പുത്രകാമേഷ്ടി


'വീട്‌ വാടകയ്ക്ക്‌' എന്ന എന്റെ പത്രപരസ്യത്തിന് ഇപ്പോള്‍ എത്ര പ്രതികരണങ്ങളാണെന്നോ?

ഓരോ വര്‍ഷവും വാടകയ്ക്ക്‌ വരുന്നയാളെ മാറ്റണം എന്ന എന്റെ നിശ്ചയം പതിവുതെറ്റിക്കാറുമില്ല-

വീടൊഴിയാതെ പൊല്ലാപ്പ്‌ ഉണ്ടാക്കുന്നവരെയല്ല ഞാനിതുവരെ താമസിപ്പിച്ചതെങ്കിലും-

ഒരു ആള്‍ ദൈവത്തിന്‌ എന്റെ വീട്‌ വാടകയ്ക്ക്‌ വേണം എന്ന അപൂര്‍വ്വ അപേക്ഷ എന്റെ മുമ്പിലെത്തിയപ്പോഴാണ്‌ ഞാന്‍ വീടിന്റെ ഓരോ യോഗങ്ങളെക്കുറിച്ചും പഠിക്കാനാഗ്രഹിച്ചത്‌ -

ഈ വീടിനെപറ്റി പുറത്തു അറിയപ്പെട്ട ഒരു കാര്യം ഞാന്‍ അപ്പോഴാണ്‌ കേള്‍ക്കുന്നത്‌. നാട്ടു‍കാരുടെ ഭാഷ്യം.

അനപത്യ ദു:ഖം അനുഭവിക്കുന്ന ദമ്പതിമാര്‍ ഈ വീട്‌ വാടകയ്ക്ക്‌ എടുത്ത്‌ കുറച്ചു മാസങ്ങള്‍ക്കകം അവര്‍ക്ക്‌ പുത്രലാഭം സംഭവിക്കുത്രേ-!!!

എനിയ്ക്കിത്‌ കേട്ടപ്പോള്‍പഴയ വാടകക്കാരുടെ സ്റ്റാറ്റിസ്റ്റിക്സ്‌ എടുത്തുനോക്കാന്‍ തോന്നി.

കാര്യം വളരെ ശരി-

മുസ്ലീം ദമ്പതിമാരില്‍ തുടങ്ങി ഒരു മിശ്രവിവാഹക്കാരുടെ ദാമ്പത്യത്തിലൂടെ മിക്ക മതവിശ്വാസികളുടേയും കുട്ടി‍കള്‍ അവിടെ ഗര്‍ഭത്തിലവതരിച്ചത്‌. എന്റെ ആ വീടിന്റെ കിടപ്പുമുറിയില്‍ -

അന്‍വര്‍ റഷീദും ലക്ഷ്മീദേവിയും മതമില്ലാത്ത ജീവനെ ഉല്‍പാദിപ്പിച്ച കിടക്കയും അവിടുത്തേത്‌-

ഈ ആള്‍ ദൈവം ദുഷ്ടലാക്ക്‌ മനസ്സില്‍ വച്ചാണ്‌ വന്‍വാടക വാഗ്ദാനം ചെയ്ത്‌ വീട്‌ കൈക്കലാക്കാന്‍ ശ്രമിക്കുത്‌ -

അയാള്‍ക്ക്‌ കൈനനയാതെ മീന്‍പിടിയ്ക്കാം. കുട്ടി‍കളില്ലാത്ത മുഖം പേറു ദമ്പതികളെ ആ കിടപ്പുമുറിയില്‍ ഒരു രാത്രി താമസിപ്പിച്ച്‌ ഇയാള്‍ക്ക്‌ മറ്റൊരു മുറിയില്‍ ഗംഭീരഹോമം നടത്തി
കാശ്‌ യൂറോ/ഡോളര്‍/ പൗണ്ടില്‍ വാങ്ങാം-

ഇപ്പോള്‍ പൂത്തകാശുള്ള ഐ.ടി പിള്ളേര്‍ക്ക്‌ കുട്ടികളുണ്ടാവുന്നി‍ല്ലേ?

യൂറോ/ഡോളര്‍ കാശില്‍ മാത്രം അവര്‍ക്ക്‌ ശ്രദ്ധയായതാവും.
ഈ അത്ഭുത വീടിനെപറ്റി ഞാന്‍ പുറത്തുപറഞ്ഞാല്‍ ചാനലുകാര്‍ പറന്നെത്തും പിന്നെ‍ ഇതാര്‍ക്കും കയറി നിരങ്ങാവു വീടാവും-

അതുവേണ്ട-

ഈ കോളനിയില്‍
പ്രൈവസി ഇല്ലാത്ത ഒരു ഇടവഴി അവര്‍ വെട്ടും
ചില വീടുകള്‍ അങ്ങിനെയാണ്‌-
നോക്കൂ-
ഈ കോളനിയിലെ ആദ്യ വീട്‌- കണ്ടിട്ടില്ലെ? ആ വലിയ ഗേറ്റുള്ള വീട്‌? വീട്ട്പ്പേര് 'ആകാശപ്പന്തല്‍'
ഇപ്പോള്‍ നാലുകൂട്ട'ര്‍ വാങ്ങികഴിഞ്ഞു.
അത്‌ വാങ്ങുവര്‍ എല്ലാവരും വലിയ പണക്കാര്‍ -
അവര്‍ ആദ്യം വരുമ്പോള്‍ തന്നെ കുറേ മോഡിഫിക്കേഷന്‍ വരുത്തും-
പിന്നെ അകത്തെ തറയിടിച്ച്‌
ഗ്രാനൈറ്റും ടെയില്‍സു മാറ്റം-
ഇപ്പോള്‍ നാലാമത്തെ കോടീശ്വരനാണ്‌ ഉടമ. എല്ലാവരും അതിന്റെ ഫൗണ്ടേഷന്‍
ബേസ്മെന്റ്‌ മാത്രം മാറ്റുട്ടില്ല എന്നേ‍യുള്ളു-
തറയിടിച്ച്‌ പണിയോടു പണി.
അങ്ങിനെ അതിന്റെ ഒരു യോഗം-
താമസിക്കാന്‍ ആളെ കി'ട്ടി‍ല്ല. എന്നും മരാമത്ത്‌!
ഏകാദശിക്കണക്കുള്ള അടുക്കള എന്നൊരു ചൊല്ലുണ്ട്‌-
അടുക്കളയുടെ ചുറ്റളവുകള്‍ കണ്ടാല്‍ വാസ്തു പറയും-
ഒരു നേരമേ തീ പുകയ്ക്കൂ അടുപ്പില്‍ എന്ന് ? ഇപ്പോള്‍ എല്ലാവരും ഒരു നേരം വച്ച ആഹാരം ഫ്രിഡ്ജില്‍ വച്ച്‌ കഴിപ്പാണല്ലോ?
അതിനാല്‍ ഈ കണക്ക്‌ നോക്കണ്ടത്രേ? പ്രായോഗിക വാസ്തു-
ഈ കിടപ്പുമുറിയുടെ കണക്കെന്താണാവോ?
എന്റെ വീടിന്റെ ഈ ജനിതക സൗഭാഗ്യത്തിന്റെ പൊരുള്‍ തേടി ഞാനലഞ്ഞു-
എന്താവാം വാസ്തുയോഗം-?
എന്റെ വീടിന്റെ ഇത്തരം സവിശേഷതയ്ക്ക്‌ എന്താവും കാരണം? കു'ട്ടി‍കളുണ്ടാകാത്തവര്‍ ഈ വീട്ടില്‍ കഴിഞ്ഞാല്‍ അവര്‍ക്ക്‌ സന്താനസൗഭാഗ്യം വന്നു ചേരും എന്ന സവിശേഷത എനിയ്ക്ക്‌ മാര്‍ക്കറ്റ്‌ ചെയ്യാം-
ഇവിടെ ഈ സാക്ഷര കേരളത്തില്‍-
ആള്‍ ദൈവങ്ങളെ മടുത്തവര്‍ ഈ സ്ഥാവരദൈവ സാന്നി‍ധ്യത്തിന്റെ സാക്ഷ്യമൊഴികളെ വിശ്വാസത്തിലെടുത്തിരിയ്ക്കുന്നു-
എന്താവാം ഈ പ്രത്യേകതയ്ക്ക്‌ കാരണ ഭൂതമായതെന്വേഷണം പല രീതിയില്‍ നടത്തി

ഇത്തരം അന്വേഷണത്തിനിടയിലാണ്‌ വീടുപണിയുടെ കോക്രീറ്റ്‌ നടക്കുതിനിടയില്‍ നട സംഭവം ഓര്‍മ്മ വത്‌.
ചരലും മെറ്റലും സിമന്റും ചേര്‍ത്ത്‌ കോക്രീറ്റ്‌ കൂ'ട്ടി
ച'ട്ടി‍യിലാക്കി ലിന്റല്‍ വാര്‍പ്പ്‌ ചെയ്യുയാള്‍ കമ്പി കൊണ്ടും കരണ്ടി കൊണ്ടും കുത്തുതിനിടയിലാണ്‌ അത്‌ കണ്ടത്‌.
പിങ്ക്‌ നിറത്തിലുള്ള റബര്‍ കഷണം - സൂക്ഷിച്ചു നോക്കിയപ്പോഴാണ്‌ മനസ്സിലായത്‌. ഗര്‍ഭ നിരോധന ഉറയാണ്‌ -

മേശാരിമാരെയും മൈക്കാട്‌ നില്‍ക്കു പെണ്ണങ്ങളേയും സംശയ ദൃഷ്ട്യാ നോക്കി

'പ്രൈമാഫേസി' കേസില്ലെന്ന് തോന്നി‍ച്ച്‌ ആദ്യതവണ കണ്ടു നിവര്‍ വെറുതെ വി'ട്ടു ..

- പക്ഷേ പ്രേമയും ഫൈസ്സിലും കുറ്റവാളികളാകു രീതിയില്‍ ദാ, അടുത്ത കോക്രീറ്റ്‌ കൂ'ട്ടി‍ലും ഒരെണ്ണം.
കോട്രാക്ടറുടെ ലെവലിലേക്ക്‌ ഈ പ്രശനം 'ഉദ്ധരിക്കപ്പെെ‍"ങ്കിലും അയാള്‍ക്കും ഒരു സൊല്യൂഷനോ ന്യായമോ കണ്ടെത്താനായില്ല-

ഇനി പണിക്കാര്‍ തങ്ങളുടെ നിരപരാധിത്വം തെളിക്കട്ടെ
ചില സമയം നിരപരാധികള്‍ പിടിക്കപ്പെ'ട്ടാല്‍ ഇങ്ങിനെയാണു..ഇനി അവരുടെ പണിയാണു യഥാര്‍ഥ കുറ്റവാളിയെ പിടികൂടുക എന്നുള്ളത്‌

അവര്‍ സി.ബി.ഐ. ഡയറിക്കുറിപ്പ്‌ / സി.ഐ.ഡി. മൂസ സീ‍ഡികളും കണ്ട്‌ എസ്‌.എന്‍. സ്വാമിയെ മനസ്സില്‍ ധ്യാനിച്ച്‌ ഉത്തരം കൊണ്ടു വന്നു.

കേട്ട'പ്പോഴാ സംഗതി എവിടെ വരെപോയി എന്നറിഞ്ഞത്‌.

ഈ പിങ്ക്‌ റബ്ബര്‍ കിട്ടുന്ന‍ത്‌ മുക്കാലിഞ്ച്‌ മെറ്റല്‍ക്കൂനക്കുള്ളില്‍ നിന്നാ‍ണെന്ന്‌ കണ്ടെത്തി -
അവ പാറമടയിലെ ആണ്‍പെണ്‍ ജോലിക്കാരുടെ കാമ വികൃതികളുടെ ആണവോര്‍ജ്ജ മാലിന്യമാണീ നാചുറല്‍ റബ്ബര്‍ എന്ന് തെളിയിക്കപ്പെ ട്ടു‍.
ഈ മാലിന്യം ടിപ്പര്‍ ലോറിയിലൂടെ കയറ്റി അയയ്ക്കപ്പെ'ത്‌ എന്റെ പ്ലൊ'ട്ടി‍ലേക്കും .
നിരപരാധികളുടെ നില നില്‍പ്പ്‌ എപ്പോഴും അപകടത്തിലാവുത്‌ രാഷ്ട്രാന്തര നിലവാരത്തിലും ഇങ്ങനെയൊക്കെത്തയെല്ലേ?

ഞാന്‍ കിടപ്പുമുറി വാസ്തുഹേതു തിരഞ്ഞ്‌ അപഗ്രഥനം ചെയ്ത്‌ മറ്റൊരു നിഗമനത്തിലെത്തിച്ചേര്‍ന്നു.


യുക്തി ഭദ്രമായ ഒന്ന്

പണിതീരാതെ എന്റെ വീട്‌ കുറേ നാള്‍ കിടിരുന്നു. ലോണ്‍ തരാതെ ബാങ്കുകാര്‍ ഒളിച്ചുകളിച്ചപ്പോള്‍ കള്ളകളിയും ഒളിസേവയുമായി കുറേയാളുകള്‍ എന്റെ വീട്‌ ഉപയോഗിച്ചിരുത്രേ-
ആള്‍ പെരുമാറ്റം കുറവായ സ്ഥലത്ത്‌ രാത്രികളില്‍ ഓട്ടോ‍റിക്ഷയിലും മറ്റും കമിതാക്കള്‍ കഴിഞ്ഞത്‌ ഈ കിടപ്പുമുറിയുടെ തറയിലായിരുത്രേ-
നിരപ്പാക്കാത്ത വെറും മണല്‍ തറ -
ഈ വീ'ട്ടിലെ കിടപ്പുമുറിയുടെ അന്തരീക്ഷം മുഴുവന്‍ എല്ലാ ഗണപതി ഹോമത്തിനും ഭഗവതി സേവയ്ക്കും മുമ്പേ പ്രത്യേകതരം സിഗ്നലുകളായിരുന്നു-
ലൈംഗിഗതൃഷ്ണയുടെ അദമ്യമായ ഇലക്ട്രോ മാഗ്നറ്റിക്‌ സിഗ്നലുകള്‍ ഒരു കാല്‍പനികാന്തരീക്ഷത്തിലൂടെ കെ'ട്ടി‍പ്പടുത്ത കിടപ്പുമുറി-
മുറികള്‍ക്കും ഇങ്ങിനെ ഗര്‍ഭാവസ്ഥയില്‍ കേട്ട' മുരക്കങ്ങളും സംഗീതവും പ്രണവാഷരങ്ങള്‍ ആയി തോന്നുന്നുണ്ടാവുമോ?

സ്വര്‍ഗ്ഗീയതയും ആഗ്രഹവും കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയ അപൂര്‍വ്വ മുറി-
ഇത്തരം ഒരു മുറി ആളുകളുടെ ഉണങ്ങാത്ത മുറിവുണക്കാന്‍ സഹായിക്കുന്നുവെങ്കില്‍ നാമെന്തിന്‍്‌ തടസ്സം നില്‍ക്കണം?
സ്വാമിക്ക്‌ വാടകയ്ക്ക്‌ കൊടുത്ത്‌ അയാള്‍ക്ക്‌ കാശുണ്ടാക്കാന്‍ സഹായിക്കണോ അതോ ഞാന്‍ തെ‍ ഇതിന്റെ മാര്‍ക്കറ്റിംഗ്‌ ഏറ്റെടുത്തു ഇത്തിരി കാശുണ്ടാക്കിയാലോ?


***********************************************
ആര്‍. രാധാകൃഷ്ണന്‍
മാനേജര്‍ ( ഐ റ്റി സെന്റര്‍)
ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്‌
കഞ്ചിക്കോട്‌ (വെസ്റ്റ്‌) പാലക്കാട്‌ - 678 623


-, പാലക്കാട്‌,



Your response will be e-Mailed to the poster.