വിനീത് എന്ന ഒരു ചെറുപ്പക്കാരന്റെ കഥ.
വിനീതിന് കൂട്ടുകാര്‍ ആരും ഇല്ല. പിന്നെ ഉള്ളത് ഒരു കൂട്ടുകാരിപെണ്‍കുട്ടി. കുട്ടിയുടെ പേര് കവിത. ഒന്നിച്ചാണ് പഠിക്കുന്നത്. വിനീത് പഠിക്കുവാന്‍ മിടുക്കനാണ്. അതുകൊണ്ട് ടീച്ചര്‍മ്മാര്‍ക്കും വിനീതിനെ നല്ല ഇഷ്ടമാണ്. എന്നാല്‍ കവിത എന്ന കുട്ടി പഠിപ്പില്‍ വളരെ മോശമാണ്. വിനീതിനെപ്പോലെ പഠിക്കുവാന്‍ അവള്‍ക്ക് കഴിയുന്നില്ല. വിനീതിന് പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് കിട്ടുമ്പോള്‍ അവള്‍ക്ക് അസൂയയാണ്. വിനീതിന്റെ വീടിന്റെ അടുത്താണ് കവിതയുടെ വീട്.
അച്ഛന്റെയും അമ്മയുടെയും ഏക മകള്‍. നല്ല വാത്സല്യത്തോടെയാണ് അവര് അവളെ വളര്‍ത്തിയത്.
എന്നാല്‍ അവള്‍ എല്ലാ പ്രതീക്ഷകളും തകര്‍ത്തുകളഞ്ഞു. വിനീതിന്റെ കൂടെ തന്നെ നടക്കാന്‍ തുടങ്ങി. കവിതയുടെ ശല്യം കാരണം വിനീത് പറഞ്ഞു. നീ നാളെ മുതല്‍ എന്റെ കൂടെ നടക്കണ്ട എനിക്ക് നല്ലവണ്ണം പഠിക്കണം. അതു മാത്രമല്ല നമ്മള്‍ പ്രായപൂര്‍ത്തിയായവരാണ്. ആരെങ്കിലും മോശമായി നമ്മളെകാണും.
കവിത പറഞ്ഞു. എനിക്ക് വിനീതിന്റെ കൂടെ തന്നെ ക്ലാസ്സില്‍ വരണം. ചേട്ടനെ എനിക്ക് അത്രെക്കും ഇഷ്ടമാണ്.
എന്നാല്‍ വിനീതിന്റെ മറുപടി തിരിച്ചായിരുന്നു. എനിക്ക് നിന്നെ ഇഷ്ടമാണ്. പക്ഷെ എന്തു ചെയ്യാം. എന്റെ പഠിപ്പുകഴിയണം. അതുകൊണ്ട് നീ എന്നില്‍ നിന്നും കുറച്ചുകാലം മാറി നില്‍ക്കുക.
കവിത പറഞ്ഞു അതുപറ്റില്ല. നിന്നെ പിരിഞ്ഞു നില്‍ക്കാന്‍ എനിക്ക് കഴിയില്ല. കവിതയുടെ വക്കുകള്‍ വിനീതിനെ ആകെ വിഷമത്തിലാക്കി. ക്ലാസ്സ് കഴിഞ്ഞ് വിനീത് കവിതയുടെ വീട്ടില്‍ചെന്നു വിവരങ്ങള്‍ എല്ലാം അവളുടെ അച്ഛനോട് പറയുമ്പോള്‍ കവിത കടന്നുവന്നു. വിനീതിന്റെ വാക്കുകള്‍ കവിതയുടെ അച്ഛനെ വല്ലാതെ വേദനിപ്പിച്ചു. കവിതയെ വിളിച്ചു അച്ഛന്‍ പറഞ്ഞു നീ ഇന്നുമുതല്‍ ഇവന്റെ കൂടെ നടക്കണ്ട ഒറ്റക്ക് ക്ലാസ്സില്‍ പോയി തിരിച്ചുവന്നാല്‍ മതി. അങ്ങിനെ വിനീത് അവിടെ നിന്നുമിറങ്ങി തന്റെ വീട്ടിലേക്ക് നടന്നു.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വിനീതും കുടുംബവും താമസം അവിടെനിന്നുമാറ്റി. പിന്നീട് കവിത ഒരു ദിവസം വിനീതിനെ അന്വേഷിച്ചു നടന്നു. അപ്പോഴാണ് അറിയുന്നത് തന്നെ ഉപേക്ഷിച്ചു വിനീത് താമസം മാറ്റി എന്ന്.
പിന്നെയും കവിതയുടെ പ്രതീക്ഷകള്‍ എല്ലാം തകര്‍ന്നു. അവള്‍ തിരിച്ചു വീട്ടിലേക്ക് നടന്നു. താന്‍ ഇന്നു മുതല്‍ നല്ലവണ്ണം പഠിക്കുവാന്‍ തീരുമാനിച്ചു. താന്‍ സ്നേഹിച്ചവന്‍ തന്നെ കൈവിട്ടു. അതുകൊണ്ട് ഇനി പഠിത്തം മാത്രം ശരണം.
പി.ആര്‍.ബിജു,
പ്ലാവിലയില്‍ വീട്,
മണ്ണാംതുരുത്തി വഴി,
വയനാട് 670 648..