അവിടെയാകെ പട്ടിണി രൂക്ഷമായി. മല പ്രദേശം ആകെ പണികൊണ്ട് വിറലിച്ചു. ആ നാട്ടുകാര്‍ ഒരു നേരത്തെ ആഹാരത്തിനായി നട്ടം തിരിയുന്ന സമയം. പത്തായപുരയില്‍ എലികള്‍ മാത്രം. പത്തമ്പത് എണ്ണം പത്തായപുരയില്‍ പട്ടിണി കിടന്ന് ചത്ത് കിടക്കുന്നു. രൂക്ഷമായ വെയില്‍ കാര്‍ഷിക വിളകളും പാടത്തെ നെല്‍കൃഷികളും നശിച്ചു. കിണറ്റിലെയും കുളത്തിലെയും വെള്ളം വറ്റി. ആകാശത്തിലൂടെ പറന്നു നടന്ന പക്ഷികല്‍ നിലത്ത് വീണ് ചത്തു. അകലെ നിന്ന് ഒരു കൂകല്‍ കേള്‍ക്കുന്നുണ്ട്. ദൂരെ നിന്നുള്ള ഏറുമാടത്തില്‍ നിന്നാവണം അതിന്റെ ശബ്ദം അടുത്തായി വന്നു.
ആകാശത്ത് സൂര്യന്‍ അതിന്റെ ഉഗ്രരൂപത്തില്‍ നിലകൊള്ളുകയാണ്. വടക്കോട്ട് പറന്ന പക്ഷി തിരിച്ച വന്നിട്ടില്ല. കുന്ന് ഇറങ്ങി അടുത്ത പ്രദേശം തേടി ആളുകള്‍ യാത്ര തിരിക്കുവാന്‍ തുടങ്ങി. എല്ലാ വീടുകളില്‍ നിന്നും കുട്ടിളുടെ ശബ്ദം മാത്രം ആണ് കേള്‍ക്കുന്നത്. വിശക്കുന്ന വയറിന്റെ വിളി ആര്‍ക്കുവേണമെങ്കിലും മനസ്സിലാകും. ചെങ്കുത്തായ് കുന്നിന്റെ മുകളില്‍ എത്ര വീടുകള്‍ ആണ് ഉള്ളത്. ഒരിക്കല്‍പോലും വറ്റാത്ത രക്ഷസകിണര്‍ വരെ വറ്റി. അതില്‍ ഇപ്പോള്‍ നീര്‍ച്ചാല്‍ ഇല്ല. അത് അടഞ്ഞുപോയിരിക്കുന്നു. ഏതെങ്കിലും വീട്ടില്‍ പുക ഉയരുന്നത് കണ്ടാല്‍ ആളുകള്‍ ആ ഭാഗത്തേക്ക് തുറിച്ചുനോക്കും. വേണമെങ്കില്‍ ലോഹ്യം പറഞ്ഞ് ചെല്ലാനും മടികാണിക്കത്തില്ല ആഹാരത്തിനായി കാത്തിരിക്കുന്ന കണ്ണുകള്‍ ആണ്. അവിടെ കാണുന്നത്. മൃഗങ്ങളും മനുഷ്യരും ഒരുപോലെ ആര്‍ത്തി കാണിക്കുന്നു. ഒരു നേരമെങ്കിലും ആഹാരം കിട്ടിയിരുന്നെങ്കില്‍ അതിനായി നെട്ടോട്ടം ഓടുന്ന ഒരുവന്‍ ജനാവലി തന്നെ. പാടത്തിന്റെ ഇക്കരെ കടന്നാല്‍ ഇത്തിരി വെള്ളം ഉള്ളു കുളം ഉണ്ട് അതിലും വെള്ളം വറ്റിയിരിക്കുന്നു. ഭക്ഷണവും ജലവും ആവശ്യത്തിന് കിട്ടിന്നില്ല. അവിടെ നിന്നിരുന്ന തടിയന്‍ മരത്തിന്റെ കാലദോഷം എന്നല്ലാതെ എന്തുപറയുവാന്‍. അത് ഇപ്പോള്‍ ഉണങ്ങി കരിഞ്ഞു നില്‍ക്കുന്നു. കുന്നില്‍ മുകളില്‍ നിന്ന് താഴോട്ട് ഒഴുകി കൊണ്ടിരിക്കുന്ന ചെറിയ തോട് ഇപ്പോള്‍ വറ്റിപോയിരിക്കയാണ്.
ചത്ത് മലച്ചു കിടക്കുന്ന ജീവികളുടെ തോലുകള്‍ മാത്രം കാണാം. വിശപ്പ് സഹിക്കുവാന്‍ കഴിയാതെ ചത്തൊടുങ്ങിയതും വിശപ്പ് മാറ്റുവാന്‍ കൊന്നൊടുക്കിയതും ഇവറ്റകളെ ശാപ്പിട്ട മനുഷ്യനെ ശാപ്പിടുമോ? കുറച്ച് വടക്കോട്ട് നീങ്ങിയാല്‍ മരത്തില്‍ താഴെ ആയി ഒരു തേനിച്ചകൂട്
കാണാം. അതില്‍ കൂടി ഒലിച്ചിറങ്ങുന്ന് തേണ്‍ അത് നുകര്‍ന്ന് വിശപ്പ് മാറ്റുവാന്‍ നോക്കുന്ന ആട്ടിന്‍ പയ്യ് ചുണ്ട് വെച്ചതൊള്ളു ഒരു അടി തലയില്‍ കൊണ്ടു അത് ചത്തൊടുങ്ങി. തേന്‍ കാലിച്ചെറുക്കന്‍ കൊണ്ടുപോയി. നിലത്ത് ചാടിയ തേന്‍ തുള്ളികല്‍ ഉറുമ്പിന്‍ കൂട്ടം അരിച്ചു. പട്ടിണിയും കുടുംബഭാരവും കാരണം കുറുമന്‍ നാട് വിട്ട് പോയിട്ട് ആഴ്ച ഒന്നായി. പുലത്തിയും രണ്ട് മക്കളും തനിയെ വീടിന് പുറത്ത് ആകെ കലപില ശബ്ദം
രണ്ട ദിവസം മുമ്പ് വെച്ച കുഞ്ഞിയുടെ ഒന്നോ രണ്ടോ വറ്റുകള്‍ കലത്തില്‍ അവശേഷിച്ചിട്ടുണ്ട്. കരിപിടിച്ച ചട്ടികലത്തില്‍ ജീവിതവും കരിപിടിച്ചു. . കടം വാങ്ങിയ ചട്ടികലങ്ങല്‍ ഒന്നിനും കൊള്ളാതെ മൂന്നാലെണ്ണം തട്ടിന്‍ പുറത്ത് കമഴ്ത്തിവെച്ചിരിക്കുകയാണ്. അതിനുള്ളില്‍ നാടന്‍ വണ്ട് കൂട് ഉണ്ടാക്കി താമസം തുടങ്ങി. ഇടക്ക് ഒരു ചെറിയ മൂളലോടെ പുറത്ത് പോവുകയും ചെറിയ മൂളലോടെ തിരിച്ച് വരികയും ചെയ്യുന്നു.
ശക്തമായ വെയിലിന്റെ ചൂട് മുറിയിലേക്ക് വീശി മരങ്ങളും പച്ചപ്പും നശിപ്പിച്ച വെയില്‍ തന്നെയും മക്കളെയും നശിപ്പിക്കനാണോ. പുലയത്തി മുകളിലേക്ക് നോക്കി.ശക്തമായ വെയില്‍ കാരണം ഓട് മേഞ്ഞ ആ വീട്ടില്‍ ചൂട് പരന്നു. തട്ടിന്‍ പുറത്ത് ചത്തൊടുങ്ങിയ എലികളുടെ ഗന്ധം രണ്ട് ദിവസമായി ഒരു നേ
ആ സ്ത്രീ മറുപടി പറഞ്ഞു.
“ഒരു ഇത്തിരി മതി”
“ഒത്തിരിയും ഇല്ല ഇത്തിരിയും ഇല്ല”
“കുട്ടികള്‍ക്കാ? ഇത്തിരി കിട്ടിയിരുന്നെങ്കില്‍ വലിയ ഉപകാരം ആയേനെ”
“ഇവിടെയും ഉണ്ട് അഞ്ച്പേര്‍”.
സാക്ഷരതാ കാര്യത്തില്‍ ഉന്നതിയില്‍ നില്‍ക്കുകയും, കുടുംബ ആസൂത്രണ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുകയും ചെയ്യുന്ന ആ സ്തീയുടെ വാക്കുകള്‍ പുലയത്തിയെ വേദനിപ്പിച്ചു. വിശന്ന് കരയുന്ന കുട്ടികളുടെ മുഖം അവരുടെ മനസ്സില്‍ തെളിഞ്ഞു വന്നു.തന്റെ മക്കള്‍ക്ക് ഒരു നോരമെങ്കിലും വയറ് നിറയെ ആഹാരം കൊടുക്കുവാന്‍ കഴിഞ്ഞെങ്കില്‍.
രാത്രിയില്‍ തന്നെയും പിഞ്ചു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് പോയ പുലയനോട് ആ സ്തീക്ക് യാതൊരു വിദ്യേഷവും തോന്നിയില്ല. അതെല്ലാം തന്റെ തെറ്റായി കാണുവാന്‍ ആ സ്തീ ശ്രമിച്ചു.. നിലത്ത് കിടന്ന് കരയുന്ന കുട്ടികള്‍ അവര്‍ നടക്കുവാന്‍ പോലും അറിവായിട്ടില്ല. ഇന്നലെ പെയ്ത മഴയില്‍ മുളച്ചു വന്ന ചെറിയ കൂണുകള്‍ അല്ലെ ഇവര്‍.
ആ സ്ത്രീ കുഞ്ഞുങ്ങളെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചപ്പോള്‍ കരച്ചില്‍ തെല്ലൊന്നു നിര്‍ത്തി.
“മക്കളെ കരയണ്ട നിങ്ങളുടെ തന്ത ഇപ്പോള്‍ വരും
.
ആ സ്തീ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു. അമ്മയുടെ സ്വാന്ത്വന വാക്കുകള്‍ക്ക് വയറ്റില്‍ എരിയുന്ന വിശപ്പിനെ മാറ്റി നിര്‍ത്തുവാന്‍ കഴിയുമോ?.
നേരത്തെ അടുപ്പില്‍ തീ കത്തിക്കാന്‍ ആയിരുന്നു ബുദ്ധിമുട്ട് നനുത്ത കൊള്ളി വിറകുകള്‍ കത്തുമായിരുന്നില്ല ഇന്ന് വിറകുകള്‍ യഥേഷ്ടം കത്തുവാന്‍ കാത്തിരുക്കുന്നു. വടക്ക് നിന്ന് പിന്നെയും പഴയ ചൂളം വിളി മുഴങ്ങി. അതൊരു പട്ടി ഓരിയിടുന്ന ശബ്ദം ആയിരുന്നു. അത് ചത്തു കാണത്തില്ലായിരുക്കും.
പുലയത്തി തന്റെ കണ്ണുകള്‍ ദൂരേക്ക് പായിച്ചു. ദൂരെ ഒരു പാടത്ത് കെട്ടിയ ചാര്‍ത്ത് പുരയില്‍ ഇരുന്ന് ഒരു പട്ടി മോങ്ങുന്നു, അതിനുശേഷം ആ ജീവി എങ്ങേട്ടോ ഓടി പോകുന്നു. ഇനി അവിടെയെല്ലാം ശൂന്യം. അധികം വൈകാതെ തന്നെ സമീപവാസികള്‍ എല്ലാവരും ആ നാട് ഉപേക്ഷിച്ചുപോയി. ഇവിടെ കഴിയുന്നത് മരണത്തിന്റെ വായില്‍ തലയിടുന്നതിന് തുല്ല്യം ആണ്. പുലയത്തി എങ്ങേട്ട് പോകുവാന്‍ രണ്ട് കുഞ്ഞു കുട്ടികളെയുകൊണ്ട് . യാതൊരു ആശ്രയവും ഇല്ലാതെ അവര്‍ അവിടെ കഴിഞ്ഞു.
മുറ്റത്തിറങ്ങി തന്റെ കൈകള്‍ കൊണ്ട് തിരിഞ്ഞു ചീത്ത കിഴങ്ങുകള്‍ പ്[അകുതിയും എലിയും കുടുംബവും അകത്താക്കി. ബാക്കി ഉണ്ടായിരുന്നത് അടുപ്പില്‍ കൊണ്ടുപോയി ചുട്ടെടുത്തു. അത് പാത്രത്തില്‍ ഇട്ട് ഉടച്ച് മക്കള്‍ക്ക് കൊടുത്തു. കുഞ്ഞുങ്ങള്‍ക്ക് ഒരു നോരമെങ്കിലും അന്നം കൊടുക്കുവാന്‍ കഴിഞ്ഞുവല്ലോ ആ തൃപ്തി പുലയത്തിയുടെ മുഖത്ത് നിഴലിച്ചു.
സ്വന്തം അടുപ്പിലെ തീ പുകയുമ്പോള്‍ കുഞ്ഞുങ്ങളുടെ അടുപ്പിലെ തീ കത്തിക്കുകയായിരുന്നു ആ സ്ത്രീ.
ആകെ ഇരുട്ട് പരന്നു. ഇരുട്ടിന്റെ മറവില്‍ ചന്രന്‍ അങ്ങോട്ട് എത്തിനോക്കി വീടിനും ചുറ്റും ഉണ്ടായ പൂച്ചെടികളും പച്ചപ്പും എപ്പഴേ മരിച്ചു കഴിഞ്ഞിരിക്കുന്നു. ആളുകള്‍ തങ്ങളുടെ പ്രാണനുംകൊണ്ട് പാഞ്ഞിട്ട് നാളുകല്‍ കുറെ കഴിഞ്ഞു. പുലയത്തി പട്ടിണി കിടക്കുവാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഏഴ് ആഴ്ച് ആയി. പുലയത്തി ആകെ ക്ഷീണിച്ചു. ആ സ്ത്രീയൊരു ചലിക്കുന്ന അസ്ഥിപഞ്ചരം പോലെ തോന്നും. ചുറ്റും ഭീതിയുടെയും നിസാഹയതയുടെയും നിഴലുകള്‍ നിറഞ്ഞു.
കാറ്റ് വീശിയപ്പോള്‍ എന്തോ ചത്ത് ചീഞ്ഞത് അന്തരീക്ഷത്തില്‍ പരന്നു. നാളെ നിങ്ങള്‍ക്കും ഈ ഗതിയാണ് എന്ന് പറയുകയായിരിക്കാം. ആ കാറ്റ് ചത്ത് കിടക്കുന്ന മനുഷ്യന്റെ നാറ്റത്തെപ്പോലും അവിടെ ലയിപ്പിക്കുന്ന കാറ്റിന് തങ്ങളെകൂടി അതില്‍ ലയിപ്പിച്ചാല്‍ എന്താ? പുലയത്തി ചിന്തിച്ചു. എല്ലാം വെള്ളത്തില്‍ വരച്ച വരകള്‍ പോലെ.
നിസാഹയത ആ പുലയ സ്തീയുടെ മുഖത്ത് നിഴലിച്ചു. ആപത്തില്‍ പെട്ട് വലയുന്ന മൂവര്‍സംഘം ആരോ തങ്ങള്‍ക്ക് നേരെ നീട്ടുന്ന സഹായത്തിനായി കാത്തിരിക്കുകയായിരുന്നു. ആരോഗ്യം ക്ഷയിച്ചു. അവിടെ ആകെ അലഞ്ഞ് തിരിഞ്ഞിട്ടും യാതൊന്നും കിട്ടിയില്ല.
ആകാശത്തിലൂടെ കുറെനേരം കണ്ണുകല്‍ എങ്ങോട്ടൊക്കെയോ പാഞ്ഞു. ചട്ടന്റെ വീട്ടിലെ അനക്കം സാവധാനം നിന്നു.
മരണവെപ്രാളത്തിനിടയിലും കുട്ടികളെ കുറിച്ചുള്ള ചിന്തകള്‍ ആ സ്തീയുടെ മനസ്സില്‍ മിന്നിമറഞ്ഞു. കുട്ടികളുടെ ഉച്ചത്തില്‍ ഉള്ള കരച്ചില്‍ അന്തരീക്ഷത്തില്‍ മുഴുകി
രാത്രി ശക്തിയായി മഴ പെയ്തു. ഒരു ആഴ്ച മഴ പെയ്തപ്പോള്‍ വീണ്ടും ആ വരണ്ട ഭൂമിയില്‍ പുല്‍നാമ്പുകല്‍ പൊന്തിവന്നുതുടങ്ങി.ദൂരെ ആകാശത്ത് പക്ഷികളുടെ ശബ്ദം ഉച്ചത്തിലായി. നാട് വിട്ടവരെല്ലാം തിരിച്ചുവരുവാന്‍ തുടങ്ങി.
ആകൂട്ടത്തില്‍ കുറുമനും ഉണ്ടായിരുന്നു. അയാള്‍ ഇളഭ്യതയോടെ വാതില്‍ തുറന്നു അകത്തുകയറി. മൂക്ക് ആഞ്ഞുപൊത്തി എന്തോ ശക്തമായ നാറ്റം വമിക്കുന്നു. ഒരു അനക്കവും ഉണ്ടായില്ല
പ്രവീണ്‍..എം.പി..
ചിറങ്ങര (ഹൌസ്)
പുളിക്കപ്പടി
കീഴില്ലം (പി ഒ)
പെരുമ്പാവൂര്‍ 683541