വെള്ളിയാങ്കല്ലില്‍ നിന്നും തുമ്പികളായ് പറന്ന് മയ്യഴിയില്‍ ഒരാത്മാവ് രൂപം കൊള്ളും പോലെ ഈ നാട്ടില്‍ സഹല്‍ ജനിച്ച് വീണത് ഇരുപത് പേരോളമടങ്ങുന്ന ഒരു കൂട്ടത്തോടൊപ്പം അവന്‍ വളര്‍ന്നു .അതില്‍ എല്ലാവരും ചെറിയ രാജാക്കന്മാര്‍ തന്നെയായിരുന്നു.കൂട്ടത്തിലേക്ക് കടന്ന് വന്ന പലരും ആദ്യം സഹലിനേയും അവന്‍ അവരേയും അധികം പരിഗണിച്ചിരുന്നില്ല.കാലം മെല്ലെ ചലിക്കുന്നുണ്ടായിരുന്നു. രണ്ട് വര്‍ഷം മുന്‍പ് പോയ ഊട്ടിയിലേക്കുള്ള ടൂര്‍ കഴിഞ്ഞ് മടങ്ങി വരുബോഴാണ് അവരഞ്ച് പേര്‍ തുടങ്ങി വച്ച ചര്‍ച്ചയിലേക്ക് അല്പം വൈകിയെങ്കിലും സഹല്‍ കടന്ന് ചെന്നത് .വിദേശ നിക്ഷേപം കൊണ്ടുള്ള രാജ്യത്തിന്റെ വളര്‍ച്ചയിലും ,വര്‍ദ്ധിച്ച് വരുന്ന നാണ്യപ്പെരുപ്പത്തിന്റെ കൂടുതല്‍ വളരുകയേയുള്ളു എന്ന മുന്നറിയിപ്പോടെ ആഭ്യന്തര ഉദ്പാദന മേഖല പാടെ തകര്‍ന്നതും ,കാര്‍ഷികമേഘലയുടെ മുരടിച്ചതും ചര്‍ച്ചയില്‍ നിറഞ്ഞ് നിന്നു.കുറേ നേരത്തേക്ക് വണ്ടിക്കുള്ളില്‍ കനത്ത നിശ്ശബ്ദത പടര്‍ന്നു. കൂട്ടത്തിലേക്ക് വന്നിരുന്ന പുതിയവള്‍ക്ക് ത്ന്നെ മനസ്സിലായതും അന്നായിരുന്നു. ഇതിനു മുമ്പ് ഇരിക്കുമ്പൊഴെല്ലാം അവള്‍ ചോദിച്ചിട്ടുണ്ട്. ‘എന്താ ഒന്നും മിണ്ടാതിരിക്കുന്നതെന്ന് ?’ കൊമാലയിലെ കുതിരകളെ കുഴിച്ച് മൂടികൊണ്ടിരിക്കുകയാണെന്ന് ‘ഒരിക്കല്‍ റൂള്‍ഫോയ് ‘തന്റെ സുഹൃത്തുക്കളോട് ഇതേ ചോദ്യത്തിന് ഉത്തരം പറഞ്ഞത്പോലെ ‘സ്വന്തം മനസ്സിന്റെ മണ്ണിടിച്ചിലുകളാണ് നടന്ന് കൊണ്ടിരിക്കുന്നതെന്ന് അവരോട് പറയാന്‍ തോന്നിയിട്ടുണ്ട് .ടൂറിന് ശേഷമുള്ള ഒരു ഉച്ചക്കാണു അവന്‍ വീണ്ടും കൂടിയത് .പോളായിരുന്നു ഓരോവിഷയത്തിനും തുടക്കമിട്ടത് നിരീശ്വരവാദ്ത്തില്‍ അവന്‍ ഉറച്ച് നിന്ന് സംസാരിച്ചിരുന്നു.ദൈവമുണ്ടെന്നും ഇല്ലന്നുമുള്ള ചര്‍ച്ചക്കിടയില്‍ സഹല്‍ പറഞ്ഞു. ‘പ്രപഞ്ചം ഇത്ര അടുക്കം ചിട്ടയോടും കൂടി എത്ര അനുയോജ്യമായാണ് മനുഷ്യന് കീഴ്പ്പെട്ടിരിക്കുന്നത് .വ്യക്തമായ അവയുടെ അനുസ്മരണം ദൈവിക ഭരണത്തിന്റെ തെളിവുകളാണ് .’ അതൊക്കെ നോക്കാന്‍ നേരമില്ല ,ശാസ്ത്രം അത്രയും ഫാസ്റ്റായി മുന്നേറുകയാണ് .’ പോള്‍ പറഞ്ഞു ഈ ജീവിതത്തില്‍ നിന്നും വേര്‍പെടുത്തിയെടുക്കുന്ന മരണത്തിന്റെ യാഥാര്‍ഥ്യം നില നിര്‍ത്തുന്ന ശക്തിയേതോ അത് തന്നെയാണ് ദൈവം. സഹല്‍ പറഞ്ഞു. ‘അതിനാണ് ക്ലോണിംഗ് ‘ നിന്റെ ക്ലോണ്‍ നീ ജീവിക്കുന്ന ചുറ്റുപാടുകളെയും ഭൂമിയെ മുഴുവന്‍ സംതൃപ്തിപ്പെടുത്തിയാലും അതിനൊരിക്കലും നിന്നെ സംതൃപ്തിപ്പെടുത്താനാവില്ല .സ്വന്തം സംതൃപ്തിയില്ലാത്ത കാര്യത്തില്‍ എന്തര്‍ത്ഥമാണുള്ളത് ? മരണത്തിനേക്കാളും വലിയ ഉപദേശകനില്ല .എന്നല്ല സര്‍ഗാത്മക കലയുടെ ഏറ്റവും വലിയ പ്രചോദനവും മരണം തന്നെയാണ് .’മരണത്തെ ശിലയില്‍ കൊത്തുബോള്‍ ശില്പം രൂപം കൊള്ളുന്നു.മരണത്തെ അക്ഷരത്തിലാക്കുബോള്‍ കവിത ജനിക്കുന്നു.മരണത്തിന് ശബ്ദം നല്‍കുബോള്‍ സംഗീതവും മരണത്തെ ധ്വനിക്കുബോള്‍ ജീവിതവുമാകുന്നു.’ ‘പക്ഷെ ചില വീടുകളില്‍ പൊടുന്നനെ മരണം സംഭവിക്കുന്നതെന്ത് കൊണ്ടാണ് .അത്തരം സംഭവങ്ങള്‍ ദൈവമല്ല എന്നതിനെയാണോര്‍മിപ്പിക്കുക.’ ‘ആ വീട്ടില്‍ അങ്ങനെയൊരു മരണം നട്ക്കുന്നുണ്ടെങ്കില്‍ വിദൂര ഭാവിയിലെപ്പോഴോ ആ വീട്ടില്‍ ദൈവത്തിന് ഒരു മഹത്തായ ദൌത്യം നിറവേറ്റനുണ്ടാവും. ഒരിടത്ത് വായിച്ചുട്ടുണ്ട് ‘തോട്ടത്തില്‍ എത്രയോ പൂക്കളുണ്ടാവുന്നു.എല്ലാ പൂക്കളുടേയും വിധിയെന്താണ് ?ചിലത് പൂജയ്ക്ക് അമ്പലങ്ങളില്‍ ,ചിലത് പുഴുവരിക്കുന്ന്നു. ചിലത് വേശ്വയുടെ മുടിയിഴകളില്‍,ചിലത് ഞെട്ടില്‍ തന്നെ നിന്ന് വാടുന്നു.അത് പോലെ തന്നെയോ മനുഷ്യ ജീവിതവും .മരണം യാഥാര്‍ഥ്യമെന്നത് പോലെ മരണത്തിനപ്പുറമുള്ള ലോകവും സത്യം തന്നെയാണ്.’ അതെങ്ങെനെ? അമ്മയുടെ ഗര്‍ഭാശയത്തില്‍ യോഗ്നിദ്രയില്‍ കിട്ക്കുന്ന കുട്ടിയോട് അമ്മയുടെ വയറിനപ്പുറം ഒരു ഭൂമിയുണ്ടെന്ന് സത്യമല്ലേ ,മറിച്ച് കഴിഞ്ഞ ഒരാള്‍ വന്ന് പറഞ്ഞാലേ ഇതിലെല്ലാം വിശ്വസിക്കൂ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല .അങ്ങനെയൊരാള്‍ വരുമായിരുന്നെങ്കില്‍ നാഴിക്ക് നാല്പത് വട്ടം ഗാന്ധിജി വന്ന് പോകുമായിരുന്നു.’ നമ്മള്‍ ദൈവിക ഗ്രന്ഥങ്ങളെടുത്ത് നോക്കുബോള്‍ പാറകള്‍ തുരന്ന് വീടുകളുണ്ടാക്കിയ ,സ്വയം ദൈവം ചമഞ്ഞ നിഷേധി ക്കൂട്ടങ്ങക്ക് അവന്‍ പ്രഭാതവേളയില്‍ ഉല്ലസിച്ച് കൊണ്ടിരിക്കേ ഘോഷഗര്‍ജ്ജനത്താല്‍ വൈക്കോല്‍ ചണ്ടികളാക്കി മാറ്റിയ കഥകള്‍ വായിക്കുബോള്‍ വിസ്വസിക്കാന്‍ പ്രയാസം തൊന്ന്നുന്നത് കുറ്റമല്ല .ഇന്ന് ചെറായി ബീച്ചില്‍ ചെന്ന് നിന്ന് അത്രയും ഉയരത്തില്‍ വരുന്ന് തിരകളെ കുറിച്ച് ചിന്തിച്ചാല്‍ യാഥര്‍ഥ്യമായിരുന്നിട്ട് കൂടി ഉള്‍ക്കൊള്ളാന്‍ മനസ്സിന് വിഷമമാണ് എന്നാല്‍ അത് സത്യമായിരുന്നോ .അത് പോലെ ടൈറ്റാനിക്ക് ദുരന്തം എന്തിനായിരുന്നു.അതൊരു വെളിപാട് പോലെ തെളിഞ്ഞ് കാണാം. നമുക്കാ ദുരന്തത്തെ അവഗണിക്കുവാന്‍ കഴിയുമോ? എന്ത് സംഭവിച്ചാലും ആരാലും തകര്‍ക്കാന്‍ കഴിയില്ല എന്ന് വിശ്വസിച്ച അഹങ്കാരവും ,മൌഫ്വവുമണിഞ്ഞ വിഡ്ഡികളായ പാമര ജനത്തെ കേവലം അഞ്ഞ് കട്ടകളാല്‍ നാമങ്ങ് തകര്‍ത്തു കളഞ്ഞു ‘എന്ന് ദൈവം പറയുന്നത് പോലെ തെളിവാണത്.പ്ക്ഷെ അതിലെ പ്രണയത്തിന്റെ വേര്‍പാടായിരുന്നു ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് .’ ഇട്യ്ക്ക് പാഞ്ഞ്കയറി വന്ന മഴ സംസാരത്തെ മുറിച്ചു .വീട്ടിലെത്തീയപ്പോള്‍ ആകെ നനഞ്ഞു. കിടക്കാന്‍ നേരം ഓര്‍മ്മകളും ,ചിന്തകളും,ആശയങ്ങളും ചുറ്റും പടരുന്നതായി തോന്നി.ചെറുപ്പത്തില്‍ പെരിയാറിന്റെ ഇങ്ങേ കരയില്‍ നിന്നും തെളിഞ്ഞ വെള്ളത്തില്‍ പരന്ന നറ്റ് മീനുകള്‍ പുളഞ്ഞ് നീങ്ങുന്നതും നോക്കി മുട്ടിന് താഴെ മാത്രം ആഴമുള്ള വെള്ളത്തിലൂടെ അങ്ങേക്കരയിലെത്താം. ആ പെരിയാര്‍ ഇന്ന് തെങ്ങുകളോളമാഴത്തില്‍ രാസമാലിന്യങ്ങളാല്‍ ഒഴുക്കപ്പെട്ട് ചത്ത് പൊങ്ങിയ മത്സ്യ കൂമ്പാരമായും ,ഒരേഭാഗം വിവിധ നിറങ്ങളായി അഴുക്കായി ഒഴുകികൊണ്ടേയിരിക്കുന്നു.ഭാവിയില്‍ ഒരു മുഖ്യമന്ത്രിക്ക് സ്റ്റേഡിയം പണിയാന്‍ പെരിയാര്‍ ബാക്കിയാവും. ജ്നിച്ച് വീഴുന്ന കുട്ടി മനുഷ്യ നിര്‍മ്മിതമായ ഒരു യന്ത്രവല്‍ക്കരിത ലോകത്തിലേക്കാണ് കാലെടുത്ത് വൈകുന്നത്.മനുഷ്യരുടെ നിര്‍മ്മാണ പ്രക്രിയ അവന്‍ നോക്കി കാണുന്നു. സ്വയം സൃഷ്ടികര്‍ത്താകുവാനുള്ള അവന്റെ മരിക്കാതിരിക്കുവാനുള്ള ഭയത്താല്‍ നിര്‍മ്മിച്ചിരിക്കുന്ന ചട്ടക്കൂടിനുള്ളില്‍ നിന്ന് മാത്രമേ വളരുന്ന കുട്ടി ചിന്തിക്കൂ. സ്വന്തം അസ്ഥിത്വത്തിന്റെ തിരിച്ചറിവ് അവന്‍ മറന്ന് പോകുന്നു.’ആകാശത്തില്‍ പറവയെ പോലെ പറക്കുവാനും ,ജലത്തില്‍ മത്സ്യത്തെപ്പോലെ നീന്തുവാനും പഠിച്ച മനുഷ്യര്‍ ഭൂമിയില്‍ മനുഷ്യനായി മാത്രം മറന്ന് പോയിരിക്കുന്നു. മനുഷ്യന്റെ മരിക്കാതിരിക്കുവാനുള്ള ധൃതിയില്‍ അവന്‍ എളുപ്പത്തില്‍ മരണത്തെ സമീപിക്കുന്ന കാഴ്ച്ചയാണ് കാണുക.ആത്മഹത്യയും,അപകട മരണങ്ങളും ,കൊലപാതകങ്ങളും ,ചെറുപ്പത്തിലേ മാറാരോഗം വന്ന് മരിക്കുന്നതും മനുഷ്യര്‍ സൃഷ്ടിച്ച ലോകത്തില്‍ നിന്നും അഥവാ അവന്റെ ചുറ്റുപാടുമുള്ള പ്രകൃതിയില്‍ ചൂഷണ മനോഭാവം മൂലം സമീപിച്ചതിനാലാകണം പ്രകൃതി ഇത്രമേല്‍ നാശോന്മുഖമായത്. ശാസ്ത്രം എത്രമേല്‍ രഹസ്യങ്ങളുടെ മറ നീക്കിയാലും അവസാനം മനുഷ്യര്‍ എന്ന രഹസ്യം ബാക്കിയാവും.സൃഷ്ടി രഹസ്യത്തിന്റെ ചുരുളുകളെവിടെയെന്ന് . സ്വന്തം അസ്ഥിത്വത്തിന്റെ തിരിച്ചറിവിലേക്ക് മടങ്ങും വിധം അവന്‍ നിസ്സഹായനുമാണ്. ഇതിനെയെല്ലാം അതിജീവിച്ച് നില്‍ക്കുന്ന മനുഷ്യനെ കൊടുങ്കാറ്റും ,ഉരുള്‍പൊട്ടലും ,ഭൂമികുലുക്കവും,വെള്ള പൊക്കവും,കൂടുതല്‍ നിസ്സഹായനാക്കി തീര്‍ക്കുന്നതേയുള്ളൂ.ദൈവത്തിന്റെ ആധികാരികത ഇതിലെല്ലാം വ്യക്യതമാണ് .മനുഷ്യന്റെ സ്ന്ദേശങ്ങളും ,ചിന്തകളും കാലാകാലങ്ങളില്‍ മാറ്റിയഴുതപ്പെട്ടിട്ടുണ്ട്.കാലാതീതമായ സ്ന്ദേശം നല്‍കാന്‍ അവനൊരിക്കലുമാവില്ല .ഉറക്കത്തിലേക്കവന്‍ മെല്ലെ തുമ്പിയായ് പറന്നു.
സുല്‍ഫിക്കര്‍.എം.എസ്.
മനാടത്തു ഹൌസ്
ഗാന്ധിനഗര്‍
എരുമത്തല പി ഒ
ആലുവ 683112
ഫോണ്‍: 9847409706
e mail- sulfiker_ m@ yahoo.com