അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു പതിവുപൊലെ രതീഷ് മാഷ് ക്ലാസ് കഴിഞ്ഞ് അദ്ദേഹത്തിന്റെ കസേരയില്‍ ഇരിക്കുകയാണ് കുട്ടികളല്ലാം നിശബ്ദരായി ഇരിക്കുന്നു .പുറത്ത് ചാറ്റല്‍ മഴ പെയ്യുന്നുണ്ട് രതീഷ് മാഷ് തന്റെ കയ്യിലുള്ള വാച്ചില്‍ നോക്കി ബെല്ലടിക്കുവാന്‍ ഇനിയുമുണ്ട് 10 മിനിറ്റ് അദ്ദേഹം തന്റെ ചെയര്‍ കുട്ടികളുടെ അടുത്തേക്ക് കുറച്ചു കൂടി അടുത്തിട്ടു തൊട്ടടുത്തുള്ള. ഒരു പെണ്‍കുട്ടി 19 വയസ്സ് കാണും അനു എന്നാണ് പേര് തന്റെ അടുത്ത് ഇരിക്കുന്ന കുട്ടിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു ഇതുകണ്ട് രതീഷ് മാഷിന് കൌതുകം തോന്നീ എന്താണ് അനു മാഷിന്റെ അടുത്ത് ഇരിക്കുവാന്‍ പേടികൊണ്ടാണോ ലെജ്ജ കൊണ്ടാണോ എന്നു ചോദിച്ചു കേട്ട നിമിഷം കുറ്ച്ചു അടുത്തേക്ക്
നീങ്ങിയിരുന്നു; ക്ലാസെല്ലാം കഴിഞ്ഞതിനാല്‍ കുട്ടികളും മാഷും നിശബ്ദരായീ ഇരിക്കുകയാണ് പൊതുവെ മാഷ് അധികം സംസാരിക്കാത്തവനും ഗൌരവക്കാരനുമാണ് പെടുന്നനെ മാഷിനെ ഞെട്ടിച്ചുകൊണ്ട് അതാ വരുന്നു അനു എന്ന കുട്ടിയുടെ ചോദ്യം മാഷിന്റെ വീട് എവിടെയാണ് ?എത്ര ദൂരമുണ്ട് ?ഏത് സ്റ്റാന്റില്‍ നിന്നാണ് കയറുന്നത്.? ഇതു കേട്ടപ്പോള്‍ സാറിന് സംസാരിക്കാതിരിക്കുവാന്‍ കഴിഞ്ഞില്ല. വളരെ സ്നേഹത്തോടെയുള്ള അന്വേഷണത്തിന് അതു പോലെ തന്നെ മറുപടിയും രതീഷ് സാര്‍ പറഞ്ഞു വിശേഷങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞു ബെല്ലടിച്ചപ്പോള്‍ സാധാരണ പോലെ തന്നെ ക്ലാസ്സിനു വെളിയില്‍ പോയി.
സാധാരണ ദിവസം പോലെ ആ ദിവസം കടന്നു പോയി. രതീഷ് സാറാണെങ്കില്‍ അവിവാഹിതനാണ്. 29 നോട് അടുത്ത് പ്രായം. തന്റെ ഉറ്റ ചങ്ങാതി ബാബുരാജ് കൂടെ ജോലി ചെയുന്നവനാണ് എല്ലാ കാര്യങ്ങളും തുറന്നു പറയുവാന്‍ ഒരാള്‍ ക്ലാസ്സിലെ ആ പെണ്‍കുട്ടിയെ കുറിച്ച് ഓര്‍ത്തു. എന്തിനാണു ആ പെണ്‍കുട്ടി എന്നോട് ഇത്ര സംസാരിച്ചത്, വിശേഷങ്ങള്‍ തിരക്കിയത്. രതീഷ് സാര്‍ ഒരു സിഗററ്റിനു തിരി കൊളുത്തി ആലോചിച്ചു.രാത്രി ഉറങ്ങുന്നതിന് മുന്‍പ് ഡയറി കുറിപ്പ് എഴുതുന്ന ശീലമുണ്ട് മാഷിന്. ഇന്നത്തേക്ക് ധാരാളം എഴുതി സമയം പോയതറിഞ്ഞില്ല ചുമരിലെ ക്ലോക്കില്‍ 12 മണിയായി ഇനി മതിയാക്കാം മനസ്സു പതുക്കെ മന്ത്രിച്ചു, പുറത്തു മഴയുടെ അകമ്പടിയും നിദ്രയുടെ അഗാധതയിലേക്ക് വേഗം താഴ്ന്നിറങ്ങി. പിറ്റെ ദിവസം കുളികഴിഞ്ഞ് ഭക്ഷ്ണം കഴിച്ച് നേരെ കോളേജിലേക്ക്, കാര്യം മാഷാണെങ്കിലും നടപ്പിലും ഭാവത്തിലും കോളേജു കുമാരന്റെ പോലെയാണ്. എന്നാല്‍ എല്ലാവരും ബഹുമാനിക്കുകയും ചെയ്യുന്നു. പതിവുപോലെ ക്ലാസ് തുടങ്ങി അനു എന്ന പെണ്‍കുട്ടി മാഷിനെ ശ്രദ്ധിക്കുവാന്‍ തുടങ്ങി നടപ്പ്, ഭാവം ക്ലാസ്സെടുപ്പ് രീതി എല്ലാം ആ കുട്ടി ശ്രദ്ധിക്കുന്നുണ്ട്,രതീഷ് മാഷ് ചിന്തിച്ചു. ഞാനൊരു അദ്ധ്യാപകനാണ് മനസ്സു പതറരുത്. എന്നാല്‍ പതുക്കെ പതുക്കെ ആ അദ്ധ്യാപകന്‍ ആ കുട്ടിയെ ആകര്‍ഷിക്കുവാന്‍ തുടങ്ങി; പിന്നെ കുട്ടിക്കും മാഷിനും ക്ലാസ്സില്‍ വരാതിരിക്കുവാന്‍ കഴിയുമായിരുന്നില്ല. സ്നേഹത്തെ തിരിച്ചറിയുവാനും സ്വീകരിക്കുവാനും ശ്രമായി. ചെറുപ്പക്കാരനായ ആ മാഷ് .ഒരു ദിവസം രതീഷ് സാര്‍ കയ്യില്‍ ഒരു മുറിവിന്റെ കെട്ടുമായി ക്ലാസ്സെടുക്കുവാന്‍ പോയി സത്യത്തില്‍ മുറിവൊന്നും ഉണ്ടായിരുന്നില്ല. അനുവിന്റെ സ്നേഹം അറിയാന്‍ വേണ്ടിയായിരുന്നു അത്. അനുവിന്റെ മുഖത്ത് അത് കണ്ടപ്പോള്‍ വിഷമമായി. എന്നാല്‍ ഒന്നും ചോദിച്ചില്ല. കുറച്ചു ദിവസങ്ങള്‍ കടന്നുപോയി. മാഷ് അതൊക്കെ കുറച്ചു മറന്നുപോയി. ഒരു ദിവസം അന്ന് ഗവണ്മെന്റ് മുടക്കായിരുന്നു. അതാ മാഷിന്റെ മൊബെയില്‍ ഫോണിലേക്ക് ഒരു കോള്‍ വരുന്നു. അപ്പുറത്ത് അനു എന്ന പെണ്‍കുട്ടിയാണ് ഗുഡ് മോര്‍ണിംഗ് സാര്‍ ഞാന്‍ അനുവാണ് എന്താ വിശേഷിച്ച് ? മാഷിന്റെ ചോദ്യം ഇല്ല വളരെ പതിഞ്ഞ സ്വരത്തില്‍ കുറച്ചു പേടിയൊടെ സാര്‍ നാളെ എനിക്ക് ലീവ് തരണം എന്തൊക്കെയൊ വീട്ടിലെ കുറേ കാര്യങ്ങള്‍ പറഞ്ഞു. ഒരു പ്രാവശ്യം എന്നു കരുതി മാഷ് ഫോണ്‍ വച്ചു. എന്നാലിത് തുടര്‍ന്നു. സാധാരണ കുട്ടികളുടെ ഫോണ്‍ നമ്പര്‍ അധ്യാപകര്‍ സൂക്ഷിക്കാറില്ല . പക്ഷെ രതീഷ് സാര്‍ നമ്പര്‍ നോക്കി അതെ എന്റെ അതെ കണക്ഷന്‍ തന്നെയാണ്. ആ കുട്ടിക്കാണെങ്കില്‍ സംസാരിക്കുവാന്‍ ഫ്രീ ഓഫര്‍ ഉം ഉണ്ട്. മാഷിന്റെ ചിന്ത അതല്ല എങ്ങനെ എന്റെ ഫോണ്‍ നമ്പര്‍ ഈ കുട്ടിക്കു കിട്ടി? ഈ കുട്ടിക്ക് എന്നോട് വല്ല സ്നേഹവും ഉണ്ടാകുമൊ?
മറ്റൊരു അധ്യായന ദിവസം രതീഷ് സാര്‍ ക്ലാസ്സില്‍ പോകുന്നു അദ്ദഹം മറ്റൊരു നമ്പര്‍ ക്ലാസ്സില്‍ ഇടുന്നു എല്ലാവര്‍ക്കും ഒരു ടോപ്പിക്ക് കൊടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു . എല്ലാവരും ശ്രെദ്ധിക്കുക ഞാന്‍ തരുന്ന ഒരു വിഷയത്തെ കുറിച്ച് നിങ്ങള്‍ എല്ലാവരും വളരെ ആധികാരികമായ് എഴുതണം വിഷയം ഇതാണ് ഒരാളോടുളള ഇഷ്ടം ഇത് കേട്ടപാടെ എല്ലാവരും മുഖത്തോടു മുഖം നോക്കി സാറിന് ഇതെന്തു പറ്റി സാരമില്ല സാറല്ലെ എല്ലാവരും ഒരു മത്സര ബുദ്ധിയോടെ എഴുതി സത്യത്തില്‍ അനുവിനെയാണു ഉദ്ദേശിച്ചത്. എഴുത്തുകളെല്ലാം അദ്ദേഹം വീട്ടില്‍ കൊണ്ടുപോയി വായിച്ചു. അനു എഴുതിയത് ഇങ്ങനെ “ഞാന്‍ ഒരാളെ ഇഷ്ടപെടണമെങ്കില്‍ അതിനു പല കാരണങ്ങള്‍ ഉണ്ട് ഞാന്‍ ഒരാളെ സ്നേഹിച്ചിരുന്നു എന്റെ ഉളളിന്റെ ഉളളില്‍ തോന്നിയൊരു ഇഷ്ടം പക്ഷെ ഞാന്‍ അതൊന്നും ആരോടും പറയാറില്ല സ്നേഹത്തെ കുറിച്ച് എനിക്ക് വര്‍ണ്ണിക്കാന്‍ അറിയില്ല “ ഇതു വായിച്ച പാടെ രതീഷ് സാര്‍ ഒന്നു ചിന്തിച്ചു ശരി തന്നെ ആ കുട്ടി എന്നെ സ്നേഹിക്കുന്നു. പിറ്റെ ദിവസം സാര്‍ സാധാരണ പോലെ തന്നെ ക്ലാസ്സില്‍ പോയി ചോദ്യങ്ങള്‍ ചോദിച്ചു. അനുവിനോട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു. മറ്റുകുട്ടികള്‍ ചിന്തിച്ചു. സാര്‍ അനുവിനോടു മാത്രമെ ചോദിക്കുന്നുള്ളു.
ദിവസങ്ങള്‍ കഴിഞ്ഞു സാറിന്റെ മനസ്സില്‍ ആ കുട്ടിയെക്കുറിച്ചുള്ള ചിന്തകളായി. അനുവിന്റെ ഫോണിലേക്ക് ഒരു സന്ദേശം അയച്ചു. ഒരു വിഷു ആശംസ നേര്‍ന്നുകൊണ്ട്. പിന്നെ ഇടയ്ക്ക് ഒരു മിസെഡ് കോള്‍ , ഇതു തുടര്‍ന്നു. എല്ലാ വിശേഷ ദിവസങ്ങള്‍ക്കും ഇതുപോലെ സന്ദേശങ്ങള്‍ ഫോണിലേക്ക് അയക്കും. എന്നാല്‍ ആ കുട്ടി മറുപടികളൊന്നും അയക്കാറില്ലായിരുന്നു. ഒരു ഓണത്തിന് സാര്‍ അങ്ങോട്ടു സന്ദേശം അയച്ചു. അതാ വരുന്നു തിരിച്ചും ഒരു ആശംസ സാറിനു സന്തോഷമായി. ഓണക്കാലമായി കോളേജ് പൂട്ടി, പൂട്ടുന്നതിന് തൊട്ടു ദിവസം അനു ക്ലാസ്സില്‍ വന്നിരുന്നില്ല. രതീഷ് സാര്‍ അത് അത്ര ചിന്തിച്ചിരുന്നില്ല. എന്നാല്‍ കോളേജ് പൂട്ടിയ ദിവസം രാത്രി അനു അതാ സാറിന്റെ മൊബെയില്‍ ഫോണിലേക്ക് വിളിക്കുന്നു . കുറച്ചു തിരക്കിലായിരുന്ന സാര്‍, ഇത് വന്നപ്പോള്‍ അതൊക്കെ മാറ്റിവച്ച് ഫോണ്‍ അറ്റന്റ് ചെയ്തു . സാര്‍ എനിക്ക് ക്ലാസ്സില്‍ വരുവാന്‍ കഴിഞ്ഞില്ല. പതിഞ്ഞ സ്വരത്തില്‍ അനു സംസാരിച്ചു തുടങ്ങി ഇന്നു കോളേജ് പൂട്ടി അല്ലേ ? ഇനി എത്ര ദിവസം കഴിയും തുറക്കാന്‍ പിന്നെ എന്തൊക്കെയോ രണ്ടൂ പേരും പറഞ്ഞു. ഏകദേശം ഒരു മണിക്കൂ
റോളം സംസാരിച്ചു. അവസാനം ഫോണ്‍ ചൂടായപ്പോഴാണ് നിര്‍ത്താം എന്നു വിചരിച്ചത്. ഓണവെക്കേഷന്‍ കഴിഞ്ഞു. തലേന്നാള്‍ വരുന്നു വീണ്ടും അനുവിന്റെ ഫോണ്‍ നാളെ കോളേജ് തുറക്കുമൊ എന്നു ചോദിച്ച്. ചോദ്യം അനാവശ്യമാണ് എങ്കിലും സാധാരണ ക്ലാസ്സ് തുടങ്ങി. ഇക്കുറി എല്ലാവരും വളരെ സന്തോഷവാന്‍മാരാണ് . പരീക്ഷ സമയം അടുത്തു. ഇവരുടെ ഗവണ്മെന്റ് പരീഷയ്ക്ക് മുന്‍പായി മോഡെല്‍ പരീക്ഷ നടത്തണം, പരീക്ഷകളില്‍ ഒരു പ്രധാന വിഷയമാണ് വൈവോസി എക്സാം. രതീഷ് സാര്‍ വിചാരിച്ചു ഇതു തന്നെ ഒരു നല്ല അവസരം. പരീക്ഷ തുടങ്ങി ആദ്യം നമ്പര്‍ വിളിച്ചു . രമ്യ ചോദ്യങ്ങള്‍ ചോദിച്ചു വിട്ടു, അടുത്ത ആള്‍ രമേഷ് പതിവുപോലെ ചോദ്യങ്ങള്‍ ചോദിച്ചു കഴിഞ്ഞു. അടുത്ത ഊഴം അനുവാണ് സാധാരണ പോലെ തന്നെ നമ്പര്‍ വിളിച്ചു. മടിച്ചു മടിച്ചാണ് കുട്ടി വന്നത് . രതീഷ് സാര്‍ പറഞ്ഞു , ഇരിക്കൂ കുട്ടി നമ്പര്‍ പറയൂ. 12225 രജി: നം. മാഷ് എഴുതി ഒപ്പിട്ടു വങ്ങിച്ചു. ചോദ്യങ്ങള്‍ ചോദിച്ചു. ഉത്തരങ്ങള്‍ പറഞ്ഞു. കുട്ടി എഴുന്നേല്‍ക്കുവാന്‍ തുടങ്ങി. ഇരിക്കൂ കുട്ടി കഴിഞ്ഞിട്ടില്ല . തുടര്‍ന്നു മാഷി ന്റെ സംസാരം മാറി. ഞാന്‍ ഇയാളുടെ നമ്പറിലേക്ക് എസ്.എം.എസുകള്‍ ഇനിയും അയക്കും, കോഴ്സ് കഴിഞ്ഞാലും സന്തോഷത്തോടെ അത് സ്വീകരിക്കുമെന്ന്‍ പ്രതീക്ഷിക്കുന്നു . ഇതു പറയുമ്പോള്‍ തല താഴ്ത്തി ഇരിക്കുകയായിരുന്നു കുട്ടി. റിസല്‍റ്റ് വന്നു. അനു പാസായി നല്ല മാര്‍ക്കോടെ. അതിന്റെ സന്തോഷം രതീഷ് സാറെ അറിയിക്കുകയും ചെയ്തു. ചെറിയ ഒരു വിഷിംങ് പറഞ്ഞ് പിരിഞ്ഞു. അതെ അനു അടങ്ങുന്ന ബാച്ചിന്റെ പഠനം കഴിഞ്ഞു.
രതീഷ് സാര്‍ ചിന്തിച്ചു ഇനി കുട്ടിയെ കാണുവാന്‍ പറ്റുമൊ? ഒരു കോളേജില്‍ ഇത് സ്വാഭാവികം ഒരു ബാച്ച് കഴിഞ്ഞാല്‍ അടുത്ത ബാച്ച്. അനുവാണെങ്കില്‍ ഒരു ജോലി അന്വേഷണത്തിന്റെ ഭാഗമായി കോയമ്പത്തൂര്‍ പോയി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ അനുവിന്റെ വിളി മാഷിനു വന്നു ഇവിടെ സുഖമാണു , മാഷിനു സുഖമല്ലെ പിന്നെ കൂട്ടുകാരി പറഞ്ഞിട്ടാണ് അറിയുവാന്‍ കഴിഞ്ഞത് സാറിന്റെ കാര്യങ്ങള്‍ അവര്‍ സംസാരിക്കാറുണ്ടെന്ന് രതീഷ് സാര്‍ ചിന്തിച്ചു. അല്ല ഒരു ദിവസം ഈ കുട്ടിയെ വിളിച്ച് ഒരു ട്രീറ്റു കൊടുത്താലോ ? എന്താവും വിളിച്ചാല്‍ വരുമൊ? ഇക്കുറി മാഷിന് ഡയറിക്കുറിപ്പ് എഴുതുവാനെ നേരമൊള്ളു. രതീഷ് സാര്‍ ആലോച്ചു. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ പ്രണയം ഉണ്ടായിട്ടുണ്ട് പക്ഷെ ഇങ്ങനെ ഒന്ന് ഇല്ല, അതും ഞാന്‍ ഒരു അദ്ധ്യാപകനാണ് ആ കുട്ടി എന്റെ സ്റ്റുടെന്റും ഉം അങ്ങനെ അങ്ങനെയൊന്നും ചിന്തിക്കുവാന്‍ പാടില്ല. പക്ഷെ ഞാനൊരു മനുഷ്യനല്ലെ, അവിവാഹിതനായ ചെറുപ്പക്കാരനല്ലെ പിന്നെ ഈ കുട്ടി മോഹിപ്പിച്ചതാണ്.രണ്ടും കല്‍പ്പിച്ച് അനുവിന്റെ മൊബൈയില്‍ ഫോണിലേക്ക് വിളിച്ചു. ഹലോ അനുവല്ലെ അതെ ഞാന്‍ രതീഷ് സാറാണ് . ആ എന്താണ് സാര്‍ അപ്പോള്‍ ആ കുട്ടി കോയമ്പത്തുര്‍നിന്ന്‍ നാട്ടില്‍ എത്തിയതുള്ളൂ. സാര്‍ തുടര്‍ന്നു. നാളെ ഞായറാഴ്ചയല്ലെ. കുട്ടി നാളെ ഒരിടം വരെ വരണം എന്റെ ഒരു ട്രിറ്റ് .ആദ്യം കുട്ടി ഒന്നു പരുങ്ങിയെങ്കിലും പിന്നെ പറ്ഞ്ഞു സാര്‍ ഞാന്‍ എങ്ങനെ ഒറ്റക്ക് ഞാന്‍ കൂട്ടിന് ഒരാളെ വിളിക്കട്ടെ ഓ ഷുര്‍ സാറിന്റെ മറുപടി രാത്രിയിലാണ് വിളിച്ചത് രതീഷ് മാഷ് ചിന്തിച്ചു ഇനി ആ കുട്ടി വരുമോ, ഞാന്‍ വിളിക്കുവാന്‍ പാടില്ലായിരുന്നു. എന്റെ സ്റ്റുടന്റ് അല്ല തെറ്റായിട്ട് എന്തെങ്കിലും ഓ..... ഇതൊക്കെ സാധാരണം സുഖമായീ നിദ്രയിലേക്ക് കടന്നു. ഉറക്കത്തിലും ഹൃദയം മന്ത്രിച്ചു ഒന്നു നേരം വെളുത്തിരുന്നെങ്കില്‍ പിറ്റെ ദിവസം കുളിച്ചു ഫ്രെഷ് ആയി നന്നായി ഒരുങ്ങി തന്നെ , അപ്പോള്‍ വീട്ടില്‍ ഒന്നു രണ്ട് സുഹ്യത്തുക്കള്‍ വന്നു. അവര്‍ വെറുതെ ചോദിച്ചു എന്താ മാഷെ വല്ല പെണ്ണും കാണുവാന്‍ പോകുയാണോ ? അതെയെന്ന്‍ മാഷ് മറുപടി പറയുകയും ചെയതു. സത്യത്തില്‍ം ഒരു തരം പെണ്ണുകാണല്‍ തന്നെയാണലൊ? ക്രിത്യം 10 മണിക്ക് അനുവും കൂട്ടുകാരിയും പറഞ്ഞ് സ്ഥലത്ത് എത്തി. രതീഷ് മാഷിന്റെ ഹ്യദയ മിടിപ്പുക്കൂടി ഇത് ക്ലാസ്സല്ലോ, സന്തോഷമുണ്ടു ഒപ്പം ഒരു തരം വ്യാകുലതയും ഉണ്ട് . ഹോട്ടലില്‍ കയറി ആവശ്യമുളളതു പറ്യുവാന്‍ പറഞ്ഞു . അവര്‍ കുറെ കാരിയങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചു. കൈ കഴുകുവാന്‍ അനു എഴുന്നേറ്റ്പ്പോള്‍ കൂട്ടുകാരി മുഴുവന്‍ കാര്യങ്ങളും മാഷിനോട് പറഞ്ഞു. . മാഷിന്റെ കാര്യങ്ങള്‍ സംസാരിക്കാറുണ്ടെന്നു ഞങ്ങള്‍ കോയമ്പത്തൂര്‍ ആയിരുന്നപ്പോള്‍ ഒരുവിരസത അനുഭവപ്പെട്ടെന്നും അനു എന്നോട് പറഞ്ഞിരുന്നു. ഇതു കേട്ട് രതീഷ് സാര്‍ സ്തബ്ദനായി ഇരുന്നു.അനു വന്നിരുന്നു പെട്ടെന്നു രതീഷ് സാര്‍ അറിയാതെ പറഞ്ഞു പോയീ. കൂട്ടുകാരിക്ക് അറിയോ ഞാന്‍ അനുവിനെ ഇഷ്ടപ്പെടുന്നു. ഞാന്‍ വിവാഹം കഴിക്കുവാന്‍ ആഗ്രഹിക്കുന്നു........ പിന്നെ പെട്ടെന്ന് പറഞ്ഞു നിര്‍ത്തി അല്ല ഞാന്‍ എന്താ പറഞ്ഞത് ഓ.........ആരും ഒന്നും മിണ്ടിയില്ല. അങ്ങനെ പിരിഞ്ഞു. അന്ന് രാത്രി കൂട്ടുകരി രതീഷ് സാറിനെ വിളിച്ചു പറഞ്ഞു. സാര്‍ അനുവിന് സാറിനോട് നേരിട്ടു എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. ഓ........ ശരി അവര്‍ പിന്നീട് കോയമ്പത്തുര്‍ പോയീ കുറച്ചു ദിവസം കഴിഞ്ഞു രതീഷ് സാര്‍ അനുവിന് ഒരു മിസ്ദ്കോള്‍ അടിച്ചു ഉടന്‍ തന്നെ തിരിച്ചു വിളിച്ചു സാര്‍ ഞെട്ടിപ്പൊയി ഇതുവരെ കേള്‍ക്കാത്ത ചില വാക്കുള്‍ ചീത്തവിളി പിന്നെന്തൊക്കെയോ ഒരു പുരുഷശബ്ദമാണ് സാര്‍ ചിന്തിച്ചു ആരാണത്. എന്നെ ഇങ്ങനെയൊക്കെപറയുവാന്‍ അന്ന് സാറിന് ഉറക്കം വന്നില്ല ആകെ വല്ലാത്ത ഒരവസ്ഥ..
തുടര്‍ന്നുള്ള ദിവസങ്ങളിലെല്ലാം സാര്‍ മനോവിഷമം അനുഭവിച്ചു. സുമുഖനായി നടക്കാറുള്ള സാര്‍ താടി നീട്ടിവളര്‍ത്തി മാസങ്ങള്‍ കഴിഞ്ഞു. രതീഷ് സാര്‍ അതെല്ലാം മറക്കുവാന്‍ ശ്രമിച്ചു. അദ്ദേഹത്തിന് ഉണ്ടായ വിഷമം ആ പുരുഷന്റെ ചീത്ത വിളിയല്ല പകരം പിന്നീട് അനു ഫോണിലൂടെ കുറെ വിഷമങ്ങള്‍ പറഞ്ഞൂ . മാഷ് എന്തിനാണ് എനിക്ക് എസ്.എം.എസ് അയക്കുന്നത് മിസ്സെഡ് അടിക്കുന്നത് . ഫോണിലൂടെ എത്ര നേരമാ സംസരിക്കുന്നത് മാഷ് ഒരു അദ്ധ്യാപകനല്ലെ . ഇത്തരം കുത്തുവാക്കുകള്‍ കേട്ടപ്പോഴാണ് രതീഷ് സാറിന് വിഷമമായത് എല്ലാം മറക്കുവാന്‍ ശ്രമിച്ച നിമിഷങ്ങള്‍. സാധാരണ പോലെ സാര്‍ കേളേജില്‍ പോയീ ക്ലാസ്സ് കഴിഞ്ഞു തിരിച്ചു വരുന്ന വഴി അതാ നില്‍ക്കുന്നു മുന്‍പില്‍ ‘അനു’ ഉം എന്താണ് ഈ വരവിന്റെ ഉദ്ദേശ്യം തീര്‍ന്നില്ലെ പക ഒരു പരുക്കന്‍ ശബ്ദ്ത്തോടെയാണ് സാര്‍ സംസാരിച്ചത് അനു ഒന്നും മിണ്ടിയില്ല. സത്യത്തില്‍ ഒരുപാട് സഹായ്ങ്ങള്‍ സാര്‍ ചെയ്തുകൊടുത്തിട്ടുന്ണ്ട്. സ്നേഹവും, ഞാന്‍ തന്ന സ്നേഹത്തിനുള്ള മറുപടി എനിക്കും കിട്ടി. അനുവിനു എന്താണ് പറയേണ്ടതെന്ന് അറിയില്ല. രതീഷ് സാര്‍ ചേദിച്ചു എപ്പോള്‍ എത്തി കോയംമ്പത്തുരില്‍ നിന്നും. അവള്‍ കരയുകയാണോ? എന്താണ് ചെയ്യെണ്ടത്.എന്നു അറിയാതെ പരുങ്ങി നിന്നു. സാര്‍ ചിന്തിച്ചു ഇവള്‍ ഇപ്പോള്‍ എന്തിനു വന്നു. അപ്പോള്‍ മാഷിന്റെ ഹൃദയത്തില്‍ നിന്നു അറിയാതെ സ്നേഹം പുറത്തു ചാടി. എസ്.എം.എസ്.കള്‍ ഇനി അയക്കാമോ..... ഉടന്‍ ചിരിച്ചു കൊണ്ടു പശ്ചാത്താപം എന്നോണം....ഉം.......പിന്നെ എസ്.എം;എസ്.കള്‍ അയച്ചു തുടങ്ങി. അനു ഇടക്ക് ഇട്ക്ക് മാഷിനെ കാണുവാന്‍ കോളേജില്‍ വരും വരുമ്പോളെക്കെ ഓരോ കാരണം പറഞ്ഞു വരും. മാഷിന്റെ സ്നേഹം അവള്‍ മനസ്സിലാക്കി മറക്കുവാന്‍ പറ്റാത്തത്ര വീണ്ടും ഫോണില്‍കൂടി ബന്ധം തുടര്‍ന്നു. ഇപ്പോള്‍ അവര്‍ കോളേജില്‍ നിന്നും പോയല്ലോ എല്ലാ വിശേഷങ്ങള്‍ക്കും ആശംസകള്‍ അയക്കും. സാര്‍ തന്റെ വീടിന്റെ അടുത്തുള്ള പൂരത്തിനു ക്ഷണിച്ചു.ആ കുട്ടി വന്നു വീണ്ടും ഒരു ട്രീറ്റു കൊടുത്തു.മാഷിനെ തിരിച്ചും വീട്ടിലേക്കു ക്ഷണിച്ചു പക്ഷെ അതിനു സാറിനു കഴിഞ്ഞില്ല. ആഗ്രഹമുണ്ടായിട്ടും കുറെ ദിവസങ്ങള്‍ വീണ്ടും കടന്നു പോയീ തീരെ ബന്ധം ഇല്ലാത്തതുപോലെയായി. ഒരു നാള്‍ സാറിന്റെ മൊബൈയില്‍ ഫോണിലേക്ക് അനു വിളിച്ചു സാര്‍ എന്റെ അചഛനു സുഖമില്ല. ഹാര്‍ട്ട് അറ്റാക്ക് ആണ്. നാളെ ഓപ്പറേഷനുവേണ്ടി കൊണ്ടുപോകും പ്രാര്‍ത്ഥിക്കണം . തീര്‍ച്ചയായും നാളെ ഓപ്പറേഷന്‍ കഴിഞ്ഞാല്‍ എനിക്കു വിളിക്കണം എന്ന് പറഞ്ഞ് ഫോണ്‍ വച്ചു പിറ്റെ ദിവസം വിളിച്ചു കുഴപ്പമില്ല സമാധാനമായീ ഒരു ദിവസം വീട്ടില്‍ പോകണം. എന്തോ പല കാരണങ്ങള്‍ കൊണ്ടു അതിനു സാറിനു കഴിയാറില്ല. അങ്ങെനെ നീണ്ട ഒരു കാത്തിരിപ്പ് ഇനിയെന്നു കാണും എന്റെ അനുവിനെ രതീഷ് സാര്‍ പഴയകാര്യങ്ങള്‍ ഓര്‍ത്ത് മധുരിക്കുന്ന ഓര്‍മ്മകളോടെ കാത്തിരുന്നു.
എം.വി.സതീഷ്,.
ചെറുവത്തേരി,
മൂപ്പിശ്ശേരി വീട്,
ചെവ്വുര്‍ പി ഒ,
ത്യശ്ശൂര്‍ - 680 027.