കാടുകള്‍ നിറഞ്ഞ കാട്ടുപ്രദേശം അവിടെ ഇവിടെയായി വിരളമായ വീടുകള്‍. കാടിന്റെ നടുവില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന കുഗ്രാമം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ പോലും വിരളമാണ്.. അവിടെ ധാരളം കൃഷിതോട്ടങ്ങള്‍ കാണുവാന്‍ സാധിക്കും. പ്രകൃതി മനോഹരിത തുളുമ്പി നില്‍ക്കുന്നു.
അടുത്ത വീട്ടില്‍ പൊട്ടലും ചീറ്റലും കേള്‍ക്കുന്നു. ആരെയൊ എഴുന്നേല്‍പ്പിക്കുവാന്‍ പെടുന്ന പരിപാടി ആണ് അത്. അല്ല ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തുവാന്‍ മദ്ധ്യവയ്സക്കാരായ പുരുഷനും സ്ത്രീയും ആരെയോ ഉണര്‍ത്തുകയാണ്. അല്‍ഭുതം നിറഞ്ഞ നിമിഷങ്ങള്‍. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അവര്‍ ഉറങ്ങുന്ന ആളുടെ അച്ഛനും അമ്മയും ആയിരിക്കണം. അവര്‍ ഒരു കുടം വെള്ളം കൊണ്ടുവന്നു മകന്റെ ദേഹത്തേക്ക് ഒഴിച്ചു.
“പിശാച് പിശാച് “
വയറന്‍ ഒച്ച വെക്കാന്‍ തുടങ്ങി. അറിയാതെ കട്ടിലില്‍ നിന്ന് നിലത്ത് ചാടി. അവന്റെ വീഴ്ച്ചയില്‍ വീട് ആടിയുലഞ്ഞു അവന്റെ കുടവയറുകള്‍ തുള്ളി ചാടുവാന്‍ തുടങ്ങി.
“ആരാ അച്ഛനാണൊ ഞാന്‍ കരുതി പിശാചായിരിക്കുമെന്ന്.“
“അതേടാ നിന്റെ അച്ഛനും അമ്മയും ആയ രണ്ട് പിശാചുക്കള്‍.”
ഇത്രയും പറഞ്ഞുകൊണ്ട് അയാള്‍ പാടത്തേക്ക് പോയി അമ്മ അടുക്കളയിലേക്കും. അവന്‍ രണ്ട് ദിവസമായി ഉറങ്ങിയിട്ട്. കാരണം. രണ്ടാഴ്ചയായി കൂര്‍ക്കം വലിച്ചുറങ്ങുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഉറങ്ങാന്‍ സമ്മതിച്ചിട്ടില്ല. അവന്റെ വയര്‍ രാമായണം പാടുവാന്‍ തുടങ്ങി.
“അമ്മേ വിശക്കുന്നു അമ്മേ വിശക്കുന്നു.”
അവന്റെ ഒച്ച അവിടെയെങ്ങും അലയടിച്ചു. അമ്മ പത്ത് കുറ്റി പുട്ടും ഒരു ചെരുവം കറിയും ഒരു ബക്കറ്റ് വെള്ളവും കൊണ്ടു വന്നു. നിമിഷ നേരംകൊണ്ട് അതെല്ലാം അകത്താക്കി.
“അബാ... അബാ”
ഇന്നു നീയാണ് പശുക്കളെ മേക്കുവാന്‍ പോകേണ്ടത്. അവന്‍ ശരിയെന്ന് തലയാട്ടി. അവന്റെ മനസ്സില്‍. അപ്പോള്‍ ഒരു വിചാരമേ ഉണ്ടായിരുന്നുവെള്ളു.
“രാമ രാമ തീറ്റ തീറ്റ”
ഈ മുദ്രവാക്യം അവന്‍ നേരെ പശുവിന്റെ തൊഴുത്തിലേക്ക് ചെന്നു. അവന്റെ അമ്മ അപ്പോള്‍ കാടിവെള്ളംകൊണ്ടു വെച്ചു. പശു അമറുവാന്‍ തുടങ്ങി അതു കരുതിയിരിക്കണം ഈ പെരുവയറന്‍ കാടിവെള്ളം വെറുതെ വിടില്ല. പശുക്കള്‍ ഒറ്റ നില്‍പ്പിന് കാടിവെള്ളം മുഴുവനും അകത്താക്കി.
അവന്‍ ഒരോ പശുക്കളുടേയും കയറുകളില്‍ പിടുത്തമിട്ടു വലത്തെ കൈകളില്‍ രണ്ട് പശുവിനെ കെട്ടിയ കയറുകള്‍ മറ്റൊരു പ്ശുവിന്റെ കയറിന്റെ അറ്റം അവന്റെ വായില്‍ മൊത്തം അഞ്ച് പശുക്കള്‍.
പുല്‍മേട്ടില്‍ ചെന്നു. പശുക്കള്‍ സ്വസ്ഥമായി മേഞ്ഞ് നടക്കുവാന്‍ തുടങ്ങി. അവന്‍ ഒരു മരച്ചുവട്ടില്‍ ഇരുന്നു. അവന്റെ വയറ് ഒന്ന് തടവിനോക്കി. അവന്‍ സാവധാനം എഴുന്നേറ്റു. പുല്‍മേട്ടിലെ കാട്ടിലേക്ക് ഇറങ്ങി. കാട്ടരുവിയില്‍ നിന്ന് വെള്ളം കുത്തിയൊഴുകുന്ന അപൂര്‍വ്വ കാഴച്ച. പച്ചപ്പ് നിറഞ്ഞ കാട്ടുപ്രദേശം ദൂരേക്ക് നോക്കിയാല്‍ കാടുകള്‍ പുഴകളായി തോന്നും. പളുങ്ക് മണികള്‍ പോലെ വെള്ളം പാറകളില്‍ വീണ് ചിതറുന്നു.
ജലത്തിന് പച്ചനിറം എന്തൊരു ഒഴുക്കാണ് ആ കാട്ടരുവിക്ക്. അവന്‍ സാവധാനം നടന്നു, പലതരം വൃക്ഷലതാതികള്‍. വലിപ്പം കൂടിയതും കുറഞ്ഞതുമായ പഴങ്ങള്‍ പലതരത്തില്‍ പല മരങ്ങളില്‍ ഉണ്ടായികിടക്കുന്നു. അവക്കെല്ലാം പല നിറങ്ങളാണ്. അവന്‍ ഒരു പഴം താഴെ നിന്ന കൊമ്പില്‍ നിന്ന് പറിച്ചെടുത്തു.
അത് കടിക്കുന്നതിനുവേണ്ടി പല്ല് അടുത്തേക്ക് കൊണ്ടുവന്നു. പക്ഷെ കടിച്ചില്ല. വല്ല വിഷപഴമായിരിക്കുമൊ” അവന്‍ കരുതി . ആ പഴം ദൂരേക്ക് എറിഞ്ഞുകളഞ്ഞു. പലതരം പക്ഷികള്‍ മരങ്ങളില്‍ ഇരുന്ന് കലപില ശബ്ദം ഉണ്ടാക്കുന്നു. കായലിന്റെ സംഗീതം അവിടെയെങ്ങും അലയടിക്കുകയാണ്. കാറ്റത്ത് മുളയും കൂട്ടി ഇടിക്കുന്ന ശബ്ദം കേള്‍ക്കാം അവന്‍ അത് ശ്രദ്ധിച്ചു.
“ ടും ടും “
വണ്ടിന്റെ അത്രയും വലിപ്പമുള്ള തേനിച്ചകള്‍ മരത്തില്‍ കൂട് ഉണ്ടാക്കിയിരിക്കുകയാണ്. ഇത്രയും നല്ല കാടിനെയാണല്ലോ മനുഷ്യര്‍ നശിപ്പിക്കുന്നത്. അവന്റെ മനസ്സില്‍കൂടി പല ചിന്തകളും മാറി മറഞ്ഞു.
അവിടെയതാ ഒരു മരത്തില്‍ നിറയെ പഴങ്ങള്‍ അവന്‍ അതെല്ലാം പറിച്ചു തിന്നുവാന്‍ തുടങ്ങി. ഒന്നല്ല രണ്ടല്ല പത്തമ്പത് എണ്ണം ഒറ്റയിരിപ്പിന് അകത്താക്കി പുല്‍മേട്ടിലെത്തിയപ്പോള്‍ ശക്തിയായി മഴപെയ്യുവാന്‍ തുടങ്ങി. ആകെ നനഞ്ഞു. അവന്‍ പശുക്കളെ നോക്കി അവറ്റള്‍ ദൂരെ ഒരിടത്ത് നില്‍ക്കുന്നു.
പ്രവീണ്‍.എം.പി.
ചിറങ്ങര (ഹൌസ്)
പുളിക്കപ്പടി
കീഴില്ലം (പി ഒ)
പെരുമ്പാവൂര്-683541