സാമാന്യം നല്ല ഭാരം.ആകൃതി ദീര്‍ഘചതുരം . മുകള്‍ഭാഗം ചില്ലുകൊണ്ട് ആവരണം ചെയ്തിരിക്കുന്നു.അകത്ത് വൈദ്യുത ബള്‍ബുണ്ട്; മരവിപ്പിക്കുന്ന ശൈത്യവും . കൊള്ളാം. വാഗ്ദാനവും പദ്ധതിയും സര്‍ക്കാരിന്റേതാണെങ്കിലും വായ്പ് നല്‍കിയത് ബാങ്കുകാരാണ് .അതുകൊണ്ടു തന്നെ പെട്ടിപ്പുറത്തു ബാങ്കിന്റെ പേര് വെണ്ടയ്ക്കാ വലുപ്പത്തില്‍ ആലേഖനം ചെയ്യേണ്ടി വന്നു.
അശുതോഷ് കൈകൂപ്പി.ബാങ്കുകാരുടെ സഹായമില്ലായിരുന്നെങ്കില്‍ ഗുഡ് സ് ഓട്ടോ വിളിക്കേണ്ടി വന്നു.സഹായത്തിന് തട്ടിപ്പറിക്കാറായ അട്ടിമറിക്കാരെയും . ചോദിച്ചതു കൊടുത്തപ്പോള്‍ അശുതോഷ് അച്ഛനെ ഓര്‍ത്തു.നെയ്ത്തുകബനിയില്‍ നിന്നു പിരിയുബോള്‍ കിട്ടിയതും പുരയിടം പണയംവച്ചതും ചേര്‍ത്ത് അനാര്‍ക്കലിയെ പറഞ്ഞുവിട്ടപ്പോള്‍ അച്ഛന്‍ വട്ടപ്പൂജ്യം.ഒടുക്കം കറവപ്പശുവിനെ വിറ്റതില്‍ മിച്ചംവച്ച കാശാണ് അച്ഛന്‍ വഴിച്ചെലവിനു തന്നിരിക്കുന്നത് .
അഭിമുഖങ്ങളും എഴുത്തു പരീക്ഷകളും ഇല്ലാതാവുകയാണ്.അശുതോഷിന്റെ മനസ്സില്‍ ആശ്വാസക്കുളിരു പെയ്തു.‘
ഡ്രൈവറേ സൂക്ഷിച്ച് ‘ജപ്പാന്‍ കിടങ്ങില്‍ പെടാതിരിക്കാന്‍ വെട്ടിച്ച ഗുഡ്സ് ഓട്ടോ ചെളിയില്‍ തെന്നി നിയന്ത്രണം വിടുമെന്നു തോന്നി അശുതോഷിന്.ജീവന്‍ പോയാലും കുഴപ്പമില്ല .
പെട്ടിക്ക് വല്ലതും പറ്റിയാല്‍ മാസത്തില്‍ ഒരിരുപത് ഓര്‍ഡര്‍ അത്രയും കിട്ടിയാല്‍ വായ്പ തിരിച്ചടക്കാം ചരലില്‍ നിരങ്ങിയും ചളിയില്‍ തെന്നിയും ഓട്ടോ ലക്ഷ്യം കണ്ടപ്പോള്‍ വേലിപ്പടര്‍പ്പിനപ്പുറത്ത് അച്ഛന്റെ തല വെട്ടം കണ്ടു.നിഴലായി അമ്മയും.
പതുക്കെ കയറഴിച്ച് പുറത്തേക്കിറങ്ങുബോള്‍ അമ്മ പറയുന്നുണ്ടായിരുന്നു. കല്യാണം കഴിച്ച് നവവധുവിനെയും കൊണ്ടു സ്വഗൃഹത്തിലേക്ക് പ്രവേശിക്കുബോള്‍ ഏതൊരു മാതാവിലും ദൃശ്യമാവുന്ന ഔത്സുക്യം അശുതോഷ് അമ്മയില്‍ കണ്ടു.അടുപ്പില്‍ തീയൂതി കരിവാളിയ ആ മുഖത്ത് പ്രത്യാശ കനക്കുന്നു. പ്രതീക്ഷതാനാണ് .
രാത്രിയില്‍ കഞ്ഞികുടിച്ച് കിടക്കുബോള്‍ അശൂതോഷ് ചിന്തിച്ചു. എല്ലാത്തിനും വ്യക്തമായ രൂപരേഖ വേണം .കമ്മീഷന്‍ കൊടുത്താലും തരക്കേടില്ല .ധര്‍മ്മാശുപത്രിയിലെ വാച്ച്മാനെ ഇടനിലക്കാരനാക്കണം. അയാളറിയാതെ ഒരു മൃതദേഹവും അനങ്ങില്ല പള്ളിമുക്ക് ഖബര്‍സ്ഥാനില്‍ കുഞ്ഞായിനിക്കയുണ്ട് .കുഞ്ഞായിരിക്കുബോള്‍ കാണുന്നതാണ് .സഹായിക്കാതെയിരിക്കില്ല ഫെറാനാ പള്ളിയിലെ ഗ്ബ്രിയേലച്ഛന്‍ റോസ്മേരിയുടെ മൂത്ത സഹോദരനാണ് ബോട്ടണി ക്ലാസിലെ വിരസതയില്‍ നിന്ന് ഇന്റെര്‍നെറ്റ് കഫേയിലെ മൌസ് ക്ലിക്കുകളിലേക്ക് ചലിക്കുബോള്‍ വിയര്‍പ്പകറ്റാനായി അവള്‍ കക്ഷത്തു പൂശിയ റെക്സോണ ഡിയോഡറിന്റെ മണം പലതവണ അറിഞ്ഞതാണ് .പുതിയ ഏര്‍പ്പാടില്‍ റോസ്മേരി പരിഭവിച്ചേക്കാം. പുതിയ പേരിട്ടു വിളിച്ചാലും ശവപ്പെട്ടി ശവപ്പെട്ടിയല്ലാതാവുമോ?അവള്‍ ചോദിച്ചേക്കാം.അശുതോഷ് മറുപടി മസ്സിലൊരുക്കി.അമേരിക്കയിലും പേര്‍ഷ്യയിലുമൊക്കെയുള്ള മക്കള്‍ വരുനതും കാത്ത് ചേതനയറ്റവര്‍ എന്തിനു പ്രയാസപ്പെടണം ;സ്വയം ചീഞ്ഞുനാറി മറ്റുള്ളവരെക്കൊണ്ട് എന്തിന് പറയിപ്പിക്കണം. എംബാമിനായി മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗത്തില്‍ തുണിയില്ലാതെ കിടന്നു കൊടുത്ത് വെറുതെ എന്തിനു പരിഹാസ്യനാവണം .സര്‍ക്കാര്‍ വക മോര്‍ച്ചറിയില്‍ അജ്ജാത പ്രേതങ്ങള്‍ക്കൊപ്പം ഒരു രാത്രികഴിയുകയെന്നുവച്ചാല്‍ ശീതീകരിച്ച പെട്ടിയാണെങ്കിലും വീട്ടിനകത്ത് കടക്കുന്നതല്ലേ അന്തസ്സ് .
പരേതരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാല്‍ എല്ലാം കിറൂകൃത്യം .സംഗ്തി ശരിയാണെന്ന് ബോധ്യം വരുബോള്‍ റോസ്മേരി തന്നെ കെട്ടിപ്പിടിച്ചുമ്മ വച്ചായിരിക്കും വികാരപ്രകടനമറിയിക്കുക. ഉണരും മുബ് മരപ്പലകയില്‍ ശവപ്പെട്ടി തീര്‍ക്കുന്ന കപ്യാരു വര്‍ഗ്ഗീസും ഖബര്‍ കുഴിക്കുന്ന സൈതാലിയും കാനൂര്‍ ശ്മശാനത്തിലെ കൃഷ്ണ്ന്‍ കുട്ടിയും പ്രതിഷേധമറിയിച്ചു വീട്ടിലെത്തിയതായും അച്ഛനെ ഭീഷണിപ്പെടുത്തിയതായും അമ്മ പറഞ്ഞു.തൊഴില്‍ രംഗത്തെ യന്ത്രവല്‍ക്കരണത്തെക്കുറിച്ചാണത്രെ അവര്‍ അന്നേരമത്രയും സംസാരിച്ചു കൊണ്ടിരുന്നത് . ‘അശുതോഷ് മൊബൈല്‍ മോര്‍ച്ചറിഎന്ന ബോര്‍ഡ് വീടിനു മുന്നില്‍ സ്ഥാപിച്ചാണ് അവന്‍ രാവിലെ മരണമറിയുന്ന മോര്‍ച്ചറി വാച്ചറെയും കുഞ്ഞായിനിക്കയെയും ഗബ്രിയേലച്ഛനേയും കാണാനിറങ്ങിയത്. കാഞ്ഞിരപ്പിള്ളിയില്‍ ബസ്സിറങ്ങി ഫൊറാനാ പള്ളിയിലേക്ക് എളുപ്പമെത്താന്‍ എക്സ്പ്രസ്സ് ഹൈവേ മുറിച്ചു കടന്നത് ഓര്‍മ്മയുണ്ട് മറഞ്ഞ ബോധമണ്ഡലം മഞ്ഞുപാളികളീല്‍ കുരുങ്ങി പുകമറ തീര്‍ത്തപ്പോള്‍ താനൊരു പെട്ടിക്കുള്ളിലകപ്പെട്ട കാര്യം അശുതോഷ് അറിഞ്ഞു.ശ്വസിക്കാന്‍ കഴിയാത്ത വിധം മൂക്കിലാരോ പഞ്ഞി തിരുകി വച്ചിരിക്കുന്നു. കാലിന്റെ അപ്പന്‍ വിരലുകള്‍ ചേര്‍ത്തുകെട്ടിയിട്ടുണ്ട് .തണുപ്പ് അസഹ്യമായപ്പോള്‍ ആരോപറയുന്നത് അശുതോഷ് കേട്ടു. ആകപ്പാടെയുള്ള പെങ്ങളാ.......അമേരിക്കേന്ന് ഇങ്ങെത്താന്‍ ദിവസം മൂന്നു കഴിയും .കത്തിരിക്കാണ്ട് പറ്റ്വോ
സുദീപ് തെക്കേപ്പാട്ട്
സുദീപ് നിവാസ്,പി ഒ ചെവ്വായൂര്‍
കോഴിക്കോട്.673017
ഫോണ്‍: 9744117700, 9447637797