കളിപ്പാട്ടങ്ങള്‍ കരയുന്നു

പുലരി കിഴക്കുനിന്ന് പുറപ്പെട്ടിട്ടേയുണ്ടായിരുന്നുള്ളു. ആകാശത്തെ ചൂഴ്ന്നൂ നിന്ന ഇരുട്ട് പതുക്കെ പിന്‍ വാങ്ങാന്‍ തുടങ്ങി. തെരുവോരങ്ങളും ഊടുവഴികളും ഉണര്‍ന്നിരിക്കുന്നു. രാത്രി മഴയുടെ ബാക്കി പത്രമായി ഒറ്റമഴത്തുള്ളികള്‍ വൃക്ഷശിഖരങ്ങളില്‍ നിന്ന് തെന്നി വീഴുന്നു. പാല്‍ക്കാരന്‍ അപ്പുണ്ണി ജീവശ്വാസം പോലെ കൂടെ ക്കൊണ്ടു നടക്കുന്ന തുരുമ്പെടുത്ത സൈക്കിളും ഉന്തിക്കൊണ്ട്, പാല്‍ നിറച്ച കുപ്പികള്‍ വീടുകളുടെ ഉമ്മറത്ത് സ്ഥാപിച്ച് കാലികുപ്പികളുമായി നടന്നു പോകുന്നു.കാലിന്റെ മുടന്തു പരിഹാരിക്കാനെന്നോണം, ഒറ്റകാലില്‍ ചെരുപ്പും ഇട്ടുകൊണ്ടാണ് ഇഷ്ടന്റെ നടത്തം. പള്ളീന്ന് സുബഹി നിസ്ക്കാരവും കഴിഞ്ഞ് ജമാലും സിദ്ദിഖും വാ തോരാതെന്തോ സംസാരിച്ചു നടന്നുപോകുന്നുണ്ട്. ഒരു മിന്നായം പോലെ പത്രമെറിഞ്ഞുപോകുന്ന ജോസ് ഇന്നല്പം സാവധാനത്തിലാണ്. മഴത്തുള്ളികള്‍ തന്നെ കാരണം പത്രം നനയാതെ വീടുകളിലെത്തിക്കണമല്ലോ.

കാക്കകളുടെ നിര്‍ത്താതെയുള്ള ,കലപില കേട്ടാണ് സുഹറ കണ്ണു തുറന്നത്. പുറത്തെന്താണ് നടുക്കുന്നതെന്നറിയാന്‍ ജനല്‍ പാളി തുറന്നവള്‍ എത്തിവലിഞ്ഞു നോക്കി. മതിലിനപ്പുറത്ത് ഇലക്ട്രിക്ക് ലൈനില്‍ ഒരു കാക്കയുടെ ജഡവും അതിനെപ്പൊതിഞ്ഞ് കുറെ കാ‍ക്കകളുടെ അനുശോചനയോഗവും നടക്കുന്നു. കൂട്ടത്തില്‍ അറിയാത്തവരെ അറിയിക്കാന്‍ മുതിര്‍ന്ന കാക്കകള്‍ കര്‍ണകഠോരമായി അവള്‍ ഒച്ച വയ്ക്കാതെ പുറത്തിറങ്ങി. ഉമ്മ അടുക്കളയില്‍ പത്രങ്ങളോട് മല്ലടിക്കുന്നു. ഇത്താത്ത ദോശ ചുടുന്നതിന്റെ ശബ്ദവും കേള്‍ക്കാം അവള്‍ പതുക്കെ തെക്കുവശത്തുന്‍ ചെന്ന് കോഴിക്കൂട് തുറന്നു. കൂട്ടിലടയ്ക്കപ്പെട്ട വെരുകിന്റെ സംഭവത്തോടെ, പലനിറത്തിലുള്ള് കോഴിപ്പട അടുക്കള്‍ ഭാഗത്തേക്ക് പാഞ്ഞുപോയി. കൂട്ടിലുണ്ടായിരുന്ന മുട്ടകള്‍ പെറുക്കിയെടുത്ത് അവളും അവറ്റകളുടെ പിറകെ ചെന്നു. കയ്യിലിരുന്ന മുട്ടകള്‍ തവിടുചാക്കിന്റെ പുറത്ത് വച്ചശേഷം കാക്കകളെ തന്റെ അനുശോചനമറിയിക്കാന്‍ അവള്‍ വഴിയിലേക്കിറങ്ങി.

തലേദിവസം മുനീറുമായി പിണങ്ങി കരഞ്ഞു കരഞ്ഞാണ് അവള്‍ ഉറങ്ങാന്‍ കിടന്നത് ശിവരാത്രി മണപ്പുറത്തു നിന്നു ഉപ്പാപ്പ തനിക്കു വങ്ങിത്തന്ന. കണ്ണില്‍ ചുവന്ന ലൈറ്റ് കത്തുന്ന പാവയെ അവന്‍ കിണറ്റിലേക്ക് വലിച്ചെറിഞ്ഞതായിരുന്നു സങ്കടഹേതു. ദുഃഖം അണപ്പൊട്ടിയൊഴുകിയപ്പോള്‍ , മുനീറിന്റെ ഇത്താത്ത തന്നെ ആശ്വസിപ്പിക്കാനായി എന്തൊക്കെ തരം കളിപ്പാട്ടങ്ങളാണുണ്ടാക്കിതന്നത്. പ്ലാവില കൊണ്ട് പോലീസുകാരന്റെ തൊപ്പിയും, ഓലകൊണ്ട് പന്തും, പാമ്പും , പീപ്പിയും, കണ്ണാടിയുമൊക്കെ ഒരെണ്ണം പോലും മുനീറിനു കൊടുത്തില്ല. എല്ലാം അവള്‍ തന്റെ നിലക്കണ്ണാടിക്കു മുന്നില്‍ നിരത്തിവച്ചു. മുനീറിന്റെ സൈക്കിളില്‍ ഞാനൊന്നിരുന്നതാണ് അവന്റെ പിണക്കത്തിനെല്ലാം കാരണം. അല്ലേലും അവനങ്ങനെയാ സ്വാര്‍ത്ഥത കുറച്ചു കൂടുതലാ. ഇന്നലെയല്ലെ സ്കൂള്‍ കഴിഞ്ഞു വരുന്ന വഴി ചേക്കുമാപ്ലയുടെ പീടികേന്നു വാങ്ങിയ നെല്ലിക്കയും ശര്‍ക്കര മിഠായിയും ഞാനവന് കൊടുത്തത്. പാവം തന്റെ പാവ കിണറ്റില്‍ കിടന്നിപ്പോള്‍ കരയുന്നുണ്ടാവും അവള്‍ മറന്നില്ല്. വെള്ളത്തില്‍ പൊങ്ങികിടക്കുന്ന പാവകുട്ടിയെ കണ്ടപ്പോള്‍ സങ്കടവും, ആത്മരോഷവും പതഞ്ഞുപൊങ്ങി. ഇനി മുനീറിനോടൊരിക്കലും മിണ്ടില്ലെന്നവല്‍ മനസ്സിലുറപ്പിച്ചു.

കൊച്ചുപെണ്ണും കാളിക്കുട്ടി, രാവിലെ കൊച്ചുവര്‍ത്തമാനം പറഞ്ഞ് ആ വഴി വരുന്നുണ്ടായിരുന്നു. മുണ്ടിന്റെ കോന്തലയെടുത്ത് മാറു മറച്ച് അരിവാളും കയ്യിലേന്തിയാണ് വരവ്. നടുവിന് സാരമായെന്തോ സംഭവൈച്ചതിനാല്‍ 90 ഡിഗ്രി വളഞ്ഞാണ് കൊച്ചുപെണ്ണിന്റെ നടപ്പ്. കുനിഞ്ഞു നടന്നാലെന്താ നാലാളെടുക്കുന്ന പണിയല്ലെ മുപ്പത്തി ഒറ്റയടിക്ക് ചെയ്തു തീര്‍ക്കുന്നത്. കുഞ്ഞന്തുന്റെ മോളുടെ പേരെടുത്തത് കൊച്ചുപെണ്ണാണ്. വെളുപ്പിനെ ചെന്ന് കുട്ടിയെ എണ്ണതേപ്പിച്ച് ഇളംവെയില്‍ കൊള്ളിക്കണം.പിന്നെ തള്ളയെ മഞ്ഞളും കുഴമ്പും തേച്ച് കുളിപ്പിക്കണം. അവിടത്തെ പണിയെല്ലാം കഴിഞ്ഞ് മൂസാക്കാടെ വീട്ടിലെ പശൂന് പുല്ലറുത്ത് കൊടുത്തിട്ടേ കൂരയിലേക്ക് മടങ്ങൂ. പതിവിനു വിപരീതമായി സുഹറയെ വഴിയില്‍ കണ്ടപ്പോള്‍ അടുത്തെത്തി കുശലം ചോദിച്ചിട്ടാണ് രണ്ടാളും നടന്നകന്നത്. കാക്ക് തലക്കിട്ട് കൊത്തും പുള്ളേ , അകത്ത് കയറിപ്പോ” കണ്ടെത്തിമ്പശുവിനെ കെട്ടാന്‍ വന്ന പത്തുക്കുട്ടി വിളിച്ചു പറഞ്ഞു. ഇളവെയില്‍ കുടപിടിക്കന്‍ തുടങ്ങിയിട്ടും അവള്‍ക്ക് തിരികെപ്പോകാന്‍ മനസ്സു വന്നില്ല. ഗേറ്റില്‍ മറഞ്ഞു. നിന്നുകിണ്ടവന്‍ കാക്ക് സമ്മേളനം കണ്ടു നിന്നു.

സുഹറയെ കാണുന്നില്ലെന്ന വാര്‍ത്ത ഇടിത്തീ കണക്കെയാണ് ഗ്രാമവാസികളുടെ മേല്‍ പതിച്ച്. ആദ്യമായാണ് അങ്ങനെയൊരു സംഭവം ആ പ്രദേശത്ത് അരങ്ങേറുന്നത്. എട്ടുവയസ്സുപോലും തികയാത്ത അവള്‍ എവിടെപ്പോകാനാണ്? മകളെ കാണാത്ത ആമിനാത്ത വീടും തൊടിയും കടന്ന് പാടത്തും അവളെ തിരഞ്ഞു. കുഞ്ഞിനെ കാണുന്നില്ലെന്ന വാസ്തവം അംഗീകരിച്ചതീടെ അവരാകെ തളര്‍ന്നു. സംഭവമറിഞ്ഞ് ആളുകള്‍ വന്നു കൂടാനും തുടങ്ങി. വഴിവക്കില്‍ അവളെ കണ്ടവരെല്ലാം അതു സാക്ഷ്യം ചെയ്ത് പൊട്ടിക്കരഞ്ഞു. പുഴയില്‍ തിരിച്ചിലിനു പോയവറും തിരിച്ചു വന്നു. പോലീസില്‍ അറിയക്കണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വച്ചത് പഞ്ചായത്ത് മെമ്പര്‍ കരീം ഹാജിയാണ്‍. ആരൊക്കെയോ ഗള്‍ഫിലുള്ള സുഹറാടെ വാപ്പ റഹീമിനെയും വിവര്‍മറിയിച്ചു. മുകത മുറ്റിയ നിമിഷങ്ങള്‍ കടന്നു പൊയ്ല്ലൊണ്ടിരുന്നു. സൂര്യന്‍ ,തന്റെ കര്‍ത്തവ്യനിര്‍വ്വഹണ്ം കഴിഞ്ഞ് പതുക്കെ പടിഞ്ഞാറോട്ട് തലചായ്ക്കുന്ന്. പൂന്തോട്ടത്തില്‍ അന്നു വിരിഞ്ഞ പൂക്കളൊക്കെ വാടിത്തുടങ്ങി. ചക്രവാളത്തിന് എന്നത്തെയും പോലെ തുടിപ്പുണ്ടായിരുന്നില്ല. വിവര്‍ണ്ണമായ ചക്രവാളത്തില്‍ കണ്ണും നട്ട് ആമിനാത്ത പടിഞ്ഞാറെ തിണ്ണയിലിരുപ്പുണ്ടായിരുന്നു. അമ്മ മനസ്സിലെ താളം തെറ്റിയ താരാട്ട് കാറ്റിന്റെ വിതുമ്പലിനൊപ്പം അലിഞ്ഞു ചേര്‍ന്നു

പുഴക്കടവില്‍ മൊയ്തുന്റെ തൊഴുത്തില്‍ നിന്ന് പതിവില്ലാത്ത വിധം പശൂന്റെം കോഴിടെമൊക്കെ കരച്ചില്‍ കേട്ടാണ് അപ്പുണ്ണി തന്റെ മുടന്തും വലിച്ച് അങ്ങോട്ടു ചെന്നുനോക്കിയത്. എന്തോ ചാക്കിട്ടു മൂടിയിട്ടുണ്ട്. കോഴികള്‍ വിഭ്രമം ബാധിച്ചതുയ്പോലെ അപസ്വരമുയര്‍ത്തുന്നു. പന്തികേടു തോന്നിയ അവന്‍ പതുക്കെ ചക്കുയുര്‍ത്തി ഒന്നേ നോക്കിയുള്ളു. നടെങ്ങു വാര്‍ത്ത പരക്കാന്‍ അധികം വേണ്ടിവന്നില്ല. വിവരമറിഞ്ഞ ആമിനാത്തയില്‍ നിന്നു ഒരു ആര്‍ത്തനാദമുയര്‍ന്നു. പിന്നെയവര്‍ മിണ്ടിയിട്ടില്ല.ആയിരം വ്യാളീ ശിരസ്സുകള്‍ ഒന്നിച്ചു തീ തുപ്പിയ മട്ടില്‍ ദുഃഖം തപിച്ചു നിന്നു, അറിഞ്ഞ് വിവരമറിഞ്ഞവര്‍ വേവലാതിപ്പെട്ടു. മനുഷ്യത്വം മരവിച്ച ഈ കൊടും പാതകത്തിനു പിന്നില്‍ ആരെന്നു മാത്രം ആര്‍ക്കുമറിയില്ല. ഇരുളില്‍ മറഞ്ഞിരിക്കുന്ന് ആ ഘാതകന്റെ ലക്ഷ്യമെന്തായിരുന്നു. ബാല്യത്തിന്റെ ഭാവപകര്‍ച്ചകളെ എന്തിനവന്‍ കശക്കിയെറിഞ്ഞു. മലകയറാത്ത ആനകളും, കരയാത്ത പക്ഷികളും, ചോറു വയ്ക്കാന്‍ ചീകിമിനുക്കിയെടുത്ത ചിരട്ടകളും, ഓലപ്പമ്പരവും കരയുന്നുണ്ടാവുമോ? ഉള്‍ക്കടലില്‍ ആഞ്ഞടിക്കുന്ന കൊടുംങ്കാറ്റുപോലെ കളിപ്പാട്ടങ്ങല്‍ തേങ്ങുകയാണോ? അഗ്നി വര്‍ഷം പൊരിയുന്ന പ്രളയ തീരങ്ങളില്‍ ഈ കുഞ്ഞുകളിപ്പാട്ടങ്ങളൊക്കെ വീണുടയുകയാണോ ? മാംസക്കൊതിയുള്ള ചെന്നയ്ക്കളുടെ പല്ലും നഖവും ആഴ്ന്നിറങ്ങി ഈ കളിപ്പാട്ടങ്ങളില്‍ നിന്ന് ചോരയുതിരുകയാണോ? കണ്ണീരുണങ്ങാത്ത മനസ്സുമായി നീണ്ട നെടുവീര്‍പ്പോടെ മുറ്റത്തേക്കിടങ്ങിയവരുടെ കാലിനടിയില്‍പ്പെട്ട് പ്രിയ കളിപ്പാട്ടങ്ങള്‍ പാതിമുറിഞ്ഞ ശ്രുതിയോടെ ദൈന്യവിലാപം മുഴക്കുമ്പോള്‍, അവസാനിക്കാന്‍ മടിക്കാണിക്കുന്ന ഒരു ദുഃസ്വപ്നം പോലെ ആ കാഴ്ച ഹൃദയഭേദകമായിരുന്നു.

സബീന.എം.സാലി.


-, സൊദി അറേബ്യ,



Your response will be e-Mailed to the poster.