ഉണ്ണിമായമ്മക്കതൊരു ഉള്‍വിളിയായാണ് അനുഭവപ്പെട്ടത് .ഉച്ചയുറക്കത്തിന്റെ ഉള്ളീലിരുന്നാരൊ തോണ്ടിവിളിക്കുന്നു.വീട്ടുവളപ്പിന്റെ വന്മതില്‍ ചാടിക്കടന്ന് കാര്‍പോര്‍ച്ചും സിറ്റൌട്ടും നുഴുഞ്ഞു പിന്നിട്ട് സ്വീകരണഹാളിലൂടെ കിടപ്പറയിലെത്തിയ കിഴക്കന്‍ കാടിന്റെ വിളി. -ഉണ്ണൃമ്രാളേ.....വെറകുവേണോ... ഉണ്ണിമായമ്മ കിടക്കയില്‍ ചിന്നിച്ചിതറിയ മുടി കോരിക്കെട്ടി ഉടുമുണ്ടും മേല്‍മുണ്ടും വാരിവലിച്ചിട്ടിട്ട് വീട്ടുമുറ്റത്തേക്ക് ഓടീയെത്തുകയായിരുന്നു. മുന്നറ്റം കുത്തിനിര്‍ത്തിയ വിറകു കെട്ടാണ് ഉണ്ണിമായമ്മയുടെ ഉച്ചമയക്കം വിട്ടുണര്‍ന്ന കണ്ണുകള്‍ ഗേറ്റിനുപുറത്ത് കണ്ടത് .പിന്നില്‍ ,ഒരു വിറകുകൊള്ളി കുത്തിനിര്‍ത്തിയപോലെ വിറകുകെട്ടിന് തലകൊടുത്ത് ചിരുതപ്പെണ്ണിന്റെ കണ്ഠനാളം ഉരുവിട്ടുകൊണ്ടേയിന്നു. ഉണ്ണ്യമ്രാളേ....വെറകു വേണോ.. കിഴക്കന്‍ കാടുമുഴുവന്‍ ഇറങ്ങിവന്ന് ഉണ്ണിമായമ്മക്ക് ചുറ്റും നൃത്തം ചവിട്ടി .കിഴക്കന്‍ പച്ചയിലെ വന്‍ മരങ്ങളും കാട്ടുപൊന്തകളും പൂത്തുലഞ്ഞ പരിമളം ഉണ്ണിമായമ്മയില്‍ പെയ്തിറ്ങ്ങി.കാട്ടുകിളികളുടെ ഉന്മാദം ശബ്ദവീചികളായി ഉണ്ണിമായമ്മയുടെ കാതുകളില്‍ തുളഞ്ഞിറങ്ങി .കല്‍മടക്കുകളിലൂടെ കഥപറഞ്ഞൊഴുകുന്ന കാട്ടുചോല വഴിമാറി ഉണ്ണിമായമ്മയുടെ കിനാവിലൂടെ ഒലിച്ചിറങ്ങി.ഇതൊന്നുമറിയാതെ ,കാണാതെ,വിറകുകെട്ടിനുപിറകില്‍ ചിരുതയുടെ കഴുത്ത് വിറച്ചുവിറച്ച്.... -ഉണ്ണ്യമ്രാളേ....വെറകുവേണോ... ഗേറ്റു തുറന്നുകൊടൂത്ത് ഉണ്ണിമായമ്മ ദേഷ്യപ്പെട്ടു. -എത്ര കാലായീ നെന്നെ ഈ വഴിക്ക് കണ്ടിട്ട് -അയിനെന്റെ അമ്രാളേ.....കാടുകെട്ടണ പണിയൊന്നുല്ലൃപ്പൊ... വല്ലപ്പളും ഉണ്ണ്യാമ്രാള്‍ക്ക് വേണ്ടി എന്റെമ്മയുടെ സന്തോയത്തിന് കെട്ടുകായ്ച്യായി കൊണ്ടോരണത്ലല്ലെ... മുറ്റത്തിട്ട വിറ്കുകെട്ട് ഉണ്ണിമായമ്മ ഉത്സാഹത്തോടെ പരിശോധിച്ചു.- ഏതൊക്കെ മരത്തിന്റെ വിറകാണതെന്ന് ഒക്കെ കൈകൊള്ളികളാണ് .പാണക്കുറ്റി,പൊടീനി,ഒന്നു രണ്ടു വേങ്ങക്കൊള്ളി .ഒരു സര്‍വ്വാണി. ഉണ്ണീയമ്മ ഓര്‍ത്തു. പണ്ട് ,ഞങ്ങള്‍ കാട്ടില്‍ വിറകിനു പോകണകാലത്ത് തെകഞ്ഞ വെണ്ടേക്കോ,വേങ്ങയോ,മരുതോ,പൂവ്വമൊ,കുന്നിവാകയോ വെട്ടിക്കീറികൊണ്ടുവരും.പറേമ്പ പറണലോ....ഇപ്പോ അരക്ക് കീഴ്പ്പോട്ട് തളര്‍വാതം വന്നു കെട്ക്കണ ഇവളുടെ തള്ള കാളിക്കുട്ടി കേറാത്ത മരം വല്ലതുമുണ്ടോ കെഴക്കന്‍ കാട്ടില് .ഞാന്‍ ,പറങ്ങോടത്തെ ശാരദ,കൂട്ടാലെ കാര്‍ത്ത്യായനി ,തെക്കത്തെ സരോജിനി... ഒരു വലിയ സെറ്റുതന്നെയുണ്ട് കാട്ടിലേക്ക് വിറകിനുപോകാന്‍ .ഇന്നലത്തെപോലെ വില്‍ക്കാനല്ല. അവനവ്ന്റെ അടുപ്പില് കത്തിക്കാന്‍ ഹൌ ...അതൊരുകാലം . ഉണ്ണിമായമ്മ നെടുവീര്‍പ്പിട്ടു. ചിരുത എടമ്പിരിവള്ളികള്‍ അഴിച്ചുമാറ്റി ചോദിച്ചു. -കൊത്തിക്കീറട്ടെ അമ്രാളെ ... ആയ്ക്കോട്ടെ. എടമ്പിരിവള്ളിയുടെ ഈറന്‍മണം മൂക്കിലരിച്ചുകയറുമ്പോള്‍ ഒരു ദിവാസ്വപനത്തിലെന്നോണം ഉണ്ണിമായമ്മ അകത്തേയ്ക്കു വിളിച്ചു പറഞ്ഞു. -സുമത്യേ..ആ വെട്ടോത്തി ഇങ്ങട് എടുത്തേ.... മുറ്റത്തുനടക്കുന്ന കാര്യങ്ങള്‍ അകത്തുനിന്ന് സശ്രദ്ധം വീക്ഷിക്കുന്ന സുമതി മനസ്സില്‍ പറഞ്ഞു. ഈ തള്ളേടെ പ്രാന്ത് മാറീട്ടൊന്നുല്ലൃ... വൃത്തിയായി ഒരുക്കിയ നടുമുറ്റത്ത് നട്ടുവളര്‍ത്തിയ ചെടികളുടെ ഓരത്ത് ഈ വിറക് കെട്ട് കൊണ്ടിട്ട് കൊത്തിക്കീറണ്ട വല്ല ആവശ്യവുമുണ്ടോ?ഗ്യാസടുപ്പ് രണ്ടണ്ണം ....ഫോറിനും നാടനും ...പോരാത്തതിന് മണ്ണെണ്ണ സ്റ്റൌ .ആകെ വെച്ചുവിളമ്പേണ്ടത് നാലേനാലുപേര്‍ക്ക്...എനിക്കെന്താ...?തള്ളേടെ ഭാവത്തില്‍ ഞാനാരാ..?വെറും വേലക്കാരി..പക്ഷെ ,അതല്ലകാര്യം. വൈകുന്നേരം ജോലി കഴിഞ്ഞ് ഉണ്യേട്ടനും ചേച്ചിയും വരുമ്പോള്‍ എന്നോടാണ് ചോദിക്ക്യാ. നെനക്കെങ്കിലും അമ്മയോട് പറഞ്ഞ് വേണ്ടെന്നു വെക്കായിരുന്നില്ലെ സുമേ...ന്ന് വെട്ടുകത്തി കൊണ്ടുകൊടുക്കുന്നതിനിടയില്‍ സുമതി പറഞ്ഞു. -വെറുതെ മിറ്റം കേടുവരത്തണ്ടാ...ഉണ്യേട്ടന്‍ വന്നു കണ്ടാ... ഉണ്ണിമായമ്മ സുമതിയുടെ നേരെ കണ്ണുതുറിച്ചു. -ഉണ്ണ്യേപെറ്റത് ഞാനാ- നീയല്ല ...അവനേക്കാള്‍ വലിയ ഗള്‍ഫുകാരന്‍ പറഞ്ഞിട്ട് ഞാന്‍ കേട്ടിട്ടില്ലൃ...എന്നിട്ടാ ... സുമതി മറുപടിയൊന്നും പറയാതെ വീട്ടിലേയ്ക്കു കയറി.കാലമര്‍ത്തിച്ചവിട്ടി അരിശം തീര്‍ത്തു.... ഈ പണീ എന്നേ ഉപേക്ഷിക്കേണ്ടതായിരുന്നു.സരളച്ചേച്ചിയെ ഓര്‍ത്തിട്ടാ...അല്ലാതെ തള്ളേടെ വൈഭവം കണ്ടിട്ടൊന്നുമല്ല അല്ലെങ്കിലും ഈ തള്ളേടെ പ്രാന്തൊക്കെ സഹിച്ചു നില്‍ക്കാന്‍ എന്നെ പോലെ ആരെ കിട്ടാന്‍ ?സരളച്ചേച്ചി പറഞ്ഞതോണ്ടുമാത്രം...അതും സ്വന്തക്കാരിയല്ലെയെന്നോര്‍ത്തിട്ടാ.’മോളേ...നെന്നെ അനിയത്തിയെപോലെ നോക്കാം...നെന്റെ വീടുപോലെ പെരുമാറാം നെണക്ക് ...ഉണ്യേട്ടന്റെ അമ്മ വല്ലതും പറഞ്ഞൂന്ന് വെച്ച് നീയ്യതൊന്നും സാരാക്കണ്ട ...അടങ്ങിയൊതുങ്ങി നിക്ക്വാച്ചാ സമയമാവുബൊ ഉണ്യേട്ടനും അപ്പ്വേട്ടനും ഞങ്ങളെല്ലാവരും കൂടി നല്ലൊരാളെ കണ്ടുപിടിച്ചു നെന്റെ കല്യാണം നടത്തിത്തരും ...കഴിഞ്ഞ കൊല്ലം തള്ളേടെ ഷഷ്ടീപൂര്‍ത്തിക്ക് മൂന്നു മക്കളും ഒത്തുകൂടീപ്പൊ വിളിച്ചു പറയുകയും ചെയ്തു-നെന്റെ കാര്യം ഞങ്ങള് വേണ്ടപോലെ ചെയ്യാമെന്ന്... സുമതിയുടെ ആശങ്ക അതൊന്നുമല്ല.ഇവിടെ ഇങ്ങിനെ ഒരു പെണ്‍കുട്ടി വളര്‍ന്നു നില്‍ക്കുന്നുണ്ടെന്ന കാര്യം പുറം ലോകം അറിയേണ്ടെ?ഈ കൊട്ടാരം വിട്ട് ഉടുത്തൊരുങ്ങി ഒന്നു പുറത്തിറങ്ങാന്‍ കൊതി തോന്നും.അതിനെങ്ങന്യാ...തള്ളേടെ ഒപ്പം വേണം ഒരു കണ്ണ്.പറേമ്പൊ എന്തിനാ ഒരു കൊറവ് .എല്ലാമുണ്ട് ഇഷ്ടം പോലെ .ഒക്കെ ഉടുത്തൊരുങ്ങി നാലുചുവരുകള്‍ക്കുള്ളില്‍ കണ്ണാടി നോക്കി നിര്‍വൃതി കൊള്ളാം.കണ്ടാല്‍ തള്ളപറയും. -ശിങ്കാരി ചമഞ്ഞിട്ടിപ്പൊ എവടക്കാ.... വിറക് കൊത്തിക്കീറുതുകണ്ട് ഇരിക്കുന്നത് കണ്ടില്ലേ ...താടിക്ക് കയ്യും കൊടുത്ത് സ്വപ്നം കണ്ടീട്ട്...കാട്ടിലാവും ...കെഴക്കന്‍ കാട്ടിലാവും തള്ളേടെ മനസ്സ്... ചിരുത ചാതുരിയോടേ വിറക് കൊത്തിക്കീറുന്നത് കണ്‍ നിറയെ കണ്ടിരുന്നു ഉണ്ണിമായമ്മ.അരികിലിരുന്ന് കാട്ടുവിറകിന്റെ മണം ആവോളം ആസ്വദിച്ചു.ഓര്‍മ്മയുടെ പൊന്തക്കാടുകളില്‍ പരതി ഒറ്റയടിപ്പാതകള്‍ ചികഞ്ഞെടൂത്ത് അതിലൂടേ സഞ്ചരിച്ചു ചിത്തം. ഒരു പെണ്‍പട തന്നേയുണ്ടാവും കാട്ടിലേക്ക് . സരസസംഭാഷണങ്ങളും കളിയും ചിരിയുമായി മങ്കര ഇറക്കം എത്തും.അവിടേ നിന്ന് തേക്കിന്‍ കാട് ആരംഭിക്കുന്നു.തേക്കിന്‍ കാടിന്റെ ഓരത്ത് അട്ടിപ്പറബ് .അട്ടിപ്പറബിന്റെ ചെരുവില്‍ ചിരുതയുടെ തള്ള കാളിക്കുട്ടിയുടെ കൂര.അന്നൊക്കെ ചിരുത വളരെ ചെറിയ കുട്ടിയായിരിക്കും....?ഞങ്ങളുടെ സംഘം അവിടെയെത്തിയാല്‍ ശ്ബ്ദം കൊണ്ട് കേമി സരോജിനി സിഗ്നല്‍ കൊടുക്കും- -കാളിക്കുട്ട്യേ....പൂയ് .. കാളിക്ക്കുട്ടിയുടെ സംഘം തിരിച്ച് കൂക്കും - -അമ്രാക്കളേ ...പൂയ് ... അവിടന്നങ്ങോട്ട് ഒത്തൊരുമിച്ച് ഒരു നടത്തം .ഇഞ്ചിപ്പുല്ല്,ചേപ്പിലക്കോട്,കാക്കിനിക്കാട് ,കൊടീകുത്ത്യേകുന്ന് ,കൊങ്ങന്‍ പാറ വഴി കിഴക്കന്‍ പച്ച.ദാഹമകറ്റാന്‍ ചോലവെള്ളം .വീണുകിടക്കുന്ന വന്‍ മരങ്ങലുടെ പോടുകളില്‍ നിന്ന് ചെറുതേന്‍.കാട്ടുനെല്ലിക്കയും കശുമാങ്ങയും -ചോലവറ്റിവരണ്ടാല്‍ കൊഴുത്തു വളര്‍ന്നു നില്‍ക്കുന്ന പുല്ലാനിത്തണ്ട് വെട്ടി വായിലേക്ക് കാണിച്ചാല്‍പുല്ലാനീര് തൊണ്ടയിലൂടെ കിലിഞ്ഞിറങ്ങും. ഒരിക്കല്‍ വിറക് കൊത്തിമുറിക്കുബോള്‍ കാലിലെ വണ്ണയില്‍ ഒരു വെട്ട് .ഞരമ്പു മുറിഞ്ഞു.കൊടം കൊണ്ട് ഒഴിച്ച പോലെ ചോര .ഒരടി നടക്കാന്‍ വയ്യ .കാളിക്കുട്ടി ഓടീവന്ന് പച്ചിലച്ചാറ് മുറീവായില്‍ പിഴിഞ്ഞൊഴിഞ്ഞു.ഉടുമുണ്ടുകീറി വരിഞ്ഞു കെട്ടി.ആ ബലിഷ്ഠമായ തോളിലേറ്റി കുന്നും മലയുമിറങ്ങി കാളിക്കുട്ടി വീട്ടിലെത്തിച്ചു.കാരിരുമ്പുപോലെ കറുത്തബലവത്തായ ആ ശരീരത്തിന്റെ അര മുതല്‍ കീഴോട്ട് അനങ്ങാതെ കിടപ്പാണത്രേ ഇപ്പോള്‍ .തളര്‍വാതം പിടീച്ച് ചുരുണ്ടു കൂടീ കൂരയിലെ മണ്‍തറയുടെ ഒരു ഭാഗമായി .ഒരു ജ്ന്മത്തെ നടത്തം മുഴുവന്‍ കാടുകെട്ടി കഴിഞ്ഞിരിക്കുന്നു.ബാക്കിയുള്ള ജീവിത കാലം അനങ്ങാതെ കിടക്കാനായിരിക്കും വിധി.തേവരെ....രക്ഷിക്കണേ... ഉണ്ണിമായമ്മ കണ്ണടച്ച് പ്രാര്‍ഥിച്ചു .ബാക്കിയുള്ളവരുടെ ഗതി എന്താണാവോ?കാണുമ്പൊ കേടൊന്നുമില്ല .ശരീരം തടിച്ചുതടീച്ചുവരുന്നെന്നുമാത്രം.ഇരുന്നാ എണീക്കാന്‍ വയ്യ.നടക്കുബോള്‍ കിതപ്പ് ..തളര്‍ച്ച... അതെങ്ങിന്യാ...തീറ്റ മത്രമല്ലേയുള്ളൂ.എന്തെങ്കിലും പണിചെയ്യാനോ പുറത്തൊന്നു പോകാനോ സമ്മതിക്കേണ്ട മഹാന്മാരായ മക്കള് .അങ്ങട് തിരിഞ്ഞാ കുറ്റം .ഇങ്ങട് തിരിഞ്ഞാ കുറ്റം ....തെക്കുപാടത്തെ പുല്ലരിഞ്ഞും നാല്‍ക്കാലികളെ വളര്‍ത്തി പാല്‍ക്കച്ചോടം ചെയ്തും കെഴ്ക്കന്‍ കാടുകെട്ടിയും മക്കളെ പുലര്‍ത്തിയതാണ് .പറക്കമുറ്റാത്ത മൂന്നണ്ണത്തിനെ ഏല്‍പ്പിച്ച് അങ്ങോര് നേരത്തേ പോയില്ലേ.സന്നിപാതം രണ്ടു ദിവസത്തെ കൊടുമ്പിരി കൊണ്ടപനി .അന്ന് അപ്പുവിന്റെയും ഉണ്ണിയുടെയും താഴെ അമ്മു മൊലകുടിക്കണകുട്ടി.ഉണ്ണിമായമ്മേം കുട്ട്യാളും എങ്ങനേ ജീവിച്ചേ...?വായു ഭക്ഷണം കൊണ്ടൊന്നുമല്ല. ആരും കോരിക്കോണ്ട് തന്നിട്ടൊല്ല .ആ കാണുന്ന തൊഴുത്തോണ്ട് .അതില് പെറ്റുപെരുകിയ നാല്‍ക്കാലികളേ കൊണ്ട് .എരുമയെ പോറ്റി,പശൂനെ പോറ്റി,ആടീനെ പോറ്റി.ഇവയെയൊക്കെ പരിപാലിച്ച് പാല്‍ക്കച്ചോടം നടത്തി .പട്ടണത്തില്‍ പോയി പട്ടരുമഠങ്ങളില്‍ പാല് വിറ്റു.പട്ടരുമഠത്തിലെ കുണ്ടകോരി .നേരം പരപരെ വെളുക്കുന്നതിന് മുമ്പ് പാല് കറന്ന് പടീഞ്ഞാറെ പാടം താണ്ടി റെയില്‍വേ പാളം മുറിച്ച് കടന്ന് പട്ടണത്തിലെത്തണം .കൂട്ടിന് ഉണ്ണി.അപ്പൂന് വീട്ടിലെ പണിയും അമ്മൂനെ നോക്കലും .പട്ടരുമഠത്തിന്റെ പടീകടക്കുബൊള്‍ പവിഴമല്ലി പൂത്ത സുഗന്ധം മത്തുപിടിപ്പിക്കും .അടുക്കളയോരത്ത് പാല്പാത്രം കിട്ടാനായി കാത്തുനില്‍ക്കുബോള്‍ നെയ്പുരട്ടി ദോശ ചുടുന്ന നറുമണം വായില്‍ കൊതി നിറക്കും.ദോശമണം ആവാഹിച്ച് ഉള്ളിലിട്ട് തിരിച്ചുപോരുബോള്‍ ഉണ്ണി മുനിഞ്ഞു തുടങ്ങും -‘എനിക്ക് ദോശീണ്ടാക്കിത്തരണം ‘-ആദ്യമൊക്കെ കേട്ടില്ലെന്ന് നടിക്കും .സഹിക്കവയ്യാതാകുബോള്‍ പറയും -കഞ്ഞിവെക്കാന്‍ അരീല്ല...അപ്പഴാ-ന്റെ മോന് ദോശ ചുട്ടുതിന്നാന്‍ പൂതി...അതുകേള്‍ക്കേണ്ട താമസം കരച്ചില്‍ ഒന്നുകൂടീ ഉച്ചത്തിലാക്കും.അതിനിടയില്‍ അവന്‍ പോംവഴിയും നിര്‍ദ്ദേശിക്കും. -അരി ദോശ വേണ്ട ...ഗോതമ്പൊണ്ടു മതി....
അവന്റെ അവസാനത്തെ അടവാണ് സഹിക്കാന്‍ വയ്യാത്തത്. റെയില്‍പാളം മുറിച്ചു കടക്കുമ്പോള്‍ പാളത്തിന്റെ മുകളില്‍ നിന്നിറങ്ങിയില്ല. കരച്ചില്‍ ഉച്ചത്തിലാകും. “ഞാന്‍ തീവണ്ടിക്കു തല വെയ്ക്കും ....അമ്മേടെ മുന്‍പില്‍ വെച്ച് വണ്ടിതട്ടി പെടഞ്ഞു ചാവും” - ഏതമ്മയ്ക്കാ സഹിക്ക്യാ ...... എത്ര പിടിച്ചുവലിച്ചാലും അവന്‍ തീവണ്ടിപ്പാളത്തില്‍ അള്ളിപ്പിടിച്ചിരിക്കും. ഞാന്‍ ഉറക്കെ കരയും. അവസാനം ഗോതമ്പ് ദോശ ഉണ്ടാക്കിത്തരാമെന്ന് സമ്മതിക്കും. സമ്മതിച്ചാല്‍ മാത്രം പോരാ. സത്യം ചെയ്യണം
- വാക്കു മാവോ.......? അവന്‍ ചോദിക്കും.
- ഇല്ല്യ ..........മോന്‍ വാ..........
- ന്നാ സത്യം ചെയ്യോ...........തേവരെ പിടിച്ച് സത്യം ചെയ്യോ.........
തേവ്രെ പിടിച്ചു സത്യം ചെയ്യും. എന്നാലെ അവന്‍ റെയില്‍പാളം വിട്ടിറങ്ങു. അവനറിയാം, അമ്മയ്ക്ക് ഏക ആശ്രയം തേവരാണെന്ന്. അങ്ങിനെ എത്ര കണ്ണീര് കുടിച്ചേക്കണു അവന്‍, കാട്ടില്‍ നിന്ന് കട്ടുനെല്ലിക്ക കൊണ്ടുവന്നാല്‍ ഒശത്തി നെല്ലിക്കകള്‍ അവനു നെല്ലിക്കകള്‍ അവനുവേണം. കട്ടുവള്ളിയില്‍ കോര്‍ത്ത് കശുമാങ്ങ കൊണ്ടുവരുമ്പോള്‍ അവനു വേണ്ടതെടുത്തേ അപ്പുവും അമ്മുവും തൊടാന്‍ പാടുള്ളു. അപ്പുവും അമ്മുവും പാവങ്ങള............ എന്ത അമ്മ പറഞ്ഞേ, അതേ അവര്‍ക്കുള്ളു, ഇന്നും.
- ഉണ്ണ്യാമ്മാളേ വെറു കൊത്തിത്തീര്‍ന്നു.............
- ചിരുത പുകയിലക്കറപിടിച്ച പല്ലുകാട്ടി ചിരിചു മുന്നില്‍. വിറക് കെട്ട് കൈകൊള്ളികളായി മുത്ത് കിടക്കുന്നു. നിറഞ്ഞ കണ്ണ് ചിരുതയില്‍ നിന്നും മറച്ചുപിടിച്ച് ഉണ്ണിമായമ്മ പരഞ്ഞു.
- എന്തെങ്കിലും കഴിച്ചിട്ട് പോയാ മതി നീയ്യ്..........
ഉണ്ണിമായമ്മ അകത്തേക്ക് വിളിച്ചു പറഞ്ഞു.
- സുമത്യേ..........ചിരുതയ്ക്ക് ചോറുകൊടുക്ക് .......... അത് കഴിഞ്ഞ് നമുക്കീ വെറകൊക്കെ കയ്യാലേല് അടക്കണം.
സുമതിതൊന്നും തീരെ പിടിക്കുന്നില്ല. പുറത്തേയ്ക്ക് പ്രകടിപ്പിക്കുവാന്‍ പറ്റില്ലോ.........മനസ്സില്‍ പ്രാകും. അല്ലെങില്‍ ഈ നാലുമണിനേരത്ത് ആരെങ്ങിലും ചോറുകെടുക്കുവാന്‍ പറയ്വോ........? വെറുകിന്റെ കാശുകാടുത്ത് അതിനെ പറഞ്ഞുവിട്ടാപോരെ. പ്രശാന്ത്.......... തള്ളേടെ നട്ടപ്രാന്ത്..........കഴിഞ്ഞ്കൊല്ലൊം ഇതേപോലെ തിരുമുല്‍ക്കഴ്ചവെച്ച വിറക് കയ്യാലയിലിരുന്ന് ചെതലു പിട്ച്ച് ഉണ്യേട്ടന്‍ കത്തിച്ചുകളഞ്ഞത് ഈയടുത്തകാലത്താ. ഏതേ കാലത്ത് കാട്ടില് പോയീ വിറക്കൊണ്ടന്നതും പുല്ലരിയാന്‍ പോയതും പശൂനെ പോറ്റീതും പറയാന്‍ എന്തുന്‍ സന്തോഷാ..........നാണല്ല്യെ..............ഈ തള്ളയ്ക്. മൂത്തമകനും ഭാര്യയും ഗല്‍ഫില് കെടന്ന് പണം സമ്പാദിക്ക്ണൂ...........താഴീള്ള മകന്‍ നാട്ടില് വലിയ ഓഫീസറ്. ഭാര്യക്കും അതേ ഓഫീസില്‍ ജോലി. ഇളയ മകള്‍ കല്ല്യാണം കഴിഞ്ഞ് ഭര്‍ത്തവിന്റെ കൂടെ സുഖമായി തിരുവനന്തോരത്ത്. ആട്ടുകട്ടിലിമ്പില് ഇരിക്ക്യേവേണ്ടു തള്ളക്ക്. എല്ലാം മുമ്പിലെത്റ്റും. എന്നിട്ടും കഴിഞ്ഞ കാലത്തെ ഇല്ലായ്മയും വല്ലായമയും കഷ്ടപ്പാടും പട്ടൈണിം മാത്രേ തല്ല എപ്പോഴും വിളിച്ചു പറയുന്നുവെച്ചാ.....
മുന്‍പ് ഇതെക്കെ കേട്ടാ ഉണ്യേട്ടനെങ്കിലും ചീത്ത പറനഞ്ഞേര്‍ന്നു. ഇപ്പോ അതുല്ല്യ - പ്രാന്ത് മൂത്ത് ഗുരുവായൂര്‍ക്ക് ഓടിപ്പോയേപ്പിന്നെ തള്ളക്ക് നല്ല എളതരം.
തള്ളക്കു പറ്റാത്ത ദിവസാണെന്നു വെച്ചാ ആരോടും മിണ്ടാതെ അടുത്ത വീടുകളില്‍ ചെന്ന് കുന്നയ്ം പരഞിഞിരിക്കും. ഉണ്യേട്ടന്‍ പ്രത്യേകം പറഞ്ഞിട്ടുള്ളതാ - അയലോക്കത്തുപോയീ കുശുമ്പും കുനുട്ടും പറഞ്ഞിരിക്കരുതെന്ന്. ഇടക്കു കാണാം തെക്കുപാടത്തെ വഴിയില്‍ ചെന്നുനിന്ന് പരിസരം മുഴുവന്‍ വീക്ഷിക്കുന്നത്. അങ്ങകലെ കിഴക്കന്‍ കാട്ടിലേയ്ക്ക് ഇമ വെട്ടാതെ നോക്കിനില്‍ക്കുന്നത്. പതിവായി കാണിക്കുന്ന ഇത്തരം വിക്യതികളൊക്കെ എനിക്കുറിയാം. അതിനിടക്ക് ആരെങികിലും വിചാരിക്കോ തല്ല ഒറ്റക്ക് ഗുരുവായൂര്‍ക്ക് വിടുമെന്ന് ? അന്നു കാലത്ത് ഉണ്യേട്ടനുമായി വെരുതെ ഒന്നും രണ്ടും പറയുന്നതു കേട്ടു. ഉണ്യേട്ടനുമായി വെരുതെ ഒന്നും രണ്ടും പരയുന്നതു കേട്ടു. ഉണ്യേട്ടനും ചേചിയും ഓഫീസില്‍ പൊയതിനു പിന്നാലെ കുറച്ചു കഴിഞഞപ്പോ തല്ല കാണാനില്ല: അവസാനം ഉണ്യേട്ടനു ഫോണ്‍ ചെയ്തു. ഉണ്യേട്ട്നും ചേച്ചുയും ഓടിവരലും കരച്ചിലും പിഴിച്ചിലും തെരച്ചിലും തിരുതക്രിതി. അവസാനം ഗുരുവയൂര്‍ക്കുള്ള ബസ്സില്‍ കയറിപോകുന്നതു കണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞ് കാറെടുത്ത് ഗുരുവയൂര്‍ക്ക് പോയീ. അവിടെ ചെന്നപ്പോ മൂപ്പത്തിയര്ണ്ട് കുളിച്ചു കുറിയിട്ടു നടയ്ക്കല്‍ ഭജനമിരിക്കുന്നു. ഒരു രത്രി അവിടെ തങ്ങിയിട്ട് പിറ്റെ ദിവസം കാലത്തെ തള്ളയെ പിടിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞു. അതില്‍ പിന്നെ ഉണ്യേട്ടനും മറത്തൊന്നും പറയാറില്ല.
- മിഴിച്ചുനിക്കാണ്ടു കൊറച്ചു ചോറുംകൂടി വെളമ്പികെടുക്കെന്റെ പെണ്ണേ.
ഉണ്ണിമയമ്മയുടെ വലിയ ശബ്ദം കേട്ട സുമതി ഞെട്ടി. ചിരുതയ്ക്ക് ചോറും കരികളും വിളമ്പി സുമതിക്ക് മതിയായി ഉണ്ണൈമായമ അടുത്തിരുന്നു ചിരുതയെ ഊട്ടുകയാണ്.
ചിരുത ആര്‍ത്തിയോടെ ചോറുരുട്ടി വായിലിട്ട് വിഴുങ്ങുന്നത് ഉണ്ണിമായമ്മ ഇമവെട്ടാതെ നോക്കിനിന്നു. എന്ത് ആഹ്ലാദത്തോടെ കഴിയുന്നു. ഊനോടുള്ള കൂറ്കണ്ട് ഉണ്ണിമായമ്മയുടെ വായില്‍ വെള്ളം ഊറി.
ഇതുപോലെ ആര്‍ത്തിയോടെ ഊക്കിലുണ്ടായിരുന്നു. ഇന്ന് വായ്ക്കൊരു വറ്റ് വേണ്ട. എന്തെങ്കിലും കഴിച്ചാല്‍ വയറ് തട്ടിവീര്‍ക്കും അദ്ധ്വാനിക്കുന്ന് ശരീരത്തനല്ലെ ആഹാരം വേണ്ടൂ. അമ്മക്ക് മക്കള് സ്വര്‍ഗ്ഗം തീര്‍ത്തേക്ക്വല്ലേ. അമ്മയ്ക്കു വേണ്ടി ഒരു മുറി ഒരുക്കിയിരിക്കുന്നു.കട്ടില്, ആട്ടുകട്ടല്, അലമാര, നിലക്കണ്ണാശടി ഊണ്‍മേശയും കസേര എന്നുവേണ്ട കുളിമുറി കക്കുസ് അകക്കം വ്യദധമാതവിന്‍ വേണ്ടതേല്ലാമവിടെയുണ്ട്. കിളികഴിഞ്ഞാല്‍ ദേവീദേവന്മാരെ വണങ്ങണോ, ഒരു ചില്ലുകൂട്ടില്‍ അവരെല്ലാമുണ്ട്. ദേവലോകല്ലെ കുട്ട്യോള് ഒരുക്കീയിരിക്കണ്. നാലു ഭിത്തികള്‍കുള്ളില്‍ അമ്മേടെ വാര്‍ദധക്യം തളച്ചിടാമെന്ന് രണ്ടാമത്തോനാണ് നിഷക്കരഷ - വല്ല്യ ആപ്പീസ്സര്‍ക്ക് - അമ്മ പൊറത്ത് പാടില്ല്യ. അയള്‍ക്കാരേട് ലോഹ്യം പറയാന്‍ പാടില്ല്യ. നേരം പേണില്ലെങ്ങ്കില് ടി.വി. കണ്ടോണ്ടിരിക്കാലോ, സിനിമീട്ട് കാണാലോ............. എന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ടന്നാണ് അവന്റെ ഭാഷ്യം. എനിക്കാണെങ്കിലോ ഇതൊന്നും കണ്ണു ദ്രിഷ്ടിച്ച് കണ്ടുകൂടാ.......... നാലാളെ കണ്ട് വര്‍ത്തമാനം പറയണം. മുറ്റത്തെ പുല്ല് പറിച്ചാ.......... കയ്യാലേലെ മാറാല തട്ട്യാ എത്ര സുഖംണ്ട്. ഒന്നും പറ്റിയില്ലെങികില്‍ ധര്‍മ്മക്കാരെ വിലിച്ച് വരുത്തി വര്‍ത്താമാനം പറഞ്ഞിരുക്കും അതിനവര്‍ക്ക് വയറുനെറച്ച് എന്തെങ്കിലും കൊടുക്കും. പറയാന്‍ പാടില്ല. പഴുന്തുണി കൊടുക്കും ഇതൊക്ക അകത്തുള്ള നാട്ട്യക്കാരി ആപ്പീസ്സമാര് വരുമ്പൊ പരഞുകൊദുമ്മും കേക്കണേ കൂട്ടരെ.......... ഒരു ദിവസം ഞാന്‍ നോക്കുമ്പോണ്ട് ഗേറ്റ് പൂട്ടിയിരിക്ക്ണൂ. ഞാനും വിചരിച്ചു അമ്പട കേമാ........ഇതിന്നത്തോടെ നിര്‍ത്തും - ന്ന് ഉണ്ണീമ്ം ഭാര്
യം ജോലി കഴിഞ്ഞ് വരുന്നത് നോക്കിയിരുന്നു ഞാന്‍. വരുമ്പോഴുണ്ട് ഒന്നുമരിയത്തപോലെ നാട്യക്കാരി താക്കോലെടുത്ത് ഗേറ്റ് തെരക്കാന്‍ പോണു.........എനിക്ക് നാവ് ചൊറിഞ്ഞുവന്നു സഹിക്കാനായില്ല. ഭാര്യയേയും ഭര്‍ത്താവിനേയും ഗേറ്റിനു പുരത്തും ശിങ്കാരിപെണ്ണിനെ അകത്തും നിര്‍ത്തി വയറു നെറച്ചാകൊടുത്തു. അതില്‍ പിന്നെ ഗേറ്റ് പൂട്ടിയിടണംന്ന് എന്റെ ഉണ്ണിമോന് തോന്നിയിട്ടില്ല്.
ചിരുതയുടെ ഊണ് കഴിഞ്ഞു പാത്രമോറി കമഴ്ത്തിവെച്ചിരിക്കുന്നു.മടിക്കുത്തില്‍ കരുതിവെച്ചിരുന്ന നോട്ടെടുത്ത് ചിരതയടെ കയ്യില്‍ കൊടുത്തു. സ്പെഷ്യലായി ഒരന്‍പത് രൂപായും രണ്ടു മുണ്ടും കാളിക്കുട്ടിക്കുവേണ്ടി കൊടുത്തു. പോകുമ്പോള്‍ ചിരുത ചോദിച്ചു.
- വെറകു കൊത്തിയിട്ടത് കയ്യാലേല് അടക്കണോ അമ്രാളേ.................
- വേണ്ട ...... നീയ്യ് പൊക്കോ ........സുമതീം ഞാനും കൂടി അടക്കിക്കോളാം.
ചന്തക്കരിക്ക് അത്ര പിടിച്ചില്ല പണി ചയ്താ ദേഹം കൊഴയും....... സുന്ദരിയുടെ വേഷം ഒലയും........ കയ്യാലേല് വിരക് കിണ്ടിടുമ്പോഴൊന്നും കമന്നൊര്‍ക്ഷരം ഉരിയാടിയില്ല്യ അവള് ഒക്കെ വളം വെച്ചുകൊദുക്കുന്നത് എന്റെ പുന്നാരമക്കാന്ന്യ.
ഇതൊന്നും നോക്ക്വോ........... എങ്ങന്യാ അരിശൊം വരതിരിക്ക്യാ. കയ്യാലേല് കാലെടത്ത് കുത്താന്‍ സ്തലമില്ല്യ. കണ്ണിക്കണ്ട ചണ്ടിപണ്ടാരങ്ങള്, വിറകടക്കിയിരിക്കുന്ന സ്തലത്താണൊങ്കിലോ ഉണ്ണീടെ മോട്ടേര്‍സൈക്കിളിന്റെ താവളമാക്ക്യേക്കണു. ഏമ്മാന്ന് കയ്യാല ഇവിടെ നില്‍ക്കണത് തന്നെ കൊറച്ചിലായിരുന്നു. അവന്റെ വാശി. സമ്മതിചില്ല. എന്നെ കൊന്നാ സമ്മതിക്കില്ല്യാന്നു പറഞ്ഞു. പണ്ടത്തെ തൊഴുത്താണത്. എരുമയും പശുവും ആടും ഉപജീവനത്തിനായി പാലുചൊരത്തിതന്ന ശ്രീസ്ഥാനമാണ്. എങ്ങനെ മരക്കും. ഇപ്പോഴും ഇതിനകത്ത് കയറുമ്പോള്‍ കറുമ്പീയെരുമയും പുള്ളിപശുവുമൊക്കെ ഇതിനുള്ളില്‍ അയവിറക്കികൊണ്ട് നില്‍ക്കുന്നുണ്ടെന്നു തോന്നു. അവയുടെ സ്നേഹത്തോടെയുള്ള അമറള്‍ കാതില്‍ വന്നു വീഴുന്നുണ്ടെന്നു തേഅന്നും നാല്‍ക്കലിച്ചൂര് മൂക്കിലടിക്കുമ്പേള്‍ കഴിഞ്ഞകാലം ഓര്‍ക്കും മേലും കീഴും മറന്നാ അടിതെറ്റും. അത് ഇന്നതെ കുട്ട്യേള്‍ക്കറിയ്യ്യേ.........?
സുമതിക്കിതൊരു തമാശയായേ തോന്നുന്നുള്ളു. വെറക് വാങ്ങ്വാ......... മണം പിടിച്ച് ഏതുമരത്തിന്റയ്യ്യാന്ന് പറയ്യ്യാ....... അത് കൊത്തിമുറിച്ചു അടക്കിവെക്ക്യാ....... ചേതലെടുക്കുമ്പോള്‍ കത്തിച്ചു കളയ്വാ..........ബാക്കീയുള്ളോര്‍ക്കോരുപണി. തള്ളേടെ ഭാഷയില്‍ മേലൊന്നങ്ങ്വാ....... ഇവിടെ ഞാന്‍ പണിയൊന്നുല്ല്യാതെ അണിഞ്ഞൊരുങ്ങി കണ്ണാടീടെ മുമ്പില് ചെന്ന് നിക്ക്വാണല്ലോ ഏതു സമയവും പിന്നെ ടി.വി. കാണ്വാ....... പുസ്തകം വായിക്ക്യാ............ കെടന്നൊറങ്ങ്വാ........ അയ്യടാ....... കാപ്പീം പലഹാരോമ്, ചോറും കറികളും ഒരു കുടുംബത്തോക്കു വേണ്ടതൊക്കെ തന്നത്താനെ ഉണ്ടായിവരും സ്വയംഭൂവായി . തള്ളേടെ മന്ത്രവാദം തള്ളേടെ മന്ത്രവാദംകൊണ്ട് എനിക്കിങ്ങനെ കലിവരും ചെലപ്പോ “ എന്റെ നാവോ.......... എന്നെക്കൊണ്ടെന്നും പറേപ്പിക്കല്ലേന്ന്” തടയിടും. തള്ളേടെ മക്കളെ ഓര്‍ത്തിട്ട് മാത്രം അപ്പുവേട്ടനും ചേച്ചിയും ഗള്‍ഫില്‍നിന്ന് എഴിത്ചോദിക്കും; സുമതിക്കെന്താ ഞങ്ങള്‍ വരുമ്പൊ കൊണ്ടുവരേണ്ടേന്ന്. അമ്മുചേച്ചി തിരുവനന്തോരത്തുനിന്ന് വരുമ്പോ ഡ്രസ്സു മുതല്‍ ഒട്ടിക്കണ പൊട്ടുവരെ കൊണ്ട് വന്ന് തരും അമ്മ പറേണതൊന്നും കണക്കാക്കണ്ടാ............ അമ്മേ നല്ലോണം നോക്കണട്ടോന്ന് പറയും അതോണ്ടഓക്ക്യാ..............
ഉണ്യേട്ടന് ഈ തള്ളേടെ സ്വഭാവൊന്നും പിടിക്കില്ല. ഉണ്യേട്ടന്‍ കണ്ടതുപറയും. അതുകൊണ്ട് തള്ളക്ക് ഉണ്യേട്ടനെ കണ്ടുകൂടാ .........അപ്പുവേട്ടന്‍ വന്നാലാണ് കാണേണ്ടത് ........ തള്ളേ കെട്ടിപ്പിടിച്ചാലും ഉമ്മവെക്കലും തലമുടി തലേടലും കയ്യും കാലും ഉഴിഞ്ഞുകൊടുക്കലും ......... എന്തൊരു സ്നേഹപ്രകടനാ. സന്തോഷംകൊണ്ട് അമ്മേടേം മകന്റീം കണ്ണ് നെറയും. ഉണ്യേട്ടന്‍ പറയും. ആവശ്യം പോലെ കാശയച്ചുകൊടുത്ത് കൊല്ലത്തിലൊരിക്കല്‍ വന്ന് കെട്ടിപ്പിടിക്കലും സഹിച്ച് മുന്നൂറ്റിയറുപത്തിയഞ്ച് ദിവസവും കൂടെ കഴിയുന്നവന്‍ കൊള്ളരുതാത്തോന്‍ തമാശയായിട്ടാ.........എന്നാലും മനസ്സില്‍ കൊണ്ടിട്ടാ........
സുമതി സ്വയം സ്ഥീകരിച്ചു :
ഉണ്യേട്ടന്‍ പറേണതിനെന്താ തെറ്റ് ഒരു മണിക്കുറായി വറകടക്കാന്‍ തൊടങ്ങിയിട്ട്. ഒരു കെട്ടു വെറക് . അതാത് പത്തിരുപത്തഞ്ച് കൊള്ളി. ഓരോ കൊള്ളിയുമെടുത്ത് മണത്തു നോക്കുന്നുണ്ടാവും തള്ള.
ശരിയാണ്. ഉണ്ണിമായമ്മ വിറകിന്‍ കൊള്ളികള്‍ എടുത്തു മണത്തുനോക്കി ഏതുമരത്തിന്റോതാണെന്ന് സംശയനിവര്‍ത്തി വരുത്തുകായാണ് ഏതോ പാഴ്മ്രത്തിന്റെ വിറകാണെങ്കിലും ഉണ്ണിമായമ്മയുടെ ഇന്ദ്രയങ്ങളിലത് തേക്കും വീട്ടയും ഇലഞ്ഞിയും പുന്നാകയും വെണ്ടേക്കും വേങ്ങയും മരുതയുമൊക്കെയായി നിറഞ്ഞുനില്‍ക്കുകയാണ്. നീലിമയില്‍ മയങ്ങുന്ന കിഴക്കന്‍കാടിന്റെ ഉള്ളറയിലേക്കുള്ള ഒറ്റയടിപ്പാതയിലാണ് ഉണ്ണിമായമ്മയുടെ മനസ്സ്. ചപ്പിലകള്‍ക്കിടയില്‍നിന്നും മണ്ണട്ടയും ചീവീടുകളും ഭൂമിഗീതത്തിന്റെ ഉറവപൊട്ടിക്കുന്നു. സ്തിരം പക്ഷിളും വിരുന്നുകാരും കൂടി വനമേലാപ്പില്‍ നിന്നും വസന്തഗീതം പൊഴിക്കുന്നു. കാട്ടുചോല തത്തിക്കളിച്ചൊഴുകുന്നു. സൂര്യതേജ്സ് ഇട്ക്കിടെ പച്ചിലപ്പടര്‍പ്പുപൊക്കി വനസൌന്ദര്യം ഒളിഞ്ഞു നേക്കുന്നു. ഇരുള്‍ മൂടിയ കൊക്കയിലേക്കുര്‍ന്നിറങ്ങുന്ന് പച്ചപ്പില്‍ അവിടവിടെ ചെമ്പട്ടുപുത്ച്ച് രാജമല്ലിമരങ്ങള്‍ . മലഞ്ചരുവില്‍ വെല്ലിരേഖകള്‍ വരച്ച് ഒന്നുമറിയാതെ നില്‍ക്കുന്ന് നെല്ലിമരങ്ങള്‍, ഇലഞ്ഞിയും വാകയും പുന്നയും അശേകവും കാട്ടുചെമ്പകയും പൂവാരിചൂടുന്ന സമ്മിശ്രഗ്ധം തട്ടിയെടുത്ത കാറ്റ് തലോടുന്നു പോകുന്നു.
ഉണ്ണുമായമ്മയുടെ കാതില്‍ കരിവണ്ട് മുരണ്ടൂ.. മസ്തിഷ്കത്തല്‍ ചിപ്പിലയുടെ കരുകരിപ്പ്. വിശിഷ്ട മരങ്ങളുടെ മാദകഗന്ധം ഉണ്ണിമായമ്മയില്‍ സമ്മര്‍ധ്ദമുയര്‍ത്തി. വിറകു കൊത്തിയൊടിച്ച വെട്ടുകത്തി മുറ്റത്ത് കിടന്ന് ഉണ്ണിമായമ്മയെ നോക്കി പുഞ്ചിരിച്ചു. വെട്ടുകത്തി കയ്യിലെടുത്ത് ഊണ്ണിമായമ്മ ഒരു മുപ്പതുകാരിയുടെ പേശീബലത്തോടെ അടഞ്ഞുകിട്ക്കുന്ന ഗേറ്റ് ആഞ്ഞുതുറന്നു. ഇടം വലം നേക്കാതെ ശരശരേ നടന്നു. കിഴക്കും, വടക്കും, പടിഞ്ഞാറും സന്ധിക്കുന്ന മുക്കുട്ടയില്‍ നിന്ന് നാലു പാടും നോക്കി ഉറക്കെ വിളിച്ചു.
- ജാനക്യേ ........ ശാരദേ........... അമ്മൂട്ട്യേ...............കാര്‍ത്ത്യന്യേ.................നേരം ശ്ശ്യായി............പോരണ്ടെങ്കി പൊന്നോളേ..............................
ഉണ്ണിമായമ്മ മറുപടിക്കായി കാത്തുനിന്നില്ല. ചുറുചുറുക്കോടെ നടന്നു. കിഴക്കോട്ടു, കുരാടിപ്പാടം കടന്ന് അമ്പലവട്ടം പിന്നിട്ട് മങ്കര അട്ടിപ്പറമ്പിലേക്ക് അവിടന്നങ്ങോട്ട് ഇഞ്ചിപ്പുല്ലു, ചേപ്പിലക്കോട്, കടാകുണ്ട്, കൊടികുത്തിപ്പാറ വഴി കിഴക്കന്‍ കാട്ടിലെത്തണം. ഉണ്ണിമായമ്മ ഊക്കോടെ നടന്നു.
ടി മോഹദാസ്
തട്ടാരപിള്ളി വീട്
എങ്കകാട് 680589
വടക്കാഞ്ചേരി
തൃശ്ശൂര്‍