ആ ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും മീര ഇതുവരെ ഉണര്‍ന്നിട്ടില്ല. അന്നത്തെ ആ സംഭവം അതോര്‍ത്തവള്‍ ഇടയ്ക്ക് ഞെട്ടി ഉണരും. വീണ്ടും തന്റെ സ്വപ്നങ്ങളുടെ ലോകത്തേക്ക് മടങ്ങും.
അവള്‍ക്ക് മറക്കാന്‍ കഴിയുന്നില്ല. അവളും അച്ഛനും അമ്മയും അപ്പുവും എല്ലാം ചേര്‍ന്നുള്ള ആ ദിവസങ്ങള്‍.........എന്തൊരാനന്ദമായിരുന്നു. അന്നെക്കെ അവളുടെ അച്ഛന്‍ ഒരു തയ്യല്‍കാരനായിരുന്നു. തുച്ഛമായ ശമ്പളം ലഭിച്ചിരുന്ന അയാള്‍ തന്റെ കുടൂംബം നല്ലവിധം പുലര്‍ത്തിപോന്നു. എന്നും അച്ഛന്‍ കടയില്‍ നിന്നും വരുമ്പോള്‍ മീരയ്ക്കും അപ്പുവിനും എന്തെങ്കിലും കൊണ്ടുവരും. മീരയും അപ്പുവും അതിനായി എന്നും സന്ധ്യയ്ക്ക് പടിപ്പുര വാതിക്കല്‍ കാത്തു നില്‍ക്കുന്നു.
എന്തുകൊണ്ടാണെന്നറിയില്ല, അച്ഛന് മീരയോടാണ് കൂടുതല്‍ ഇഷ്ടം. ഒരു പക്ഷേ അവള്‍ വീട്ടുലെ ആദ്യത്തെ കുട്ടിയായതുകൊണ്ടായിരിക്കും. അച്ഛന്‍ അവളോട് എപ്പോഴും പറയും: “മോളേ മീരേ, നീയാണ് എന്റെ പ്രതീക്ഷ., നീ നന്നായി വളര്‍ന്നുവന്ന് ഞങ്ങള്‍ക്ക് താങ്ങും തണലുമാകണം”. ഇതുകേള്‍ക്കുമ്പോള്‍ ആറുവയസ്സുകാരിയായ അവള്‍ ചിരിച്ചുകൊണ്ട് തലയാട്ടും.
അങ്ങനെ അച്ഛനും അമ്മയും പകര്‍ന്നു കൊടുത്ത സ്നേഹം നുകര്‍ന്ന് ആനന്ദം അലയടിച്ചിരുന്ന ആ കൊച്ചുവീട്ടില്‍ ഒരു മാലാഖയെപ്പോലെ അവള്‍ വളര്‍ന്നു. കാലം കഴിഞ്ഞുപോയി. ഇന്നവള്‍ക്ക് പതിനൊന്നുവയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് എന്നാല്‍ കാലത്തിന്റെ മാറ്റം ആ കുടുംബത്തില്‍ മാറ്റം വരുത്തിയതവള്‍ അറിഞ്ഞില്ല. ആനന്ദം അലയടിച്ചിരുന്ന ആ കുടുംബം ദാരിദ്രത്തിന്റെയും ദു:ഖത്തിന്റെയും വക്കിലാണ്. എങ്കിലും സ്നേഹത്തിന്റെ കാര്യത്തില്‍ അവര്‍ സമ്പന്നരായിരുന്നു
അങ്ങനെയിരിക്കെ തൃപ്രയാര്‍ കാവില്‍ ഉത്സവം വന്നു, നിറങ്ങളും ആഘോഷങ്ങളും നന്നെ ഇഷ്ടപ്പെട്ടിരുന്ന മീര അമ്മയോടു ചോദിച്ചു. “അമ്മേ, അമ്മേ നമുക്കും പോകാം ഉത്സവത്തിന്” പക്ഷെ ദു:ഖഭാരത്താല്‍ കഴിഞ്ഞിരുന്ന ആ മാതാപിതാക്കള്‍ ഉത്സവത്തിനു പോകുന്നതില്‍ നിന്നും അവളെ വിലക്കി.
അവള്‍ ശാഠ്യം പിടിച്ചു. “എനിക്കു പോകണം എനിക്കു പോകണം. ഞാന്‍ പോകും.” പക്ഷെ ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല. എന്നാല്‍ പോകാനുള്ള അവളുടെ ആഗ്രഹം തീവ്രമായതിനാല്‍ അവള്‍ അപ്പുവിനെ കൂട്ടുപിടിച്ചു.
അങ്ങനെ അവളും അപ്പുവും വീട്ടില്‍ പറയാതെ ഉത്സവത്തിനു പോകാനൊരുങ്ങി. പഠിക്കാന്‍ മിടുക്കിയായിരുന്നു മീര. അതിനാല്‍ സ്ക്കൂളില്‍ അവള്‍ എല്ലാവരുടേയും ഓമനയാണ്. അവള്‍ അവളുടെ മിനിടീച്ചറിന്റെ അടുത്തുപോയി. ഉത്സവത്തിനു പോകാന്‍ പത്തുരൂപ കടം ചേദിച്ചു ടീച്ചര്‍ അവള്‍ക്കതു കൊടുക്കുകയും ചെയ്തു.
അങ്ങനെ ഊത്സവതലേന്ന് രാത്രി ആരോടും പറയാതെ മീരയും അപ്പുവും വീടുവിട്ടിറങ്ങി. രാവിലെ മക്കളെ കാണാഞ്ഞ് കേശുവും അംബികയും നന്നെ വിഷമിച്ചു. അവര്‍ മക്കളെ അയല്‍വീടുകളിലും പുഴക്കരയിലുമെല്ലാം തിരഞ്ഞു. എന്നാല്‍ എവിടെയും കണ്ടില്ല.
ഇതേ സമയം ഉത്സവപറമ്പില്‍ മീരയും അപ്പുവും വര്‍ണ്ണാഭമായ പല കാഴ്ചകളും കണ്ട് സന്തോഷിച്ചു നടന്നു. എന്നാല്‍ ഇടയ്ക്ക് അബദ്ധം സംഭവിച്ചു. മീരയും അപ്പുവും എങ്ങനയോ വഴിപിരിഞ്ഞുപോയി. അപ്പുവിനെ കാണാതെ മീര നന്നെ വിഷമിച്ചു. അവള്‍ അപ്പുവിനെ പലയിടത്തും അന്വേഷിച്ചു. കണ്ടില്ല. ഒടുവില്‍ ക്ഷീണിച്ചു തളര്‍ന്ന അവള്‍ ഗത്യന്തരമില്ലാതെ വീട്ടിലേക്ക് നടന്നു.
കാണാതായ മകള്‍ വരുന്നതുകണ്ട് കേശുവും അംബികയും അമ്പരന്നു. മീരയെ കണ്ട അവര്‍ അവളോടു അപ്പുവിനെക്കുറിച്ചു ചോദിച്ചു. മീര നടന്നതെല്ലാം പറഞ്ഞു. ഇതുകേട്ട് കേശു നടുങ്ങി. ഇന്നേവരെ മീരയെ കൈ കൊണ്ടുപോലും അടിക്കാത്ത കേശു അവളെ പൊതിരെ തല്ലി. അവള്‍ക്ക് കരയാനെ കഴിഞ്ഞുള്ളൂ. കരഞ്ഞുകരഞ്ഞവള്‍ മയങ്ങിപ്പോയി. പെട്ടെന്നാണവള്‍ ഉണര്‍ന്നത്. രാത്രി 1..30. അമ്മയും അച്ഛനും ഉറക്കത്തിലാണ് അപ്പുവിനെ കാണാതായത് തന്റെ കുറ്റം കൊണ്ടാണല്ലോ എന്ന വസ്തുത വളുടെ ഹൃയത്തെ മുറിവേല്‍പ്പിച്ചു. അവള്‍ വീണ്ടും തേങ്ങി, തേങ്ങി കരഞ്ഞു. മറ്റൊന്നുമവള്‍ ആലോചിച്ചില്ല. തന്റെ അപ്പുവില്ലാത്ത ഈ വീട്ടില്‍ താന്‍ നില്‍ക്കില്ല അവള്‍ ആരോടും പറയാതെ വീട്ടില്‍ നിന്നിറങ്ങി.
എങ്ങോട്ടാണെന്നറിയാതെ അവള്‍ നടന്നു നടന്നവള്‍ ഒടുവില്‍ തളര്‍ന്നുവീണു. പിന്നെ അവള്‍ കണ്ണുതുറന്നപ്പോള്‍ അവളെ പോലെ അനേകം കുട്ടികളെയാണവള്‍ കണ്ടത്. അത് സെന്റ് മേരീസ് ഓര്‍ഫനേജായിരുന്നു. അവിടെ മറ്റുകുട്ടികളോടൊപ്പം കളിച്ചവള്‍ വളര്‍ന്നു. എന്നാല്‍ അവള്‍ എപ്പോഴും തന്റെ വീടിനെക്കുറിച്ചാലോചിക്കും. കാലം കടന്നുപോയി.
ഇന്ന് മീര, മീരാകേശവാണ്. തിരുവനന്തപുരം ജില്ലയുടെ അസി.കളക്ടര്‍. ഇന്നവള്‍ക്കെല്ലാം ഉണ്ട്. പണം, പദവി എല്ലാമെല്ലാം. എങ്കിലും അന്നു തനിക്ക് നഷ്ടപ്പെട്ട അപ്പുവിനെക്കുറിച്ചോര്‍ത്ത് അവള്‍ എന്നും വിലപിച്ചിരുന്നു.
പല തവണ അവള്‍ വീട്ടിലേക്ക് കത്തും പണവുമെല്ലാം അയച്ചെങ്കിലും അവിടെ ആള്‍താമസമില്ല എന്നു പറഞ്ഞ് അതെല്ലാം തിരിച്ചയയ്ക്കപ്പെട്ടു.
“മീരാമാഡം, താങ്കള്‍ക്കൊരു ഫോണ്‍”.
സെക്രട്ടറിയുടെ വാക്കുകള്‍ കേട്ട് മീര ഞെട്ടി. സ്വപ്നങ്ങളുടെയും ചിന്തയുടെയും ലോകത്തുനിന്നവള്‍ ഉണര്‍ന്നു അവള്‍ ഫോണ്‍ എടുത്തു. ആ സന്തോഷവാര്‍ത്ത അവളെ ഞെട്ടിച്ചു. അവള്‍ക്ക് ജില്ലാ കളക്ടറായി സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നു. ആ വാര്‍ത്ത അവളെ സന്തോഷിപ്പിച്ചു. എങ്കിലും ആ ദുരന്തത്തിന്റെ ഓര്‍മ്മ അവളുടെ മനസ്സിന്റെ കോണില്‍ തീരാവേദനയായികിടന്നു. അവള്‍ മന്ത്രിച്ചു........അപ്പു...............നീ എവിടെയാണ്.
ജീവ ജോര്‍ജ്ജ്,
C/o.ജോര്‍ജ്ജ് ടി.പി.
തറശ്ശേരി വീട്,
ഫിലിം പോയന്റ്,
(നിഷാസ്) കടവന്ത്ര.പി.ഒ,
കൊച്ചി - 682 020.