പെയ്തൊഴിഞ്ഞ മഴയുടെ തണുപ്പില്‍ വിറക്കുന്ന കാറ്റിന് ഒരു സുഖമുള്ളതായി തോന്നി, ഇനിയെന്നാണാവോ മഴ വീണ്ടും വരിക? തിഥിയും പക്കവും നോക്കാതെയെത്തുന്ന ആ അതിഥിയെ കാത്തിരിക്കുക. അ വരവ് ആവോളം ആസ്വദിക്കുക. മഴയുടെ വരവിനായി എന്റെ മനസ്സ് തുടികൊട്ടുന്നതെന്താണെന്നറിയണ്ടേ? അലസമായ ദിനങ്ങള്‍ക്കുണര്‍വേകി, ചിന്തകള്‍ക്ക് ചിറകുമുളപ്പിച്ച് ഒരു പക്ഷിയെപ്പോലെ കാണാപ്പറങ്ങളുടെ മേടുകള്‍ താങ്ങാന്‍ മനസ്സിന്റെ ആര്‍ദ്രദയില്‍ പറ്റിച്ചേര്‍ന്ന് മുഖങ്ങള്‍, യോജിച്ച രൂപങ്ങള്‍ ധരിച്ച് മുമ്പില്‍ വന്ന് മൌനമായി കഥപറയാന്‍..................
ഓരോ മഴയും മനസ്സിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും പേറ്റുനോവിന്റെ ചുവന്ന ചാലുകളിലൂടെ ഊര്‍ന്നിറങ്ങി മനസ്സിനെ സൃഷിയുടെ ഉന്മിഷിത്തായ് മുഹൂര്‍ത്തങ്ങളിലേക്കാനയിക്കുന്നു.
അതെ അതുകിണ്ടു തന്നെയാണ്‍ ഓരോ മഴയും ഞാന്‍ ആവേശത്തോടെ കാത്തിരുക്കുന്നത്. അവ്യക്തമായ് പലതും എന്റെ കണ്മുമ്പില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച മനോഹര ചിത്രങ്ങളാകും.
അലസമായി അഴിഞ്ഞും കിടക്കുന്ന മുടി കെട്ടിവയ്ക്കാന്‍ തോന്നിയില്ല. ഞാനുമായി ബന്ധമുള്ളതെല്ലാം സ്വതന്ത്രമായിരിക്കട്ടെ; ബന്ധനത്തിന്റെ പാരുഷ്യം വയിന്നുമറിയാതിരിക്കട്ടെ; അതുകൊണ്ടാണോ എന്നറിയില്ല എന്റെ കാഴ്ചകള്‍ ചെല്ലുന്നിടം സ്വപ്നങ്ങള്‍ക്ക് യഥേഷ്ടം വിഹരിക്കാന്‍ അവകാശം നഷ്ടപ്പെട്ടവരുടെ രൂപത്തിലാണ്. അതുകൊണ്ടാവണം മനസ്സിലെ ലിസ്റ്റില്‍ ചുവന്ന പാദങ്ങളുള്ള ആ പെണ്‍കുട്ടിയും കയറിപ്പറ്റിയത്. ഇപ്പോള്‍ എനിക്കെല്ലാം വ്യക്തമായി മുറിക്കിച്ചുവന്ന കറപ്പറ്റിയ പല്ലുകാട്ടിച്ചിരിക്കുന്ന രാവുണ്ണ്യാര്, ചുവന്ന വലിയ പൊട്ടുധരിച്ച ആ സ്ത്രീ ഇപ്പോളിതാ ചുവന്ന പാദങ്ങളുള്ള ഈ പെണ്‍കുട്ടിയും.
പതിവിനു വിപരീതമായി നരച്ച നീലപെയിന്റടിച്ച് ആ വീടിന്റെ ജനല്‍ തുറന്നുകിടക്കുന്നതുകണ്ടപ്പോള്‍ എനിക്കതിശയം തോന്നി. കാരണം നാളിതുവരെ ആരും ആ ജനാലകള്‍ തുറന്നിട്ടില്ല ഇതു തന്നെ ഈ ചുറ്റളവിലെ നാലു വീടുകളിക് രണ്ടും സൂര്യാസ്തമയത്തിനു ശേഷം ഉണരുന്നവയാണ്. യാന്ത്രികതയില്‍ ജീവിക്കുന്നവര്‍. പ്ക്ഷെ ഈ വീട്ടില്‍ പുതിയ താമസക്കാരെത്തിയെന്നറിഞ്ഞു. ലക്ഷണമൊന്നും കാണുന്നില്ല.
“വര്‍ക്കത്തുള്ള തുങ്ങളാണോ ആവോ”?
“ഈ എറച്ചീം മീനും പൊരിക്കുന്ന വര്‍ഗ്ഗമാകാതിരുന്നാ മതി. അതിന്റെ മണമെനിക്ക് തീരെ പിടിക്കണില്ല്യ”
മത്സ്യാവതാരം തൊട്ട് ദിവസവും ജപിക്കുന്ന് മുത്തശ്ശിയുടെ വിറയ്ക്കുന്ന് വാക്കുകള്‍ ചുണ്ടിന്റെ കോണിലൊരു പരിഹാസച്ചിരി മാമൂലുകള്‍ക്കു നേര്‍ക്ക് ഗേഷ്ടി കാട്ടുന്നതായി തോന്നി.
“മക്കളുടെ പ്രായോള്ള കുട്ടിയാത്രെ; വസൂന്റെ പ്രായമ്പോലുമുണ്ടാവില്ല. ഭാഷയൊട്ട് തിര്യേമില്ല” എന്റെ സാന്നിധ്യം അമ്മയുടെ വാക്കുകള്‍ക്ക് കടിഞ്ഞണിട്ടു.
“സഹതാപത്തിന്റെ പേരു പറഞ്ഞ് ആരുമായിട്ടും ചങ്ങാത്ത് കൂടണ്ടാട്ടോ” എനിക്കുള്ള അമ്മയുടെ താക്കീത്.
“ഓരോരുത്തരെയും അറിയാന്‍ ശ്രമിക്കുക, പരസ്പരം മതിലുകള്‍ കെട്ടാതിരിക്കുക” നെഹറുവിന്റെ വാക്കുകള്‍ മാഷിന്റെ ശബ്ദത്തില്‍ മുഴങ്ങി. കോവണികയറി തിരികെ മുറിയിലെത്തി. ആ ജനറല്‍ എനിക്കെന്നും ആശ്വസമാണ്. അതിലൂടെയാണ് ഞാന്‍ കുറെ നാളായി ലോകത്തെ അറിയുന്നത്. അങ്ങിനെയാണ് ആ നരച്ച് പെയിന്റുടിച്ച വീടിന്റെ ജനല്‍ തുറന്നു കിടക്കുന്നത് കട്നുപിടിച്ചത്.
മുറ്റത്തുവന്നു നിന്ന് വാഹനത്തിന്റെ ശബ്ദം കേട്ടമാത്രയില്‍ ആ ജനാലയടഞ്ഞു. മിനിട്ടുകള്‍ക്കു ശേഷം ആ മധ്യവയസ്കനൊത്ത് മുഖം മറച്ചപെണ്‍കുട്ടി പുറത്തേക്കു വന്നു. അയാളെന്തോ അസ്പ്ഷ്ടമായി പറയുന്നുണ്ട്. അവളുടെ മുഖം കണ്ടുകൂടാ.....പക്ഷെ വാഹനത്തിലേക്ക് കയറാനൊരുങ്ങിയ ആ ചുവന്ന പാദങ്ങള്‍ വീണ്ടും ഞാന്‍ കണ്ടു. കൌമാരത്തിന്റെ മങ്ങിയ നിറങ്ങളില്‍ നിന്ന് യൌവനത്തിന്റെ നിറച്ചാര്‍ത്തിലേക്ക് നടന്നുതുടങ്ങിയ വെളുത്തുതുടുത്ത പാദങ്ങള്‍.
അവയില്‍ കുവന്ന ചായം തേച്ചിരുന്നു ദീര്‍ഘസുമംഗലിവ്രതത്തിന്റെ ഒരു ഭാഗ, വായിച്ചു വച്ച പുസ്തകത്താളുകള്‍ അലക്ഷ്യമായി മറിച്ചു. അടുത്ത മഴയ്ക്കുള്ള ആരംഭമുണ്ടോ? വീണ്ടും ജനാലയില്‍.
ആരോ വഴുക്കലുള്ള വരമ്പിലൂടെ ഓടിവരുന്നു. അതെ രാവുണ്ണ്യാരുതന്നെ;
പൊന്തയും, തെങ്ങും വാഴയും - അവയ്ക്കിടയിലൂടെ തലനീട്ടുന്ന് മണ്ണിന്റെ കൂട്ടുകാരോട് രാവുണ്ണ്യാര് വാതോരാതെ സംസാരിക്കുന്നതായി തോന്നിട്ടുണ്ട്. പക്ഷെ മനുഷ്യരായ ആരോടും ഒരു വിധേയത്വ ഭാവമല്ലാതെ മറ്റൊന്നും കാട്ടിയിട്ടില്ല. “നടക്കണവഴി പിറുപിറുക്കുന്ന നായരെ അടുത്തറിയാന്‍ എനിക്കു കൌതുകമുണ്ടായി.
ശാസനകളും ശകാരങ്ങളും ഒരു ചെറുചിരിയിലൊതുക്കി മണ്ണിനോടും കാറ്റിനോടും കാറ്റിനോടും മാത്രം പുഞ്ചിരിച്ച്...........പാവം...............
പക്ഷെ കഴിഞ്ഞ മഴയില്‍ തൊടിയിലേക്ക് തത്രപ്പെട്ടിറങ്ങി.........അതും നനഞ്ഞുകൊണ്ട് തന്നെ ഒരുപക്ഷെ വീട്ടിലാരും ആ മനുഷ്യനെ ശ്രദ്ധിച്ചുകാണില്ല. ശകാരൈക്കാന്‍ മാത്രമല്ല ഏവര്‍ക്കു മറിയൂ.............പക്ഷെ പലവരും മഴയിലേക്കോടുന്ന ആ മനുഷ്യനെ ഞാന്‍ മാത്രമെ കണ്ടുകാണു. നിലവിളൈകള്‍ പോലും അലിഞ്ഞിപോകുന്ന പ്രകൃതിയുടെ സ്വാതന്ത്ര താണ്ഡവത്തീല്‍ പൊന്തിയ്ക്കാരുകില്‍ കൈകള്‍ മുകളിലേക്കുയര്‍ത്തി എന്തോ.......................എനിക്കൂ വിശ്വസിക്കാനായില്ല. മഴ മറ്റൊരാള്‍ക്കു കൂടി ആശ്വാസം നല്‍കുന്നു. അറക്കിപ്പിടിച്ച ദുഃഖത്തിന്റെ അണപൊട്ടിയൊഴുകല്‍ ഈ മഴവെള്ളത്തോടൊപ്പം ഒഴുകി മണ്ണിലേക്കു താഴുന്നു. മഴ കഴിഞ്ഞപ്പോള്‍ ഒന്നും മറിയാത്തഭാവത്തില്‍ കയറി വന്ന് ചുവന്ന കറപിടിച്ച പല്ലുകാട്ടുന്ന രാവണ്ണ്യാര് ആ കണ്ണിന്റെ ചുവപ്പ ഞാന്‍ മാത്രം കണ്ടു.
പതിവുപോലെ ആരെയോ പ്രതീക്ഷിച്ചെന്നവണ്ണം മുളവേലിക്കരികില്‍ വിടര്‍ന്ന വട്ടക്കണ്ണുള്ള കുവന്ന് വലിയ പൊട്ടുതൊടുന്ന് ആ സ്ത്രീ കലണ്ടര്‍ ദൈവങ്ങളുടെ ചിത്രത്തെ ഓര്‍മ്മിപ്പിക്കുന്ന മുഖം.
എന്റെ വരവാണ് അവരുടെ കാത്തുനില്പിന്റെ ലക്ഷ്യമെന്നറിഞ്ഞപ്പോള്‍ ഭയം തോന്നി. അടുത്തേക്ക് മാടിവിളിച്ച ദിവസം മുത്തശ്ശി പറഞ്ഞു തന്ന യക്ഷികഥകളാണ് മനസ്സില്‍ തെളിഞ്ഞത്. ഇതൊന്നും പോസ്റ്റുചെയ്യുമോ’? ഒരു നീണ്ട കവര്‍ നീട്ടി - വൃത്തിയില്ലാത്ത കൈപ്പടയില്‍ ഏതോ അഡ്രസ്സ് കുട്ടിയെ വിശ്വസമാ. അദോണ്ട”, കണ്ണുകളുയര്‍ത്തുമ്പോള്‍ അവര്‍ വേലിക്കരികില്‍ നിന്നകന്നിരുന്നു. പിന്നീടൊരിക്കലും മവരെ കണ്ടില്ല.
മഴ ശമിച്ച്. ഉറക്കത്തിന്റെ ആഴത്തില്‍ ഊളിയിടവെ എനിക്കു മുമ്പില്‍ ഓരേ വൃത്തങ്ങള്‍ തെളിഞ്ഞു വന്നു.
ഒന്ന്, രണ്ട്, മൂന്ന്........ആദ്യമാദ്യം ചെറുതായി പിന്നെ വലുതായി വലുതായി. അവ എനിക്കു ചുറ്റും കറങ്ങുന്നു. വേഗതകൂടി ഒരു ചുഴലികൊടുങ്കാറ്റുപോലെ ചില മുഖങ്ങള്‍ ആ വൃത്തവലയങ്ങളില്‍ തെളിയുന്നു. അവയുടെ കണ്ണുകള്‍ മുഖത്തിനേക്കാള്‍ വലിപ്പമുള്ളവയായിരുന്നു. അതിലൊന്നില്‍ വലിയ വട്ടപ്പൊട്ടിന്റെ ഭാഗം ചുവപ്പുചായം തേച്ച കാലുകള്‍, ചുവന്ന കറപിടിച്ച പല്ലുകള്‍ ഇവ മാറി മാറി തെളിഞ്ഞു. പതുക്കെ ആ കണ്ണുകളുടെ തീക്ഷതകുറഞ്ഞു. നിര്‍വ്വീകാരതയും, നിസ്സംഗതയും ഒരുപോലെ നിഴലിക്കുന്നു. ഇപ്പോള്‍ എനിക്കാ കണ്ണുകളുടെ ഉടമസ്ഥരെകാണാം. നിഗൂഡതയുടെ തടവുകാരായി ഞാന്‍ സ്വയം കണ്ടെത്തിഅ ആ മൂന്നുപേര്‍...................
പ്രീതാ ബാലകൃഷ്ണന്‍.