മാന്‍ - മെയ്ഡ് നോവലിസ്റ്റ്

ഞാനൊരു എഴുത്തുകാരനല്ല...............
പക്ഷെ എനിക്കൊരു എഴുത്തുകാരനായാല്‍ കൊള്ളാമെന്നുണ്ട്. സൃഷ്ടിവിഭാവനത്തിനുള്ള കഴിവുകളെ മറ്റു യോഗ്യതകളോഎനിക്കുണ്ടോയെന്ന് തന്നെ സംശയമാണ്.

സാഹിത്യം എന്നെ കടന്നാക്രമിക്കുന്നത്. കോളേജ് പഠനകാലത്താണ്. ആദ്യം കവിതയില്‍ ഒന്ന് കൈവച്ചു നോക്കി മാഗസിനില്‍ അത് അച്ചടിച്ചു വന്നതോടെ എന്റെ പേര് “ബുദ്ധിജീവി” ലിസ്റ്റിലേക്ക് മാറ്റി കുറിക്കപ്പെട്ടു പിന്നീടൊരിക്കലും തന്റെ കൃതികളില്‍ അച്ചടിമഷി പുരളേണ്ട ഭാഗ്യമുണ്ടായിട്ടില്ല. എന്നാലും എന്നില്‍ കലാബീജം ഇല്ലെയെന്ന് ആരെങ്കിലും പറഞ്ഞാല്‍ അപ്പോളെന്റെ ചോര തിളക്കും.

അക്കാലത്ത് ഏതോ മാസികയ്ക്ക് അയച്ചു കൊടുത്ത സൃഷ്ടികള്‍ അധികൃതരുടെ ക്ഷമാപണത്തോടേ തിരിച്ചു വന്നപ്പോള്‍ ചുണ്ടത്തൊരു ബീഡിയും ഉള്ളിലൊരു പരിഹാസവുമായി കൃഷ്ണന്‍ മൂശാരി ചോദിച്ചു
“നീ കള്ളു കുടിക്കുമോ?”
“ഇല്ല്”
“വലിക്കുമോ”
“ഇല്ല”
“പെണ്ണു പിടിക്കുമോ”
“ഇല്ല ഛേയ്’
“പിന്നെയെന്തോന്ന് എഴുത്തുകാരനാണെടെയ് നീ പുരുഷന്മാരുടെ ലിസ്റ്റില്‍ തന്നെ നിന്നെപ്പെടുത്താന്‍ ഒക്കത്തില്ല. “ നിര്‍വീകാരതയോടെ അയാള്‍ തുടര്‍ന്നു. പിന്നെ നിനക്കെന്നതാ ഒള്ളെ, കുടെ ഭാവനയാ?”

പെണ്ണിനോടുള്ള കമ്പം കൃഷ്ണന്‍ മൂശാരിയോട് മറച്ചു വെച്ചെങ്കിലും അയാളുടെ കണ്ണിലെ എഴുത്തുകാരന്റെ യോഗ്യത തനിക്കുണ്ടല്ലൊ എന്ന് ആശ്വസിച്ചു.

അതൊക്കെ ആളോള് വെറുതെ പറഞ്ഞുണ്ടാക്കുന്നതാന്നെ”. താന്‍ കൂടിയടങ്ങുന്നുവെന്ന് സ്വയം വിശ്വസിക്കുന്ന എഴുത്തുക്കാരുടെ സമുഹത്തിന്റെ അഭിമാനം രക്ഷിക്കാന്‍ അന്ന് ശ്രമിച്ചത്. അയാളോടുള്ള അമര്‍ഷം ഒളിപ്പിച്ചുവെച്ചുകൊണ്ടായിരുന്നു. ഒരു ബിരുദം നേടി. സ്വകാര്യസ്ഥാപനത്തില്‍ ജോലിയും കിട്ടി. തട്ടിമുട്ടി ജീവിക്കാമെന്ന സ്ഥിതിയായി.

അപ്പോഴാണ് നീലകണ്ഠന്‍ ജോത്സ്യരെ കണ്ടേക്കാമെന്ന് വിചാരിച്ചത്. അയാള്‍ പറയുന്നത് ഇതുവരെ പിഴച്ചിട്ടില്ലാത്രെ.
“കലാപരമായുള്ള ഉന്നതിയാണ് ചാരവശാല്‍ കാണുന്നത്”. പൂണുലിനെ അറ്റത്തോടറ്റം തടവി കൊണ്ട് മൂപ്പര്‍ പ്രവചിച്ചു.
“കലയെന്ന് പറയുമ്പോ................ജ്യോത്സ്യരെ?”
“അത് അഭിനയമൊ സംഗീതമൊ സാഹിത്യമോ എന്തുമാകാം”
തന്നെ സംബന്ധിച്ച് അഭിനയവും, സംഗീതവും പ്രധാന്യമര്‍ഹിക്കുന്നില്ല. അപ്പോല്‍ അതു തന്ന സാഹിത്യം
സാഹിത്യമെന്ന് പറയുമ്പോള്‍ കഥയും കവിതയുമൊക്കെപ്പെടുമോയെന്ന മറുചോദ്യം ഉന്നയിക്കണമെന്നുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. തെക്കേടത്ത് ജാനുവേടത്തീടെ മോള്‍ക്ക് വൈധവ്യയോഗം പ്രവചിച്ച അളാത്രെ അദ്ദേഹം അങ്ങേരെ കൂട്ടാക്കാണ്ട് അവര്‍ മോളെ കെട്ടിച്ചു. എന്നിട്ട് ഫലമോ? നവവരന്‍ മൂന്നാം പക്കം ബസ്സിടിച്ച മരിച്ചു.

അപ്പോള്‍ പിന്നെ തെല്ലും സംശയിക്കേണ്ട നേരം വെച്ചു പിടിച്ചു ടൌണിലെ വസ്ത്ര മഹലിലേക്ക്.
“നല്ലയിറക്കമുള്ള ഖദര്‍ ജുബ്ബായുണ്ടോ? രണ്ടു മൂന്നെണ്ണമിരിക്കട്ടെ”. തിരക്കായി കഴിഞ്ഞാല്‍പ്പിന്നെ എഴുത്തുക്കാരന്റെ മട്ടും ഭാവുമൊന്നും റിഹേഴ്സല്‍ നടത്താന്‍ പറ്റില്ല അതുകൊണ്ട് ഇപ്പോള്‍ തന്നെയങ്ങ് തുടങ്ങിയേക്കാം.

തിരികെ പോരുമ്പോള്‍ പേനകളും കടലാസ്സു റോളുകളുമുണ്ടായിരുന്നു കൂട്ടിന്. ഇനി അതാണല്ലൊ തന്റെ പണിയായുധം.ജോലിയും എഴുത്തും ഒരുമിച്ചു പോകില്ല, പിറ്റേന്നു തന്നെ രാജികത്ത് ഓഫീസില്‍;.

“എന്തുപറ്റി പെട്ടെന്ന്? വേറെ വല്ല ജോലിയും തരപ്പെട്ടോ? സഹപ്രവര്‍ത്തകരില്‍ നിന്നും വളരെയധികം പണിപ്പെട്ടാണ് അന്ന് തടിതപ്പിയത്.

മാസങ്ങളും വര്‍ഷങ്ങളും കടന്നു പോകുന്നുതനുസരിച്ച് ചവറ്റുകൂനയ്ക്ക് ഭാരമേറുന്നതല്ലാതെ മറ്റൊന്നുമുണ്ടായില്ല.അയക്കുന്നവയെല്ലാം മുറപോലെ തിരിച്ചു വരുന്നുമുണ്ട്.

ക്രിയാത്മക മനോഭാവമുണര്‍ത്തുന്ന പുസ്തകങ്ങളും “പ്രതിസന്ധിയില്‍ തളരാതെ മുന്നേറുക എന്നതിന് സമാനമായ ആപ്തവാക്യങ്ങളും തലച്ചോറിലെ കോശങ്ങളില്‍ നിറഞ്ഞു.

വീട്ടുകാര് മുതല്‍ നാട്ടുകാരുവരെ പരിഹാസശരങ്ങലെയ്യാന്‍ തുടങ്ങിയതോടെ സാഹിത്യ രചന്‍ മതിയാക്കാനുറച്ചു. കലയെ പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ മനസ്സില്ലാത്തതു കൊണ്ട് മറ്റു രണ്ട് മേഖലകളിലേല്ല്ലും തിരിഞ്ഞാലൊമെന്നായി.

സംഗീതം പറ്റിയ പണിയെയല്ല. ചെറുപ്പത്തില്‍ കുളമുറിയില്‍ നിന്നും തെന്റെ പാട്ടു കേട്ട് അമ്മ പറഞ്ഞിട്ടുള്ള ശകാരവാക്കുകള്‍ ഇപ്പോഴും കാതില്‍ അലയടിക്കുന്നുണ്ട്.

പിന്നെ അഭിനയം ചാന്‍സ് ചോദിച്ച് ചെന്നിടത്തു നിന്നുമെല്ലാം ആട്ടിപായിച്ചതോടെ ആ സാധ്യതയും ക്ലോസ്സ്.
പി.എസ്.സി.പരീക്ഷയ്ക്ക് അപേക്ഷിക്കാമെന്ന് വിചാരിച്ചപ്പോഴാണ് ഏജ് ബാറായത് അറിയുന്നത്. എഴുതാന്‍ മേല. ചെറിയ ബിസിനസ്സ് വല്ലതും തുടങ്ങാമെന്ന് വെച്ചാല്‍ മുതല്‍ മുടക്കാന്‍ കാശില്ല, വീട്ടില്‍ ചോദിക്കാന്‍ ദുരിഭിമാനം അനുവദിക്കുകയുമില്ല.

“ശനീടെ അപഹാരമാണ്‍. പുരോഗതി മന്ദീഭവിക്കും കലയില്‍ തന്നെയാണ് ഭാവി കാണുന്നത്. ജീവിതം വഴിമുട്ടിച്ച ജ്യോത്സ്യരെ നാലു പറയാന്‍ പോയി അയാളുടെ വാക്ക് കേട്ട് വീണ്ടും ആപ്പിലായി.
അപ്പോള്‍ കഴിവില്ലാഞ്ഞിട്ടല്ല,
ശനിയാണ് വില്ലന്‍.
പൊടി പിടിച്ചുകിടന്ന ഖദര്‍ ജുബ്ബ വീണ്ടും ഡ്രൈ വാഷിന് കൊടുത്തു പേനകളില്‍ മഷിയുടെ അളവ് കുറയുന്നത് കടലാസ്സുകലില്‍ പ്രകടമായിരുന്നു. അടുത്ത സൃഷ്ടി അവിടെ വിടരുകയാണ്.


“ഇപ്രാവശ്യം അതേല്ക്കും ഉറപ്പാണ്” ഹൈസ്ക്കൂളിലെ മലയാളം അധ്യാപകന്‍ കണാരന്‍ മാഷ് തന്നെ പിന്തുണച്ചു.

പക്ഷെ ആ പിന്തുണ കൊണ്ടൊന്നും പ്രയോജനവുമുണ്ടായില്ല. ചരിത്രം ആവര്‍ത്തിക്കപ്പെട്ടു..എഡിറ്ററുടെ ആക്ഷേപവാക്കുക്കളുടെ അടിക്കുറിപ്പോടെ വീണ്ടും മറുടി കത്ത് നിലാവാരമുള്ള കൃതികള്‍ പ്രതീക്ഷിക്കുന്നു.

ഏറെ പ്രതീക്ഷയോടെ എഴുതിയ കൃതിയും ക്ലീന്‍ ബൌള്‍ഡ് അധിക്ഷേപഹാസ്യങ്ങള്‍ അതിരു കടന്നപ്പോള്‍ ശരണം ബാറു തന്നെ.നാല് പെഗ്ഗ് വെള്ളം ചേര്‍ക്കാതെ ഒറ്റയടി അതും എക്സ്പിരീയന്‍സ്ഡ് കുടിയന്മാരെ വെല്ലുന്ന് സമയപരിധിക്കുള്ളില്‍.
മദ്യവുകായി ജീവിതത്തിലുണ്ടായ പ്രഥമ സമ്പര്‍ക്കം. ആദ്യം കുടിക്കുമ്പോള്‍ മട്ടിപ്പും തലവേദനയുമൊക്കെയുണ്ടാകുമെന്ന് പറയുന്നവര്‍ മദ്യപാനത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. ഉന്നയിക്കുന്നതെന്ന് സുവ്യക്തം. ഇനിയിതൊരു പതിവാക്കാം. കുറച്ചു നേരമെങ്കിലും സങ്കടങ്ങള്‍ക്ക് കാഷ്വല്‍ ലീവ് അനുവദിക്കാമല്ലൊ.
മന്ദം മന്ദം വലിയും തുടങ്ങി.
സിഗറിറ്റിന്റെ ലഹരിം പോരാതെ വന്നപ്പോള്‍ കഞ്ചാവിനെ ആശ്രയിച്ചു. അതോടെ ഭാവനകള്‍ ടേക്ക് ഓഫ് ചെയ്തു. അനന്തമായ മായതലങ്ങളില്‍ അവ വിഹരിച്ചു. കഞ്ചാ‍വിന്റെ ലഹരിയില്‍ രഹസ്യ വേഴ്ചകളും സംഭവം ക്ലീന്‍ ബാങ്ക് ബാലന്‍സ് കാലി.

അവസാന തുരുപ്പ് നാടുവിടുക എന്നത് മാത്രം.”
കുറച്ചു ദിവസം കഴിഞ്ഞെ വരികയുള്ളു വെന്ന കുറിപ്പും മാത്രം വെച്ചു സ്ഥലം വിട്ടു അഭിമാനക്ഷത്തിന്റെ ഭാരത്താല്‍ ആരെയും ഫെയ്സ് ചെയ്യാന്‍ വയ്യ. പലയിടങ്ങളിലും അലഞ്ഞു തിരിഞ്ഞു നടന്നെങ്കിലും’ “ദിവത്തിന്റെ സ്വന്തം നാട്” വിട്ട് പോകാനൊരു മടി.
മുഴുപട്ടിണി.
ബീഡി പോലും വാങ്ങാനില്ലാത്ത സ്ഥിതി
എഴുത്ത് വരുത്തിവെച്ച വിന’
കള്ളവണ്ടി കയറി തിരുവനന്തപുരത്തെ കൂട്ടുകാരന്റെ വീട്ടിലേക്ക്
സഹൃദയനായ അവന്റെ സഹായം ഗ്യാരണ്ടീട് . പക്ഷെ ഒറ്റ കണ്ടീഷന്‍
“നീയിനിയും എഴുതണം”
‘അവനെ വെറുപ്പിച്ച് പട്ടിണികിടക്കേണ്ട ഗതി വരുത്തേണ്ടയെന്ന് കരുതി മനസ്സില്ലാ മനസ്സോടെ വീണ്ടും കടലാസ്സിനോട് മല്ലിടാന്‍ തുടങ്ങി. ഒരു പാര്‍ടൈം ജോലി കൂടി അവനൊപ്പിച്ച് തന്നതോടെ അവനോടുള്ള കൃതജ്ഞത നിസ്സീമമായി.

മൂന്നു മാസം കൊണ്ട് അടുത്ത കൃതി കമ്പ്ലീറ്റ്;
തപാല്‍ വകുപ്പിന്റെ സഹായത്തോടെ അത് ലക്ഷ്യസ്ഥാനത്തെത്തിയെന്ന് അക്കനോളജ്മെന്റ് വന്നു.
മാസങ്ങള്‍ നീണ്ട കാത്തിരിപ്പ് സുഹൃത്തിനും തന്റെ മേലുള്ള മമത് കുറഞ്ഞുവരുന്നതായി തോന്നി.
വേണ്ട അവന്‍ പരമാവധി തന്നെ സഹായിച്ചു. ഇനിയവനൊരു ഭാരമാകരുത്. സ്ഥലം മാറ്റത്തിനായി ഒരുങ്ങുമ്പോള്‍ പുറത്ത് പോസ്റ്റുമാന്‍ ഹാജര്‍ - തന്റെ കൃതി സെലക്ട് ഒപ്പമൊരു ചെക്കും

സന്തോഷം അതിരുകള്‍ ലംഘിച്ചു. അതിന്റെ ഭാരം താങ്ങാവുന്നതിലപ്പുറമായപ്പോള്‍ പങ്കിവെയ്ക്കാന്‍ സുഹൃത്തിനൊപ്പം ബാറില്‍ പക്ഷെ ഇത്തവണ ഈശ്വരനൊരു ബോണസ് വാഗ്ദാനം കൂടി ഇനി താന്‍ മദ്യം തൊടില്ല..

അക്കാദമി അവാര്‍ഡ് കൂടി ലഭിച്ചതോടെ നാട്ടിലേക്കൊരു മടക്കയാത്ര ഈയൊരറ്റ കൃതിയുടെ പേരില്‍ ഇനി തനിക്ക് വിലസാം ഇനിയും എഴുതാന്‍ പ്രചീദനവുമാണ്. അഥവാ എഴുതിയില്ലെങ്കിലും കുഴപ്പമില്ല. നാട്ടില്‍ തലയുയര്‍ത്തി നടക്കാമല്ലോ?

കൃഷ്ണന്‍ മൂശാരി നിലവിളക്ക് തേച്ച് വെളുപ്പിച്ച് തന്റെയടുത്ത ഇരയ്ക്ക് ലോകപരിചയം വിളബരം ചെയ്യുകയാണ്. അപ്പുറത്തെ കടമുറിയില്‍ നീലക്കണ്ഠന്‍ ജ്യോത്സ്യര് കവടി നിരത്തുന്നു.

വേണ്ട ഇനി തനിക്ക് ആരുടെയും ഉപദേശം വേണ്ട ലഹരിയും വേണ്ട.

പക്ഷെ പെണ്ണ്..............?
അതും ................വേണ്ട.

ഒരു പെര്‍ഫക്ട് നോവലിസ്റ്റ് ഫോര്‍ ദ പീപ്പിള്‍ .........മറ്റൊരു വ്യതസ്തമായ കഥയുടെ ഉള്ളറകളിലേക്ക്..................

ജിബു.ജെ.


-, കളമശ്ശേരി,



Your response will be e-Mailed to the poster.