കൃഷ്ണന്‍ നായര്‍ സര്‍ക്കാരുദ്യോഗസ്ഥനായിരുന്നു. എന്തു ജോലിയും നല്ല ഉത്തരവാദിത്വത്തോടെ കൃത്യമായി ചെയ്തിരുന്നു. നേരായ വഴിയെ മാത്രം സമ്പാദ്യം. ....... അതുകൊണ്ടുതന്നെ അല്പം കഷ്ടിയാണ്. ഇപ്പോള്‍ കക്ഷി വിരമിച്ചു........വീട്ടില്‍ സ്വസ്ഥം...............ചെറിയപറമ്പിലെ കൃഷിയും കുടുംബകാര്യങ്ങളും നോക്കി സമയം നീക്കുന്നു. ആരോഗ്യം നന്നേ കുറവാണ്. എന്നുതന്നെ പറയാം. പ്രത്യേകിച്ച് കണ്ണിനും കാലിനും.
എന്തുവായിക്കാനും കൃത്യമായി കാണാനും കണ്ണട വേണം............ആ കണ്ണടയാണ് കൊണ്ടു കളഞ്ഞിരിക്കുത്. ഭാര്യക്ക് നീരസം. വരാതിരിക്ക്യോ...... മക്കളുടെ കാര്യം പിന്നെ പറയേണ്ടല്ലോ..........അവരങ്ങനെ ...........ഒരുത്തന്‍ കാര്യം കേട്ടപാടെ എടുത്തുചാടി....
അച്ഛന് പണത്തിന്റെ വിലയറിയില്ലത്രേ.........രണ്ടാമന്‍ സ്മ്ഗതി ലാഘവത്തോടെയോ എടുത്തുള്ളു,..............കണ്ണടയ്ക്ക് നടക്കാന്‍ പറ്റില്ലല്ലോ................അതവിടെയെങ്കിലും കാണുമത്രെ..........
എവിടെ കാണാന്‍ ? എല്ലാടത്തും നോക്കി ഒന്നല്ല പലവട്ടം കണ്ടില്ല, കിടപ്പുമുറി, സ്വീകരണമുറി.....അടുക്കളതൊട്ട് കക്കൂസില്‍ വരെ നോക്കി. കൊച്ചുകൊച്ചിടകള്‍ പോലും നോക്കി...... ഒരിടത്തുമില്ല..... നന്നായോര്‍ത്തിട്ടും പറ്റുന്നില്ല........ഓര്‍ക്കാനാവുന്നില്ല..........................എവിടെയാണ്. വച്ചത്? എവിടെയോ വച്ചതു തന്നെയാണ്. അല്ലാതെ, പോകാനുള്ള വഴിയില്ല................
ചിന്തിക്കാന്‍ കാരണമുണ്ട്.................അങ്ങനെ കൊണ്ടു കളയാന്‍ തക്ക യാത്രയൊന്നും, കാര്യങ്ങളൊന്നും പുള്ളി ചെയ്തിട്ടില്ല. മറ്റാര്‍ക്കും കൊടുത്തിട്ടുമില്ല. അതൊക്കെയുറപ്പാണ്..............ഇനീപ്പൊ ചിന്തിച്ചിട്ടെന്തുകാര്യം.............പോയത്, എങ്ങനെയാണെങ്കിലും പോയി....... പുതിയതെന്ന് വളരെ അത്യാവശ്യം.............. മേടിക്കണം............കാശുണ്ട്.............പക്ഷെ ഒരു യാത്ര ..........അതാണ് വയ്യാത്തത്....
ഭാര്യയെ പറഞ്ഞുവിട്ടാല്‍.........ഏയ്........മാത്രമല്ല കണ്ണട പുള്ളിക്കാണല്ലോ അതിന്റെയെന്തെങ്കിലും പരിശോധനയുണ്ടെങ്കില്‍................
തിരുമാനിച്ചു............അടുത്ത ദിവസം തന്നെ പോണം കണ്ണട വാങ്ങാന്‍.
അനാരോഗ്യത്തിന്റെ വിളിയുണ്ടായിരുന്നെങ്കിലും കക്ഷി നഗരത്തിലേക്ക് വണ്ടി കയറി. നഗരം അയാള്‍ക്ക് പുതിയതല്ലായിരുന്നെങ്കിലും അന്ന് ഒരല്പം അസ്വസ്ഥം തോന്നി. വാഹനങ്ങളുടെ ചീറിപ്പായലും......... പുകപടലങ്ങളും ഒച്ചപ്പാടും................നഗരത്തെ വിഴുങ്ങിയ തിരക്കിലൂടെ അയാള്‍ കണ്ണടക്കടയെ ലക്ഷ്യമാക്കി നടന്നു. കടയെത്തി......കാര്യം പറഞ്ഞു. കടക്കാരന്‍ നിര്‍ദ്ദേശിച്ചു. ...........
കണ്ണട വാങ്ങും മുന്‍പ് ഡോക്ടറെ കാണണം ഡോക്ടര്‍ തരുന്ന കുറിപ്പിന്റെ അടിസ്ത്ഥാനത്തിലാണ് ‘കണ്ണട കൊടുക്കുക.............
അയാള്‍ ഡോക്ടറെ കാണാന്‍ ചെന്നു.......കണ്ടു.................ഡോക്ടര്‍ പരിശോധിച്ച് എന്തൊക്കെയോ കുറിച്ചു നല്‍കി, ........അയാള്‍ അതുമായി കണ്ണടക്കടയിലേക്ക് ചെന്നു........ കണ്ണടക്കടക്കാരന്‍ കുറിപ്പുനോക്കി കാര്യം മനസ്സിലാക്കി....രണ്ടു ദിവസം കഴിഞ്ഞ് വരാന്‍ പറഞ്ഞു.........കാശിന്റെ കാര്യം പറഞ്ഞ് ഒരു ചീട്ട് കൊടുത്തു. അതും വാങ്ങി അഡ്വാന്‍സും കൊടുത്ത് കക്ഷി തിരിച്ചുപോന്നു.
പോരും വഴി കക്ഷി ഒരൊറ്റ ദിവസം, ഇത്തിരി നിമിഷങ്ങള്‍ കൊണ്ട വന്ന ചിലവുകളെക്കുറിച്ചോര്‍ത്തു....
നാട്ടിന്ന് നഗരത്തിലേക്ക് ബസ്സുകൂലി തിരിച്ചു. ഡോക്ടറെ കണ്ടതിന്റെ ചിലവ്........ കണ്ണടക്കടേല് കൊടുത്ത അഡ്വാസ്.....ബാക്കി പിന്നാലെ വരും, രണ്ടു ദിവസം കഴിഞ്ഞ് അന്നും വരും നല്ല ചിലവ് . സാമാന്യം നല്ല രീതിയില്‍ തന്നെ ധനനഷ്ടം വരുന്നുണ്ട്. വീട്ടിലെത്തിയിട്ടും അതുതന്നെയായിരുന്നു മനസ്സില്‍...........ധനനഷ്ടം ഭാര്യ പറഞ്ഞു. ആ ആഴ്ച നാളുകാര്‍ക്ക് ധനനഷ്ടം............അതുകൊണ്ട്തന്നെ, ആദ്യം നീരസപ്പെട്ടുവെങ്കിലും അവര്‍ അതത്ര കാര്യമാക്കിയില്ല. വരാനുള്ളത് എന്തായാലും വരും.....എന്നാലും അയാള്‍ക്ക്
രണ്ടു ദിവസം കഴിഞ്ഞു.......നഗരത്തിലേക്ക് വണ്ടി കയറി.............പഴയ ചാര്‍ജല്ല. കൂട്ടിട്ടുണ്ട്. കണ്ണടക്കടയിലെത്തി...........കണ്ണട വാങ്ങി...........കൊടുക്കാനുള്ളത് കൊടുത്ത് കടക്കാരന്റെ നിര്‍ദ്ദേശപ്രകാരം പുതിയ കണ്ണട ഡോക്ടറെ കാട്ടി..............നല്ലതാണെന്നു പറഞ്ഞു ഡോക്ടര്‍...........അതെ, തീര്‍ച്ചയായും നല്ലതുതന്നെയാണ്. ......പക്ഷെ ഡോക്ടര്‍ക്കാണെന്നു മാത്രം................. നോക്കിയതുള്ള കൂലി..........പിന്നെ കണ്ണടയ്ക്കുള്ള കാശ് .............കട സ്വന്തം തന്നെയല്ലെ രണ്ടു വഴിക്കും കാശ്...........അതെ തീര്‍ച്ചയായും നല്ലതാണ്.
കക്ഷി വീട്ടാവശ്യങ്ങള്‍ക്കായുള്ള എന്തൊക്കെയോ വാങ്ങി............നാട്ടിലേക്ക് വണ്ടികയറി...........ചിലവായതിനെപ്പറ്റിയുള്ള വേവലാതി മാറീട്ടില്ല............. ജ്യോത്സ്യന്‍മാരങ്ങിനെ പലതും പറയും.........ശരിയും കാണും തെറ്റും കാണും പക്ഷെ പോണത് സ്വന്തം കയ്യീന്നവുമ്പൊ ആശ്വസിക്കാന്‍ വകയില്ലല്ലോ; കുറ്റം സ്വന്തം തന്നെയാകും.............വിധി..............അല്ലാതെന്തു ചെയ്യാന്‍...........പറയാന്‍.
ഒക്കെ ജീവിതത്തില്‍ ഉണ്ടാവുന്നതൊക്കെ, വിധിതന്നെ.........മക്കളുണ്ട്, രണ്ടെണ്ണം. രണ്ടിനേം വളര്‍ത്തി വലുതാക്കി......അതിന്റെയിത്തിരിപോലും നന്ദി അവര്‍ കാണിച്ചിട്ടില്ല......നന്ദിയല്ല......കടമയാണ് ചെയ്യാതിരിക്കുന്നത് ..... എന്താവശ്യപ്പെട്ടാലും ഒരുത്തന് ഒക്കെ പിന്നെപ്പിന്നെ.........രണ്ടാമന്‍ അതിന്റെ ആവശ്യമേയില്ലെന്നും പറയും..........അതൊക്കെ അയാളുടെ മാത്രമായ ദുഃഖം.............. എന്നും പറഞ്ഞ് ജീവിക്കാന്‍ പറ്റോ.........അത്തരം
ദുഃഖങ്ങള്‍ മറക്കാനും, ഒരു പക്ഷേ കൃഷിയും കാര്യങ്ങളുമായി നടക്കുന്നത്. പച്ചക്കറികളുണ്ട്, പഴങ്ങളുണ്ട്.........മക്കളെപ്പോലെയാണ് ആള്‍. ഭാര്യയും, കൃഷിയെ നോക്കുന്നത്.
കഴിഞ്ഞ ദിവസം മേടിച്ച വളം കൊണ്ട് ആ രണ്ടുപേരും പറമ്പിലിറങ്ങി.........ഓരോന്നിനും വേണ്ടുന്ന അളവില്‍ വളമിട്ടു വന്നു പെട്ടന്നായിരുന്നു.....
അയ്യോ ; അല്പം ദയനീയസ്വരത്തിലുള്ള നിലവിളി.......കൃഷ്ണന്‍ നായരുടേതായിരുന്നു. ആദ്യമൊന്നു ഞെട്ടിയ ഭാര്യ അടുത്തുചെന്ന്.......കാര്യം തിരക്കി. കൃഷ്ണന്‍ നായര്‍ കാട്ടികൊടുത്തു... അവിടെ ഒരു വാഴക്കയ്യില്‍..........ഇരിക്കാന്‍ മൂക്കും കാതുകളും നോക്കി..........കാത്തിരിക്കുകയായിരുന്നു...............കൃഷ്ണന്‍ നായരുടെ കാണാതായ കണ്ണട.
ആദ്യത്യ. കെ.എന്‍.