മൂന്നാമതൊരാള്‍

മനസ്സ് സത്യത്തിനും മിഥ്യയ്ക്കുമിടയില്‍ കുടുങ്ങികിടക്കുകയാണ്. വിശാലമായ ഈ പ്രപഞ്ചത്തില്‍ സന്തോഷിക്കാന്‍ ഏറെ കാര്യങ്ങളുണ്ടായിട്ടും
നിഷേധചിന്തകളും മാനസികപിരിമുറുക്കങ്ങളും അസ്വസ്ഥതകളും കാരണം അതൊന്നും ആസ്വദിക്കാന്‍ കഴിയാതെ മനുഷ്യന്‍ ജീവിതത്തെ ദുരിതമയമാക്കിത്തീര്‍ക്കുകയാണ്., എന്നെപ്പോലെ: ഒറ്റയ്ക്കൊന്നു നിന്നാല്‍ മനസ്സില്‍ തിരയിളക്കമുണ്ടാവും. ജീവശ്ചവം പോലുള്ള പുതുവേളയുടെ പുതുജീവിതം തുടങ്ങിയിട്ട് മാസം ഒന്നേ തികഞ്ഞുള്ളു. ചുറ്റും ഇരുട്ടാണ്: ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും ഇരുട്ട്. മനസ്സിന്റെ ജനാലകളായ നേത്രങ്ങള്‍ മാത്രം പുറത്തു കാണിച്ച് മറക്കുടക്കുള്ളില്‍ മറഞ്ഞ്, എഴുപത്തിരണ്ടിന്റെ ചുളിവു വീണ കൈകള്‍ താണ്ടി പടിപ്പുരയേറുമ്പോള്‍ ഏതോ ആദര്‍ശവാദി പറയുന്നതുകേട്ടു, “നാലുകെട്ടുകള്‍ക്കുള്ളിലെ ഇരുട്ടിന് പുറത്തെ വെളിച്ചത്തെ മറയ്ക്കാനവില്ലെന്ന്” ഇന്നാവാക്യം മാത്രമെ മനസ്സില്‍ അണയാതെ അവശേഷിക്കുന്നുള്ളു. കഷ്ടം; കതിരുമുഴുവന്‍ തുളസിക്കോട്ടയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പിന്നാമ്പുറത്തായതുകൊണ്ട് ആരും കണ്ടില്ല. വടക്കേ മതിലിന്റെ ഇടിഞ്ഞ ഭാഗത്തിലൂടെ അയല്‍ വാസി നബീസു എന്നെ നോക്കിനിന്നത് ഞാന്‍ പോലുമറിഞ്ഞില്ല. സമരകാലത്ത് ഇല്ലത്തിന്റെ കുറച്ചുഭാഗം വടക്കുമാറി മുസ്ലീംഗള്‍ക്ക് അനുവദിച്ചുകൊടുത്തപ്പോള്‍ നമ്പൂതിരിമാര്‍ കെട്ടിയതാണത്രേ ഈ കൂറ്റന്‍ മതില്‍; പക്ഷെ ഏതോ ഒരുത്സവകാലത്ത് ആന ഇടഞ്ഞ് മതിലിന്റെ ഒരു ഭാഗം കുത്തിമറിച്ചിട്ടു. അതിനിയു, നേരെയാക്കിയിട്ടില്ല. ,മറുഭാഗത്ത് അന്യജാതിക്കാരായതിനാല്‍ അശുദ്ധികല്‍പ്പിച്ച് തൊടാതിരുന്നതാണ് മതിലിന്റെ പുനരുദ്ധാരണത്തിനെതിരായി നിന്ന യഥാര്‍ത്ഥകാരണം അതിലൂടെയാണ് നബീസു നോക്കി നില്ക്കുന്നത്.

“അല്ലാ ,ങ്ങനെ കിനാവ് കണ്ട് നിന്നപ്പൊ ആയിരിക്കും അങ്ങേര് ഇന്നെ കൈയ്യും പിടിച്ചോണ്ട് പോന്നത്” അവള്‍ ചിരി തുടങ്ങി. അവളുടെ കാതില്‍പ്പൂക്കള്‍ കിലുങ്ങി. അവ എന്നെ കളിയാക്കിചിരിക്കുകയാണോ?

“ദേണ്ടേ പിന്നേം ആലോചന; ഇങ്ങനാണെങ്കി താമസിയാതെ അങ്ങേര്ടെ മറ്റ് രണ്ട് പെണ്ണുങ്ങളും ഇന്റെ തലേക്കേറിയിരിക്കും”അവള്‍ പറഞ്ഞത് സത്യമാകാനേ തരമുള്ളു. കാരണം. ഞാന്‍ വെറും സപ്തനിയാണ്. പൂജയ്ക്ക് തുളസിനുള്ളാനും വെള്ളം കോരാനും അടിച്ചു തളിക്കാനും മാത്രമായി വേളികഴിച്ചതാവണം. അധികപ്പറ്റായി അമ്മാവന്മാരുടെ ഇടയില്‍ കഴിയുന്നതില്‍ ഭേദം ഇതുതന്നെയാണ്. അല്ലെങ്കില്‍ പ്പിന്നെ വയസ്സുകാലത്ത് മൂന്നമതെന്നോണം എന്നെ കൊണ്ടുവന്നതെന്തിനാണ്? ചിന്തിക്കാന്‍ ഇവിടുത്തെ ഇരുട്ട് സമ്മതിക്കുന്നില്ല. പക്ഷെ അറിവിന്റേയും ചിന്തയുടേയും വെളീച്ചമായി മതില്‍ വിടവിലൂടെ നബീസു കൈമാറുന്ന പുസ്തകങ്ങളാണ് വഴികാട്ടുന്നത്.

“പക്ഷെ നീയോ നബീസു; നീയും എന്നെപ്പോലെ ഞാന്‍ മുഴുമിപ്പിച്ചില്ല. ചോദിക്കണമെന്നുറച്ചതല്ല. ചോദിക്കണമെന്നുറച്ചതല്ല്. വായില്‍ നിന്നും വീണുപോയി.

“നെനക്ക് തെറ്റി ഉണ്ണിയമ്പോ; അവളുടെ സ്വരത്തിനൊരു ദൃഡതയുണ്ടായിരുന്നു.”
“പുറത്തു നിന്നു നോക്കുന്നോര്‍ക്ക് പുറമോടിയേ കാണൂ;
“ഞാനിപ്പഴും സ്വാതന്ത്രയാണു കുട്ടി, ഒര് മൂന്നാമതിരാളല്ല”
എനിക്ക് മനസ്സിലായില്ല്. മുസ്ലിയാര്‍ക്ക് ഇവളേയും കൂട്ട് ബീവിമാര്‍ മൂന്നാണെന്നാണ് ഞാന്‍ അറിഞ്ഞതി. എന്നെ പോലെ അവളേയും, പൊന്ന് കൊടത്ത് മുസലിയാര്‍ പൊറുപ്പിച്ചിരിക്കയാണ്. മതങ്ങള്‍ക്കും മനസ്സുകള്‍ക്കുമുള്ള അനന്തരംഗം വലുതാണോ? എനിക്കറിയില്ല.

“ നീയ് ആലോചിക്കണത് എന്താന്ന് നിക്ക് അറിയാം. നെനക്ക് അറിയ്യോ? ന്റെ കുടുംബം താറുമാറായ ഒര് കാലോണ്ടായിരുന്നു. അന്ന് ഞങ്ങളോട് കൂറ് പൊലെത്തിയിരുന്ന് ന്റെ ആള് തെരവിലറങ്ങിയ ഞമ്മളെ ങ്ങോട്ട് കൊണ്ടന്നുന്നെ എല്ലാവരും മാനിക്കാന്‍ മാത്രം കല്ല്യാണോം ചെയതു. ഇന്നേവരെ മറ്റൊരു കണ്ണോണ്ട് ന്നെ അങ്ങേര്, നോക്കീട്ടില്ല. അത ഞാമ്പറഞ്ഞത്, ഞാനിപ്പഴും സ്വതന്ത്രയാണെന്ന് മറ്റുള്ളോരുടെ മുമ്പില്‍ മുസലിയാര്‍ക്ക് ഭാര്യമാര് മൂന്ന്” ഞാന്‍ വികാരഭരിതയായി എന്നു പറയാനാവില്ല. അല്ലെങ്കില്‍ എന്തു വികാരമാണ് എന്നെയപ്പോള്‍ ബാധിച്ചതെന്നും അറിയില്ല. തലയുയര്‍ത്തിയപ്പോള്‍ കണ്മുന്നില്‍ ‘ടാഗോറിന്റെ കഥാരത്നങ്ങള്‍‘ വിവര്‍ത്തനം ചെയ്യപ്പെട്ട കഥസമാഹാരം.

“ഇന്ന അമ്പേ, ഇന്നിനി അത്താഴം ഇതാവട്ടെ”;പുറം ചട്ടയില്ലാത്ത, പേജരികുകള്‍ ചിതലുതിന്ന് കഥരത്നങ്ങളേയും താങ്ങി ഞാന്‍ നിന്നു. എനിക്കു വല്ലാത്ത് ഭാരം തോന്നി.

ആത്തോലിന്റെ തല കണ്ടപ്പോളാണെന്നു തോന്നുന്നു, നബീസു മതിലരികില്‍ നിന്നകന്നു. ഞാന്‍ പുസ്തകം മുണ്ടിലൊളിപ്പിച്ചു.

“ഇവിടെയെന്താ ചെയ്യുന്നത്? സന്ധ്യയായത് കണ്ടില്ലെ; അകത്തേക്ക് കയറുക”; ആജ്ഞാപനം ഉയര്‍ന്നു. ഞാനവരുടെ മുഖത്തേക്കുപോലും നോക്കാതെ തെക്കിനിയിലേക്ക് ഉള്‍വലിഞ്ഞു. രാത്രി ശിവരാത്രിയാക്കിയിരുന്നു വായിച്ചൂ. ഒരു തത്ത്വചിന്തകന്റെ സര്‍ഗ്ഗശക്തി മുഴുവന്‍ നിറഞ്ഞ പാലാഴിയായിരുന്നു. ആ പുസ്തകം യാഥാര്‍ത്ത്യത്തിലേക്ക് ചൂഴ്ന്നിറങ്ങുന്ന, ഭാവനയും അതിശയോക്തിയും സമ്മേളിക്കുന്ന് ഓരോ കഥശകലങ്ങളും ടാഗോറെന്ന് പ്രതിഭയെ ഉയര്‍ത്തിക്കാട്ടി. സൃഷ്ടിയുടെ മര്‍മ്മത്തിലേയ്ക്ക് ആഴ്ന്നിരങ്ങിയപ്പോള്‍ ഉണ്ടായ തിരയില്‍പ്പെട്ട് എനിക്ക് ശ്വാസം മുട്ടി. അവ ഓരോന്നും എന്റെ കാഴ്ചപ്പാടുകളാക്കി പുസ്തകത്താളുകളില്‍ ലേബലായി വയ്ക്കുകയും ചെയ്തു

അടുത്ത സന്ധ്യയ്ക്ക് മതില്‍ വിടവിലൂടെ നബീസുവിന് അവ തിരികെ കൊടുക്കുമ്പോള്‍, എനിക്കവളോട് ആദരവായിരുന്നു തോന്നിയത്. ജാതി ചിന്തകളുടെ നിഴലുകളൊന്നും കൂടാതെ, ഒരു വേഴാമ്പലിനെപ്പോലെ പുസ്തകങ്ങളോട് ആര്‍ത്തിപിടിയ്ക്കുന്ന എനിക്ക് ദാഹശമനത്തിനായി എത്തുന്ന മഴയാണ് അവള്‍, ആതുരാലയങ്ങളില്‍ മതം തിരിഞ്ഞ് മനുഷ്യന്‍ തങ്ങളുടെ മതങ്ങളിലുള്ളവരുടെ രോഗശമനത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഓരോ മതക്കാരും ഉടനടി സ്വര്‍ഗ്ഗത്തിനുള്ള പ്രാര്‍ത്ഥനയില്‍ മുഴുകുന്നു. എന്നിട്ടും ഈ കോട്ടമതിലിനുപോലും മതങ്ങള്‍ക്കുള്ളിലെ മനുഷ്യനെ പിരിയ്ക്കാന്‍ കഴിയുന്നില്ല.

എന്നിലെ ജീവന്‍ തിരിച്ചുകൊണ്ടുവന്നത് അറിവിന്റെ വാതിലുകളാണ്. അവയാവട്ടെ നബീസുവിലൂടെ ലഭിക്കുന്ന പുസ്തകങ്ങളിലൂടെ എന്റെ കാഴ്ചപ്പടുകളോടുള്ള അഭിപ്രായങ്ങള്‍ ഞാന്‍ വയ്ക്കുന്ന ലേബലില്‍തന്നെ അടുത്ത പുസ്തകത്താളുകളില്‍ നിന്ന് എനിയ്ക്ക് കിട്ടികൊണ്ടിരുന്നു. അവ പലതും മിത്തുകളില്‍ നിന്നും സത്യത്തിലേയ്ക്കും യഥാര്‍ത്യത്തിലേക്കും വിരല്‍ചൂണ്ടുന്നവയായിരുന്നു. അതിന്റെ ഉടമസ്ഥന്‍ ഒരു സത്യവാദിയാണെന്ന് നബീസുവിലൂടെ അറിയാന്‍ കഴിഞ്ഞു. അവള്‍ക്ക് പുറത്തിറങ്ങുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തിന്റെ പകുതി എനിയ്ക്കായി അവള്‍ മാറ്റിവക്കാന്‍ സന്മനസ്സും കാണിക്കുന്നു. എന്റെ ദാഹം അറിഞ്ഞ് ഏതോ യാ‍ഥസ്ഥിതികന്‍ വായനാശലയില്‍ നിന്ന് കൊടുത്തയക്കുന്ന് പുസ്തകങ്ങളാണ് നബീസുവിലൂടെ മതില്‍ വിടവിടവും കടന്ന് എന്നിലേക്ക് വെളിച്ചമ്മയി കടന്നെത്തുന്നത്. പുറം ലോകവുമായുള്ള ബന്ധം തന്നെയാണ് സത്യത്തിന് അവളിലേയ്ക്കും, അവളില്‍ നിന്ന് എന്നിലേയ്ക്കും വഴി തെളിക്കുന്നത്. പിന്നീടെപ്പോഴോ പ്കല്‍ വെളിച്ചത്തില്‍ വിമേചന വര്‍ഗ്ഗത്തിന്റെ ആരവങ്ങള്‍ കേട്ടുതുടങ്ങി.

“പടിപ്പുരയ്ക്കടുത്തെങ്ങും ചെല്ലരുത്. പുറത്ത് സമുദായികവാദികളല്ല, വിപ്ലവകാരില്‍കളാണെ;“
ഭര്‍ത്താവില്‍ നിന്നുമുയര്‍ന്ന ആദ്യ താക്കീത്. വാക്കുകളുടെ ധ്വനിയ്ക്ക് ക്ഷയം ബാധിച്ചിരിക്കുന്നു. നാലുകെട്ടിന്റെ കനത്ത പടിവാതിലുകള്‍ വിപ്ലവവീര്യത്താല്‍ ഇളകിത്തുടങ്ങിയതിന്റെ സൂചനയാണത്. ചൂഷകവര്‍ഗ്ഗത്തിന്റെ വിമോചനത്തിനായുള്ള മദപ്പാടാണത്. ഇല്ലത്ത്, സാമുദായികസഭകളുടെ ഒത്തുചേരാന്‍ തകൃതിയായി നടക്കുന്നു. പുറത്ത് ആചാരങ്ങളേയും അനാചാരങ്ങളേയും അടിച്ചുടയ്ക്കാന്‍ പക്ഷാപാതമില്ലാതെ വിപ്ലവകരമായ കാര്യപരിപാടികള്‍ നടക്കുന്നു. കൂടുതല്‍ വിവരങ്ങളുമായി നബീസുവിന്റെ വക വേറെയും അവളും സ്ത്രീവിമോചന പ്രസ്താനത്തിന്റെ കണ്ണിയാണ്.

മുറയ്ക്ക് അവള്‍ എനിക്ക് പുസ്തകങ്ങല്‍ എത്തിച്ചുകൊണ്ടിരുന്നു. അതിലെ ലേബലുകളില്‍ വരുന്ന അഭിപ്രായങ്ങള്‍ക്ക് വീര്യം കൂടിവരുന്നു. കൂടുതലറിയുന്തോറും മനസ്സ് പ്രളയത്തിലാവുകയാണ് ചെയതത്. നബീസുവിനേടുള്‍ല എന്റെ ആദരവും കടപ്പാടും എപ്പോഴോ ഞങ്ങള്‍ക്കിടയിലുള്ള മൂന്നാമന് വഴിമാറി. സാഹിത്യവും ജീവിതവും ലേബലില്‍ നിറഞ്ഞപ്പോള്‍ പുറത്തേയ്കൊഴുകിയത് പ്രണയമായിരുന്നു. കണ്ണുകള്‍ തമ്മില്‍ കാണുന്നില്ലെങ്കിലും മനസ്സുകള്‍ തമ്മിലുടുക്കുമ്പോള്‍ എന്റെ പ്രതീക്ഷകളും ഉണര്‍ന്നിരുന്നു. ഇരുട്ടും വെളിച്ചവും തമ്മിലുള്ള അടുപ്പമാണോ ഞങ്ങളുടേതെന്നറിയില്ല. എങ്കിലും സമത്വത്തിനും സാമൂഹ്യനീതിയ്ക്കും എതിരായി നിലകൊള്ളുന്ന പരസ്യങ്ങലെ തിരസ്ക്കരിക്കുവാന്‍ സ്ത്രീ സമൂഹം തയ്യാറാകണമെന്ന് ലേബലുകളിലെ വാക്കുകളില്‍ പ്രതിഫലിച്ചിരുന്നു. അതു തീര്‍ച്ചയായും എന്റെ മനസ്സിനെ ഉലക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരിയ്ക്കണം. അതുകൊണ്ടുതന്റെ എന്റെ കാഴ്ചപ്പാടുകള്‍ക്ക് ഒരു നവീനഭാവം കൈവരുത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഓരോരുത്തര്‍ക്കും മാനുഷികമായ് പരിഗണനയും സ്വാന്ത്ര്യവും ഉറപ്പാക്കേണ്ടത് ജാതിമതഭേദമില്ലാതെ തങ്ങളുടെ കര്‍ത്തവ്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയതു എന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നത് ഞാന്‍ അറിഞ്ഞു.

കുറച്ചു ദിവസത്തേയ്ക്ക് നബീസുവിനെ കണ്ടില്ല. അവള്‍ വിമോചനവര്‍ഗ്ഗപ്രസ്ഥാനത്തിന്റെ നേതൃത്ത്വ പ്രവര്‍ത്തനങ്ങളില്‍ തിരക്കിലാരുന്നിരിക്കണം. ഇല്ലത്തിന്റെ ഇരുമ്പഴികള്‍ക്കുപോലും മൌനം ഇരമ്പി നിന്ന വിപ്ലവം പിന്നത്തെ വെളിച്ചത്തിലുയര്‍ന്നു കേട്ടു. നോക്കി നോക്കി നില്‍ക്കെ പടിപ്പരകടന്ന് അന്ധകാരത്തിന്റെ ആഴയിലേയ്ക്ക് വെളിച്ചം കടന്നു വന്നു. നമ്പൂതിരി പ്രസ്ഥാനങ്ങളും വിപ്ലവകാരികളും തമ്മില്‍ തീപാറുന്ന വാഗ്വാദമുയര്‍ന്നു. ഒരിക്കലും അതുപക്ഷെ കടന്നാക്രമണത്തിന് വഴിമാറിയില്ല

അരാജകത്വത്തില്‍ നിന്നും നമ്മുടെ ഭൂമിയെ മോചിപ്പിച്ച് അതിനെ മാനുഷികതയുടേയും സഹോദര്യത്തിന്റേയും താവളമാക്കിത്തീര്‍ക്കുകയാണ്. തങ്ങളുടെ ലക്ഷ്യമെന്ന് ഒരുവിഭാഗം വാദിച്ചു. മതങ്ങളേയും സമുദായങ്ങളേയും ഭിന്നിച്ച് തങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് മറുവിഭാഗം. മതത്തിനുള്ളിലെ യാഥാസ്ഥികന്മാര്‍ക്കെതിരെ ശക്തമായി പൊരുതുവാനും ദീപ്തമായൊരു സ്വാതന്ത്ര്യപ്പുലരിക്കായി ജീവിതം ഉഴിഞ്ഞു വച്ച മുസ്ലീം സമുദായത്തിന്റെ മൊയ്തൂമൌലവിയെന്ന കര്‍മ്മവീരനെ മുസലിയാര്‍
അനുസമരിച്ചു. മലബാറിലെ ദേശീയപ്രസ്ഥാനത്തില്‍ ഒരു കാലഘട്ടം മുഴുവന്‍ നിടഞ്ഞു നിന്ന് കര്‍മ്മസാക്ഷിയായിരുന്നു മൊയ്തുമൌലവി. മുസലിയാരുടെ വാക്കുകളില്‍ ഒരിക്കലും ജാതിയുടേയോ വര്‍ഗ്ഗീതയുടേയോ കലര്‍പ്പില്ലെന്നത് തികച്ചു സത്യമാണ്. ജനന്മയ്ക്കായി ജാതിമതവിഭാഗങ്ങള്‍ ഒന്നിച്ചിറങ്ങുമ്പോള്‍ ദുരാചാരങ്ങളുടേയും ആഡ്യത്ത്വത്തിന്റേയും മറ അഴിഞ്ഞുവീണു. ഓത്തുകൂടലിന് ഒറ്റപ്പെടലിനേക്കാള്‍ ശക്തിക്കൂടുതലാണ്. അതുതന്നെയാണ് സംഭവിച്ചതും ജന്മത്വവും അയിത്ത്വവും വഴിമാറി. ആചാരങ്ങളാല്‍ ബന്ധനത്തിലരുന്ന മാനവസമൂഹത്തിന് മേചനം ലഭിച്ചു. അടിയാളാര്‍ക്കും പണിയാളാര്‍ക്കും ഉയര്‍ച്ചയുണ്ടായി. സ്ത്രീസ്വാതന്ത്ര്യവും ഉതഘോഷിക്കപ്പെട്ടു. നാലുകെട്ടുകള്‍ക്കുള്ളിലെ അടിക്കിവാഴല്‍ അവസാനിച്ചപ്പോള്‍ സ്ത്രീസമൂഹം ശാക്തീകരിക്കപ്പെട്ടു. അടുക്കളയില്‍ നിന്ന് അരങ്ങത്തയ്ക്കിറങ്ങി അവര്‍ സ്വാതന്ത്ര്യം അനുഭവിച്ചു. മറക്കുടയും ആവരണങ്ങളും വലിച്ചുകീറി. നാടുമുഴുവനും വിപ്ലവകരമായ മാറ്റങ്ങള്‍ അനുഭവപ്പേട്ടു. അതുകൊണ്ടു തന്നെ ഒതുങ്ങിക്കൂടിക്കഴിഞ്ഞവര്‍ ഓഹരി വാങ്ങി സ്ഥലം വിട്ടു. അനധികൃതമായ ഭൂമിയും സ്വത്തും പാവങ്ങള്‍ക്ക് വീതിച്ചു നല്‍കി. സര്‍ക്കാര്‍4 ഉത്തരവിറക്കി. നാലുകെട്ടിന്റെയവകാശം നഷ്ടപ്പെട്ടപ്പോള്‍ തലതാഴ്ത്തേണ്ടിവന്ന കാരണവര്‍ ദേശാടനത്തിനു പുറപ്പെട്ടു. കൂട്ടില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടിയ കിളികളെപ്പോലെ ഓരോരുത്തരും വഴിയെ പിരിഞ്ഞുപോയി.

മുന്നിലുള്ള വഴിയില്‍ ഒറ്റപ്പെട്ടുപോയ എനിയ്ക്ക് മാര്‍ഗ്ഗം കാണിച്ചുതന്നത് സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതിരൂപമായ എന്റെ നബീസു തന്നെയായിരുന്നു. വെളിച്ചം കണ്ട് അന്ധാളിച്ചുനിന്ന് എന്നിലേയക്ക് സ്വാതന്ത്ര്യത്തിന്റെ പുതുവഴികളില്‍ വഴികാട്ടിയായി മൂന്നമതൊരാള്‍ കയറിവന്നു. എന്റെ കൈകള്‍ പിടിച്ച് അപരിചതന്റെ കൈകളിലേയക്ക് വയ്ച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. അപ്പോളെന്റെ ഹൃദയത്തില്‍ നിന്ന് ഉരുകിയൊലിച്ച പ്രണയത്തിന് ആത്മപീഡനത്തിന്റേയും പശ്ചാത്താപത്തിന്റേയും ജ്വാലകളുണ്ടായിരുന്നു. അതിന്റെയാളലില്‍ ഞാന്‍ ജീവിതത്തെ മുന്നില്‍ കണ്ടപ്പോള്‍,വെളിച്ചത്തില്‍ നിന്ന് ഇരുട്ടില്‍ തപ്പുകയായിരുന്നു അയാള്‍ അതെ അദ്ദേഹമൊരു അന്ധനായിരുന്നു.

ദീപ.കെ.ആര്‍.

.

.

..


-, പാലക്കാട്,



Your response will be e-Mailed to the poster.