ട്രെയിന്‍ പ്ലാറ്റ് ഫോം നമ്പര്‍ അഞ്ചിലാണു

ആദ്യം ശ്രദ്ധയില്‍ പെട്ടതു മൂന്നാമത്തെ ദിവസമാണ്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രയിനിലെ ഏറ്റവും മുന്നിലെ ബോഗിയുടെ പിറകിലായി വലതുവശത്ത് അവളും ഇടതുവശത്ത് ഞാനും. രാത്രി ഉറക്കമൊഴിച്ചുള്ള ജോലി കാരണം പകുതി ഉറക്കച്ചടവോടെയാണു പാസഞ്ചറിലെ യാത്ര. മരുഭുമിയില്‍ പെയ്ത മഴ പൊലെയായിരുന്നു അവളുടെ മുഖം. മൂന്നാമത്തെ ദിവസവും വലതു വശത്തെ സീറ്റില്‍ കണ്ടപ്പോള്‍ എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുന്ന ഏകാന്തയാത്രയ്ക്കു അറുതിയായതായി ആശ്വസിച്ചു. രാത്രി മൂന്നു വരെയുള്ള ഡെസ്ക്കിലെ ജോലി പത്രപ്രവര്‍ത്തകന്റെ ജീവിതം വിരസമായി തുടരുന്നുവെന്ന മനസിന്റെ പരാതിയെ അല്‍പ്പമൊന്നു ശമിപ്പിക്കാന്‍ ആ വെളുത്ത സുന്ദരിയുടെ സാമീപ്യം ഒരു പരിധി വരെ സഹായിച്ചു. ആവശ്യമില്ലാത്ത ഗൌരവം അവള്‍ മുഖത്തു പ്രകടിപ്പിച്ചിരുന്നു. ഒരു പരിചയപ്പെടല്‍... അല്ല ഒരു ചിരി അത്ര മാത്രം മതിയായിരുന്നു എനിക്ക്. പക്ഷെ മൂന്നാമത്തേ ദിവസവും യാത്രയുടെ തുടക്കം ഞങ്ങള്‍ മാത്രമായ ആ ബോഗിയില്‍ അവള്‍ എന്നെ പരിഗണിച്ചതേയില്ല ഒടുവില്‍ കാത്തിരിക്കാന്‍ തീരുമാനിച്ചു. ഒരു മന്ദഹാസത്തിനായി. അതിലൂടേയാകം തുടക്കം. സൌഹര്‍ദത്തിനുമപ്പുറം കാമുകന്‍ എന്ന നിലയില്‍ അവളുടെ മനസു കീഴടക്കുകതന്നെയായിരുന്നു എന്റെ ലക്ഷം ആലുവ മണപ്പുറത്തു വച്ചു കണ്ട പരിചയം പോലും കാണിക്കാതിരുന്ന അവളുടേ പ്രകടനം എന്നെ വല്ലാതേ നിരാശനാക്കി. നാലാമത്തെ ദിവസം (നാളെ)എന്തു പ്രതിബന്ധം ഉണ്ടായാലും അവളൊട് മിണ്ടൌകതന്നെ
തീരുമാനം എടുക്കുമ്പോള്‍ പോലും എന്തൊ ഒരു ഭയം എന്നെ അലട്ടിയിരുന്നു.

7.30പുറപ്പെടേണ്ട ഷൊര്‍ന്നണൂര്‍ പാസ്ഞര്‍ അന്ന് 7.25 ആയിട്ടും ഒരു ട്രാക്കിലും കയറിയിരുന്നില്ല.ലക്ഷ്യം എത്തിപ്പിടിക്കാനായി തിരക്കു പിടിച്ചു പോകുന്ന ജനങ്ങള്‍ക്കിടയില്‍ ഞാന്‍ ആ വെളുത്ത സുന്ദരിയെ തെരഞ്ഞു. ട്രെയിന്‍ ഏതു പ്ലാറ്റുഫോമിലാണു പിടക്കുന്നതെന്നറിയാന്‍ ഞാന്‍ ഓവര്‍ബ്രിഡ്ജിനു മുകളില്‍ കയറിനിന്നു. ലക്ഷ്യം ആ സുന്ദരിയെ തേടി പിടിക്കുക തന്നെ. ഏകദേശം 7.40ഓടെയാണ് അഞ്ചാമത്തെ പ്ലാറ്റ് ഫോമില്‍ ട്രയിന്‍ വന്നത് . അവളെ കണ്ടില്ല. ഈശ്വരാ........... ഇന്നുണ്ടാവില്ലെ. എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ട്. മനസ്സ് തകര്‍ന്നാണ് ഒന്നാ‍ത്തെ.
ബോഗിയില്‍ കയറിയത് ഇല്ല........ അവള്‍ ഇല്ല, ഞങ്ങളുടെ ബോഗിയില്‍ (അങ്ങനെ പറയാമല്ലോ എനിക്ക്) കഴുത്തില്‍ ഹാര്‍മോണിയം തുക്കിയിട്ട നാടോടി വ്യദ്ധന്‍ മാത്രം. ട്രെയിന്‍ നീങ്ങിതുടങ്ങി, പുറകിലൂടെ ആരോ ഓടിക്കയറുന്നതു പോലെ തോന്നി. വിയര്‍ത്തുകുളിച്ച് കിതപ്പോടെ അവള്‍. കൈയില്‍ പതിവിലും വിപരീതമായി തടിച്ച ബാഗ് ഉണ്ടായിരുന്നു. ഞാന്‍ ആദ്യമായി അവളുടെ മുഖത്ത് നേരിട്ടു നോക്കി, അവള്‍ ചിരിച്ചു. ഹാവൂ............ പത്തുലക്ഷം രുപയുടെ ലോട്ടറിയടിച്ചവനെ പോലെ എന്റെ മുഖം തിളങ്ങി , ആതമവിശ്വാസം ആകാശത്തോളമെത്തി . വണ്ടി ആലുവ റയില്‍വെ സ്റ്റേഷനില്‍ എത്തി. കറുത്തജീന്‍സും ഇളം നീല ടീഷര്‍ട്ടും ധരിച്ച സാമാന്യം തടിച്ച ഉയരമുള്ള ചെറുപ്പക്കാരന്‍ എന്റെ അഭിമുഖമായീ ഇരുന്നു. വ്യദ്ധന്‍ ഹാര്‍മോണിയം മീട്ടി തമിഴില്‍ ഏതേ നാടോടി ഗാനം ആലപിക്കാന്‍ തുടങ്ങിയിരുന്നു. പാട്ടിന്റെ ഈണത്തില്‍ അവള്‍ കാല്‍പാദങ്ങള്‍ ചലിപ്പിക്കുന്നുണ്ടായിരുന്നു. നിങ്ങള്‍ ഷൊര്‍ണ്ണൂക്കാരനോ അല്ല...ഞാന്‍ തൃശ്ശൂര്‍ ഇറങ്ങും. ഷൊര്‍ണ്ണൂറുനിന്നു ഇപ്പോള്‍ കോഴിക്കോട്ടേക്ക് വണ്ടി വല്ലതുമുള്ളതായീ അറിയാമോ.......... അറിയില്ല; കാലമാടന്‍ സ്വര്‍ഗത്തിലെ കട്ടുറുമ്പ്കാ‍ന്‍ വന്നിരിക്കുന്നു. ഇടക്കെപ്പോഴോ അവള്‍ ബാത്ത് റൂമിലേക്ക് പോയിരുന്നു. കട്ടുറുമ്പ് ഇവിടെ ഇരിക്കുന്നിടത്തോളം കാലം എനിക്ക് അവളോടു സംസാരിക്കാന്‍ സാധിക്കില്ല. ഞാന്‍ ബാത്ത് റൂമിനു മുന്നിലേക്കു നടന്നു. അവിടെ വച്ച് എല്ലാം തുറന്നു പറയുകതന്നെ.
മുഖം കഴുകി കര്‍ചീഫ് കൊണ്ട് മുഖം തുടച്ചു അവള്‍ ബാത്തുറൂമിന്റെ വാതില്‍ തുറന്നപ്പോള്‍ എന്റെ ധൈര്യമെല്ലാം ചോര്‍ന്നുപേയീ. വീണ്ടും തങ്ങളുടെ സ്ഥാനങ്ങളില്‍ തിരിച്ചെത്തിയ ഞങ്ങള്‍ അപരിചിതരായി യത്ര തുടര്‍ന്നു. ‘ഈശ്വരാ എന്റെ മൊബൈയില്‍ ഫോണ്‍ കാണുന്നില്ല അവള്‍ തന്റെ ബാഗിലും ഇരുന്നിടത്തെല്ലാം തെരയുകയാണ്. നിങ്ങള്‍ ബാത്ത് റൂമില്‍ കൊണ്ടുപോയിരുന്നോ ..... (കട്ടുറുമ്പാണ്) ഇല്ല ഞാന്‍ ബാഗിന്റെ മുകളിലത്തെ കള്ളിയില്‍ വച്ചിട്ടാണ് പോയത്, അവളുടെ മുഖം വിളറിവെളുത്തു. കട്ടുറുമ്പ് അവളുടെ ബാഗും സീസണ്ടിക്കറ്റും ഐഡെന്റിറ്റി കാര്‍ഡും അവളെ ഏല്‍പ്പിച്ച് പോയീ . അല്പസ്മയത്തിനു ശേഷം മൂന്നു റയില്‍വെ പോലീസുകാരുമായീ അയാള്‍ മടങ്ങിയെത്തി. നിങ്ങള്‍ നാലു പേര്‍ മാത്രമേ ഈ ബോഗിയില്‍ ഉണ്ടായുള്ളു....................
കൂട്ടത്തില്‍ തടിച്ചു കൊമ്പന്‍ മീശക്കാരന്‍ പോലീസുകാരന്‍ ചോദിച്ചു. അതെ....... ഞാന്‍ ബാത്ത് റൂമില്‍ പോയീ തിരിച്ചു വന്നപ്പോഴാണ് മൊബൈയില്‍ കാണാതെ പോയത് പതിമുവ്വായിരം രൂപ വിലയുള്ള മൊബൈയിലാണത് അവള്‍ പറഞ്ഞു. പോലീസുകാരിലൊരാള്‍ വ്യദധന്റെ ഭാണ്ഡക്കെട്ടു പരിശേധിക്കുകയാണ്. കട്ടുറുമ്പ് അവളോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പോലീസുകാര്‍ വ്യദധ്ന്റെ ഭാണ്ഡക്കെട്ടുപേക്ഷിച്ച് കട്ടുറുമ്പിന്റെ ബാഗിലായി തെരച്ചില്‍. ഒടുവില്‍ തെരച്ചില്‍ എന്റെ ബാഗിലായി, ദാ............ഇതാണോ കുട്ടിയുടെ മൊബൈയില്‍...... തടിയന്‍ പോലീസുകാരന്‍ എന്റെ ബാഗില്‍ നിന്നു അവളുടെ മൊബൈയില്‍ കണ്ടെത്തിയിരിക്കുന്നു. എന്റെ ദേഹമാസകലം വിയര്‍ക്കുന്നു. തൊണ്ടയില്‍ വെള്ളം വറ്റിയിരിക്കുന്നു. ഇയാളെ എനിക്കു നേരത്തെ സംശയമുണ്ടായിരുന്നു.......ഞാന്‍ കയറുന്ന ഈ ബോഗിയില്‍ തന്നെ എന്റെ പിറകെ ഇയാള്‍ കഴിഞ്ഞ മൂന്നു ദിവസമായി കയറുന്നു അതുപോലെ ഞാന്‍ അല്പം മുന്‍പ് ബാത്തറുമില്‍ പോയപ്പോള്‍ ഇയാള്‍ പിറകെ വന്നിരുന്നു. ഇടിവെട്ടേറ്റപോലെ നിന്ന് എന്റെ മുതുകില്‍ കൊമ്പന്‍മീശക്കാരന്റെ കൈപതിഞ്ഞു. കണ്ടാല്‍ മാന്യന്‍ കൈയിലിരിപ്പോ................ അത് കട്ടുറുമ്പിന്റെ വകയായിരുന്നു. ഹൃദയഭേദങ്ങളായ രംഗങ്ങള്‍ക്കിടെ എപ്പോഴോ ഞാന്‍ വിളിച്ചു പറഞ്ഞു. എന്നെ തല്ലല്ലേ ............ഞാന്‍ കള്ളനല്ല...............കള്ളന്‍ല്ല.

ഹേയ് ............എന്തായിത് തൃശൂരായി........... നിങ്ങള്‍ ഇറങ്ങുന്നില്ലെ ..............ഞാന്‍ കണ്ണുകള്‍ തിരുമികൊണ്ട് ചാടിയെഴുന്നേക്കുമ്പോള്‍ എന്നെ കുലുക്കി വിളിച്ച വെളുത്ത കൈകള്‍ പിന്‍വലിക്കുകയായിരുന്നു അവള്‍. ഹൊ...സ്വപ്നമായിരുന്നോ........ അവള്‍ എന്നെ നോക്കി ഊറിച്ചിരിക്കുകയാണ്. ഞാന്‍ മുഖത്തുണ്ടായ ചമ്മല്‍ മറച്ചുകൊണ്ട് രഘുനാഥ്’ ..............മീര ‘ കൂടുതല്‍ പരിചയപ്പെടാന്‍ അപ്പോള്‍ മനസ്സുവന്നില്ല ട്രെയിനില്‍ നിന്ന് ഇറങ്ങി പ്ലാറ്റ് ഫോമിലൂടെ നടക്കുമ്പോള്‍ അവള്‍ എന്നെതന്നെ നോക്കിയിരിക്കുന്നത് കണ്ടു. ഹൊ നാളയും അവള്‍ കാ‍ണുമോ..............എങ്കില്‍.


അനൂപ് മോഹന്‍


-, ആലുവ,



Your response will be e-Mailed to the poster.