“സമര്‍പ്പണം അജ്ഞാതന്”

രാത്രിയുടെ സുഖമുള്ള തണുപ്പ് ഏറിവന്നു. കടല്‍കാറ്റേറ്റ് ഇവിടെ ഇരിക്കുന്നത്, ഇന്നത്തെ അജ്ഞാതനെ കാത്താണ് ദിവസവും ഓരോ അജ്ഞാതന്‍, (അങ്ങിനെ വിളിക്കാനാണ് എനിക്കിഷ്ടം) വന്നുപോവുന്നു. ഒരു രാത്രിക്കുവേണ്ടി, ഞാന്‍ കാത്തിരിക്കുന്നു. പണ്ടൊങ്ങോ കണ്ട സിനിമകളിലെ തേവിടിശ്ശികളെപ്പോലെ. തലനിറയെ പൂവും ചൂടി. ചുണ്ടില്‍ ചായവും തേച്ച് കണ്ണുകളില്‍ ഊറിയിരിക്കുന്ന വശ്യതയും പ്രകടിപ്പിച്ചിരിക്കുമ്പോള്‍, എന്നില്‍ പശ്ചാത്താപം തോന്നിയിട്ടേയില്ല. എന്തിനുവേണ്ടി എന്നു ചോദിച്ചാല്‍ എല്ലാ വേശ്യകളെപ്പോലെ ഞാനും പറയും ജീവിക്കാന്‍. പക്ഷെ എനിക്ക് ഈ സമൂഹത്തില്‍ ബന്ധങ്ങളില്ല, ഭാരങ്ങളും .........ഇല്ലേ?......................

ആരേയും കാണാതെ നിരാശയായി ഞാന്‍ നില്‍ക്കവെ, ഓര്‍മ്മയുടെ കിളികള്‍ മനസ്സില്‍ വീണ്ടും കൂട് കൂട്ടുന്നു. പ്രണയം......അതൊരു തീവ്രവികാരമാണ്.ആ വികാരം എന്നിലും നിറഞ്ഞു അന്ന് ഞാനിങ്ങനെയൊന്നുമായിരുന്നില്ല. എനിക്കുമുണ്ടായിരുന്നു അച്ഛന്‍, അമ്മ, അനിയന്‍.... ഒരു പാടൊരുപാട് സ്നേഹം തന്നവര്‍. പക്ഷെ എനിക്ക് അതുപോരായിരുന്നു. അതാണ്.............ഞാന്‍ ഇങ്ങനെ .......ഇല്ല.
എനിക്കിപ്പോഴും കുറ്റബോധമില്ല. പക്വത കൈവരാത്ത ആ പ്രായത്തിലെന്നോ ഒരുവന്‍ എന്റെ മനസ്സില്‍ സ്വപ്നം വിരിയിച്ചു. അത് പ്രണയമാകാനും. ആ പ്രണയം വഴിതെറ്റുവാനും അധികംനാള്‍ വേണ്ടി വന്നില്ല. ഇരുട്ടിന്റെ മറവിലാരോ വിളിക്കുന്നു...................ഫൂ
പകല്‍മാന്യര്‍, കാമാര്‍ത്തി പിടിച്ചവര്‍...

അങ്ങിനെ ദിവസമൊന്ന് കഴിഞ്ഞു ഇതുപോലെയെത്രയെത്ര ദിവസങ്ങള്‍, ആരുടെയെല്ലാം കൂടെ അന്തിയുറങ്ങി. ഈ ബോംബെ നഗരത്തില്‍ ജീവിക്കണമെങ്കില്‍ പണം വേണം. പണം അതിന് ഞാന്‍ എന്നെ വിറ്റ് കാശ് വാങ്ങുന്നു.

കസേരയില്‍ ചാരിയിരുന്ന് രാമേട്ടന്‍ തന്ന ചായ ഊതിക്കുടിക്കുമ്പോള്‍ ഓര്‍ത്തു. ഞാന്‍ ഇങ്ങനെയൊന്നും ആയിത്തീരേണ്ടവളല്ല. എന്റെ യാത്ര ജീവിതയാത്ര ആദ്യമേ പിഴച്ചുപോയി..............ഞാനും..............
“കുഞ്ഞേ ഒരു ഫോണ്‍ വന്നിരുന്നു” - രാമേട്ടന്‍
“എന്താ?”
“ജോണ്‍ ക്രിസ്റ്റഫര്‍ എന്നൊരാള്‍ ആക്സിഡന്റായി ആശൂത്രീലാത്രെ”
ജോണ്‍ ക്രിസ്റ്റഫര്‍ മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റങ്ങള്‍. രാമേട്ടന്‍ തുടര്‍ന്നു “ അയാള്‍ മരിക്കാം നേരം പറഞ്ഞ് കുഞ്ഞിന്റെ പേരാണെന്ന് കുഞ്ഞിനറിയുമോ?”
“ങ്ങും”
“ആരാണയാള്‍?”
അതെ ആരാണയാള്‍ ആ ചോദ്യം എന്നെ തന്നെ കുത്തി നോവിക്കയാണ്. പണ്ട് ആരൊക്കെയൊ ആയിരുന്നു. എന്നാല്‍ ഇന്ന് ഇന്നയാള്‍....................
“ഒരു പരിചയക്കാരന്‍”
“എന്തിനയാള്‍ കുഞ്ഞിന്റെ നമ്പര്‍ കൊടുത്തു?
“ആവോ അറിയില്ല.
പിന്നെ ചോദ്യങ്ങള്‍ നിര്‍ത്താതെ പെയ്യുമെന്നറിയാമെന്നതിനാല്‍ വേഗം ഒഴിവു പറഞ്ഞു.
നല്ല തലവേദന”
“ഉവ്വോ ബാം എടുക്കട്ടെ?”
“വേണ്ട കുറച്ചു നേരം ഒറ്റക്കിരുന്നാല്‍ മതി”
റേഡിയോവില്‍ പാട്ടുകള്‍ മാറുന്നു
“യാദോം കിത്നാ സുന്ദര്‍
വൊ സഭി ഹമാരാ സാത്ത് ആത്തി ഹെ”
ഏതൊ പഴയ ഹിന്ദി ഗാനം , പക്ഷെ ആ വരികള്‍
അതത്ര സുഖമുള്ളതല്ല. ഓര്‍മ്മകള്‍ ആര്‍ക്കാണ് സുഖമുള്ളതായിരിക്കുക? മനസ്സ് വീണ്ടും പിന്നോട്ടോടി.

അച്ഛനും, അമ്മയും, അനിയനുമൊക്കയുള്ള സന്തുഷ്ടമായ കുടുംബം. അവിടെ എന്നുമുതല്‍ക്കാണ് മൂകമായത്? ഞാന്‍ ജോണിനെ കണ്ടതുമുതല്‍ക്കൊ? അതൊ അയാളുടെ കൂടെ ജീവിതം തേടിയിറങ്ങിയപ്പോഴൊ? ജീവിതം തേടിയുള്ള ആ യാത്ര എന്നെ കൊണ്ടെത്തിച്ചത്, മരിക്കാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്നിലായിരുന്നു. ജോണ്‍ ഒന്നും പറയാതെ മറഞ്ഞപ്പോഴും, നിറവയറായി നിന്നപ്പോഴും, ഞാന്‍ കരഞ്ഞില്ല. അജ്ഞാതനെ കാത്തിരിക്കാന്‍ ഞാന്‍ ശീലിച്ചുകഴിഞ്ഞിരുന്നു. ചാപിള്ളയെ പെറ്റപ്പോഴും എന്നിലെ അമ്മയെ നശിപ്പിച്ചപ്പോഴും ഞാന്‍ കരഞ്ഞില്ല........
“കുഞ്ഞ് പോവുന്നുണ്ടോ? ആശൂത്രീല്?”
“ങ്ങും”
പോകണൊ? വേണ്ട അതിന്റെ ആവശ്യമില്ല. എന്നെ ഉപേക്ഷിച്ചവനെ അന്വേഷിക്കേണ്ട കാര്യമില്ല. ഈ ലോകത്ത് ഞാന്‍ ഏറ്റവുമധീകം വെറുക്കുന്നതാമനുഷ്യനെയാണ്. ഒരുകാലത്ത് അയാള്‍ എന്റെ ആരെല്ലാമൊ ആയിരുന്നു. എന്റെ കഴുത്തില്‍ താലികെട്ടിവന്‍........താലി....
എത്രയോ., പേര്‍, താലി കെട്ടിയവന്മര്‍, എന്റെയരികില്‍ വന്നുപോവുന്നു, എങ്കിലും..........മനസ്സിലിപ്പോഴൊരു വിചാരണ നടക്കുകയാണ്. അവസാനം പോകാന്‍ തീരുമാനിച്ചു. ചെന്ന് അന്വേഷിച്ചുവരാം. കാണണ്ട.

പക്ഷെ അവിടെചെന്നപ്പോള്‍ കാണുണമെന്ന് തോന്നി. റിസപ്ഷനില്‍ ചോദിച്ചുനോക്കി.
“എക്സ്ക്യൂസ് മീ........വണ്‍ മി ജോണ്‍
ജോണ്‍ ക്രിസ്റ്റഫര്‍”
“ഹി ഈസ് ഇന്‍ ദി മോച്ചറി”

തണുത്ത് വെറുങ്ങലിച്ച ആ ശവം ഏറ്റുവാങ്ങി സംസ്കരിച്ചപ്പോള്‍ ഒന്ന് കരയണമെന്നപോലും തോന്നിയില്ല. അന്നും രാത്രിയില്‍ കടല്‍ത്തീരത്തില്‍കൂടെ നടക്കവെ തോന്നി. ആദ്യമായാണ് അജ്ഞാതനെ കാത്തിരിക്കാതെയുള്ള യാത്ര അതും ഒറ്റയ്ക്ക് ഈ കടല്‍ക്കരയില്‍
“ശ്ശ്...........ശ്ശ്” - ഇരുട്ടിലാരോ വിളിക്കുന്നു ചെന്നു ഒരു ചെറിയ പയ്യനാണ്. ഏറിയാല്‍ പത്തൊമ്പതു വയസ്സുവരും, മീശ മുളയ്ക്കുന്നതേയുള്ളു. അവനും വേണം പെണ്ണിനെ അന്തിക്കൂട്ടിന് അവന്‍ വിളിച്ചിടത്തേക്കുപോയി. അത് ഒരു വീടായിരുന്നു. പച്ച ചായം തേച്ചു വീടിന്റെ ഉമ്മറത്ത് ഒരു കുടുംബഫോട്ടോ. ആ മുഖങ്ങള്‍...... അത് അച്ഛനല്ലേ...........അപ്പൊ.......ഇത് അനിയനല്ലേ. അപ്പു അതെ ഇവന്‍ തന്നെ.........

മോനെ ഒരു സഹോദരിയുടെ സ്നേഹത്തോടെ അവനെ കെട്ടിപ്പണര്‍ന്നപ്പോള്‍ അവന് ഒരു സഹോദരന്റെ ഭാവമായിരുന്നില്ല മറ്റേതൊ.........വന്യമായ...................

കൃഷ്ണവേണി.ജെ.വി.



-, പുതുക്കാലവട്ടം,



Your response will be e-Mailed to the poster.