ഈയിടെയായി ഹൂഗ്ലീനദി കരകവിഞ്ഞൊഴുകാറില്ല. അലക്കുകാര്‍ വിഴപ്പുകെട്ടുകളുമായി പടവുകളിറങ്ങുന്നുണ്ട്. ഹൌറാ ബ്രിഡ്ജിനപ്പുറം പ്രഭാതം ഇന്നു കുടുതല്‍ തുടുത്തു. താഴെ ഒരു സൈക്കിള്‍ റിക്ക്ഷ ഞൊണ്ടീയകലുന്ന ദയനീയ ദ്യശ്യം. കെട്ടിടമുടമസ്ത്ഥയായ് അര്‍പ്പിതാസെന്നിന്റെ സുന്ദരികളായ ഇരട്ടകുട്ടികള്‍ ന്യത്തവും പാട്ടും അഭ്യസിക്കുവാന്‍ പോകുന്നതാണ്. വയസ്സയായ യൂനിസ്സ്അലിമുല്ലയുടെ റിക്ഷയ്ക്ക് അയാളേക്കാള്‍ പ്രായമേറും. റിക്ഷാക്കാരന്റെ ചുമയും കിതപ്പും ഈ തണുത്ത വെളുപ്പാന്‍കാലത്തെ മുറിവേല്‍പ്പിക്കുന്നുവല്ലോയെന്ന് ജെറീനാബീഗം സങ്കടപ്പെട്ടു. കാലം തെറ്റിപെയത രാത്രിമഴയുടെ അടയളങ്ങളുമായി ഗലികള്‍ നനഞ്ഞുകിടന്നു. ബാലീഗഞ്ചിലെ ഡ്രാം കാറുകള്‍ നിരത്തിലെ ഉരുക്കുപ്പാളങ്ങളുമായി ഇണചേര്‍ന്നു. തലേ ദിവസം വൈകിയുറങ്ങിയ വഴിയോരങ്ങളുടെ ആലസ്യം ഇതുവരെയും വിട്ടെഴിഞ്ഞിട്ടില്ല. ബഡാബസ്സാറും പാതിമയക്കത്തിലാണ്.
മടുപ്പുളവാക്കിയ പുറം പകിട്ടില്‍ നിന്നും പെട്ടെന്നു പിന്‍വലിഞ്ഞ ജെറീനാബീഗം മന:കണക്കുകൂട്ടി. ഇപ്പോള്‍ കല്പന കാളീഘട്ടത്തിലെത്തിക്കാണും, കാളീമാതാവിന്റെ മുന്നില്‍ നെഞ്ഞുരുക്കി എന്തെല്ലാമാണ് അവള്‍ പ്രാര്‍തഥിക്കുക. ഒക്കെയും ഉള്ളിലടക്കുന്ന പ്രക്യതക്കാരിയാണ് കല്പ്ന. എന്നാല്‍ എല്ലാമറിയുന്ന കാളിയമ്മ കല്‍പ്പനയൊട് കരുണ കാണിച്ചിട്ടില്ല. കല്പനയാവട്ടെ ഉള്ളുലച്ച് ചുണ്ടറ്റങ്ങളില്‍ നിസ്സംഗമായ ചിരിയൊട്ടിച്ച് മാതാവിന്റെ കണ്ണുകളില്‍ സാകൂതം ഉറ്റുനോക്കാറേയുള്ളു.
കാളീഘട്ടില്‍ നിന്നും നേരെ റിപ്പോണിക്ക് സ്ട്രീറ്റിലേക്കാണ് കല്പ്നപോയത്. അവിടെ മദര്‍തെരേസയുടെ സ്മ്യതിമണ്ഡപത്തില്‍ അവള്‍ ഒരു ചുവന്ന പനിനീര്‍പ്പൂവ് വച്ച് സമര്‍പ്പിച്ചു. പിന്നെ ലോവസെര്‍ക്കുലര്‍ റോഡിലൂടെ നടന്നിറങ്ങി മഠത്തിന്റെ കവാടത്തില്‍ മുട്ടി
സാവകാശം വാതില്‍ തൂറന്നു വന്ന മദര്‍ക്ലെന്റ നിര്‍മ്മലമായ പുഞ്ചിരിപൊഴിച്ച് കല്പനയുടെ കൈവിരലുകള്‍ ഗ്രഹിച്ചു. സ്വാന്തനത്തിന്റെ നനുത്ത തൂവല്‍ സ്പര്‍ശമായി അവള്‍ക്ക് അനുഭവപ്പെട്ടു. “നീ ആഗ്രഹിച്ചതു പൊലെ ഒരാള്‍ വന്നിട്ടുണ്ട്. ഒരു ലേഡീഡേക്ടര്‍ നീല്‍രത്തന്‍ ഹോസ്പിറ്റലിലെ ഗൈക്കോളജിസ്റ്റാണ്. അവര്‍ക്കു സൌരവിനെ ഇഷ്ട്ടപ്പെട്ടു. ഇനി അഡോപ്ഷന്‍ സംബന്ധിച്ച് കുറച്ചു ഫോര്‍മാലിറ്റികളേയുള്ളു. കല്പനാ ........ നീയെന്താ ഒന്നും മിണ്ടാത്തത്. തീരുമാനം അബദധമായീയെന്ന് ഇപ്പോള്‍തോന്നുന്നുണ്ടോ?
“ഇല്ല മദര്‍”.
“എന്നാല്‍ അങ്ങോട്ടു ചെല്ല് കുട്ടികളെല്ലാം നിന്നെ പ്രതീക്ഷിക്കുന്നുണ്ടാകും’‘
കല്പ്ന യാന്ത്രികമായി ഓര്‍ഫനേജിന്റെ അകത്തളത്തിലെക്കു പ്രവേശിച്ചു അവളുടെ ചലനങ്ങളിലെ താളഭംഗം
മദര്‍ ശ്രദധിക്കാതിരുന്നില്ല.
അന്ന് അനാഥബാല്യങ്ങള്‍ക്ക് അവള്‍ മധുരം വിളമ്പിയത് സമല്‍ക്കുമാറിന്റെ ഓര്‍മ്മ ഊട്ടിയുറപ്പിക്കുവാനാണ് ഒരു ജന്മദിനവും കൂടി പൊഴിഞ്ഞുപേകുന്നത്. സമല്‍ബാബു അറിയുന്നുണ്ടോ? അവന്‍ ഇപ്പോള്‍ എവിടെയാണ് ? അവനെ കാണാതായിട്ട് നാലുവര്‍ഷവും പത്തുമാസവും പിന്നിട്ടിരിക്കുന്നു. ഹൌറയിലെ ഇടുങ്ങിയതും ശബ്ദമുഖരിതവുമായ തെരുവില്‍ ബാവുല്‍ഗായിക അര്‍പ്പിതാസെന്നിന്റെ വാടകമുറിയുടെ പരിമിതികളില്‍ ജെറീനാബീഗത്തിന്റെയും കൂട്ടി കല്പന താമസമാക്കിയിട്ട് ഏതാണ്ട് അതേ കാലയളവും തന്നെയായി.
ഫൂലിയാഗാവിലെ ഒരു ക്യഷിയിടത്തില്‍ നിന്നാണ് പോലീസുകാര്‍ സമല്‍ക്കുമാറിനെ പിടിച്ചുകൊണ്ടുപേയത്. പഴുത്ത പാകമായ മുളകുകള്‍ ശേഖരിച്ചു നിന്ന കര്‍ഷകര്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ കഴിയും മുന്‍പേ ഗ്രാമപാതയിലൂടെ പേലീസ് ജീപ്പുകള്‍ അലറിപ്പാഞ്ഞു. ജെറീനാബീഗത്തിന്റെ നെയ്ത്തു ശാലയിലെ തൊഴിലാളികളോടൊപ്പം പാവുകള്‍ക്ക് ചായം മുക്കുന്ന ജോലിയില്‍ മുഴുകിയിരിക്കുന്ന കല്പനയെ ഞെട്ടിച്ചത് നിരന്തരമായ് വെടിയൊച്ചകാളായിരുന്നു
“ആള്‍പ്പിടിയന്‍ മാരിറങ്ങുന്ന മൂവന്തിനേരമല്ല.
പൊട്ടിയത് നായട്ടുകാരുടെ നാടന്‍ തോക്കുമല്ല്.”
ജെറീനബീഗം ആശങ്കപ്പെട്ടു. വിളവെടുപ്പുല്‍ സവത്തിന് കോപ്പുകൂട്ടുന്ന വയലേലകളില്‍ നിന്ന് ആര്‍ത്തനാദത്തിന്റെ അലകളുയര്‍ന്നതു കേട്ടുപകച്ച് പണിക്കാരികള്‍ തറികളിട്ടെറിഞ്ഞ് ഓടിചെല്ലുമ്പോള്‍ മുളകുപാടം ആകെ ചുവന്നു കത്തുന്നു
വെടിയേറ്റു വീണവര്‍ക്കിടയില്‍ സമല്‍കുമാര്‍ ദാസ് ഉണ്ടായിരുന്നില്ല. ഗ്രാംപ്രഥനെയും വിളിച്ച് ആദ്യം കല്പന ചെന്നത് ഫൂലിയാ പോലീസ് സ്റ്റേഷനിലാണ്. ഇന്‍സ്പെക്ടര്‍ സോമന്‍ മിത്ര എഫ്. ഐ.ആര്‍. എഴുതാന്‍ മടിച്ചു
ഗ്രാമമുഖ്യന്റെ നിര്‍ദ്ദേശമനുസരിച്ചാണ് കൊല്‍ക്കത്ത സിറ്റിയിലെ നാര്‍ക്കുര്‍ ഠാങ്കയിലും, ലാല്‍ബജര്‍ പൊലീസ് ഹെഡ് കൊര്‍ട്ടറിലും പരാതി എഴുതിക്കൊടുത്തത്.
അന്വേഷണച്ചുമതലയുള്ളവര്‍ അനുഷ്ഠാനം പോലെ കൈമലര്‍ത്തുകായാണെപ്പോഴും. ഒരിക്കല്‍ കല്പന അവരോടു കയര്‍ത്തു സംസാരിച്ചു.
“സമല്‍ബാബു പിന്നെ മാഞ്ഞുപോയോ?
“ആര്‍ക്കറിയാം. കുട്ടി സമാധാനിക്ക്. ഞങ്ങള്‍ അയാളെ തീര്‍ച്ചയായും കണ്ടുപിടിച്ചു തരാം.
നാലരവര്‍ഷത്തിലധികമായി അവര്‍ ഇങ്ങനെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ആനന്ദ്ബസ്സാര്‍ പത്രികയിലെ പ്രൂഫ് റീഡിങ്ങ് ഇപ്പേള്‍ കല്പനയ്ക്ക് ഒരു ഭാരമായി തോന്നുകയാണ്.
വിശപ്പുണ്ടായിട്ടും പ്രാതല്‍ തൊടാതെ കല്പനയെ കാത്തുമുഷിഞ്ഞു, അധികരിച്ചതില്‍ വ്യസനിച്ചും ജെറീനബീഗത്തിന്റെ ക്ഷമയറ്റു. ഒരുപ്ക്ഷെ കല്പന സൌരവിന്റെ കുസ്യതി കണ്ട്മതിമറന്നുനിന്നതാവും അവനെ തൊട്ടടുത്തു കിട്ടുമ്പോഴുള്ള സന്തോഷം ചില്ലറയൊന്നുമല്ല. ഇന്നലെ ജെറീനാബീഗം കല്‍പ്പനയോടു പരിഭവിച്ചു.
സൌരവിനെ നീ ഇങ്ങോട്ടുകൊണ്ടു വരാത്തതെന്തേ, അവന്‍ അനാഥാലയത്തില്‍ വളരേണ്ടകുട്ടിയല്ല. ആരോരുമില്ലാത്തവനുമല്ല.
വീല്‍ ചെയറില്‍ ജീവിതം കെട്ടിയിട്ട ജെറീനാബീഗത്തിന്റെ നിസ്സഹായതയിലും ആ നല്ല മനസ്സിന്റെ വലുപ്പം നിഴലിട്ടത് കല്‍പ്പനയ്ക്ക് മനസ്സിലാകായ്കയല്ല. എങ്കിലും കല്‍പ്പന പറഞ്ഞു
“ അമ്മീ, സമല്‍ബാബു അനാഥനായിരുന്നു‘’
“അവന്റെ പുത്രന്‍ അങ്ങനെ തന്നെയാവണമെന്ന് നിര്‍ബന്ധമുണ്ടോ?”
“ഞാനെല്ലാം മറക്കുവാന്‍ ശ്രമിക്കുകയാണമ്മീ”.
എനിക്കാണെങ്കില്‍ കഴിഞ്ഞ് സംഭവങ്ങളൊക്കെ ഓര്‍ക്കാതിരിക്കാനാവുന്നില്ല.”
അപ്പോള്‍ അവരുടെ കണ്ണറ്റങ്ങളെ നനയ്ക്കുവാനായി ഫൂലിയാഗാവിന്റെ ദാരുണചിത്രം ആരോ വിലങ്ങനെ വരച്ചുവച്ചതു പോലെ തെളിഞ്ഞു.
ഓര്‍മ്മകളുടെ ശവകുടീരമാണ് ജെറിനാബീഗം ഹലീമയുടെ ഗതികിട്ടാത്ത ആതമവിലാപം അവരുടെ ഹ്യദായന്തര്‍ഭാഗങ്ങളില്‍ വിങ്ങലെഴുന്നേറ്റുനിന്നു. ജെറീനാബീഗത്തിന്റെ പുത്രി ഹലീമ, ഫൂലിയാഗാവിലെ വെടിവെപ്പിന്റെ രണ്ടാം ദിനം പവിത്രയായ് ഭഗീരഥയിലൂടെ ഒഴുകിയലഞ്ഞത് ഗ്രാമവാസികളെ നടുക്കി. പാരമ്പര്യനെയ്ത്തുശാല പോലീസുകാര്‍ തച്ചു തര്‍ക്കുമ്പോള്‍ ഹലീമ കളപ്പുരയില്‍ പിടഞ്ഞത് സ്വന്തമാനം രക്ഷിക്കാനാണ്. കാട്ടാളന്മാരോടെതിര്‍ത്തു നില്‍ക്കുവാന്‍ അവള്‍ ഫൂലിഗാവിന്റെ ഫൂലന്‍ ദേവിയായിരുന്നില്ലല്ലോ. സുന്ദര്‍ബാന്‍ വനത്തിലെ കടുവകളേക്കാള്‍ ക്രൂരതകാണിക്കും കാക്കിക്കുള്ളിലെ ചില മനുഷ്യര്‍
സ്മരണകളിരമ്പിയാര്‍ക്കവെ ജെറീനാബീഗത്തിന് വല്ലാതെ വീര്‍പ്പുമുട്ടി. ചേതനയറ്റ കാലുകളെ തൊട്ടുഴിയുമ്പോള്‍ വേദനയല്ല, വെറുപ്പാണ്. ബൂട്ടിട്ട ചെന്നയ്ക്കള്‍ ചവിട്ടികുഴച്ച തുടയെല്ലുകളിലെ മജ്ജയും ഞെരമ്പുകളും പൊട്ടിചീറ്റി രക്തപ്പുഴകളുല്‍ഭവിച്ചു. അമ്മിയെ ഉപദ്രവിക്കരുതേയെന്ന് കൊഞ്ചിക്കരഞ്ഞ കല്പന ആരുടെയോ അടിയേറ്റു വീണതോര്‍ക്കുന്നു
ഗാന്ധിയനായ ദിനേഷ് മിശ്രയുടെ മകള്‍ കല്‍പ്പന് ജെറീനാബീഗത്തിന് അന്യയല്ല. കല്‍പ്പനയുടെ അമ്മകുത്സ്സും ജെറീനബീഗത്തിന്റെ സ്വന്തം സഹോദരിയായിരുന്നു. ഒറീസ്സയിലെ ഭുവനേശ്വര്‍ വച്ചുണ്ടായ് ട്രെയിനപകടത്തില്‍പെട്ട് മാതാപിതാക്കള്‍ മരിക്കുമ്പോള്‍ കല്പന കൊല്‍ക്കത്തയില്‍ ജേര്‍ണലിസം ചെയ്യുകയാണ്. താമസിയാതെ അവള്‍ പഠിപ്പു മതിയാക്കി ജെറിനാബീഗത്തിന്റെ കൈത്തറിമേഖലയില്‍ സജീവമായത് പിതാവിന്റെ ആദര്‍ശത്തോടുള്ള ആഭിമുഖ്യവും അളവറ്റ ആദരവുമായിരുന്നു
ഫൂലിയാഗാവിലെ വെടിവയ്പ്പും കുടിയൊഴിപ്പിക്കലും ഉണ്ടായത് യാദൃശ്ചികമല്ലായെന്ന് ഊഹിക്കാം എന്നാല്‍ സമല്‍കുമാര്‍ദാസ് എന്നൊരാള്‍ കല്‍പ്പനയെ തേടിവന്നതും, വിപ്ലവത്തിന്റെ ചോരവഴികള്‍ ചൊല്ലികൊടുത്തത് എന്തിനായിരുന്നു?.
ജെറീനബീഗത്തിന്റെ ചിന്തകള്‍ക്കു കടിഞ്ഞാണിടാന്‍ കല്‍പ്പന മുകളിലേക്ക് ഗോവണികയറി വരുന്നുണ്ടായിരുന്നു. ജെറീനാബീഗം വീല്‍ചെയറുരുട്ടി ചെന്ന് ഓടാംബലിളക്കി. ദീര്‍ഘനിശ്വാസമുതിര്‍ത്ത് കല്‍പ്പ്ന കടന്നുവന്നതു കണ്ടാല്‍ തോന്നും ഇപ്പോള്‍ അലച്ചുവീണേക്കുമെന്ന് അത്രമേല്‍ തളര്‍ന്നിരിക്കുന്നു.
“എന്തുപറ്റീ. സൌരവിനെ ഇന്നും കൂടെ കൂട്ടാഞ്ഞതെന്തേ?
“അവനെ മറന്നേക്കു അമ്മീ ഒരുപാടു സ്നേഹവുമായി പ്രസവിക്കുവാന്‍ വിധിയില്ലാത്ത ഒരു പാവം അവനുവേണ്ടി കാത്തിരിക്കൂന്നുണ്ട്’ ഡോക്ട്രര്‍ അമ്യത. അമ്യതദാസ് .സൌരവിനെ ഞാന്‍ അവര്‍ക്കു കൊടുക്കുകയാണ്. ദാ ഈ മുദ്രപത്രത്തില്‍ ഒരൊപ്പിടുകയേ വേണ്ടൂ
“മോളേ”............
നെഞ്ചില്‍ കൊളുത്തിവലിച്ച ആ നിലവിളി ആശങ്കയറ്റതായിരുന്നു. കണ്ണീരിന്റെ വക്കില്‍ നിന്നും കല്‍പ്പന ഒഴിഞ്ഞുമാറാന്‍ യ്ത്നിച്ചതു വെറുതെയായി. ബാക്കിവന്ന വാക്കുകള്‍ കൂടി പറഞ്ഞുപുര്‍ത്തിയാക്കുവാന്‍ ഇടറുന്ന തൊണ്ടയെ അവള്‍ എളുപ്പം ശരിപ്പെടുത്തിയെടുത്തു.
‘മദറിന്റെ പ്രാര്‍തഥനാ മുറിയില്‍ വെച്ചാണ് ഡോക്ടര്‍ അമ്യതയുടെ ഭര്‍ത്താവിനെ ഞാന്‍ ഒരു നോക്കു മാത്രം ആ മനുഷ്യന്‍ സമല്‍ബാബുവായിരുന്നു.
“സമല്‍ദാസേ:“
‘അതെ നമ്മള്‍ അന്വേഷിച്ചു ബുദ്ധിമുട്ടിയ സമല്‍കുമാര്‍ ദാസ് അയാള്‍ ഇന്ന് ഒരു പോലീസ്സ് ഉദോഗസ്ഥനാണ്. സത്യത്തില്‍ ഈ പുതിയ അറിവ് എന്നെ നിരാശപ്പെടുത്തുകയാണ് അമ്മീ.
‘സമല്‍ പോലീസുകാരനോ? എങ്കില്‍ അതൊരു നല്ല കാര്യം തന്നെ സൌരവ് അവന്റെ പിതാവിന്റെ യടുക്കലാണല്ലോയെന്ന് നമുക്കു സമാധാനിക്കാം.
“അമ്മിക്ക് അതറിയില്ല എങ്ങ്നെയറിയാന്‍.അമ്മി ബോധക്കേടിന്റെ ആഴക്കയത്തില്‍ മുങ്ങിത്താഴുമ്പോളാണ് തല്ലിപ്പൊളിച്ച കെട്ടിടാവിശിഷ്ടങ്ങള്‍ക്കു മുകളിലൂടെ നാലഞ്ചുപേര്‍ എന്നെ വലിച്ചിഴച്ചത്. അവര്‍ പോലീസ് വേഷാധികാരികളായ് ഗുണ്ടകളോ ജയില്‍ പുള്ളികളോ അതോ യഥാര്‍തഥ പോലീസ്സുകാര്‍ തന്നെയോ..............എനിക്കറിയില്ല.
“കല്‍പ്പ്നാ, നിര്‍ത്ത് . ഇനി നീ നാവനക്കരുത്. എനിക്കൊന്നും കേള്‍ക്കേണ്ട.”
ജെറീനാബീഗം വീല്‍ചെയര്‍ ആഞ്ഞുതള്ളി , തുറന്ന ജാലകങ്ങള്‍ വീണ്ടും അവരെ പുറം കാഴ്ചകളിലേക്കുന്തിയിട്ടു. പെട്ടെന്നു മേഘപാളികള്‍ കീറിപ്പറിച്ച് മഴപ്പക്ഷികള്‍ ഇടിഞ്ഞുവീണു. ഹൂഗ്ലിനദി ഇന്നെങ്കിലും കരകവിഞ്ഞൊഴുകിയേക്കാമെന്ന് അവര്‍ വ്യഥാ വിചാരിച്ചു. കല്‍പ്പനയപ്പോള്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന മുദ്രപ്പത്രം തുണ്ടുകഷണങ്ങളാക്കി മുറിച്ച് മുറിയില്‍ ഉല്ലസിച്ച കാറ്റില്‍ പറത്തി. ആ കടലാസ്സു മഴയില്‍ ജെറീനാബീഗത്തിന്റെ ഉള്ളം തണുക്കുന്നത് കല്പന നിറമിഴികളേടെ കണ്ടു.
കെ.എം.ജോഷി.
കളരിക്കല്‍ ,
ഒ .എം. റോഡ്
പെരുമ്പാവൂര്‍ - 683 542.
ഫോണ്‍ 9387486364.