ദീപാങ്കുരന് ഇന്ന് ആഹ്ലാദത്തിന്റെ ദിനമാണ്. സാഹിത്യസാമൂഹ്യ രംഗത്തെ ആദരണീയരെ വേദിയില്‍ കാണുവാനുള്ള അവസരം തന്നെ ആഹ്ലാദപ്രേരകം. അവരുടെ പ്രസംഗങ്ങളും ആദരണചടങ്ങുകള്‍ക്കും സദസ്യര്‍ക്ക് മുന്‍പന്തിയില്‍ ദീപങ്കുരന്‍ സ്ഥാനം പിടിച്ചിരിക്കും. ഈ പ്രതിഭകളെക്കുറിച്ച് സുഹൃത്തുക്കളോട് വിവരിക്കുന്നതിലും ലുബ്ധപ്രകടിപ്പിക്കാറില്ല. ഈ ആവേശം സുഹൃത്തുക്കള്‍ തന്നെ ഉപദേശിച്ചു താനും ഒരു നിലയില്‍ എത്തുവാന്‍ പരിശ്രമിക്കണമെന്ന്. ഈ ഉപദേശം ദീപാങ്കുരനെ വേറിട്ട ചിന്തക്ക് പ്രേരകമായി. ദിവസങ്ങള്‍ ഈ ചിന്ത തുടര്‍ന്നു. അവസാനം ദീപാങ്കുരനും സമൂഹത്തിന്റെ ആദരവ് അര്‍ഹിക്കുന്നതിനായ് മാര്‍ഗ്ഗം തെരഞ്ഞെടുത്തു. സാഹിത്യസൃഷ്ടി നടത്തുക എന്ന തീരുമാനത്തില്‍ ഉറച്ചു. കയ്യില്‍ അവശേഷിച്ച പണവും നല്‍കി പേന പേപ്പറും കരസ്ഥമാക്കി വീട്ടിലേയ്ക്ക് യാത്രയായ്. ല്‍ക്ഷ്യം ആവേശമുയര്‍ത്തിയതോടെ നടപ്പിന് വേഗതയേറി തന്റെ മുറിയിലെ മേശമേല്‍ പേനയും പേപ്പറും സജ്ജമാക്കി സാഹിത്യ രചനയ്ക്ക് തയ്യാറായി. കഥാരചന തന്നെ അഭികാമ്യമെന്ന് കണ്ടെത്തിയ ദീപാങ്കുരന്റെ മനസ്സ് കഥയ്ക്കായി വ്യാപരിച്ചുകൊണ്ടിരുന്നു. സമയചക്രം തിരിഞ്ഞുകൊണ്ടിരിന്നിട്ടും കഥയെഴുതി തുടങ്ങുവാന്‍ കഴിഞ്ഞില്ല. വിശപ്പ് മെല്ലെ അലട്ടി തുടങ്ങിയെങ്കിലും കഥയ്ക്കായ് വ്യാപരിച്ച മനസ്സുകെണ്ട് വിശപ്പിനെ പ്രതിരോധിച്ചുകൊണ്ടിരുന്നു. വിശപ്പിന്റെ താണ്ഡനം തന്റെ മനസ്സിനെയും ശരീരത്തെയും തളര്‍ത്തിയത് അനുഭവിച്ചറിഞ്ഞു. വിശപ്പിന്റെ താഡമേറ്റ് തളര്‍ന്ന വിറയാര്‍ന്ന കൈകള്‍കൊണ്ട് പേന അടച്ചു പേപ്പര്‍മടക്കി ജനാലയിലൂടെ അവ പുല്‍നിറഞ്ഞ ചവര്‍ കൂനയിലേക്ക് അവ ഉപേക്ഷിച്ചു. കലശലായ വിശപ്പിന് മാര്‍ഗ്ഗമെന്തെന്ന് ദീപാങ്കുരന്‍ ആലോചിച്ചു. കലശലായ വിശപ്പിന് മാര്‍ഗ്ഗമെന്തെന്ന് ദീപാങ്കുരന്‍ ആലോചിച്ചു. അതിനുള്ളവക കണ്ടെത്തുവാനുള്ള മാര്‍ഗ്ഗവും തേടി ദീപാങ്കുരന്‍ യാത്രയാരംഭിച്ചു. ഒരു തിരിച്ചറിവിന്റെ യാത്ര ദീപാങ്കുരന്‍ തുടര്‍ന്നു.
ബറിന്‍ഭാസ്ക്കര്‍,
മണനാക്ക്
പിന്‍ - 695 102.
ഫോണ്‍ - 9388583012.