(1) വ്യാപനം
ആഴ്ചയറുതിയുടെ ആലസ്യത്തില്‍ സമയം ഉച്ച കഴിഞ്ഞു .ഇഴഞ്ഞു നീങ്ങുമ്പോള്‍ ഉറക്കച്ചടവില്‍ നിന്ന് ചാടിയെഴുന്നേറ്റ് എത്ര പെട്ടെന്നാണ് ഞാന്‍ ഒരു യാത്രയ്ക്ക് ഒരുങ്ങുന്നത് തയ്യാറെടുപ്പുകളോന്നും കൂടാതെയാണ് പോണ്ടിച്ചേരിയിലേക്ക് പുറപ്പെട്ട് നില്‍ക്കുന്നൊരു ബസില്‍ അവസാന സീറ്റിലെ യാത്രക്കാരനായി മാറുന്നത്. നീളന്‍ സീറ്റിന്റെ ഒരു മൂലയില്‍ ഇരുന്ന് രംഗബോധമില്ലാതെ പ്രണയപ്രകടങ്ങള്‍ നടത്തുന്ന യുവമിഥുങ്ങളുടെ സാന്നിധ്യം വരണ്ട കാറ്റടിച്ചുള്ള മൂന്നുമണിക്കൂര്‍ യാത്രയില്‍ മടുപ്പുണ്ടാകില്ല എന്ന് ആശ്വാസം നല്‍കി. അധരത്തിലിരുന്നു ഏറെനേരം വിശ്രമിച്ച് മയക്കത്തിലാണ്ടുപോയ വിസില്‍ കണ്ടകടര്‍ ഉതിര്‍ത്തത് രതികുജനം .... അതുകേട്ട് ഞെട്ടിയുണര്‍ന്ന് ഉദ്ധാരണം സംഭവിച്ചൊരു ലോഹദണ്ഡിന്റെ ദിശാമാറ്റത്തില്‍ അമരുന്ന പല്‍ച്ക്രങ്ങളില്‍ നിന്ന് ഡ്രൈവര്‍ സ്യച്ചത് മൈഥുനമുരള്‍ച്ച........ ഒട്ടാകെയയൊന്നാടിയുലഞ്ഞ് മുന്നോട്ടു നീങ്ങിയ വാഹനം പുറം തള്ളിയ പുക തീര്‍ത്തത് ഒരു യത്രസഖലനം....... മൂന്നു മണിക്കുറിനപ്പുറത്തായി എവിടെയോ കണ്ടുമുട്ടാന്‍ സദധ്യതയുള്ള ഒരു അണ്ഡകോശത്തേത്തേടി ഒരുപാടു ബീജകോശങ്ങള്‍ എയര്‍ബസ് സ്യഷ്ട്ടിച്ച ശ്ലേഷമപാതയിലൂടെ മുന്നോട്ടു കുതിക്കുന്നു.
തങ്ങളില്‍ മുന്‍പനാകാനുള്ള സഹജവും ജൈവീകവുമായ ത്വര ഉപേക്ഷിച്ച് അവ ക്രേമേണ അലസരായ യത്രക്കരും കാഴ്ചക്കാരുമായി മാറുന്നു സമുദ്രത്തിന് സമാന്തരമായി വളവുകള്‍ കുറവായൊരു പാതയിലൂടെയാണ് പ്രയാണം. ഇടതുവശത്ത് പലപ്പോഴായി തെളിയുകയും മറയുകയും ചെയ്യുന്ന കടല്‍ത്തീരം മധ്യാഹ്ന സൂര്യനാല്‍ തിളങ്ങിപ്പരന്ന് കിടക്കുന്ന ഉപ്പളങ്ങള്‍ ഒറ്റപ്പെട്ട് കാണപ്പെടുന്ന വള്ളങ്ങളും ടൂറിസ്റ്റ് റിസോര്‍ട്ടുകളും , വലതുവശത്ത് ഇടമുറിഞ്ഞ് വരുന്ന തരിശുഭുമിയും ഇറന്‍പനക്കൂട്ടങ്ങളും ആശ്ലേഷതല്‍പ്പരരായിരുന്നു. പ്രണയ മിഥുനങ്ങളുടെ ഉറക്കത്തിലാകണം. യാത്ര വരണ്ട് തുടങ്ങിയിരുന്നു, കാലത്തിന്റെ കണികകളായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ശൈലീപ്രിയരായ തിരകളുടെ നുരയിലും കടല്‍ വിയര്‍പ്പ് വറ്റി പരലുകളായി പരന്നുകിടക്കുന്ന ഉപ്പളങ്ങളിലും ചായക്കൂട്ട് വാരിയെറിഞ്ഞ അസ്തമയത്തുടിപ്പില്‍ നിഴലുകള്‍ വീഴ്ത്തിക്കൊണ്ട് വിതക്കുകയും കൊയ്യുകയും ചെയ്യാത്ത പറവകളുടെ ചേക്കേറല്
(പറവകളുടെ സ്വാതന്ത്രത്തിന്‍ മേല്‍ വലിയെറിയുകയോ തോക്കുചൂണ്ടുകയോ ചെയ്യുന്ന ഒരു വേട്ടക്കാരനിലും കൂടുതല്‍ കരുണ നിറഞ്ഞ പരിഗണന ചാട്ടുളിയും, വലയും കയ്യിലേന്തുന്ന ഒരു മുറിവും ലഭിക്കുന്നതെങ്ങനെ)
ആദിയില്‍ എല്ലാ മനുഷ്യരും മൂക്കുവരായിരുന്നിരിക്കണം അകപുറമറിയാത്ത ആഴക്കടലിന്റെ കാലങ്ങളായുള്ള നാഡിമിടിപ്പുകളാം തിരകളെ മുറിച്ച് തോണിയിറക്കി കാണാമറയത്തെ മീനിനെ കണ്ണ് വയ്ക്കുന്ന അരയക്കൂട്ടം കടലുണ്ടായ് കാലം മുതല്‍ക്കേ തിരകള്‍ പാടുന്ന ഒരേപട്ടിന്റെ വിരസതയറിയാതെ അതേ താളത്തില്‍ തോണി തുഴയുന്നവര്‍............... പേണ്ടിച്ചേരിയില്‍ വണ്ടിയിറങ്ങി ഒരു ഹോട്ടല്‍ മുറിയിലെത്തിയതിന് ശേഷം തലേന്ന് സംഘടിപ്പിച്ച് മൂന്നു വ്യത്യസ്തത മയക്കുമരുന്നുകളുടെ ചെറുപൊതികള്‍ തലയണക്കുകീഴെ മറച്ചുവച്ച് മദ്യലഹരിയില്‍ നനഞ്ഞുറങ്ങുമ്പോള്‍ മനസ്സുനിറച്ചും കടലായിരുന്നു......
(2) വാലിയം (ഡയസിപാം) \വള്ളി (ഡെയ്സി)
വാലിയം ബെന്‍സോഡൈസപ്പൈനില്‍ നിന്ന് നിമ്മിക്കുന്ന ഈ രാസവസ്തു വാലിയം, ഡയസിപാം എന്നീ പേജുകളില്‍ അറിയപ്പെടുക ആകാംഷാരോഗങ്ങളില്‍ നിന്നും സന്നിപാതത്തില്‍നിന്നും രക്ഷയേന്ന വാലിയം വേദനാസംഹാരിയായും ഉറക്കത്തിനായും ഉപയേഗിക്കുന്ന ലോകാരോഗ്യ സംഘട്ന പുറത്താക്കിയ അത്യാവശ്യ മരുന്നുകളുടെ പട്ടികയില്‍പ്പെട്ട വാലിയത്തിന് കഴിഞ്ഞ നാല്പതു വര്‍ഷമയി വ്യാപകമായ ഉപോഗമാനുളളത്. ഗര്‍ഭസ്ത ശിശുവിനു ബദധിമാന്ദ്യം സഭവിക്കാന്‍ ഇടയുള്ളതിനാല്‍ ഗര്‍ഭാവസ്തയുടെ ആദ്യകാലങ്ങളില്‍ ഇത് ഒഴിവാക്കുയാണ് പതിവ്. വാലിയത്തിന്റെ നിരന്തരോപയോഗവും അളവില്‍ ഡയസിപാമും മറ്റും ബെന്‍സോഡൈസപ്പൈനുകളും കാണപ്പെടുന്നു.
അവന്‍ ചൂണ്ടിയടിക്കുകയയിരുന്നു. എന്നാല്‍ അവ്ന്റെ ഇളകുന്ന ജലത്തിലോ കാറ്റേറ്റ് വിറയ്ക്കുന്ന് ചൂണ്ടയുടെ അഗ്രത്തിലോ ആയിരുന്നില്ല കാലങ്ങളായി തിരഞ്ഞുനടന്ന ഒരുവനെ കണ്ടെത്തുന്ന വികാര നിര്‍ഭരമുഹുര്‍ത്തതെ അലോസരപ്പെടുത്തും വിധം ഒരു മീന്‍ കൊരുത്തുപിടഞ്ഞു. അതിന്റെ വാലിളക്കത്തില്‍ അവന്റെ മുഖത്ത് തെറിച്ചത് ജീവന്‍ കലര്‍ന്ന ജലകണികകളായിരുന്നു. അതു വടിച്ചു മാറ്റ്വെയാണ് അവനോളം നീണ്ടുകിടന്ന എന്റെ നിഴലിന്റെ ശീതളിമ. തിരിച്ചറിഞ്ഞത്. ഉടമസ്തനെ ആരഞ്ഞത്. ചിരപരിചിതത്വത്തിന്റെ വികലമായ ഒരു ശബദാവ്യത്തിയില്‍ ഞാന്‍ വിളിച്ചു.
“പീറ്റര്‍”
അതിനുമുന്‍പ് തനിക്കൊരു പേരുണ്ടായിരുന്നോ എന്ന് അവനുപോലും സംശയം തോന്നുന്നവിധം അതൊരു നാമകരണമായി . പക്ഷേ അതിനൊരു മറുവശവുമുണ്ട്. പലരോടും പലപേരുകളിലായി പരിചയപ്പെടുത്തുന്ന. അവന് ഏതു പേരു വിളിച്ചാലും തിരിഞ്ഞുനോക്കേണ്ടിയിരിക്കുന്നു എന്നതൊരു ബാദധ്യതയാനണ്. വിറയാര്‍ന്ന കൈകളാല്‍ പിടക്കുന്ന അവന്റെ ചൂണ്ടയില്‍ നിര്‍ഭാഗ്യവാനല്ലാത്ത ഒരു മത്സ്യവും കൊരുക്കില്ല. കാലിപ്പൊരുത്തുക്കാരന്റെ ചടുലമായ വിരല്‍ കോര്‍ക്കലുകളായിരിക്കും ഒരു പക്ഷേ അവന് കൂടുതല്‍ ഇണങ്ങുക
“പീറ്റര്‍ കുടെവരൂ.....”
അത് യോനായുടെ പുത്രന്‍ ശിമയോന്‍ പതോസിനുള്ള ക്ഷണമായിരുന്നു
“പീറ്റര്‍.......നീ മത്സ്യത്തെ പിടിക്കുന്നത് നിര്‍ത്തി മനുഷ്യരെ പിറ്റിക്ക്. ഞാന്‍ ഇവിടെ മൂന്ന ദിവസം കാണും ഒരോ ദിവസവും എനിക്ക് ഒരോ മനുഷ്യരെ വേണം. ഇന്നു വൈകിട്ട് ഞാന്‍ നിന്നെ തേടി വരും
കണ്ണിറുക്കി ഒരശ്ലീലച്ചിരിയോടെ അവനാരഞ്ഞു.
“മനുഷ്യരെന്ന് പറഞ്ഞാല്‍ .......ആണോ, പെണ്ണോ?“
“തല്‍ക്കാലം പെണ്ണുമതി”.
തോളില്‍ കയ്യിട്ട് ആ ആംഗ്ലോ ഇന്ത്യന്‍ യുവാവിന്റെ കൂടെ നടക്കുമ്പേള്‍ മുന്‍പരിചയത്തിന്റെ മീന്മുള്ള് ഒരു ചോദധ്യത്തിന്റെ രൂപ്ം പൂണ്ട് തൊണ്ടയില്‍ കുടുങ്ങിയ മുള്ളിന്റെ വേദനയെ അധികരിച്ച് പുറത്തുവന്നത് ഇത്രമാത്രം.
“പീറ്റര്‍, നമ്മള്‍ മുമ്പൊരിക്കല്‍ കണ്ടിട്ടുണ്ട്, ഇല്ലേ?”
“ഒരിക്കലുമില്ല........ഞാന്‍ നിങ്ങളെ അറിയുകയില്ല.
കാലടിപ്പാടുളാലൌം കത്തിനടക്കന്ന് ചൂണ്ടവടിയുടെ അടയാളത്താലും മണലില്‍ ആയതുകൊണ്ട് ചിഹ്നം ചമച്ച് മുന്നേറുന്ന പീറ്റര്‍..........നീ അറിഞ്ഞാലും ഇല്ലെങ്ങിലും അതുനിന്റെ ഒന്നാമത്തെ തള്ളിപ്പറച്ചിലായിരുന്നു. അപ്പോള്‍ ഇരമ്പിയത് കടലായിരുന്നില്ല.
മനുഷ്യനെ പിടിക്കാനിറങ്ങിയ പീറ്ററിനന്ന് ചീത്ത ദിവസമായിരുന്നു.
“ഇവിടെ വലയെറിങ്ങിയ പീറ്ററിന്ന് ചീത്ത ദിവസമായിരുന്നു.
“ഇവിടെ വലയെറിയ്”
എന്നു പറയാനാകാതത വിധം ശങ്കിച്ച് ഞാന്‍ മാറിനിന്നു. മീനുകളെ മൊത്തമായി വിഴുങ്ങാനെത്തിയൊരു തിമിംഗലമായിരുന്നു കാര്യങ്ങളെ തകിടം മറിച്ചത്.
ചെന്നയില്‍ നിന്ന് ഒരു ഡി.വൈ.എസ്.പി.യുടെ മൂന്നുനാലു പോലൂസുകാരും വന്നു കുടിയിട്ടുണ്ട്. എന്റെ കയ്യിലുള്ളവരെയെല്ലാം അവര്‍ കൂട്ടീന് കൊണ്ടുപോയി. പത്തു കാശു കിട്ടുകയില്ല എന്ന് മാത്രമല്ല, ഏത് കോലത്തിലാണ് അവര്‍ തിരികെ വരുക എന്നുപോലും അറിയില്ല, ക്ഷമിക്കണം.”
പ്രതിഞ്ജാ ലംഘത്തിന്റെ കുറ്റബോധത്തില്‍ തട്ടിത്തെറിച്ച വാക്കുകളിലൂടെയാണ് അവന്‍ സംസാരിച്ച്ത് പുഞ്ചിരി തീരെ പ്രതീക്ഷിച്ചു കാണില്ല. പൊറത്തുകൊണ്ട് അവന്റെ കൈ പിടിച്ച് ഭുമിയിലേക്കേറ്റവും ദയാലുവായി ഞാന്‍ മാറി.
“പീറ്റര്‍, നീ ഓര്‍ത്തുനോക്ക്. തിമിംഗലത്ത്ന്റെ വായിലൂടെ ഒരു മീന്‍ പൂലും ചോര്‍ന്നു പോയില്ലെന്നുണ്ടോ? മഹാപ്രളയത്തില്‍പ്പോലും ഒരു ജോഡി ജൈവപങ്കാളികളെ ദൈവം മാറ്റിവയക്കും എന്നൊരു സാമാന്യ നിയമമുണ്ട്.
‘ഒരുവളുണ്ട് പക്ഷെ തങ്ങള്‍ക്ക് ചേര്‍ന്നേക്കില്ല. അത്ര കൊള്ളാവുന്നവളല്ല. മത്രമല്ല ബാക്കിയുള്ളവര്‍ പോലീസുകാരുടെ കൂടെയായതിനാല്‍ അവളിന്ന് നെട്ടോട്ടമോടിയിരിക്കുകയാണ്. അവളെയെങ്ങനെ?
തല്‍ക്കാലം അവള്‍ മതി......ഞാനും കക്ഷീണിതാനാണിന്ന്.
കാവല്‍പ്പടയുടെ ശല്യമൊഴിവക്കാന്‍ ആറു കിലോമീറ്ററോളം മാരി ആറോവില്ലെയിലേക്ക് ഓട്ടോറിക്ഷയില്‍ യാത്ര. വഴിയില്‍ കാണുന്ന ഓരോ ചെറു ദേവാലയത്തിനു മുന്നിലും ചെറു ദേവാലയത്തിനു മുന്നിലും പീറ്റര്‍ തലവണങ്ങി ഭവ്യനായി. നെറ്റിയില്‍ കുരിശുപേറി ഒരു കോട്ടേജില്‍ റും ഏര്‍പ്പാടാക്കിയതിന് ശേഷൊം അരമണിക്കുറിനുള്ളില്‍ തിരികെ വരാമെന്ന് പരഞ്ഞാണ് പീറ്റര്‍ പിരിഞ്ഞത്. ആഹരിക്കപ്പെടുന്ന ധാന്യമണികളില്‍ തിരികെ മാത്രമല്ല ഭോഗിക്കേണ്ടുന്ന് ഉടലുകളിലും ഉപയോക്കത്താവിന്റെ പേര് മുദ്ര ചാര്‍ത്തിയുട്ടുണ്ടാകണം തീര്‍ത്തും അപരിചിതയായൊരു പങ്കാളിയെ പ്രതീക്ഷിച്ചിരുക്കുന്നതില്‍ ഭാവനാചേരുവകള്‍ കലര്‍ന്നൊരു സുഖമുണ്ട്. മുഖമ്മ്, ഉടല്‍രൂപം , ഉയരം , മണം ... കുഴച്ച മാവുപോലൊരു അവയവക്കൂമ്പാരത്തില്‍നിന്ന് തനിക്ക് തോന്നും പടിയൊരു സങ്കല്‍പ്പ നിര്‍മിതി,ഇനം മോശമാണ് എന്ന് മുന്നറിയിപ്പുണ്ടായിരുന്നിട്ടും ഉയിര്‍ത്തതൊക്കെയും ശില്പ്സൌന്ദര്യത്തോളം മികവാര്‍ന്നതായിരുന്നു.
മദധ്യപിച്ചിട്ടുണ്ടോ എന്ന് സംശയം തോന്നുവിധം ക്ഷീണിച്ചും വേച്ചുമാണ് അവള്‍ വന്നെത്തിയത് . ശരാശരിയില്‍ താഴെ വരുന്ന് അല്‍പ്പം തടിച്ചൊരു പെണ്ണ് മുറിയിലേക്ക് കടന്ന് വള്ളിയെ ന്ന് പരിചയപ്പെടുത്തി വസ്ത്രങ്ങള്‍ സ്വയം ഊരിയെറിഞ്ഞ് കിടക്കയിലേക്ക് മലച്ചു. ഗര്‍ഭധാരണത്തിന്റെ വെളുത്ത വടുവുകള്‍ നിറഞ്ഞ അടിവയറിനു താഴെ കറുത്ത ചരടില്‍ കോര്‍ത്തൊരേലസ്സിലാണ് ആദ്യം കണ്ണുടക്കിയത്. ആ ശരീരത്തില്‍ ഏറ്റവും ആകര്‍ഷകമായത് അതു മാത്രമായിരുന്നു. മലര്‍ന്നുകിടന്ന് കാല്‍മുട്ടുകള്‍ നെഞ്ചോടടുപ്പിച്ച് പുരുഷനെ തന്നിലേക്കാകര്‍ഷിക്കും വിധമുള്ള കിടപ്പ് പാതി ജീവന്‍ പേയൊരു എഴുത്തച്ചന്‍ തവളയെയാണ് ഒര്‍മ്മിപ്പിച്ചത്. ദീര്‍ഘചുംബനത്തില്‍ ഉമിനീരിന്റെ പശിമ പടരുമ്പോല്‍ തവളയുടെ നീണ്ട നാക്കില്‍ പറ്റിപ്പിടിച്ച സ്വയം ഇരയാവുകയായിരുന്നു. വായിലൂടെ വയിറ്റിലെത്തി ദഹനരസത്താല്‍ അപായം സംഭവിക്കാതെ ഒരുണ്ണിയായി ഉന്തിവീര്‍ത്ത്, ഉറങ്ങിത്തീര്‍ത്ത്....
അര്‍ദ്ധമയക്കത്തിലാണ്ട ആ ശരീരത്തെ ലളിത ഹാര്‍മോണിക ചലനത്താല്‍ ശ്രമിച്ചെങ്കിലും ഒരു പകര്‍ച്ചപ്പനിയെന്നോണം ഉറക്കം എന്നിലേക്കും വ്യാപരിക്കുകയായിരുന്നു.
“ഡെയ്സീ........ എത്രനേരമായിത്?”
വാതില്‍ പീറ്ററിന്റെ മുട്ടുകേട്ടാണ് ഇരുവരും വള്ളിയെന്ന കപടനാമം പൊഴിഞ്ഞു വീണതിന്റെ ജാള്യത ആ മുഖത്ത് പടര്‍ന്നു. ഒരു ചോരമണലിയെപ്പോലെ ‘ഉറയുരുന്ന’ വേളയിലാണ് ശ്രദധിച്ചത്. സ്ഖലിച്ചിരുന്നില്ല. നാശം പിടിച്ച ഉറക്കം.
(3) എല്‍.എസ്.ഡി.\എത്സ ഡിസൂസ
എല്‍.എസ്.ഡി. ലൈസര്‍ജിക് ആസിഡ് ഡൈഈഥൈമൈഡ് ആനന്ദം മതിഭ്രമം ഉളവാര്‍ന്ന മയക്കുമരുന്നുകളില്‍ മികച്ചയ്‌വയിലൊന്ന്. സര്‍ഗ്ഗാത്മക ചോദനകളെ ഉദ്ദീപിക്കാം ധാന്യതുല്ല്യമായ് അതീതത്വം പ്രാപിക്കാം കഴിയുമെന്ന് വിശ്വസിക്കപ്പെടുന്ന ഇതിന്റെ ഉപയോഗം മുന്കാലത്ത് നിയമവിധേയമായിരുന്നെങ്കിലും ഇപ്പോള്‍ നിയമവിരുദ്ധമാണ്. പ്രത്യേകയിനൊം പൂപ്പലില്‍നിന്ന് ശേഖരിക്കുന്ന ലൈസെര്‍ജിക്ക് ആസിഡില്‍ നിന്നാണ് നിര്‍മ്മാണം. ഒരു ഡോസേജില്‍ 20-30 മൈകോഗ്രാം എന്ന അളവില്‍ വിഴുങ്ങിയോ, പേശികളില്‍ കത്തിവച്ചോ ആണ് ഉപയോഗം. സാന്‍ഡോസ് ലബോട്ടറിയുടെ ഉല്‍പ്പന്നമായി ഇറങ്ങിയ എല്‍.എസ്.ഡി. വിവിധ മനോരോഗങ്ങക്ക് ചികിത്സാ ദ്രവ്യമായി പെട്ടെന്ന പേരെടുത്തു. പാശ്ചാത്ത്യര്‍ ഒരു മയക്കു മരുന്നായി ഇതിനെ ഉപയോഗിച്ചു തുടങ്ങുകയും അതു ക്രമേണ വിവിധ ബൌദധീകസംഘടനകളൈലേക്കും സീക്രട്ടുകളിലേക്കും പടര്‍ന്നതോടെ രാഷ്രീയ ഇടപെടലുകള്‍ ശക്തമാവുകയും നിരോധനത്തിലേക്ക് വഴി തെളിയുകയും ചെയ്തു. ആതമീയവിഭൂത് നല്‍കുന്ന രാസവസ്തുക്കളില്‍ മികച്ചതെന്ന് കരുതപ്പെടുന്ന എല്‍.എസ്.ഡി ജഗദ്വീഷകമായ അവസ്ഥ പ്രാപിക്കുന്നതിന് സഹായകമാണെന്നും കരുതപ്പെടുന്നു. പ്രവ്യത്തികളിലും ജീവിത വീക്ഷനത്തിലും ഒരുപാട് മാറ്റങ്ങള്‍ വരുത്തും എന്നുതന്നെയാണ്. ഉപഭോക്താക്കളുടെ അഭിപ്രായം മതപരാമായ ഗൂഡസംഘടകള്‍ ശീഘ്രസമയത്തിനുള്ളില്‍ ദൈവീകമായ് തുരീയാവസ്ഥയുണ്ടാക്കുന്ന വരദാനമായാണ് ഇതിനെ കണക്കാക്കുന്നതെ. അവധുത തുല്യമായ പല നിഗൂഡാനുഭവങ്ങളും ഇത് ഉണ്ടാകും എന്ന് ചില വൈദ്യശാസ്ത്രജ്ഞരെങ്കിലും രോഖപ്പെടുത്തുന്നു. മാര്‍ഷ് ചപ്പലിലെ ദു:ഖവെള്ളി പരീക്ഷണം ഇതിന് അനുബന്ധമായി അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യും.ഒരുപാട് നാളേക്കായി ഒരുമിച്ചുറങ്ങിത്തീര്‍ത്തതിനുശേഷം ഉണര്‍വിന്റെ അത്യുന്നതങ്ങളിലെക്കായിരുന്നു എഴുന്നേത്. യുദധം ജയിച്ചൊരു ചക്രവര്‍ത്തൊയെപ്പോലെയാണ് പീറ്റര്‍ കടന്നുവന്നത്.
“ഇന്നലത്തെ കോട്ടം ഇന്നു തീര്‍ക്കാം . അസ്സലൊരുവള്‍ കയ്യില്‍ തടഞ്ഞിട്ടുണ്ട്. വേശ്യായൊന്നുമല്ല്: ഇടയ്ക്ക് ഇവിടൊക്കെ വന്ന് കറങ്ങി പോകാറുണ്ട്. അരബിന്ദൊ ആശ്രമത്തിനടുത്തു വെച്ചാണിന്ന് കണ്ടത്, കാശല്‍പ്പം കൂടും:
‘തല്‍ക്കാലം അവള്‍ മതി ഇന്നു ഞാന്‍ ധനികനാണ്.’
കാശു കൈപ്പറ്റി പിരിയും നേരം ഓര്‍മപുതുക്കലിന്റെ പതിവുചോദ്യം ഞാന്‍ പീറ്ററിനോടാവര്‍ത്തിച്ചു. രണ്ടാമതും അവനെന്നെ തള്ളിപ്പറഞ്ഞു.
എത്സ ഡിസൂസ...... തീപ്പെട്ട് കൊട്ടാരം പോലെ ആഡംബരമാര്‍ന്നതും അനാഥയുമായ് ശരീരത്തിന്റെ ഉടമായായിരുന്നു അവള്‍ ഉടലിന്റെ മായക്കാഴ്ചയില്‍ അതിശയിച്ച് ഒരു ദുര്യോധനശങ്കയോടെയാണ് അവളെ അനാവരണം ചയ്തത്. കവാടങ്ങളും, കമാനങ്ങളും, കൊത്തളങ്ങളും താണ്ടിയ യാത്ര ഉടക്കിനിന്നത് അവയവക്കോണിന്റെ ത്രികോണ രതി ശൈലത്തലായിരുന്നു. വിരല്‍ സമ്മര്‍ദ്ദത്താല്‍ വക്രീകരിക്കുന്ന് ത്രികോണവടിവിന്റെ കുസ്യതിയില്‍ പുഞ്ചിരി തൂകി....
എന്താണ് ഈ ചെയ്യുന്നത്.
ഞാന്‍ പൈതഗോറസിനെ കബളിപ്പിക്കാമോ എന്ന് ശ്രമിക്കുകയാണ്.
“ചില ത്രികോണങ്ങളില്‍ പൈതെഗോറസ് പരാജയപ്പെടേണ്ടിയിരിക്കുന്നു.
ക്ഷേത്രഗണിത കുസ്യതിയുടെ കെറുവിലാകണം എന്റെ ചുണ്ടുകളില്‍ ദന്തക്ഷതത്താല്‍ ചോര കിനിഞ്ഞത്. രക്തവും വിയര്‍പ്പും ഉമിനീരും കലര്‍ന്ന രുചി പനംകരിക്കും, ഇളനീരും, കരിമ്പും ചേര്‍ന്ന പുളിച്ച മരുന്നിന്റെ മയക്കുഗന്ധമേറ്റ് ഉടല്‍ത്താളം യുദ്ധന്യത്തത്തിന്റെതായിമാറി. കൂരവൈക്കൂത്തായും തുണങ്കൈക്കൂത്തായും പകര്‍ന്നാടി അമലക്കുത്തിന്റെ അമൂര്‍ത്തതയിലേക്കുള്ള ചലനത്തിന്റെ ആക്കമളക്കും വിധം കഴുത്തിനു പുറകിലായി ഒരു കൊന്ത മോതീരത്തിന്റെ പല്‍ച്ചക്രങ്ങള്‍ എണ്ണം ചിട്ടപ്പെടുത്തിയ പ്രാര്‍ത്ഥനകളുരുവിട്ടു രതിയുടെ മൃഗീയ ചേഷ്ടകള്‍ക്കും ശീലങ്ങള്‍ക്കും പകരമായി ഉടലിനെ സ്വയം വഞ്ചിച്ചു കൊണ്ട് എത്തിച്ചേര്‍ന്നത് ഉന്മാദമൂര്‍ച്ചയുടെ പച്ചപ്പുല്‍ത്തുരുത്തിലേക്ക് പീറ്റര്‍ വന്നതോ എത്സ പോയതോ ഞാന്‍ അറിഞ്ഞതേയില്ല ... മൊബെയില്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാനുള്ള നിര്‍ദ്ദേശമനുസരിച്ച് അരബിന്ദോ ആശ്രമത്തിലേക്ക് പ്രവേശിക്കവേയാണ് വീണ്ടും എത്സ പ്രത്യക്ഷപ്പെട്ടത് ഓ മൈ ഹോളി സെയിന്റെ വീണ്ടും കണ്ട്മുട്ടിയതിന് സ്തുതി ഒരു സന്യാസ പരിവേഷം എന്നില്‍ ചാര്‍ത്തണോ ഇന്നലത്തെ രാത്രിക്ക് ശേഷവും ..... തീര്‍ച്ചയായും നിങ്ങള്‍ ഒരിക്കലും ഒരു കാമുകനല്ല ആത്മഭാവത്തിന്റെ വേലിയറ്റമില്ലാത്ത പ്രേമത്തിന്റെ അമൂര്‍ത്ത ഭാവങ്ങളില്ലാത്ത ഉടലിന്റെ മിന്നലാട്ടങ്ങളില്‍ നിന്ന് ഉണര്‍വ്വ് കണ്ടെത്തുന്ന ഗൌതമന്‍ പക്ഷേ ഞാന്‍ പരശതം ഉടലുകളില്‍ അനുരക്തനാണ് അത് യോഗിയുടെ പാതയല്ല മറിച്ച് ഭോഗിയുടേതാണ് മണ്ടന്‍ സിദ്ധാര്‍ത്ഥാ. എന്നാരു പറഞ്ഞു തേനീച്ചയ്ക്കും സന്യാസിക്കും ഒരേ മാര്‍ഗ്ഗചര്യയാണ് പല പൂക്കളില്‍ നിന്ന് തേന്‍ പല ഗൃഹങ്ങലില്‍ നിന്ന് ഭിക്ഷ ആര്‍ക്കും സ്ഥിര ഭാരമാകാതിരിക്കുന്നതാണ് ഉചിതം അരബിന്ദോയുടെ ശവകുടീരത്തിലെ മാര്‍ബിള്‍ പ്രതലത്തില്‍ ഏവരും നെട്ടിത്തടം ചേര്‍ത്ത് കണ്ണടച്ച് പ്രാര്‍ഥിച്ചപ്പോള്‍ അവളാകട്ടെ ചെവി ചേര്‍ത്താണ് വച്ചത് ഒരു വിപ്ലവകാരിയുടെ ആഹ്വാനങ്ങള്‍ നേര്‍ത്തതാണെങ്കിലും മുഴങ്ങുന്നുണ്ടുവോ എന്ന ആകാംക്ഷയോടെ കണ്ണട്ച്ചു ധ്യാനിക്കുന്ന ഒരുകൂട്ടം ആളുകളുടെ നിശബദതയില്‍ ആഹ്വാനങ്ങളും മുദ്രാവാക്ക്യങ്ങളും അമര്‍ച്ച അമര്‍ച്ചചെയ്യപ്പെട്ടിരിക്കണം. എത്സ സിസൂസ ...അവള്‍ സിദ്ധാര്‍ത്ഥനില്‍ നിന്ന് ഗൌതമനിലേക്കുള്ള ദൂരമാകുന്നു 4 സോഡിയം ബാര്‍ബിട്യുറേറ്റ്/ സുജാത ബാലസുബ്രമണ്യം സോഡിയം ബാര്‍ബിട്യുറേറ്റ്: സോഡിയം തിയോപെന്റല്‍ എന്ന പേരിലും അറിയപ്പെടുന്നു ക്ഷണനേരം കൊണ്ട് ബോധമണ്ടലത്തില്‍ മാന്ദ്യം സാധ്യമാകുന്ന ഈരാസവസ്തു പൂറ്ണ്ണാമായ അബോധാവസ്ഥയിലേക്കാഴ്ന്നുപോകുമുന്‍പേ അര്‍ദ്ധബോധത്തിന്റെ നീണ്ട ഇടവേള സൃഷ്ടിച്ചേക്കാം എന്ന കാരണത്താല്‍ ശാസ്ത്രക്രിയയുള്ള ബോധം കെടുത്തലുകളില്‍ ഉപയോഗിക്കാറില്ല .ഒരു ട്രൂത്ത് സെറം ആയി പ്രചാരമുള്ള ഈ വസ്തു തലച്ചോറിന്റെ പ്രവര്‍ത്തനത്തനങ്ങളെ മന്ദീഭവിച്ച് അസത്യം പറയാനുള്ള ശ്രമങ്ങളെ ഒരു പരിധിവരെ തടയുന്നതിനാല്‍ ചില സാഹചര്യങ്ങളില്‍ ചോദ്യം ചെയ്യലുകളില്‍ ഉപയോഗിച്ച് വന്നു പക്ഷേ സത്യപരിശോധനയുടെ വാസ്തവം സംശയകരമാണ് ഏതൊക്കെ അനസ്തനെറ്റിക്ക് രാസവസ്തുവിനെയും പോലെ തന്നെ സോഡിയം ബാര്‍ബിട്യുറേറ്റും ഡിപ്രഷന്‍ ,ശ്വാസതടസം എന്നിവ ഉണ്ടാകുന്നതിനോടൊപ്പം ഓക്കാനം തലവേദന ,നീണ്ടമയക്കം എന്നീ പാര്‍ശ്വഫലങ്ങളും ഉളവാക്കുന്നു ഇതിന്റെ മയക്കബാക്കി 36 മണിക്കൂര്‍ വരെ തുടര്‍ന്നേക്കാം. മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേല്പിന്റേതാണ്.ശവക്കല്ലറ മൃതദേഹത്തോളം നിഗൂഡമായവ ഉല്പ്രേരക രാസികത്താല്‍ പതഞ്ഞുപൊങ്ങി വരുന്ന സത്യത്തിന്റെ മുഹൂര്‍ത്തം. ഇന്ദ്രിയങ്ങളുടെ നേരിനുമപ്പുറത്ത് സ്നേഹത്തോടെ വീശുന്ന ഉറുമാലുകളിലെ പുത്തന്‍ ജൌളീസുഗന്ധവും ക്രൂരതയോടെ വീശുന്ന ചമ്മട്ടികളുടെ തുകല്‍മണവും പ്രാര്‍ഥനാനിരതരായവരുടെ വചനഘോഷങ്ങളും ഞാറപ്പക്ഷികളുടെ തേങ്ങലും ഇടകലര്‍ന്നിരിക്കുന്നു ....കടല്‍ത്തിരകല്‍ പതഞ്ഞ് അവസാനിക്കാത്ത കൃഷ്ണശിലകളില്‍ തലതല്ലിയൊടുങ്ങുന്ന ഭാഗത്തേക്കുള്ള വിശ്രമ മന്ദിരത്തിലാണ് അന്ന് പീറ്ററെ കണ്ടത് . പീറ്റര്‍ ഇന്ന് ഞാനിവിടം വരും അവസാന ദിവസത്തില്‍ ഏറ്റവും മുന്തിയത് ഞാന്‍ നിന്നില്‍ നിന്നും പ്രതീക്ഷിക്കുന്നു ഒരുപക്ഷേഎത്സയേക്കാള്‍ കൂടിയയിനം ഒരുവളെ കാണിച്ചുതരാം പക്ഷേ ഇടപെടലുകളുടെ എല്ലാ ഉത്തരവാദിത്തവും നിങ്ങള്‍ ഏറ്റെടുക്കണം നിങ്ങള്‍ക്കതിനു കഴിയുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത് തല്‍ക്കാലം അവള്‍ മതി ഞാനിന്ന് ഭാഗ്യം തേടുന്നവനാണ് കടല്‍ത്തീരത്തിനടുത്തായി ലാസ്റ്റ് റിസോര്‍ട്ട് എന്നു പേരു രേഖപ്പെടുത്തിയ കൊച്ചുവീട്ടിലേക്കാണ് പീറ്റര്‍ എന്നെ കൊണ്ട് പോയത് വാതില്‍ തുറന്നപ്പോള്‍ എന്നെക്കാളേറെ ഞെട്ടിയത് സുജാതാ ബാലസുബ്രഹ്മണ്യം ആയിരിക്കണം എട്ട് വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഈ മൂന്നാം ദിനത്തില്‍ സുജാതാ ബാലസുബ്രഹ്മണ്യത്തെ കാണുന്നത് . കോളേജിന്റെ അവസാന ദിവസം ആനുവല്‍ ഡേയോടനുബന്ധിച്ചുള്ള ഇംഗ്ലീഷ് നാടകം സംവിധാനം ചെയ്യാനുരച്ചപ്പോള്‍ ത്തന്നെ ആദ്യമുയര്‍ന്ന പ്രശ്നം നായികയായിരുന്നു. നായികാ പ്രാധ്യാനമുള്ള നാടകമാണെന്നതിനുപരിയായി സങ്കീര്‍ണ്ണത സൃഷ്ടിച്ചത് നായികയുടെ സഹചാരിയായ ഒരു പൂച്ചയായിരുന്നു.നാടകത്തിലാകട്ടെ പകുതിയോളം നായിക പൂച്ചയുമായുള്ള മോണോലോഗുകളും ..ഒരല്‍പ്പം ഉന്മാദിനിയായ ഒരുവള്‍ അവളുടെ കാമുകനെ കൊന്ന് ജയിലില്‍ പോയൊരു ഭര്‍ത്താവ് അയാളുടെ കാരാഗൃഹവാസമത്രയും ഒരു പൂച്ചയോടൊത്ത് ജീവിച്ചു തീര്‍ക്കുകയും:ജയില്‍ മോചിതനായി അയാള്‍ വരുന്ന ദിവസം അസുഖം പിടിച്ചു ചത്ത പൂച്ചയോടൊത്ത് ജീവന്‍ വെടിയുകയും ചെയ്യുന്ന നായിക ...അത്രയുമായുരുന്നു നാടകം. സ്ഫുടോച്ചാരണത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്ന നായിക ;വേദിയില്‍ അവള്‍ക്കിണങ്ങി അനുസരണയോടെ നില്‍ക്കുന്ന പൂച്ച എന്നീ സമസ്യകള്‍ അവസാനിച്ചത് ഒരു തമിഴ്ബ്രാഹ്മണപ്പെണ്‍കുട്ടിയിലായിരുന്നു.അതിനു മുബേ പലതവണ കണ്ടിരുന്നെങ്കിലും സൂത്രധാരാ പരിവേഷത്തില്‍ അങ്ങനെയാണ് സുജാതാ ബാലസുബ്രഹ്മണ്യത്തിന് മുന്നിലെത്തുന്നത്. ആദ്യം എതിര്‍തെങ്കിലും കഥാപാത്രത്തിന്റെ {വീട്ടിലെ പൂച്ചയുടെയും}സാധ്യതകള്‍ വിവരിച്ചപ്പോള്‍ അവള്‍ സമ്മതം മൂളി.തുടര്‍ന്നുള്ള ഉച്ചയിടവേളകള്‍ ആള്‍ക്കൂട്ട ബഹളങ്ങളുടെ ,പൊട്ടിച്ചിരികളുടെ ,സംഭാഷണങ്ങളുടെ ,പര്‍ന്നാടലുകളുടെ ,പൂച്ചക്കരച്ചിലുകളുടെ കൂടിച്ചേരലിനാല്‍ ഒരു കാര്‍ണിവലിന് തുല്യമായി മാറി.എത്ര അനായസമായാണ് അവള്‍ {പൂച്ചയും}കഥാപാത്രത്തിനു വഴങ്ങിയത് ഭര്‍ത്താവായി അഭിനയിക്കുന്നവനില്‍ നിന്ന് ഒരു രംഗത്തില്‍ സംഭവിച്ചു പോയ തൊട്ടഭിനയത്തിന്റ്റെ അസഹിഷ്ണുതയില്‍ മനം നൊന്ത് രാത്രിയില്‍ ഹോസ്റ്റലില്‍ വച്ച് അവന്റെ കഴുത്തിനു കത്തിപ്പിടിച്ച് ഭീഷണിപ്പെടുത്തിയ വാക്കുകളിലൂടെയാണ് പ്രണയം ആദ്യമായി പുറത്ത് വന്നത്. നീ എന്നെ ഭീഷണിപ്പെടുത്തിയിട്ടൊന്നും ഒരു കാര്യമില്ല.അവള്‍ക്ക് മറ്റൊരുത്തനുണ്ട് .നീയും അധികം മഞ്ഞുകൊള്ളേണ്ട. അപ്രതീക്ഷിതമായ ആ പ്രതികരണത്തിന്റെ തിരിച്ചറിവിലാണ് നായിക മരിക്കുന്നതിന് മുന്നേ പൂച്ചയുമായുള്ള സംഭാഷണത്തില്‍ സൂത്രധാരന്‍ ഇടപ്പെട്ടത്. " I Don't know ...today my pussy is not feeling well" {ഐ ഡോണ്ട് നോ വൈ ...ടുഡേ മൈ പുസ്സി ഇസ് നോട്ട് ഫീലിംഗ് വെല്‍} യോനിയോടും പൂച്ചയോടും ചേരാവുന്ന വിധത്തില്‍ അര്‍ദ്ധാശ്ശീലം നിറഞ്ഞൊരു സംഭാഷണത്തിലാണ് നിഷേധിക്കപ്പെട്ട പ്രണയത്തില്‍നിന്നുളവായ പ്രതികരണത്തിന്റെ പാതിഭാഗം നിര്‍വ്വഹിച്ചത് .മറുപാതിക്കായി കാത്തിരുന്നത് ആ സംഭാഷണം വേദിയില്‍ കേള്‍ക്കുന്ന നിമിഷം കൂവിയാര്‍ത്തുവിളിച്ച് "Oh!dear ,what happend to your pussy today?" {ഓ,ഡിയര്‍ ,വാട്ട് ഹാപെന്‍ഡ് ടു യുവര്‍ പുസി ടുഡേ} എന്ന് മറുചോദ്യമ്മുയര്‍ത്തുന്ന സുഹൃത്തുക്കളായിരുന്നു.റിഹേഴ്സലുകളില്‍ പലപ്പോഴും ആ സംഭാഷണ ശകലം താഴ്ന്ന ശബ്ദ്ത്തില്‍ പറയുകയോ,മറവിയഭിനയിച്ച് വിഴുങ്ങുകയോ ചെയ്തു കൊണ്ട് അവളും {പൂച്ചയേയും}കരയിച്ച് സൂത്രധാരണും ...നാടകത്തിനുള്ളില്‍ നാടകം കളിച്ചുകൊണ്ടേയിരിന്നു. ആനുവല്‍ ഡേയ്ക്ക് നാടകം തുടങ്ങുന്നതിനു തൊട്ടുമുബ് സൂത്രധാരനു മുന്നില്‍ {പൂച്ചയും}നായികയും വന്നു. എന്തര്‍ഥത്തിലാണ് ആ സംഭാഷണം തിരുകികയറ്റിയതെന്നും ,അതെന്തിനാണ് ചെയ്തതെന്നും ഞാന്‍ മനസ്സിലാക്കിയിരുന്നു.പരസ്പരം പൊറുക്കല്‍ ഇനിയെങ്കിലും നടത്തിക്കൂടെ കാണികളുടെ കൂട്ടത്തില്‍ എനിക്കേറ്റവും പ്രിയപ്പെട്ടൊരാളുണ്ട് ,അവനു മുന്നില്‍ കൂവിയാര്‍ക്കപ്പെട്ട് നില്‍ക്കുന്നത് എനിക്ക് ചിന്തിക്കാനാവുന്നില്ല. എങ്കില്‍ അത് ഒഴിവാക്കിക്കൊള്ളൂ. ഞാന്‍ വേണമെങ്കില്‍ ക്യാറ്റ് എന്നോ കിറ്റണ്‍ എന്നോ ഉപയോഗിക്കാം വേണ്ട ആ മറുപടിയില്‍ പൂച്ചക്കണ്ണുകളില്‍ നിന്ന് ഭീതി നിറഞ്ഞ ലജ്ജാഭാരമൊഴിഞ്ഞു. നാടകം ഏവരീയും ആകര്‍ശിച്ചു കൊണ്ട് ഒരു വിജയമായിത്തീര്‍ന്നു.നാടകാന്ത്യം വരെ ആ സംഭാഷണവും പ്രതീക്ഷിച്ചു കൊണ്ട് മുഷിഞ്ഞ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന് കാണികളുടെ കൂട്ടത്തില്‍ ചിരിച്ചുകൊണ്ട് ഒരുപാടുനേരം കരഘോഷം മുഴുക്കിയൊരു ആംഗ്ലൊ-ഇന്ത്യന്‍ യുവാവിനെ ഞാന്‍ ഇന്നും മറക്കുന്നില്ല. സത്യം പറ സുജാതാ ഈ ലാസ്റ്റ് റിസോര്‍ട്ടില്‍ എന്നെ കൊണ്ടെത്തിച്ച പീറ്റര്‍ തന്നെയല്ലേ അന്ന് നിനക്കായി കയ്യടിച്ച് അഭിനന്ദനം ചൊരിഞ്ഞത്? അതെ പക്ഷെ അവന്‍ അഭിനന്ദിച്ചവര്‍ ഒരാള്‍ മാത്രമാണ് ഞാനെന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ തന്നെ എടുക്കേണ്ടിവന്നു. എനിക്കൊന്നും മനസ്സിലാവുന്നില്ല .ഞാന്‍ ഇവിടെ വന്നിരിക്കുന്നത് എന്തിനാണെന്ന് നിനക്കറിയാമോ? എനിക്കുമുന്നേ മറ്റു രണ്ടുപേര്‍ അതറിഞ്ഞതാണല്ല്ലോ ഇന്ന്തറിയാനുള്ള യോഗം എന്റെതായി എന്നേയുള്ളൂ.ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ യാചിക്കുകയാണ് ,അന്ന് ഒഴിവാക്കിത്തന്നൊരു സംഭാഷണം പോലെ എന്ന് അന്നെയും ഒഴിവാക്കിക്കൂടെ?ഇല്ലങ്കില്‍ പഴയ കുറേ നല്ല നാളുകളില്‍ നിന്ന് ശേഖരിച്ച മുഖചിത്രങ്ങളില്‍ നിന്ന് ഒരെണ്ണം കൂടെ മായ്ച്ചുകളയേണ്ടിവരും.ഇപ്പോള്‍ത്തന്നെ ആ ശേഖരം വളരെ ദരിദ്രമാണ്... വാതില്‍തുറന്ന് പുറത്തിറങ്ങി ഇറയത്ത് തലകുനിച്ചിരിക്കുന്ന പീറ്ററിനോട് അവള്‍ ചോദിച്ചു നീ ഇയാളില്‍ നിന്ന് കാശുവാങ്ങിയോ ഉവ്വ് എങ്കിലത് മടക്കിക്കൊടുത്തേക്ക് എന്തിന്? ' I don't know why.....today my pussy is not feeling well' {ഐ ഡോണ്ട് നോ വൈ ...ടുഡേ മൈ പുസി ഇസ് നോട് ഫീലിംഗ് വെല്‍ } കടല്‍ക്കരയില്‍ തന്റെ കൂട്ടാളിയെ തിരിഞ്ഞ് ഒരു അരയന്‍ കൂവിയാര്‍ത്ത് വിളിച്ചു.സൂത്രധാരനെന്ന നിലയില്‍ ഇതൊരു വിജയ മുഹൂര്‍ത്തമാണ്.പക്ഷേ അതിന്റെ ആഹ്ലാദം നുകരാനാവാതെ നീണ്ട കാല്‍വെപ്പുകളാല്‍ മണല്‍ത്തീരത്തെ താണ്ടുകയായിരുന്നു....... 5 മയക്കബാക്കി കിതച്ചവശനായാണ് പീറ്റര്‍ എനിക്കൊപ്പം ഓടിയെത്തിയത്.കയ്യില്‍ പണം തിരികെത്തന്ന് ഉച്ഛ്വാസത്താല്‍ അവനെന്നെ തള്ളിമാറ്റി .ബസ് ടെര്‍മിനല്‍ വരെ കൂട്ടുവന്ന് മടക്കയാത്രയുടെ റിസര്‍വേഷന്‍ ടോക്കണ്‍ എടുത്ത് കയ്യിലേല്‍പ്പിക്കുന്ന നേരം കൊണ്ട് പീറ്റര്‍ എന്നോടൊരു നാടോടിക്കഥ പറഞ്ഞുതീര്‍ത്തു . ചാട്ടുളികൊണ്ട് മീന്‍ പിടിക്കുന്ന വേളയില്‍ മൂന്നുപേര്‍ തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു.മത്സ്യത്തിന്റെ തലയിലാണ് ;അല്ല വയറ്റിലാണ് അതുമല്ല വായിലാണ് ജീവനെന്ന് മൂന്ന് അഭിപ്രായങ്ങള്‍ മൂവരുടെയും സുഹൃത്തായ ഒരുവനെ മധ്യസ്ഥാനായി ഉറപ്പിച്ച് പിറ്റേന്ന് സംശയ നിവൃത്തി വരുത്താമെന്ന ഉറപ്പിന്മേല്‍ പിരിഞ്ഞു.അവരവരുടെ ഉത്തരം ശരിയെന്നുറപ്പിക്കാനായി മൂന്നുപേരും അതേരാത്രി തങ്ങളുടെ കയ്യിലുള്ള സ്വര്‍ണ്ണനിറമുള്ള മത്സ്യത്തെ നാലാമത് ഉപഹാരമായി സമര്‍പ്പിച്ചു മൂന്നു മത്സ്യങ്ങളേയും രക്ഷപ്പെടുത്താനായി പിറ്റേന്ന് വീണ്ടും കണ്ടുമുട്ടിയ മൂവരോടൂമായി നാലാമന്‍ പറഞ്ഞതാണ് സത്യം... മൂന്നു തരം മത്സ്യങ്ങളുണ്ട് .ഒന്നിന് ജീവന്‍ വായിലാണ് ,ചിലതിനാകട്ടെ വയറ്റിലും എന്നാല്‍ മൂന്നാമത്തേതിന് ജീവന്‍ തലയിലാണ്. പീറ്റര്‍, ഇനിയെങ്കിലും നീ മനുഷ്യരെ പിടിക്കുന്നത് നിര്‍ത്ത് ...വീണ്ടും മത്സ്യത്തെ പിടിക്കുന്നവനാക് .. ഉപഹാര സമര്‍പ്പണത്തിന്റെ നന്ദി സ്മരണാര്‍ത്ഥം മത്സ്യത്തിന്റെ ജീവനെവിടെ എന്നു പറയുന്നവര്‍ മാത്രമാണ് ഞാന്‍.എല്ലാം മറന്നുകൊണ്ട് ചൂണ്ടയിടും നേരം വീണ്ടുമൊരു പ്രവാചകന്‍ അന്നെ തേടിവരും . ബസ് പുറപ്പെടുന്നതിനുള്ള മുന്നോടിയായി കണ്ടക്ട്ര് തന്റെ വിസിലെടുത്ത് വായില്‍ വച്ചു. ഇനിയെങ്കിലും പറ പീറ്റര്‍ ,നിനക്കെന്നെ അറിയില്ലേ? മൂന്നാമതും വരേണ്ടുന്ന ഒരു തള്ളിപ്പറച്ചിലില്‍ ഉണരുന്നൊരു കോഴിയുടെ മയക്കംവിടാത്ത കൂവലാണ് ഇനിയുള്ള യാത്രാമാര്‍ഗ്ഗം ....കൂജന ദൈര്‍ഘ്യത്തോളം നീളുന്ന യാത്ര...
Devadas vm
Gokulam
Enkakad(post)
Thrissur-680589
mob:+91-9740640111