നിലക്കാത്ത സ്പന്ദനം

പുറത്ത് മഴ പെയ്യുന്നുണ്ട്
മനസിനകത്തും ചിലപ്പോള്‍ മഴ പെയ്യാറുണ്ട് . ഓര്‍മ്മകളാണ് മനസിനകത്ത് മഴയായി പെയ്യാറുള്ളതെന്ന്‍ ചിലരെക്കെ പറയില്ലേ, അതു പോലെ ഇവിടെ, ഈ ജനലരികില്‍ ഇരുന്നാല്‍ എനിക്ക് മഴ വ്യക്തമായീ കാണാം പക്ഷെ മഴ എന്നെ കാണുന്നുണ്ടാകില്ല. ഓര്‍മ്മകളുടെ മഴ ഒരിക്കലും പെയ്തുതീരില്ലോ.

ജനലഴികളിലൂടെ മഴച്ചാറല്‍ മുഖത്ത് വന്നു പതിക്കുന്നുണ്ട് . ബാഗ്ലൂരില്‍ ഞാന്‍ താമസിച്ചു ഇരുന്ന വീട്ടിലും ജാലകത്തിലൂടെ മഴ എന്നെ കാണാന്‍ വരുമായിരുന്നു. അതൊരുകാലം.

ലോകം മുഴുവന്‍ സൌന്ദര്യമാണെന്നും ജീവിതം മുഴുവന്‍ പ്രകാശമാണെന്നും തോന്നിയിരുന്ന കാലം. എന്തിലും ആഘോഷത്തിന്റെ അംശം കാണുന്നത് യുവത്വത്തിന്റെ മാത്രം പ്രത്യകതയാണല്ലൊ.

അല്ലെങ്കിലും ജീവിക്കാന്‍ ആവശ്യത്തിലതികം പണവും ആരും അസൂയപെടുന്ന ജോലിയും ഉള്ളവര്‍ക്ക് ജീവിതം ഉത്സവമാണല്ലോ.

എഞ്ജിനീയറിങ്ങിനു ചേരാന്‍ അവസരം ലഭിച്ചിട്ടും ഡിഗ്രി തന്നെ തിരഞ്ഞെടുത്തത് ലെക്ചര്‍ ആവാനുള്ള മോഹം കൊണ്ടായിരുന്നു. ആ‍ഗ്രഹം പോലെ തന്നെ പഠിത്തത്തിനു ശേഷം ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിച്ചു അതും ബാഗ്ലൂരിലെ പ്രശസ്തമായ ഒരു കോളേജില്‍.

ബന്ധുവാ‍യ ഒരു വ്യദധയുടെ വീട്ടിലായിരുന്നു അന്ന് താമസിച്ചിരുന്നത് . ഭര്‍ത്താവു മരിച്ച അവര്‍ തനിച്ചായിരുന്നു താമസം മക്കള്‍ വിദേശത്ത് തനിച്ച് ജീവിക്കുന്ന അവര്‍ക്കും തനിയെ ജീവിച്ചു ശീലമില്ലാത്ത എനിക്കും അതൊരനുഗ്രഹമായിരുന്നു. ഞാനൊരു പെണ്‍കുട്ടിയാ‍യതുകൊണ്ട് വേറെ ബഹളങ്ങളൊന്നുമില്ല. അവര്‍ക്കും സുഖം എനിക്കും സുഖം. എല്ലാം കൊണ്ടും സുഖം.

ബാഗ്ലൂരില്‍ എനിക്ക് അധികം സുഹ്യത്തുക്കളൊന്നുമുണ്ടായിരുന്നില്ല. പുസ്തകങ്ങളും മുകളിലത്തെ മുറിയിലായിരുന്നു എന്റെ വലിയ സുഹ്യത്തുക്കള്‍ “ വീണാ”...........എന്നു വൃദ്ധ നീട്ടി വിളിക്കുന്നതു കേട്ടാലറിയാം അത് നാട്ടുകാര്യങ്ങള്‍ പറയാനാണെന്ന് വേറെ ശല്യങ്ങളൊന്നുമില്ല സുഖം സ്വസ്തം. ആ സ്വസ്ത്തതയിലേക്കാണ് നീരജ് ഭാട്ടാചാര്യ കടന്നു വന്നത്.

അടുത്ത വീട്ടില്‍ ബംഗാളി ദംബതികള്‍ താമസിത്തിനു വരുന്ന കാര്യം വ്യദധ മുന്‍പു പറഞ്ഞിരുന്നു.

വ്യദധയുടെ മുറിയില്‍ വച്ചാണ് ഞാനയാളെ ആ‍ാദ്യമായി കാണുന്നത്. എന്നോട് ചിരിചുകൊണ്ട് “നമസ്ക്കാര്‍” പറഞ്ഞു.

ബാഗ്ലൂരില്‍ അയല്‍ക്കാരുമായി അധികം ചങ്ങാത്തമൊന്നു പതിവില്ല. പ്രതേകിച്ചും എന്നെപ്പോലുള്ള അന്യനാട്ടുകാര്‍ക്ക്.

പക്ഷെ നീരജ് ഭട്ടാചര്യ ഈ വീട്ടിലെ നിത്യ സന്ദശകനായീ മാറീ. വ്യദധയക്ക് അയാളെ ഇഷടമായിരുന്നു. ആണ്‍മക്കളില്ലാത്ത അവര്‍ക്ക് അയാള്‍ ഒരു മകനായീ തോന്നിയിരിക്കന്ണം

ഒരു ദിവസം ഞാന്‍ മുകളില്‍ മഴ കണ്ടുകെണ്ടിരിക്കുകയായിരുന്നു. മഴ അന്നൊക്കെ ഒരു വിരുന്നുകാരനായിരുന്നു.

“സുഖം തന്നെല്ലേ”? അയാളാണ് , നീരജ് ഭട്ടാചാര്യ. അപ്പുറത്തെ ജനാലയ്ക്കല്‍ അയാള്‍ നില്‍ക്കുന്നു. ഹിന്ദിയാണ് ചേദിച്ചത്. ഞാന്‍ മറുപടി പറഞ്ഞില്ല. ഇയാള്‍ ഇത്ര നേരവും ഇവിടെത്തന്നെ നിലക്കുകയായിരുന്നോ.

എനിക്ക് ബംഗാളി അറിയാമെന്ന കാര്യം അയാളില്‍ കുറച്ചൊന്നുമല്ല ആഹ്ലാദമുണ്ടാക്കിയത്. അന്യനാട്ടില്‍ ഒരാളോട് മാത്യഭാഷയില്‍ സംസരിക്കാന്‍ പറ്റുക നല്ല കാര്യമല്ലേ? എല്ലാ ദിവസവും വീട്ടില്‍ വരുന്നതു കാണുമ്പോള്‍ ഇയാള്‍ക്കു വേറെ പണിയൊന്നുമില്ലെ എന്നു തോന്നിയിട്ടുണ്ട്.

അങ്ങനെ ചെറുപ്പത്തില്‍ അമ്മാവന്‍ പറഞ്ഞു തന്ന ബംഗാളിയിലൂടെ ഞാന്‍ നീരജ് ഭാട്ടാചര്യയെ അറിയാന്‍ തുടങ്ങി . അയാളും ഭാര്യയുമായിരുന്നു വീട്ടുകാര്‍. ഭാര്യയെ കണ്ടപ്പേള്‍ മൂത്ത സഹോദരിയാകുമെന്നാണ് ഞാന്‍ ധരിച്ചത്. ഭാര്യയ്ക്ക് അയാളെക്കാള്‍ 19 വയസ്സ് കൂടുതലായിരുന്നു. ധാരാളം സ്വത്തുനുടമയായിരുന്നു ഭാര്യ. ആ സ്വത്തുക്കള്‍ നോക്കിനടത്തുക മാത്രമായിരുന്നു അയാളുടെ ജോലി.

അയാളുടെ സംസാരം, എനിക്കൊന്തോ ഉപദ്രവമായി തൊന്നിയില്ല. പുസ്തകങ്ങളെ നീരജിന് വലിയ താല്പര്യമായിരുന്നു. അധികാരം സംസാരിക്കാത്ത എന്നെയും ഒരുപാട് സംസാരിക്കുന്ന അയാളും ചോര്‍ത്തുനിര്‍ത്തിയ ഘടകം.

“നോവലുകള്‍ വായിക്കറില്ലേ” ? ഞാന്‍ ചോദിക്കും . “വായിക്കാമായിരുന്നു....... പ്രീഡിഗ്രീക്ക് പഠിക്കുമ്പോള്‍ “ അയാള്‍ പറയും.
“ഇപ്പോഴില്ല”?
“ഇല്ല”
‘അതെന്താ“?
“മനസമാധാനം ഇല്ലാത്തതുകൊണ്ട്.
“എവിടെപ്പോയീ മനസമാധാനം”?
“എവിടെയോ ;പോയീ...... എന്തായാലും ഇപ്പോഴില്ല്”
ആ സംഭാഷണം അങ്ങനെ നീണ്ടു നീണ്ട് പോകും.

കുടുംബത്തെക്കുരിച്ച് ഞാന്‍ അയാളോട് അധികമൊന്നും ചോദിച്ചിട്ടില്ല. ബംഗാളിലെ പേരുക്കേട്ട ഒരു ബ്രാഹമണ കുടുംബത്തില്‍ ജനിച്ചതാണയാള്‍. എന്തേ സാഹചര്യത്തില്‍പ്പെട്ട് ഇങ്ങനെയൊരു വിവാഹം നടന്നു. ഭാര്യ ഒട്ടും സ്നേഹമില്ലാത്ത പ്രക്രിതമായിരുന്നു. കുടുംബം എന്ന വിഷയം വരുമ്പോള്‍ മാത്രമാണ് അയാള്‍ നിശ്ശബദനായിരുന്നു എന്നു മാത്രമറിയാം.

ഞങ്ങളുടെ സൌഹൃദം വളര്‍ന്നുകൊണ്ടേയിരുന്നു. വ്യദ്ധയ്ക്ക് ചില സംശയങ്ങള്‍ ഉണ്ടായിരുന്നെന്ന് തോന്നുന്നു. എങ്കിലും ഞാനത് ശ്രദധിക്കുവാന്‍ പോയില്ല. അയാളും ഞാനും ഏകദേശം ഒരേ പ്രായ്ക്കാരായിരുന്നതുകൊണ്ടാകാം.

വ്യദ്ധയ്ക്ക് അയാള്‍ കുറെ സഹായളൊക്കെ ചെയ്തിരുന്നു. കരന്റ് ബില്ലടക്കുക, പൂന്തോട്ടം സൂക്ഷിക്കുക തുടങ്ങിയ സഹായങ്ങള്‍ ഒരു ദിവസം ഞാന്‍ തിരിച്ചു വരുമ്പോഴുണ്ട്, എന്റെ മുറിയില്‍ ചിതറിക്കിടക്കുന്ന പുസ്തകങ്ങളും കടലാസുകളുമെല്ലാം വൃത്തിയായി അടുക്കിവച്ചിരിക്കുന്നു.
“പുസ്തകങ്ങള്‍ എപ്പോഴും ഭംഗിയായി ഇരിക്കണം. അതാണ് സൂക്ഷിക്കാനെളുപ്പം.”
പിന്നീടൊരിക്കല്‍ നീരജ് അതിനെപ്പറ്റി പറഞ്ഞു. ഇയാള്‍ എന്തിന് ഇതെക്കെ ചെയ്യുന്നു?
ഞാന്‍ ചോദിച്ചിട്ടില്
ചോദ്യങ്ങള്‍ക്കുമപ്പുറത്താണല്ലോ മനസ്സിന്റെ ഭാഷ.

സന്തോഷത്തില്‍ അവസാനിക്കുന്ന പ്രണയ കഥകളോട് നീരജിന് വലിയ ആവേശമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും നേടാന്‍ കഴിയാത്ത കുടുംബം എന്ന സത്യത്തോടുള്ള ഒടുങ്ങാത്ത സ്നേഹം കൊണ്ടായിരിക്കണം.........

അചഛന് സുഖമില്ലെന്നറിഞ്ഞാണ് ഞാന്‍ നാട്ടിലേക്ക് തിരിച്ചത്. രണ്ടാഴ്ച അവിടെ തങ്ങി. ആശുപത്രിയില്‍ നിന്നും ഡിസ്ച്ചാറ്ജ്ജ് ചെയ്ത ശേഷമാണ് ഞാന്‍ തിരിച്ചു വന്നത്.

മൂന്നു നാലു ദിവസം നീരജ് വീട്ടില്‍ വന്നില്ല . അന്വേഷിച്ചപ്പോഴാണറിഞ്ഞത് സുഖമില്ലാതിരിക്കുകയാണെന്നു. ഞാന്‍ കാണാന്‍ ചെന്നു. അയാള്‍ വളരെ ക്ഷീണിച്ചിരുന്നു. സൌന്ദര്യത്തെ ആരാധിക്കുകയും ആവാഹിക്കുകയും ചെയ്ത ആ മുഖമാകെ മങ്ങിയിരുന്നു. എന്നെ കണ്ടാല്‍ നിര്‍ത്താതെ സംസാരിക്കുമായിരുന്നയാള്‍ അന്ന് ഒന്നും മിണ്ടിയില്ല. ഒന്നു ചിരിച്ചു പോലുമില്ല.

ഒരു മാസം കഴിഞ്ഞിട്ടാണ് അറിഞ്ഞത്. ബംഗാളികള്‍ നാട്ടിലേക്കു തിരിച്ചുപേയ വിവരം എന്നേട് ഒന്നു പറ്ഞ്ഞുപേലുമില്ല്.

പിന്നീട് ഞാന്‍ അക്കാര്യം മെല്ലെ മറക്കാന്‍ തുടങ്ങി. കോളേജില്‍ പരീക്ഷാക്കലമായിരുന്നു. എനിക്ക് ധാരാളം പേപ്പറുകള്‍ പരിശോധിക്കുവാന്‍ ഉണ്ടായിരുന്നു. ജോലിയില്‍ ആഴ്ന്നിറങ്ങിയ സമയം.

മൂന്നു മാസത്തിനു ശേഷമാണ് വൃദ്ധ ആ വിവരം പറഞ്ഞത്.

“വീണ........നമ്മുടെ നീരജില്ലെ.........ആ‍ ബ്രാഹ്മണന്‍ ..........ഇന്നലെ മരിച്ചു പേയീ”.

മഴ തോര്‍ന്നുവെന്നോ വെയില്‍ കൂടിയെന്നോ പറയുന്ന് ലാഘവത്തോടെയാണ് അവരതു പറഞ്ഞത്. അല്ലെങ്ങിലും എന്റെ മനസ്സിലെ ഇടിനാദം അവര്‍ കേട്ടിരിക്കില്ലല്ലോ.

“ആത്മഹത്യ ആയിരുന്നത്രെ ............കഷടമായി”
ആത്മഹത്യ ;
എന്തിന് ആത്മഹത്യ ചെയതു?
എന്തിന്?
വൃദ്ധയുടെ ‘ കഷടമായി’ വീണ്ടും വീണ്ടും മന്‍സ്സില്‍ വന്നു മുഴങ്ങുന്നു. അന്നാണ് എന്റെ മനസ്സും മാരവിച്ചത്’. ജീവിതത്തില്‍ എന്നുമെനിക്ക് തുണയായിരുന്ന ഏകാന്തത, അന്നാദ്യമായി ഉള്ളു വോദനിപ്പിച്ചു.
എന്തിന് ആത്മഹത്യ ചെയ്തു?

ആര്‍ക്കാണറിയുന്നത്. എപ്പോഴും ചെയ്യുന്നതു പോലെ ചിന്തിക്കാന്‍ മാത്രമേ എനിക്കു സാധിച്ചുള്ളൂ.

ആരുമില്ലാഞ്ഞിട്ടോ? അതോ മനസമാധാനമില്ലാഞ്ഞിട്ടോ? സമാധാനമില്ലാത്തത് അത്ര വലിയ ദു:ഖമാണോ ? ഒരു പക്ഷെ, നഷ്ട്പെട്ടവര്‍ക്ക് മാത്രമേ അതിന്റെ വില അറിയുമായിരിക്കൂ.

ഇത്ര ചെറുതാണോ ജീവിതം പെട്ടെന്നുണ്ടായ് ഒരു പ്രേരണയില്‍ അലിഞ്ഞില്ലാതാകാന്‍ മാത്രം ചെറുത്? പക്ഷെ ആ ജീവിതം , മരിച്ചാലും തീരുന്നില്ല. ആരാണ് ഇതിനുത്തരവാദി? സമൂഹമോ? വ്യക്തികളോ? ഒരിക്കലും ചേരാത്ത മനപ്പൊരുത്തമോ?

അല്ലെങിലും ഞാനെന്തിനാണു ദു:ഖിക്കുന്നത്. അയാളെനിക്ക് ആരായിരുന്നു? സുഹൃത്തോ ? സഹോദരനോ? പ്രണയിയോ? അറിയില്ല.......പക്ഷെ എന്തോ ആയിരുന്നു. ഒരിക്കലും മറക്കാനാവാത്ത എന്തോ ഒന്ന്.

എന്തെല്ലാമോ പഠിപ്പിക്കുന്നു, അനുഭവങ്ങള്‍ക്കൂടെ, അര്‍ഹിക്കാത്തത് പലതും നല്കുയും ഓര്‍ക്കാപ്പുറത്ത് തിരിച്ചെടുക്കുകയും ചെയ്യുന്നു.
അതിന് ജീവിതം നീരജിനെ എനിക്ക് നല്കിയിട്ടില്ലല്ലോ.
“സത്യം പൊരിയും വെളിച്ചത്തില്‍ ഞാനൊരു നിത്യപ്രചോതനം.

കവി എന്നും ഒരു പ്രചോദനമാണ്. ഇയാളോ ഒരിക്കിലും തീരാത്ത വേദനയും.

നീരജ് ഭട്ടാചാ‍ര്യ അവിടെ മരിച്ചിട്ടില്ല. എന്നും സൌന്ദര്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് എന്റെ മനസ്സില്‍ ജീവിച്ചുകൊണ്ട് എന്റെ മനസ്സില്‍ ജീവിച്ചുകൊണ്ടേയിരുന്നു.

ഒരു ജന്മത്തിന്റെ നീലക്കാത്ത ജീവസ്പന്ദനവും പേറിക്കൊണ്ട്.

ഇഷ്ട്ടമില്ലാത്ത ജീവിതത്തെക്കാള്‍ ഭേദം മരണമാണെന്നു ഞാന്‍ ആദ്യമൊക്കെ ചിന്തിച്ചിരുന്നു. നീരജ് അത് വിശ്വസിച്ചതിനെ ചോദ്യം ചെയ്യാതെ ‘ശിരസാവഹിച്ചു ആ സത്യം അവിടെ തീരുന്നില്ല............
പുറത്ത് ഇപ്പോഴും മഴ പെയ്യുന്നുണ്ട്.
മനസ്സിനകത്തും.


vidya. s. nair
vidya nilayam
pension street
palakkad
pin 678001
pho. 9847733419
e-mail vidyasn333@yahoo.co.in


-, പാലക്കാട് ,



Your response will be e-Mailed to the poster.