍..."
പാടത്തെ തോട്ടിലെ വെള്ളത്തില്‍ അല്ലാതെ രമേശന്‍ നായര്‍ തന്റെ മുഖം കണ്ടിട്ടു വര്‍ഷങ്ങളായി... ക്ഷീണം ഉണ്ട്.. പണി ഭാരം കാരണം ആകണം.. ചെറിയ താടി മുളച്ചിരിക്കണ്.. മുഖത്തു പ്രായത്തിന്റെ വരകളും...
ഒരു നെടുവീര്‍പ്പോടെ അയ്യാള്‍ പിന്നെയും ബെഞ്ചില്‍ പോയിരുന്നു... എങ്ങനെയിരിക്കും സൗധാമിനി...? പട്ടണത്തില്‍ വളര്‍ന്നതല്ലേ, കുരേ ഏറെ മാറിക്കാണണം...
അകലെ തീവണ്ടിയുടെ ചൂളം വിളി കേട്ടു... ഓടി തളര്‍ന്ന കുതിരയ പോലെ അതു കിതച്ചുകൊണ്ടു സ്റ്റേഷനില്‍ നിന്നു..രമേശന്‍ നായര്‍ തട്ടിപിടഞ്ഞെണീറ്റു... അധികം യാത്രക്കാര്‍ അരേയും കണ്ടില്ല.. ഒന്നു രണ്ടു അപരിചിതരല്ലാതെ... രമേശന്‍ നായര്‍ വണ്ടിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നടന്നു.. അല്ല ഓടുകയായിരുന്നു.. ഒരു സ്ത്രീ പൊലും പുരത്തോട്ടിറങ്ങിയിട്ടില്ല... സൗധാമിനിക്കു ഇനി തെറ്റിപോയതായിരിക്കുമോ... സ്ഥലം മറന്നു പോയതു കൊണ്ടു..പരിഭ്രമമ്മായി അയ്യാള്‍ക്ക്... അയ്യാള്‍ വണ്ടിയുടെ ജാലകത്തിലൂടെ അകത്തേക്കു നോക്കി "സൗധാമിനി .." എന്നു വിളിച്ചു കൊണ്ടു മുന്‍പോട്ടു ഓടി.. അരോ പിടിച്ചു നിര്‍ട്ട്‌ഃഇയതായി തോന്നി..തിരിഞ്ഞു നോക്കി.. അനന്‌തകൃഷ്ണന്‍ മാഷ്.. കൂടെ ഒരു ചെറുപ്പക്കാരന്‍... പാന്റും ഷര്‍ട്ടും ഇട്ടു സുമുഖനായ ഒരു ചെറുപ്പക്കാരന്‍...ഒരു തുണിസഞ്ചിയുമുണ്ടു കൈയ്യില്‍
"നിങ്ങളെങ്ങോട്ടാ ഓടണെ.., രമേശന്‍ നായരെ.. ദെ ഇതാ നിങ്ങളെ കാണാന്‍ വന്ന ആള്‍..."
ചെറുപ്പക്കാരന്‍ ചിരിച്ചു...
"ന്റെ പെരും രമേശന്‍ ന്നാ....അമ്മയിട്ട പേരാണു....അമ്മയാണു ഇവിടെ തന്നെ ഇതു തരണം എന്നു പറഞ്ഞത്..."
"ആരാ ഇക്കു മനസ്സിലായില്ല...."
രമേശന്‍ നായരുടെ ചോദ്യത്തിനുത്തരമായി അയ്യാള്‍ സഞ്ചിയില്‍ നിന്നും ഒരു ചെറിയ കുടം പുറത്തെടുത്തു....
"ഞാന്‍ സൗധാമിനി ടീച്ചറിന്റെ മകനാണ്... അമ്മക്കു കാന്‍സര്‍ ആയിരുന്നു.. കഴിഞ്ഞ ആഴ്ചയായിരുന്നു മരണം.. മരിക്കുന്നതിനു മുന്‍പു എന്നോടു പറഞ്ഞു, അമ്മാവനു റ്റെലെഗ്രാം അടിക്കണമെന്ന്.. പിന്നെ ഈ ചിതാഭസ്‌മം ഇവിടെ ഏല്‍പ്പിക്കാനും..." തളര്‍ന്ന സ്വരത്തില്‍ അത്രയും പറഞ്ഞൊപ്പിച്ചു അയ്യാള്‍....
കാന്‍സര്‍ എന്‌താണെന്നു രമേശന്‍ നായര്‍ക്കു മനസ്സിലായില്ല... പക്ഷെ സൗധാമിനി ഈ ലോകത്തില്‍ ഇല്ല എന്നു അയ്യാള്‍ക്കു മന്‍സ്സില്ലായി... കൈയ്യിലിരുന്ന ചിതഭസ്‌മം കണ്ണുനീരില്‍ അവ്യക്തമായി.. ഇരുട്ടില്ലേക്കു അയ്യാള്‍ വേച്ചു വേച്ചു നടന്നു...
ലോകത്തില്‍ നിന്നും ഒളിച്ചോടണം എന്നയ്യാള്‍ക്ക് തോന്നി... ലോകത്തെ എന്നും ഭയമായിരുന്നു രമേശന്‍ നായര്‍ക്ക്....തന്നേക്കാള്‍ വേഗത്തില്‍ മുന്‍പോട്ടു പൊകുന്ന ലോകത്തെ........