“ഐറ്റികിളികള്‍”

ഞാനിപ്പൊ ബാഗ്ലൂരിലെ ഫ്ലാറ്റിലിരുന്ന് ദൂരദര്‍ശനില്‍ എം.ടി.യുടെ മുറപ്പെണ്ണുകണ്ടുകൊണ്ടിരിക്കുകയാണ്. ഡിസ്ക്കവറി ചാനല്‍ കാണുന്ന കൌതുകത്തോടെ നമുക്ക് മുന്‍പേ ഉണ്ടായിരുന്ന ചില സ്പീസുകളെ കൌതുകത്തോടെ നോക്കിയിരുന്നു. ഒരു മുരട്ട് കാരണവര്‍. കുടുംബത്തിനുവേണ്ടി എല്ലാം വലിച്ചെറിയുന്ന ഒരു ചെറുപ്പക്കാരന്‍, കുറേനാള്‍ എം.ടി.യുടെ കഥകള്‍ വായിക്കാന്‍ ഒരു ശ്രമം നടത്തിനോക്കി, ശരിക്കും വെഷമം തോന്നി സങ്കടം കരച്ചില് നോള്‍സ്റ്റാള്‍ജിയാ സന്തോഷ് എച്ചിക്കാനത്തിന്റെയും സുഭാഷ് ചന്ദ്രന്റെയും കഥകള്‍ വായിച്ചപ്പോഴോ ഓരോരുത്തരും അവരവര്‍ക്കുവേണ്ടി ജീവിക്കുന്നു അതാണ് ജീവിതം.

എന്റെ അമ്മ പറയാറുണ്ട് അവരുടെ വലിയ കാരനവരുടെ അളിഞ്ഞ ദേഹം കുളിപ്പിക്കാന്‍ ആണുങ്ങള്‍ തമ്മില്‍ വഴക്കായിരുന്നെന്ന്. എന്നിട്ട് അങ്ങേരുടെ അളിഞ്ഞ കൈകൊണ്ട് പഴഞ്ചോറും മീനും തൈരുംകൂട്ടി കുഴച്ച് ഓരോ ഉരുളനല്‍കും. അതുവാങ്ങാന്‍ മത്സരമായിരുന്നു. ഓര്‍ക്കുമ്പോള്‍ ശര്‍ദ്ദിവരുന്നു.

എന്റെ പേര് ശ്യാമളന്‍; കേള്‍ക്കുമ്പോ തോന്നും കറുത്തവനാണെല്ലൊ എന്ന് അല്ല വെളുത്തസുന്ദരന്‍. ഒരു മമ്മൂട്ടി കട്ടൊക്കെ ഉണ്ടെ. മഴ പുറത്തുപെയ്യുന്നുണ്ട്. യജ്ഞത്തിനൊക്കെ ഒരു മഴ പെയ്യുമെന്ന് കേട്ടിരുന്നു. ഇന്ന് മഹാജ്ഞത്തിന് നാട്ടിലേക്ക് പോകാന്‍ എന്റെ പ്രിയപ്പെട്ടവള്‍ നമ്രത ഇന്നിവിടെ പറന്നെത്തും. ഡയ്‌വോഴ്സ് യജ്ഞം കല്ല്യാണമായാലും ഡയവോഴ്സ് ആയാലും ഇത്തിരി വൃത്തിയും മെനയുമായിട്ട് ചെയ്യണം. ബന്ധുക്കളുടെ മുന്നില്‍ വെച്ച് നമ്രതയുടെ കൂടെ അവളുടെ ബോയ് ഫ്രണ്ടും ഉണ്ടാകും. ഒരു ഖന്ന അവനാളുരസികനാന്നാ അഭിപ്രായം. സെക്സിനൊന്നും ഒരു കമ്പവുമില്ല. വെറുതെ പുളുവടിച്ചിരിക്കാന്‍ വലിയ ഇഷ്ടമാണെത്രെ, സെക്സ് വല്ലതും ഒപ്പിക്കണമെങ്കില്‍ അവള്‍ മുന്‍കൈയ്യെടുക്കണം.

ഓ ഞാനെന്റെ വീടിനെ പറ്റി പറഞ്ഞില്ല. എറണാകുളത്തു പുല്ലെപടിയിലാണെന്റെ വീട്. ഇപ്പോ വീടൊന്നുമല്ല. ഒരു കൊട്ടാരം യു.എസ്. ഇംഗ്ലണ്ട്, ഇറ്റലി, എന്റെ കമ്പനി എന്നെ ഇങ്ങനെ പറത്തിവിടുകയല്ലെ. കൈ നിറയെ കറന്‍സി അമ്മ അതൊക്കെ ഇഷ്ടികയും സിമന്റും അക്രലീക് ഇമന്‍ഷനും വെര്‍ട്ടിഫൈഡ് ടൈത്സു.മൊക്കെയാക്കി മാറ്റി. അങ്ങിനെ പഴയ വീടൊരു കൊട്ടാരമായി. അമ്മയ്ക്ക് സാമാന്യം നല്ല ചീത്തപേരൊക്കെ എറണാകുളത്തുണ്ട്. അച്ഛനെ പറ്റി പറഞ്ഞില്ല. സത്യം പറയണമല്ലോ നല്ല കൊലയാളിയാണ്. ഒരതിര്‍ത്തി തര്‍ക്കത്തില്‍ സ്വന്തം അനുജനെ ഒറ്റകുത്തിന് കൊല്ലുകയായിരുന്നു. പിന്നെ അദ്ദേഹം ലോക്കപ്പ് മര്‍ദ്ദനത്തില്‍ മരിച്ചു. അമ്മയെല്ലാം കെട്ടിയെടുത്തോണ്ട് എറണാകുളത്തേക്ക് പോന്നു.

അമ്മയും ഒരേ ഒരു മോനും കുതിരയ്ക്ക് മുഖം വയ്ക്കുന്നതുപോലെ ഞങ്ങളുടെ കണ്ണുകള്‍ ഒരേ ലക്ഷ്യത്തിലെക്കായി U.K.G., L.K.G.I. Standard പടിപടിയായി പ്ലസ്ടു. പുസ്തകസഞ്ചിയും ചുമന്ന് ഞാന്‍ കങ്കാരുവിനെ പോലെ ചാടി കുതിരയെപ്പോലെ ഓടി. തൃക്കാക്കര മോഡല്‍ ഇഞ്ചിനീയറിങ് കോളേജില്‍ അഡ്മിഷനും കിട്ടി. കമ്പ്യൂട്ടര്‍ ആന്റ് ഇലക് ട്രോണിക്സ്. ഓ ഒരു കാള് നമ്രതയാണ് ഓ അവള് ബാംഗളൂരില്‍ ലാന്റ് ചെയതെന്ന്. ഇനി അവളോട് പറയാം ഞങ്ങടെ ബാക്കി കഥ പറയാന്‍ ‌- ഓ നിങ്ങളേതുവരയാ കേട്ടത്. ശ്യാമളന്‍ അവന്‍ പുളുവെ പറയു
ചുമ്മാ അതവന്റെ ഒരു സ്റ്റൈലാ........

എന്നെപറ്റി എന്തെങ്കിലും ഒക്കെ പറഞ്ഞുകാണും അവന്‍ ഈ ശ്യാമളന്‍ എന്നെ ഇന്റെര്‍നെറ്റിലൂടെയാ പെണ്ണുകണ്ടത്. ഞങ്ങളുടെ കല്യാണം അടിപൊളിയായിരുന്നു. ഗള്‍ഫ് വാറില്‍ വച്ച് എന്താ കുറവ് അവന്‍ ഒരു ഐറ്റികിളി. ഞാനൊരറ്റകിളി. ഞങ്ങളുടെ മധുവിധു സിംഗപ്പൂരിലായിരുന്നു. ആദ്യരാത്രിയില്‍ അവന്‍ അവന്റെ വീരസാഹസിക കഥകള്‍ പറഞ്ഞു മുഴുവന്‍. കുറെ ചീപ്പ് വേശ്യകളും അടുക്കളക്കാരികളുമായിട്ടുള്ള സെക്സ് ഞാനും അവനോട് പറഞ്ഞു. എനിക്ക് ഒരഫയര്‍ ഉണ്ടായിരുന്നതും അവനുമായി കഴിഞ്ഞ രാത്രികളുടെ അനുഭവങ്ങളുമൊക്കെ
ദാ സെല്ലു ചിലക്കുന്നു. ദാ അവനാ ശ്യാമളന്‍.
“എടീ നിന്റെ ഡാഡി U.S.A.യില്‍ നിന്നും എപ്പോ നാട്ടിലെത്തും”
“നാളെ രാവിലെ”
“നാളെ പരിപാടി ചളമാക്കല്ലെ നമുക്കൊന്ന് പിരിഞ്ഞിട്ട് വേണം എനിക്കിങ്ങനെ ഒറ്റ കിളിയായി പറന്നു.നടക്കാന്‍”
“എനിക്കും”
“പോടി നിന്റെ കൂടെ മറ്റെ എന്തരവനില്ലെ ഖന്ന്”
“അവനെ പോയി പണിനോക്കാന്‍ പറ”
“നോക്ക് ഇനി കഥ നീ പറ ഞാനൊന്നു ടൊയിലിറ്റി പോയിട്ടുവരട്ടെ”
നമ്രത ഒരു കിള്ളന്‍ സാധനം ഈ ശ്യാമളനൊന്നും ചൊമക്കാന്‍ മേലാ. പട്ടിയെപ്പോലെ അണച്ചുപോകും എന്റെ അമ്മോ അതൊന്നുമല്ല കാര്യം ഇവളി ബ്യൂട്ടിപാര്‍ലറിലൊക്കെ കേറി ഇറങ്ങി. പിന്നെ ദേഹത്ത് വേണ്ടാത്ത സാധനങ്ങളൊക്കെവാരി തേച്ച്. എന്തൊരു ദുര്‍ഗ്ന്ധമാണിശ്വരാ. എനിക്കാണെങ്കില്‍ ഈ പെണ്ണുങ്ങളുടെ പച്ചമണമാ ഇഷ്ടം. നല്ല വെയര്‍പ്പിലിങ്ങനെ കുതുകുതാ എന്നൊരു മണം, നന്മൊളൊന്ന് ഉഷാറാവും.

അവളാണെങ്കി എപ്പോഴും പരാതി. അലക്കി തേക്കാതെ ഷര്‍ട്ടിടുന്നതിന്, അയഞ്ഞ പാന്റിടുന്നതിന് ഷൂസില്‍ ചെളിപറ്റിയതിന്, മുഖം ഷൌരം ചെയ്യാത്തതിന് മുടിവെട്ടിക്കാത്തതിന്, എവിടെ രണ്ടും ചേരുല്ല.

എനിക്കാണെങ്കി വന്നാ രണ്ട് ലാര്‍ജ്ജടിക്കണം. അവക്കാണെങ്കില്‍ ആ മണം കേട്ടാല്‍ ശര്‍ദ്ദിക്കാന്‍ വരും

പിന്നെ ഐറ്റികിളികളെല്ലെ. ജോലി കഴിഞ്ഞു വരുമ്പോ രാത്രി പത്തുമണിയാവും പലപ്പോഴും ഞാനാകും നേരത്തെ വരിക. എന്തെങ്കിലും ചൊരണ്ടി പെരണ്ടി ഉണ്ടാക്കിവച്ചില്ലെങ്കില്‍ അതിനും കേക്കണം തെറി, ഒരു കാര്യത്തില്‍ കാരണനന്മാരെ സമ്മതിക്കണം. അവര്‍ക്കി അടുക്കളപണി ചെയ്യേണ്ടിവന്നില്ലല്ലൊ.

ഒരു ദിവസം ഇന്റര്‍നെറ്റില്‍ തപ്പുമ്പോ ദാ കിടക്കുന്നു. കിടിലന്‍ ഓഫര്‍. 2 ലക്ഷം രൂപ ഒരുഗ്രന്‍ കമ്പനി, ഒണ്‍ലൈനില്‍ തന്നെവിട്ടു സംഭവം. വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അവള്‍ കൊത്തികൊണ്ടുപോയി സാധനം, ഞാന്‍ അനാഥനായി. ഇവിടെ അവള്‍ കല്‍ക്കട്ടയ്ക്ക് പറന്നു.

അവിടന്ന് തൊടങ്ങി ഞങ്ങളുടെ ഡൈവോഴ്സ് ചിന്തകള്‍.

ന്യായമായും നമ്മുടെ പ്രാഥമിക ആവശ്യങ്ങളാണല്ലോ ആഹാരം , നിദ്ര , മൈഥുനം, ഇതൊന്നും ഒരുമിച്ച് നടക്കുല്ലന്ന് വന്നപ്പോ ഞങ്ങളു ഹാപ്പിയായിട്ട് ഒരു തീരുമാനതിലെത്തി. വിവാഹമോചനം. എന്റെ അമ്മ രംഗത്തെത്തി. അവളുടെ ഡാഡി രംഗത്തെത്തി. കൌണ്‍സിലിങ്ങ് വിദ്ഗദന്മാര്‍ വന്നു. മുടിഞ്ഞ കൌസിലിങ്ങ്. സന്തോഷമായിട്ട് ഒന്ന് ഡയവോഴ്സ് ചെയ്യാന്‍ പോലും സമ്മതിക്കില്ല എന്നുവച്ചാല്‍. ദാ ഒരു കോള് നമ്രതയായിരിക്കും. ഇവക്കിതെ ഒള്ളോ പണി.

“ശ്യാമളന്‍ ഇത് ഖന്നയാണ്. ഞങ്ങള് ലഗേജ്മായി റോഡ് ക്രേസ്സ് ചെയ്യുന്നതിനിടയില്‍ നമ്രതയെ ഒരു വണ്ടി ഇടിച്ചു വീഴ്ത്തി. ഞാന്‍ ഉടനെ ഹോസ്പിറ്റലിലെത്തിച്ചു. പക്ഷേ സോറി ഷി ഈസ്സ് നോമോര്‍ ഇങ്ങോട്ടുവരിക”

എന്റെ ദൈവമെ ഇയാളു ശ്യാമളന്റെ കൂടെ തന്നെയാ. ഒരു വെടിക്ക് മൂന്നുപക്ഷി. ഇനി കഷ്ടപ്പെട്ട് നാട്ടിലേക്ക് പറക്കണ്ട. അവളെന്നെ നോമിനിയാക്കിച്ച് ഇരുപത്തി അഞ്ചുലക്ഷം ഇന്‍ഷുറന്‍സ് തുക അടിച്ചുമാറ്റുന്നു. ബാംഗ്ലൂരിലെ തോട്ടത്തിന് ലോണ്‍ അപ്ളേ ചെയ്ത കാന്‍സല്‍ഡ് ഹോ ഹോ ഹോ അയാം ടോട്ടലി റിലാക്സ്ഡ്.

കെ.എ.ഉണ്ണിത്താന്‍.


-, തൃപ്പൂണിത്തുറ,



Your response will be e-Mailed to the poster.