ശിക്ഷ

“ശിക്ഷ’‘

പഴയ കൊച്ചി രാജ്യത്തിന്റെ നാട്ടുവഴിപാത. പാതയുടെ ഇരുവശവും നെല്‍പ്പാടങ്ങള്‍ എത്ര മനേഹരമായക്കാഴ്ച. കതിരിടാന്‍ ഏതാനും മാസങ്ങള്‍ പാടത്തിന്റെ തൊട്ടടുത്ത് മറ്റൊരു നടപ്പാത അതിലൂടെ അല്‍പ്പം മുകളിലോട്ട് ചെന്നാല്‍ ഒരു ഇരുനില കെട്ടിടം. അവിടെ ഗൃഹനാഥന്‍, വര്‍ഗീസ്സ്., മക്കള്‍ ബെന്നി, രാജന്‍, വേലക്കാരി ലീല. ഭാര്യ മരിച്ചു പോയി. ബെന്നി, രാജന്‍ എന്നിവര്‍ എറണാകുളത്ത് താ‍മസിച്ചു പഠിക്കുന്നു. വേലക്കാരി ലീലയാണ് കുടുംബച്ചുമതല. ലീലയുടെ അപ്പന്‍ രാവിലെ ചെമ്പ് പണിക്കായി നാടുചുറ്റാന്‍ പോയാല്‍ .രണ്ടുമാസം കഴിഞ്ഞേ വീട്ടില്‍ എത്തുകയുള്ളു. അമ്മ മാത്രം വീട്ടിലുണ്ടാകും. ഒരു സഹോദരി ഉണ്ടായിരുന്നത് ആരുടെയോ കൂടെ പോയി ലീല മിക്കദിവസവും വീട്ടില്‍ വരാറില്ല. പിടിപ്പത് പണിയുണ്ടെന്ന് അമ്മയോടുപറയും. വര്‍ഗീസ്സ് ഒരു റിട്ടയര്‍ ഉദ്യൊഗസ്ഥനാണ് (രജിസ്ട്രാള്‍) ക്യഷിയും കാര്യവും നോക്കിനടത്തി മൂന്നു മണിയേടെ ജോലിക്കു പോകും. പഞ്ചായത്ത് ജപ്തി. കൊച്ചി രാജഭരണത്തില്‍ പഞ്ചായത്ത് കോടതി സ്ഥാപിച്ചിരുന്നു‍. വക്കീലന്മാര്‍ നാട്ടുപ്രമാണിമാര്‍ അന്ന് കാളവണ്ടിയുഗം. ഒറ്റകാളവണ്ടി ഉണ്ടെങ്കിലും അദ്ദേഹം നടന്നേ പോകുകയുള്ളു. ആ പഞ്ചായത്ത് ജഡ്ജിയുടെ കുടയും കുത്തിപ്പിടിച്ചുള്ള പോക്കു ഒരു രസമാണ്. വഴിയില്‍ തണല്‍ വ്യ ക്ഷങ്ങള്‍ മൊരുംവെള്ളം
കൊടുക്കുന്ന കൂടാരം. ചുമടുതാങ്ങികള്‍ വഴിനടപ്പ് അറിയില്ല അത്ര സുഖകരമായിരുന്നു. ചന്ത വീടിന്റെ അടുത്തുതന്നെയായിരുന്നു. എന്നും ചന്ത. വീട്ടുസാധനങ്ങള്‍ വാങ്ങികൊണ്ടു വരുന്നത് ലീലയായിരുന്നു. അരി പത്തായത്തില്‍ സുലഭം. അക്കാലത്തു യാത്ര ചെയ്യാന്‍ എറണാകുളത്തിലേക്ക് ഒരു കരി ഗ്യാസ് വണ്ടി മാത്രം. അതിമനോഹരമായ സഥലമാണെങ്കിലും അധികം ആരും അവിടെ എത്താറില്ല. ക്യഷിപണിക്കാരും വീട്ടുടമ മാത്രമുണ്ടാകും

നാളുകള്‍ കുറെ കഴിഞ്ഞു. ലീല അബൊര്‍ഷന്‍ ചെയ്തു. അമ്മയേട് ചില കാര്യങ്ങള്‍ ലീല പറഞ്ഞു. എന്നെ കിടത്തിയുറക്കുന്നില്ല. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ല. അമ്മ നെടുവീര്‍പ്പിട്ടു. ലീല ക്ഷീണിച്ചുവരുന്നത് ചന്തയിലുള്ളവര്‍ ശ്രദ്ധിച്ചു. ഒരു കടക്കാരന്‍ ചോദിച്ചു. എന്താ ലീലേ ക്ഷീണം ഒരുസുഖമില്ല എന്നുള്ള മറുപടി. രണ്ടാമതും, മൂന്നാമതും അബൊര്‍ഷന്‍ നടത്തി. ഒരാഴ്ച കഴിഞ്ഞ് ലീല കടയിലും ചന്തയിലും വരാതെയായി. അന്വേഷിച്ചപ്പോള്‍ ലീല ആത്മഹത്യ ചെയ്തു. ലീലയുടെ അപ്പന്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മ എല്ലാ കാര്യവും പറഞ്ഞു. ഇതുകേട്ട് അപ്പനും വിഷം കഴിച്ചു മരിച്ചു. രണ്ടുമാസം കഴിഞ്ഞപ്പോള്‍ വര്‍ഗീസ്സ് രോഗബാധിതനായി. മാറാരോഗം പിടിപെട്ടു. മസൂരി ആരും കയറിവരാ‍ത്ത രോഗം നാളുകള്‍ കഴിഞ്ഞു വര്‍ഗീസ്സും മരിച്ചു. ആളുകള്‍പറഞ്ഞു കഠിനശിക്ഷ ദൈവം കൊടുത്തു എന്ന്..

സി.പി.ജോണി,
ചിറ്റേത്ത്,
വടയം പാട്.പി.ഒ
പുത്തക്കുരിശ്,
എറണാകുളം.


-, എറണാകുളം.,



Your response will be e-Mailed to the poster.