സംഗമം

ഉച്ചച്ചൂട് അസഹ്യമായിരുന്നു. രാധമ്മ ചാമ്പമരത്തണലില്‍ ചുരുണ്ടുകൂടി കിടന്നു. ‘അപ്പൂ, ഉറങ്ങ് മോനേ’അപ്പുവിന് ഉറങ്ങണ്ട. അമ്പലത്തില്‍ നിന്നും കിട്ടിയ പൊതിച്ചോറ് അവന്‍ ഭാണ്ഡത്തില്‍ ഭദ്രമായി കെട്ടിവച്ചിരുന്നു. ചാമ്പയുടെ തണുത്തകാറ്റ് രാധമ്മയെ തഴുകിയുറക്കി. അപ്പുവിന് ഉറക്കം വന്നതേയില്ല. മരച്ചില്ലുകള്‍ അവനെ മാടിവിളിച്ചു എങ്ങനെയൊക്കെയോ അവന്‍ പിടിച്ചുകയറി. അല്പം കോടിയ ഒരു മരച്ചില്ലയില്‍ കാലുകള്‍ കുടുക്കി ചാമ്പ തിന്നാനായി തുടങ്ങിയപ്പോഴാണ് അപ്പു അത് ശ്രദ്ധിച്ചത്. മുകളില്‍ നിന്നു ചാമ്പക്കുരു തന്റെ മടിയിലേക്ക് വീണുകൊണ്ടിരിക്കുന്നു. തല ഉയര്‍ത്തിനോക്കിയപ്പോള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടി

‘ഏയ് അവളുടെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു.
‘പേരെന്താ ?’
“ആബിദ’
അവള്‍ അപ്പുവിന്റെ അടുത്തേക്കുവന്നു,
‘അപ്പുവിന് ചാമ്പക്ക വേണോ?
നീലപുള്ളിക്കുത്തിട്ട വെള്ളപ്പാവാടയ്കിടയില്‍ നിന്നും കുറേ തുടുത്ത ചാമ്പയ്ക്കകള്‍ അവള്‍ അപ്പുവിനു നേരെ നീട്ടി.
‘എന്റെ പേരെങ്ങനെ അറിഞ്ഞു.
‘ആറിയാം”
അവള്‍ വീണ്ടും ചിരിച്ചു.
‘നിന്റെ വീടെവിടെയാ?’
‘ഖസാക്കില്‍’
ഖസാക്ക്, അപ്പു ആ പോര് ആവര്‍ത്തിച്ചു.
“അതെവിടെയാ?
‘അത്, ആ കാണുന്ന മലയിലാ’ അതിനപ്പുറത്ത് ദൂരെനില്‍ക്കുന്ന മലയെ ചൂണ്ടികാണിച്ചുകൊണ്ട് ആബിദ പറഞ്ഞു.
‘അപ്പൂന് ആ മലയുടെ പോരറിയോ?
‘ഇല്ല’
‘ചിതലി’
അപ്പു അവളെ കൌതുകത്തോടെ നോക്കി.
‘നീ എങ്ങനെ ഇവിടെ വന്നു?
ഞാന്‍ ഓടി വന്നതാണ് എന്റെ അച്ഛനെയും വളര്‍ത്തമ്മയെയും വിട്ട് എന്റെ ഉമ്മയുടെ അടുത്തേയ്ക്കു , അപ്പൂന് അറിയോ എന്റെ ഉമ്മ എത്ര സുന്ദരിയാണ്. ഇരുണ്ട നിറം, വിടര്‍ന്നു കണ്ണുകള്‍ അനുപാതം തെറ്റിയ മൂക്കും, കാതും, ചാമ്പയുടെ നിറമുള്ള ചുണ്ടുകള്‍. എടുത്തൂ പറയത്തക്ക ഭംഗിയില്ല ഒന്നിനും മൊത്തത്തില്‍ ഒരു നിഷകളങ്കമായ ചന്തം.
‘എന്നിട്ട് അമ്മയെ കണ്ടോ?
ഇല്ല, ഉമ്മ എവിടെയാണെന്ന് എനിക്കറിയില്ല’.
ദൂരെ എവിടെ നിന്നോ ഒരു ചെണ്ടയുടെ ശബ്ദം കോട്ടു, അത് തങ്ങളുടെ അടുത്തേയ്ക്കാണു വരുന്നതെന്ന് അവര്‍ക്കു മനസ്സിലായി.

ഇലകള്‍ക്കിടയിലൂടെ താഴേക്കു നോക്കിയപ്പോള്‍ ഒരു കുള്ളന്‍ അവന്റെ അരകെട്ടില്‍ അവനോളം തന്നെ വലുപ്പമുള്ള ഒരു ചുവന്ന ചെണ്ട, അതിനു ചുറ്റും പച്ചയും ,നീലയും നിറമുള്ള ചാണ കെട്ടിമുറക്കിയിരിക്കുന്നു. അപ്പുവിനെ കണ്ടപ്പോള്‍ അവന്‍ മൃഗീയമയ സ്വരത്തില്‍ അലറി, കുറച്ച് ദൂരെ ക്ഷേത്രദര്‍ശനത്തിനായി വന്ന മന്ത്രിയുടെ സറ്റേറ്റ് കാറിന്റെ ചില്ല് തകര്‍ന്നു തരിപ്പണമായി. അയാള്‍ അത് ശ്രദ്ധിച്ചതുപോലുമില്ല. കുള്ളന്‍ ഒറ്റച്ചാട്ടത്തിന് മരകൊമ്പില്‍ കയറി..
‘നീങ്ങിയിരിക്കപ്പൂ’
അപ്പു അവന്‍ സ്ഥലം കൊടുത്തു.
‘ഓസ്കര്‍ മെറ്റ്സെറാത്ത്.
അവന്‍ സ്വയം പരിചയപ്പെടുത്തി. ആബിദ അവനെ വിസ്മയത്തോടെ നോക്കി. ബീഭത്സമായ മുഖം. അബിദയെ സൃഷ്ടിച്ച ശേഷം കണ്ണുത്തട്ടാതിരിക്കാന്‍ വേണ്ടി മഹാശില്പി ഒപ്പിച്ച വികൃതിയാണോ ഈ സത്യം എന്ന് അപ്പു സംശയിച്ചുപോയി.

പക്ഷെ, ഇവനും, എന്റെ പേരറിയാം, മൂവരുടെ ഭാരത്തില്‍ ചാമ്പ തെല്ലൊന്നാടി.
അപ്പൂ, എനിക്കു നിന്നെ നന്നായറിയാം, ആബിദാ, നിന്റെയും മുഖത്ത് വീണു കിടന്ന ചെമ്പന്‍ മുടി ഒന്നൊതുക്കികൊണ്ട് അവന്‍ തുടര്‍ന്നു..
‘നീ ഉറങ്ങിക്കിടക്കുമ്പോള്‍ നിന്റെ ഉമ്മ നിന്റെയരികില്‍ വന്നിരുന്നു. അവരുടെ സൌന്ദര്യം മുഴുവന്‍ നിനക്കു പകര്‍ന്നു തന്നു. എന്നിട്ട്, എങ്ങേട്ടെന്നില്ലാതെ നടന്നു നീങ്ങി. നിക്കവരെ കണ്ടുമുട്ടാനവില്ല. കണ്ടാലും സൌന്ദര്യം നഷ്ടപ്പെട്ട അവരെ നീ തിരിച്ചറിയില്ല;;
‘ഇല്ല, എന്നെക്കണ്ടെങ്കില്‍ ഉമ്മ എന്നെ വിളിച്ചുണര്‍ത്തുമായിരുന്നു. ഉമ്മയുടെ സൌന്ദര്യം ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല്ല്ല്ലല്ലോ’
‘ഞാന്‍

ഞാനെല്ലാം കണ്ടതാണ് ആബിദാ, നിങ്ങളുടെ സമാഗമവേള അത്ര ക്ഷണികമായിരുന്നു. അനന്തതയില്‍ നിന്നും വന്ന് അനന്തതയിലേക്ക് പോകുന്ന രണ്ട് രേഖകളുടെ കേന്ദ്ര ബിന്ദു പോലെ. അളവുകേലിന്റെ കൃത്യത കൂടുംതോറും ബിന്ദുവിന്റെ വലുപ്പം പൂജ്യത്തിലേക്ക് അടുക്കുന്നു. വാസ്തവത്തില്‍ അളവുകോലിന്റെ ക്യത്യതക്കുറവ് ,മാത്രമാണ് ആ സമാഗമവേള’.
ആബിദയ്ക്കു അവനോട് കടുത്ത വെറുപ്പാണു തോന്നിയത്, അപ്പുവിനും.

‘അപ്പൂ’ സത്യമാണ് ഞാന്‍ പറഞ്ഞത്. മനുഷ്യബന്ധങ്ങളെല്ലാം അങ്ങനെത്തന്നെയാണ്. എന്തിന്‍ ഈ ജീവിതവും, ഇങ്ലീഷിലെ ‘എസ്ക്’ എന്ന് അക്ഷരം പോലെ, അദ്ധ്യാപ്കന്‍ ഉത്തരക്കടലാസിലിടുന്ന തെറ്റ് എന്ന് ചിഹ്നം പോലെ’ ‘എന്റെ അച്ഛന്‍ എവിടെയാണെന്നറിയോ? എന്തിനിത് ചോദിച്ചുവെന്ന് അപ്പുവിനറിഞ്ഞുകൂടാ.’അറിയാം ‘ഓസ്കര്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.’ നിന്റെ അച്ഛനെയും അമ്മയെയും ഞാന്‍ കണ്ടിട്ടുണ്ട്. അപ്പൂ, എനിക്ക് നിങ്ങളേക്കാള്‍ ഒരുപാടു പ്രായമുണ്ട്. മൂന്നാം വയസ്സില്‍ സ്വന്തം ഇഷ്ടപ്രകാരം എന്റെ ഭൌതീകമായ് വളര്‍ച്ചയ്ക്കു ഞാന്‍ വിരാമൈട്ടു. അന്നുമുതല്‍ ഈ ചെണ്ട എന്റെ കൈയ്യില്‍ത്തന്നെയുണ്ട്’
‘നിന്റെ നാടെവിടെയാ?’
‘ഡാന്‍സിംഗില്‍’
അത് എവിടെയാണെന്നു ചോദിക്കാന്‍ അവര്‍ മുതിര്‍ന്നില്ല.
‘എന്റെ അച്ഛനെക്കുറിച്ച് പറയൂ’
‘പേരു ഹഫീസ്, ഖുറാന്‍ ഹൃദിസ്ഥമാക്കിയവന്‍ എന്നര്‍ത്ഥം’.
ഓസ്കര്‍ കഥ ആരംഭിച്ചു.
‘ഈ നാടിന്റെ സ്വാതന്ത്ര്യത്തിനായി മുസല്‍ന്മാരെ സംഘടിപ്പിച്ച് അബ്ദുള്‍ റഹ്മാന്‍ സായ്‌വിന്റെയും, അടുക്കളയും കിടപ്പറയുമില്ലാതെ ഒന്നും കാണ്ടിട്ടില്ലാത്ത് സുഹറാബിയുടെയും മകന്‍, നിന്റെ അച്ഛന്‍, ജനനം ഒകടോബ്ര് 30 ഫെദൂര്‍ ഡോസ്റ്റോവിസ്കിയുടെ ജന്മദിനം. അമ്മ പാര്‍വ്വതി, അമ്പലവാസി ഈശ്വരവാര്യരുടെയും മാലതിവാരസ്യരുടെയും മകള്‍’
‘രാധമ്മ’?
‘പറയാം’
അപ്പോള്‍ മരിച്ചില്ലകള്‍ക്കിടയില്‍ നിന്ന് ഒരു മുഖം പ്രത്യക്ഷപ്പെട്ടു തേജസ്വയായ് ഒരു ബാലന്‍, കാഷായവസ്ത്രം
‘ഇവന്‍ മാര്‍ക്കണ്ഡേയന്‍’. ഓസ്കര്‍ അവനെ പരിചയപ്പെടുത്തി. എന്നും പതിനാറ് വയസ്സായതുകൊണ്ട് കാലത്തിന്റെ പ്രയാണ ഇവനൊരു വിഷയ്മോയല്ല, തിയതികള്‍ അറിയില്ല. ഇവനു രണ്ട് തിയ്യതികള്‍ മാത്രം, ക്ണ്ടതു കാണാനിരിക്കുന്നതും. ഞാന്‍ കണ്ടെതെല്ലാം ഇവനും കണ്ടിടുണ്ട് നീ തുടര്‍ന്നോളൂ.

പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട ശേഷം മാര്‍ക്കണ്ഡേയന്‍ കഥ തുടര്‍ന്നു.

‘ഹാഫീസ് പാര്‍വ്വതിയെ പരിചയപ്പെടുന്നത് ബി.എസ്.എന്‍.എലില്‍ ജോലി ചെയ്യുമ്പോഴായിരുന്നു. അവര്‍ തമ്മിലിഷ്ടത്തിലായി. ശിവനും പാര്‍വ്വതിയും പോലെ, രാധയും കൃഷ്ണനും പോലെ’. മതി നിര്‍ത്ത്, ഹഫീസിനെ ഇങ്ങനെ അപമാനിക്കരുത്. ഓസ്കര്‍ ചെണ്ടയില്‍ ആഞ്ഞുതട്ടി., ന്യായാധിപ്നെപ്പോലെ.

‘നിന്റെ അച്ഛ്ന്‍ ഒരു തികഞ്ഞ നിരീശ്വരവാദിയായിരുന്നു. ആ പറഞ്ഞതിനു കമ്മ്യൂണിസ്റ്റ് എന്ന അര്‍ത്ഥമില്ല എന്നു പ്രത്യേകം നിര്‍ദേശങ്ങളുണ്ട് മാര്‍ക്കണ്ഡേയാ എന്റെ ചെണ്ടയും കോലും പോലെ, വിരലുളും ഗിറ്റാറിന്റെ കമ്പിയും പേലെ, പിന്നെ, എന്തിന്‍ ആരും കണ്ടിട്ടില്ലാത്തവയെ നിരത്തുന്നു?.

എനിയ്ക്കു ഏറ്റവും ഇഷ്ടമുള്ള നിദര്‍ശന പേനയും കടലാസുമാണ്. ആ പ്രണയം എത്ര തീവ്രമാണെന്നറിയാമോ ആബിദാ എഴുത്ത് എന്ന സമാഗമവേളയ്ക്കായി വര്‍ഷങ്ങളോളം മരമായി കാത്തുനിന്ന കടലാസ്, വര്‍ഷങ്ങളോളം ഭൂമിക്കിടയില്‍ ലോഹമായി കിടന്ന് പേനത്തുമ്പ്, അവരുടെ തീവ്രനുരാഗമാണ് സാഹിത്യം എന്തെഴുതണമെന്ന് തീരുമാനിയ്ക്കന്നതും അവരാണ് . വായന്‍ രതിപോലെയാണെന്ന് ഇറ്റാലോ കാല്‍ വിനോ പറഞ്ഞത്. വെറുതെയല്ല.

മാര്‍ക്കണ്ഡേയന്‍ കഥ തുടരുന്നു. ‘ഇവരുടെയും വീട്ടുകാര്‍ ആ പ്രണയത്തെ ശക്തമായി എതിര്‍ത്തു. “നീ ഇന്നു മുതല്‍ ജോലിക്കു പോണ്ട, അതുകൊണ്ട് പട്ടിണിയായലും വേണ്ടില്ല”. ഈശ്വരവാര്യര്‍ അലറി, അച്ഛനെ വേദനിപ്പിച്ചിട്ട് എനിയ്ക്കു ഒന്നുഅ വേണ്ട’, പാര്‍വ്വതി ഹഫീസിനോട് പറഞ്ഞു. അനേകായിരം പാര്‍വ്വതിമാര്‍ പലപ്പേഴായി പല ദേശങ്ങളിലായി പറഞ്ഞ വാചകം.

‘ഐഇ കൊച്ചു ജീവിതത്തില്‍ മനുഷ്യന്‍ നിര്‍മ്മിക്കുന്ന വേര്‍തിരുവുകള്‍ എത്ര പേരുകളാണ്‍? നിറം , ജാതി, മത്മ്, ദൈവം; ഓസ്കര്‍ ഇടയ്ക്കു കയറി, ഞാന്‍ തുടരാം’.

,കുറച്ച് നേരത്തയ്ക്കു ഹഫീസ് ഒന്നും മിണ്ടായില്ല. പാര്‍വ്വതിയുടെ മുഖത്ത് നോക്കി “നിന്റെ അച്ഛനും എന്റെ ബാപ്പയും അവരവരുടെ ആചാരങ്ങളും മാമൂലുകളുമുണ്ട്, അവര്‍ക്കു ദൈവങ്ങളുമുണ്ട്. ഞാന്‍ ദൈവമില്ലാത്തവനാണ്. എനിയ്ക്കു നീ മാത്രമേയുള്ളു; ഹഫീസിന്റെ സ്വരം ഇടറി അയാളുടെ ചുമന്ന കണ്ണുകളില്‍ അപ്പോള്‍ കണ്ടത് വെറുപ്പണോ, അമര്‍ഷമാണോ, അതോ നിസ്സാഹയതയുടെ ക്രൂരിരുട്ടാണോ എന്നെ നിനക്കറിഞ്ഞുകൂടാ. എന്നാലും ആണുങ്ങള്‍ കരയില്ല എന്നു പ്രറയുന്നത് വെറും വിഡ്ഡിത്തമാണ്‍. പാര്‍വ്വതി അയാളെ മാറോടണ്‍ച്ചു അപ്പോള്‍, അവള്‍ ഹഫീസിന്റെ അമ്മയായി, പിന്നീട് നിന്റെയും.

‘ഗുജറാത്തിലോക്കു യാത്ര തിരിക്കുമ്പോള്‍ നിനക്കൂ നാലു വയസ്സാണ്. കൂടുംബക്കരും നിന്റെ മുഖം പോലും കണ്ടിട്ടില്ലായിരുന്നു. അവിടെയൊരു എണ്ണക്കമ്പനിയിലായിരുന്നു. ഹഫീസിന് ജോലി, അവരുടെ കൊച്ചു വാടകവീടിനുമുമ്പില്‍ അവര്‍ ഒരു സുഫിസന്യാസിയുടെ വചനം തൂക്കിയിട്ടു.

Break the temples, brak the churches break the mosques
But,never break man's heart for that is where god resides.

‘അപ്പുവിന്റെ അമ്മ സുന്ദരിയായിരുന്നു’. മാര്‍ക്കണ്ഡേയന്‍ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത്., ഗാന്ധി പിറന്ന മണ്ണ് അവിടെ, ഹഫീസ് ഒരു കൊച്ചു സംഘനയ്ക്കു രൂപം കൊടുത്തു., “സ്നേഹം”, ആരോരുമില്ലാത്തവര്‍ക്കാ‍യി ഒരു സംഘടന്‍ , ഗാന്ധിയുടെ സ്വരാജ്യം നഷടപ്പെട്ടവര്‍ക്ക് അത് വീണ്ടടുക്കാനൊരവസരം, കിഴവന്മാര്‍, അനാഥര്‍, വേശ്യകള്‍ , അതിനുപുറമെ എല്ലാവരുമുണ്ടായിരുന്നിട്ടും ആരുമില്ലാതായവര്‍, അവരിലൊരുത്തിയായിരുന്നു. രാധ. ആ പേരിട്ടത് നിന്റെ അമ്മയാണ് അതിനുമുമ്പ് ബിന്‍സി എന്ന വേശ്യ ഇരുപത്തിരണ്ടാം വയസ്സില്‍ അവളുടെ ഭര്‍ത്താവ് അവളെ ഉപോക്ഷിച്ചതാണ്. അയാള്‍ക്ക് ദൈവവിളി ഉണ്ടായതാണത്രേ, സ്വാമി നിത്യാനന്ദയായി അയാള്‍ ഒരു മടത്തില്‍ ചേര്‍ന്നു. അതേ തെരുവിലാണു ബിന്‍സി വ്യഭിചരിച്ച് തുടങ്ങിയതു. പിന്നെ,ഒരുപാട് തെരുവുകള്‍, ബസ്സ്റ്റാന്റുകള്‍, ഓവര്‍ബ്രിഡ്ജുകള്‍, അയാള്‍ക്കു പിന്നെയും വെളിപാടുകളുണ്ടായി. സ്വാമി കുരിശിന്റെ വഴി സ്വീകരിച്ചു. പൊന്തക്കോസ്റ്റ് ആയി രാധയെ തന്റെ ജീവിതത്തിലോക്കു തിരികെ വിളിച്ചു. “ദിവസം അഞ്ഞൂറ് രൂപ, അത് തന്നാല്, നിങ്ങള്‍ക്കുമെന്റെ ഭര്‍ത്താവാകാം.” രാധ പറഞ്ഞു അവളെ സാധാരണ ജീവിതത്തിലേക്കു കൊണ്ടുവന്നത് ഹഫീസാണ്. ആ ഇരുണ്ട ഏടുകല്‍ മറയ്ക്കാനായി പാര്‍വ്വതി അവള്‍ക്കു രാധ എന്ന് പേരിട്ടു.

ആരൊക്കെയോ രാധമ്മയോട് ഉറക്കെ സംസാരിക്കുന്നത കേട്ടവര്‍ താഴേക്കു നോക്കി ‘ഓ , അത് ഒന്നുമില്ല. ഞാന്‍ അലറിയപ്പോള്‍ കൈയ്യിലുള്ള കുപ്പി ഉടഞ്ഞുപോയി തെറിച്ചത്. രാധമ്മയുടെ വസ്ത്രത്തില്‍, കശുമാങ്ങ വാറ്റിയ ചാരയമായിരുന്നു. കൈയ്യിലുണ്ടായിരുന്ന് ബിയര്‍തീര്‍ന്നപ്പോള്‍ ഒരു വലിയച്ഛന്റെ അലമാരയില്‍ നിന്നും മോഷ്ടിച്ചതാണ്. ചാരയം കുടിച്ച് അമ്പലപരിസരത്ത് വന്നതിനാണ് ആ ബഹളം’ വിഷമത്തിന്റെ കണികപോലുമില്ലാത്ത് സ്വരത്തില്‍ ഓസ്കാര്‍ പറഞ്ഞു.’ കഥ തുടരൂ മാര്‍ക്കണ്ഡേയാ’.

‘നിനക്ക് ഒരനിയത്തി പിറക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോള്‍ നിന്റെ അച്ഛന്‍ ആ തെരുവിലെ ഒട്ടുമിക്ക ആളുകളെയും വിരുന്നിനു ക്ഷണിച്ചു. ഗുജറാത്തി സൈറ്റയിലിലായിരുന്നു. അന്നത്തെ അത്താഴവിരുന്ന്. പാര്‍വ്വതിയ്ക്കും അന്ന് ഒരുപാട് സമ്മാനങ്ങള്‍ കിട്ടി. ബാക്കി ഓസ്കര്‍ പറയും’ മാര്‍ക്കണ്ഡേയന്റെ മുഖത്തെ വിഷമം. ആബിദ ശ്രദ്ധിച്ചു. ഓസ്കര്‍ തുടര്‍ന്നു.’ നിന്റെ ഏഴാം പിറന്നളിന് അച്ഛന്‍ നിനക്കൊരു ഗിറ്റാര്‍ സമ്മാനിച്ചു. സന്റാലിമാഷായിരുന്നു. നിന്നെ ഗിറ്റാര്‍ പഠിപ്പിച്ചത്. ഇടയ്ക്കു അച്ഛനും കൂടും. ചിലപ്പേഴൊക്കെ, ഞാനും പുറത്ത് നിന്ന് നിന്റെയൊപ്പം ഈ ചെണ്ട കൊട്ടിയിട്ടുണ്ട്, നീ അത് ശ്രദ്ധിക്കാറില്ല.

‘2004 - ലെ വര്‍ഗ്ഗീയകലാപം, തെരുവികളില്‍ മതത്തിന്റെ പേക്കോലങ്ങള്‍ ഉറഞ്ഞുതുള്ളിയത് പെട്ടെന്നയിരുന്നും , നട്ടുച്ചയ്ക്കു അവര്‍ നിങ്ങളുടെ വീട്ടില്‍ കയറി വന്നു. തടിച്ച ഒരു മനുഷ്യന്‍ തന്റെ അച്ഛന്റെ കഴുത്ത് പിടിച്ചു ഞെരിച്ചു.

‘അരേ, മാം മുസല്‍മാന്‍ നഹി, മേരേ കോനകോയീ
അള്ള നഹീം രാം ‘
തോ ദിഖാ കമീനേ’
അയാള്‍ ഹഫീസിന്റെ മുണ്ടുയര്‍ത്തിയതും ശിരസ്സു ഛേദിച്ചതു ഒരുമിച്ചായിരുന്നു. തലയറ്റ ശരീരം നിലത്ത് കിടന്ന് പിടഞ്ഞുന്‍ അള്ളാഹു ബാക്കി വച്ച അടയാളത്തില്‍ നിന്ന് പ്രാണന്റെ അവസാനതുടിപ്പ് രേതസ്സായി ചിതറിയൊടുങ്ങി. നിന്റെ അമ്മയ്ക്കു സംഭവിച്ചതെന്താണെന്ന് ഞാന്‍ പറയുന്നില്ല. അപ്പൂ, അവര്‍ നിന്റെ അമ്മയുടെ ശവശരീരത്തെപ്പോലും വെറുതെവിട്ടില്ല. അതിനിടയില്‍ ആരേ നിന്റെ തലയ്ക്കു ആഞ്ഞിടിച്ചു. നിനക്ക് ബോധം നഷ്ടപ്പെട്ടു. നീ എല്ലാം മറന്നു. ജീവന്‍ എന്ന നിന്റെ പേര് പോലും.

ഞാന്‍ പുറത്ത് നിന്ന് ചെണ്ടകൊട്ടി നിന്റെ ഗിറ്റാറിന്റെ സ്വരം കേട്ടില്ല. ഞാന്‍ ഉറക്കെ അലറി. ചില്ലുകള്‍ ചിന്നി ചിതറി. ഓസ്കാര്‍ അപ്പുവിനെ നോക്കാതെ തിരിഞ്ഞിരുന്നു. ചെണ്ടെക്കിടയില്‍ നിന്നും ഒരു കുപ്പി ചാരയമെടുത്ത് ഒറ്റ മോന്തിന് കുടിച്ചു.

അപ്പു ആബിദയുടെ മടിയില്‍ തലവെച്ചുകിടന്നു. അവന്റെ കണ്ണുനീര്‍ ഒരു ചാറ്റല്‍ മഴയായി പെയ്തിറങ്ങി. ‘രാധ എങ്ങനെയോ രക്ഷപ്പെട്ടു. പേരാ‍ായിരിക്കാം അവളെ രക്ഷിച്ചത്. അവര്‍ പോയശേഷം അവള്‍ നിങ്ങളുടെ വീട്ടിനകത്ത് കടന്നു. നിന്റെ ഞെരുക്കങ്ങള്‍ അവള്‍ കേട്ടു. ഭയമായിരുന്നു. നിങ്ങളെ ഒരുമിപ്പിച്ചത്. നിന്നെ അവള്‍ വാരിയെടുത്തു. നിന്റെ അമ്മ വിളിക്കുന്നതുപേലെ അവളും നിന്നെ അപ്പുവെന്ന് വിളിച്ചു. നിന്നെയുംകൊണ്ട് അവള്‍ നാട്ടിലേക്കൂ വണ്ടി കയറി. അവ്ല്ക്കൂ നിന്റെ ബന്ധുക്ക്ല് ആരെല്ലാമാണെന്ന് അവള്‍ക്കറിയില്ല. അവള്‍ അറിയാന്‍ ശ്രമിച്ചതുമില്ല.

‘അപ്പൂ, അന്ന് നിനക്ക്, ലോകത്തോറ്റവും വലിയ ക്ലബില്‍ അംഗത്വവും ലഭിച്ചു, തെറ്റു ചെയ്യാതെ ശിക്ഷിക്കപ്പെട്ടവരുടെ ക്ലബ്. ഈ ക്ലബില്‍ ആബിദയും രാചമ്മയുമുണ്ട്. നിന്റെ കഥ ചരിത്രത്തിലെ ഏറ്റവും പഴയ കഥയാണ്. ഇത് പലയിടത്തായി എത്ര വട്ടം പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് തന്നെ നിശ്ചയമില്ല. നീയും ഇത് പലതവണ കണ്ടതല്ല മാര്‍ക്കണ്ഡേയാ?

‘ഉണ്ട് ഞാന്‍ കണ്ടിട്ടുണ്ട്, ജര്‍മ്മനിയില്‍, ലിസ്ബനിയില്‍, തുര്‍ക്കിയില്‍ എനിക്കു വര്‍ഷങ്ങളുടെ കണക്കറിയാത്തത് കൊണ്ട് ഒന്നും വേര്‍തിരിക്കാനാവുന്നില്ല, ഭാഗ്യം;. താഴെ പ്രശ്നം വഷളാവുകയായിരുന്നു.

‘ഈ ജാതിക്കളെ കണ്ടാലറിയാം, കള്ളപ്പരിശകള്‍, പോലീസ് ചാക്കേച്ചേട്ടനെയും കൂട്ടി ഇപ്പൊ വരും.’ ആരോ ഒരാള്‍ അവിടെയ്ക്കു കടന്നു വന്നു.’ചാരയത്തിന്റെ മണമാണോ പ്രശനം, കുടിച്ചശേഷം ആ കുപ്പി ഇവിടെയിട്ട് പൊട്ടിച്ചത് ഞാനാണ്‍’. നേര്‍ത്ത് നിഷകളങ്കമായ സ്വരത്തില്‍ അയാള്‍ പറഞ്ഞു.

‘ഓ, അപ്പൊ നിന്റെയാണേ ഈ മുതല്?’ രാധമ്മയെ ചൂണ്ടിക്കാണിച്ച് ഒരാള്‍ ചോദിച്ചു.‘ ഇതു പോലെ രണ്ടെണ്ണത്തിനെ പാലത്തിന്റെ ചേട്ടില്‍ നിന്ന് പൊക്കി, കഴൊഞ്ഞയാഴച്ച‘.

‘ഞാന്‍ ഈ സ്ത്രീയെ അറിയുകപോലുമില്ലല്ലോ’ ആബിദ ഓസ്കറിനു നേരെ രൂക്ഷമായി നോക്കി. ‘മിസ്കിന്‍, അതാണ് മിസ്കിന്‍ രാജകുമാരന്‍, ദൈവത്തിനെ സ്വ്ന്ത വിദൂഷകന്‍,വിഡ്ഡി’. പോലീസ് കോണ്‍സറ്റബില്‍ ജനാര്‍ദ്ദനന്‍പിള്ളയും, കടക്കാരന്‍ ചാക്കോയും ജീപ്പില്‍ നിന്നും ഇറങ്ങി.
‘ഇവളാണോ?
രാധമ്മയുടെ നേരെ കൈചൂണ്ടി അയാല്‍ ചോദിച്ചു. ‘അതെ, ഇവള്‍ തന്നെയാണ് പാത്രങ്ങള്‍ കടയില്‍ കൊണ്ടു വന്നത്,. ഊട്ടുപുരയില്‍ നിന്നും പാത്രങ്ങള്‍ മോഷ്ടിച്ച കുറ്റമാണ് ചാക്കോമാപ്പിള്‍ രാധയുടെമേല്‍ ചാര്‍ത്തിയത്.
രാധമ്മ ഒന്നു ഞെട്ടിയത് പോലുമില്ല. അവള്‍ക്കിത ഇപ്പോള്‍ ഒരു ശീലമായി കഴിഞ്ഞിരുന്നു.
ഇല്ല, എനിക്കൊന്നും അറിയില്ല,
ഔപചാരികതയ്ക്കുവേണ്ടി അവള്‍ പറഞ്ന്‍ ജു.
‘അപ്പോള്‍, നിങ്ങളുടെ ദൈവത്തിന്‍ സ്വന്തം സാധനങ്ങള്‍ പോലും സൂക്ഷിക്കാനറിഞ്ഞുകൂടാ?.
പറഞ്ഞതു മിസ്കിനായിരുന്നു.
‘ഫ;‘ ജനാര്‍ദ്ദനന്‍പിള്ള മിക്സിന്റെ കാരണത്തടിച്ചു.
മിക്സിന്‍ പുഞ്ചിരിച്ചു.
ഓ, ഇത് കഞ്ചാവാ;
“അല്ലാ, എനിയ്ക്കു നല്ലപോലെ വേദനിച്ചു. എന്നാല്‍, കറഞ്ഞതുകൊണ്ട് എന്റെ വേദന മാറില്ല. ഞാന്‍ അറിഞ്ഞ ഈ വേദന നിങ്ങള്‍ക്കു തിരിച്ചു തരാന്‍ ഞാ‍നാഗ്രഹിക്കുന്നില്ല. നിയമമത്. അനുവദിക്കുന്നില്ല. എന്നാല്‍ മറ്റൊരു കാര്യം‘.
എന്തുപറയണമെന്നറിയാതെ എല്ലാവരും അയാളെ നോക്കി. അപ്പുവിന് ആ മുഖത്ത് ഒരുമ്മ കൊടുക്കാന്‍ തോന്നി അവന്‍ താഴേട്ടിറങ്ങാന്‍ നോക്കിയപ്പോള്‍ ആബിദ തടഞ്ഞു.

‘വേണ്ട അപ്പൂ, ഇനി അങ്ങോട്ട് പോണ്ട’
‘എന്താ നിന്റെ പേര്’?
‘മിസ്കിന്‍ രാജകുമാരന്‍’
അതു കേട്ട് ആളുകള്‍ പൊട്ടിച്ചിരിച്ചു.
‘എന്നാല്‍ രാജകുമാരനും രാജകുമാരിയും ഈ വണ്ടിയിലോട്ട് കേറ്’, അയാള്‍ അവരുടെ കൈകള്‍ ചേര്‍ത്ത് വിലങ്ങ് വച്ചു. രാധമ്മ അപ്പുവിനെ തിരഞ്ഞു, ഇല്ലാത്തു നന്നായി. അവര്‍ ജീപ്പില്‍ കയറി. ജീപ്പില്‍ കയറി. ജീപ്പ് ഗര്‍ജ്ജിച്ചുകൊണ്ട് അകന്നുപോയി.
നിലാത്ത് അപരിചിതരായ ഒരാണും പെണ്ണും തോണിതുഴഞ്ഞ് എങ്ങോ‍ട്ടോ‍ പോകുന്ന സ്വപ്നം ഓസ്കര്‍ പല രാത്രികളിലും കണ്ടിട്ടുണ്ട്. അവര്‍ ആ പൊടിപടലങ്ങളില്‍ നോക്കിയിരുന്നു. അന്നു രാത്രി അവരെല്ലാം മഴത്തുള്ളികളായി പെയ്തിറങ്ങി. കൈതോടുകളിലൂടെ പുഴകളിലൂടെ അവര്‍ കടലിലേക്കൊഴുകി, വീണ്ടും ഒരു മഹാമാരിയായി പെയ്തിറങ്ങുന്നതും കാത്തു..........

* ആബിദ : ഖസാക്കിന്റെ ഇതിഹാസം എന്ന് നോവലിലെ ഒരു കഥാപാത്രം
*Osacar Matzerath. ജര്‍മ്മന്‍ സാഹിത്യകാരനായ് ഗുണ്ടര്‍ ഗ്രാസ്സിന്റെ ‘ദ ടിന്‍ ഡ്രം’ എന്ന കൃതിയിലെ കേന്ദ്ര കഥാപാത്രം.
*മാര്‍ക്കണ്ഡേയന്‍ : ശിവകടാക്ഷംകൊണ്ട് മരണത്തില്‍ നിന്ന് രക്ഷനേടിയ മുനികുമാരന്‍.
* മിക്സിന്‍: റഷ്യന്‍ സാഹിത്യകാരന്‍ ഡോസ്റ്റോവാസ്കിയുടെ ‘The idiot' കൃതിയിലെ നായകന്‍

അഭിലാഷ്.ആര്‍.എച്ച്,


-, ഇരിഞ്ഞാലക്കുട,



Your response will be e-Mailed to the poster.