നീണ്ട റെയില്‍ പാളം ....വണ്ടി പാഞ്ഞു കൊണ്ടേയിരുന്നു .....തിരക്കുള്ള കമ്പാര്‍ട്ട്മെന്റെ ...ഉച്ച കഴിഞ്ഞെങ്കിലും ചൂടിന് ഒരു ശമനവുമില്ല ....ഒരു മൂലയില്‍ സ്ഥലം ലഭിച്ചു .വെളിയിലേക്ക് കണ്ണും നട്ട് ഇരിപ്പായി.കഴിഞ്ഞസംഭവങ്ങള്‍ ഓ രോന്നായി മനസ്സില്‍ രൂപം കൊള്ളുകയാണ് . ഇന്നലത്തെ രാത്രി ....സമയം പത്ത് കഴിഞ്ഞിരുന്നു....കതകില്‍ മുട്ടുന്നത് കേട്ടാണ് എണ്‍റ്റഇത് ...ശശി വ്ന്നിരിക്കുന്നു ......അനുജനാണ് ...കൂടെ ഒരു കൂട്ടുകാരനുമുണ്ട് ...എഴുപത് കിലോമീറ്റര്‍ ദൂരെ നിന്നാണ് ടാക്സിയില്‍ ഉള്ള ആവരവ് പിറ്റേന്ന് ഒഴിവായിരുന്നില്ല ...വരവിന്റെ കാരണം എന്തായിരിക്കാം ? ഒരു അമ്പരപ്പാണ് അനുഭവപ്പെട്ടത് .
കൂട്ടുകാരനെ അവിടെ ഇരുത്തി ശശി പുറത്തേക്ക് ഇറങ്ങി ...അതേ കോളനിയില്‍ തന്നെ താമസിക്കുന്ന നാട്ടുകാരനായ നാണുവുമൊത്ത് പെട്ടെന്ന് തിരിച്ചെത്തി എന്തോ ഗൌരവമായ കാര്യം എന്നോട് പറ്യുവാന്‍ പ്രയാസപ്പെടുകയാണെന്ന് മനസ്സിലായി വിവരമറിയാനുള്ള വ്യഗ്രതയില്‍ മനസ്സ് അസ്വസ്ഥമായി. ആവശ്യപ്പെട്ടതിനനുസരിച്ച് വീട് പൂട്ടി മറ്റുള്ളവരോടൊത്ത് പുറത്തിറ്ങ്ങി ...നേരെ നാണുവിന്റെ വീട്ടിലേക്കായിരുന്നു.ഒരു കട്ടിലില്‍ ഇരുന്നു.മറ്റുള്ളവര്‍ ചുറ്റും സ്ഥലമുറപ്പിച്ചു ‘നാട്ടില്‍ നിന്ന് കത്തുണ്ടായിരുന്നോ?നാണുവിന്റെ ശബ്ദമായിരുന്നു അത് ഓര്‍ത്തു നോക്കി....കഴിഞ്ഞ ആഴ്ചയാണ് കത്ത് വന്നത് വീട്ടില്‍ നിന്ന് ഭായ്യ എഴുതിയിരുന്നു മോന്‍ വികൃതി ആണ് സംസാരം കൊണ്ട് എല്ലാവരെയും വശത്താക്കിയിരുന്നു...’ വല്ലവര്‍ക്കും അസുഖമുണ്ടായിരുന്നതായിരുന്നതായി എഴുതിയിരുന്നുവോ?’നാണുവിന്റെ ആ ചോദ്യം തികച്ചും ഞെട്ടിപ്പിച്ചു.
കത്തില്‍ ഇത്രയും കൂടി എഴുതിയിരുന്നു.’ഇന്നലെ മോന് അല്പം ചൂടുണ്ടായിരുന്നു...പനിയാണെന്ന് പറഞ്ഞു കൂടാ...മരുന്ന് കൊടുക്കുന്നുണ്ട് ...ഒന്നു കൊണ്ടും വിഷമിക്കരുത് ..വേഗം മാറിക്കൊള്ളും.’ ഊഹങ്ങള്‍ക്ക് വ്യകതമായ രൂപം കൊള്ളുകയാണ് ...കരയില്‍ വീണ മീന്‍ പോലെ മനസ്സ് പിടഞ്ഞു ...കാര്യം വ്യകതമാക്കൂ’ആരോടെന്നില്ലാതെ ഒരു അപേക്ഷയായിരുന്നു.തികച്ചും അസ്വസ്ഥത...ആരും സംസാരിക്കുന്നില്ല .ഒടുവില്‍ നാണു തന്നെ ഇത്രയും പറഞ്ഞൊപ്പിച്ചു . നാട്ടില്‍ നിന്ന് ശശിക്ക് ലഭിച്ചിട്ടുണ്ട് ...മോന്‍ ..പോ..യീ...’ തല തരിക്കുന്നതു പോലെ .കമ്പി സന്ദേശം വാങ്ങി...പ്രയാസപ്പെട്ടാണ് ഇത്രയും മനസ്സിലാക്കിയത് ...പോളിയോ...അറ്റാക്ക് ..കിരണ്‍ ...എക്സ്പയേഡ് ...ഇന്‍ക്ലിനിക്ക് ...വേണു.’
ആകെ തളര്‍ന്നു..ഇരുന്നിരുന്ന കട്ടിലിലേക്ക്ചെരിയുകയായിരുന്നു.’സര്‍വ്വസ്വവുമായ മോന്‍ പോയീ’എങ്ങിനെ വിശ്വസിക്കും തുടര്‍ന്ന് ചിന്തിക്കാന്‍ കഴിയാത്ത നിമിഷങ്ങള്‍ വിമ്മീ ..വിമ്മീ.. കരയുകയായിരുന്നു...നാണുവിന്റെ അമ്മ സമാധാനപ്പെടുത്തുവാന്‍ പ്രയാസപ്പെടുകയാണ് ...ഓര്‍മ്മകള്‍ അവ്യകതമായി പുറകിലേക്ക് പായുകയാണ് .
പുതിയ സ്ഥലത്തേക്ക് മാറ്റമായിട്ട് ഒരാഴ്ച പോലും കഴിഞ്ഞിട്ടില്ല .ഇതിനിടയിലാണ് നാട്ടില്‍ നിന്ന് കമ്പി സന്ദേശം ലഭിച്ചത് .ഭായ്യയുടെ അച്ഛന് അസുഖം കൂടുതലാണ് .ഉടനെ എത്തിച്ചേരുക.’ പിറ്റേന്ന് തന്നെ ഭായ്യയേയും കുട്ടിയേയുമൊത്ത് നാട്ടിലേക്ക് തിരിച്ചു. അങ്ങിനെ നാല് മാസം മുന്‍പ് മാത്രമാണ് നാട്ടില്‍ നിന്ന് ജോലിസഥലത്തേക്ക് തിരിച്ചെത്തിയത് .ഒറ്റക്കുള്ള ജീവിതത്തില്‍ വല്ലാത്ത അലസത..കൂടാതെ മോന്‍ അടുത്തില്ലാത്തതില്‍ അതീവ മനപ്രയാസവും. അര്‍ദ്ധബോധാവസ്ഥയിലുള്ള ആകിടപ്പില്‍ അവ്യക്തമായി ചിന്തകള്‍ തെന്നി തെന്നി നാട്ടിലേക്ക് തിരിച്ചു...അവിടത്തെ സ്ഥിതി എന്തായിരിക്കും?ഭായ്യയുടെ അച്ഛന്‍ മരിച്ചിട്ട് രണ്ട് മാസം കഴിഞ്ഞിരുന്നില്ല .കേന്‍സര്‍ രോഗം അദ്ദേഹത്തെ സദാവേദനിപ്പിച്ചിരുന്നു.ഓപ്പറേഷന്‍ നടത്തിയിട്ടും പ്രയോജനപ്പെട്ടില്ല .രോഗം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരുന്നു.അങ്ങിനെ ഒരു ചൊവ്വാഴച്ച രാത്രി അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. കിളികളുടെ ശബദമാണ് ആ മയക്കത്തില്‍ നിന്ന് പെട്ടെന്ന് ഉണര്‍ത്തിയത് ...നേരം പുലര്‍ന്നിരിക്കുന്നു... ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് ട്രെയിന്‍ ...എത്രയും വേഗം നാട്ടില്‍ എത്തിച്ചേരേണ്ടതുണ്ട് പിതാവും പുത്രനും നഷടപ്പെട്ട ഭായ്യ സാന്ത്വന വാക്കുകള്‍ക്കായി നിമിഷങ്ങള്‍ യുഗങ്ങള്‍ പോലെ തള്ളിനീക്കുകയല്ലേ? ആശ്വസിപ്പിക്കാന്‍ നാട്ടിലേക്ക് ഒരു കമ്പി സന്ദേശമായപ്പിച്ചു.’മനശ്ശക്തി വീണ്ടെടുത്ത് യാഥര്‍ത്ഥ്യത്തെ ധൈര്യമായി നേരിടുക..ഇന്ന് പുറപ്പെടുന്നുണ്ട് .’ പരിചയക്കാരെ കാണുബോള്‍ മനസ്സ് വിങ്ങുകയാണ് .വിഷമങ്ങള്‍ ഉള്ളില്‍ ഒതുങ്ങുന്നില്ല.ഓഫീസില്‍ അവധിക്ക് എഴുതിക്കൊടുത്ത് പതിനൊന്നുമണിക്കു തന്നെ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു.യാത്ര അയക്കുവാന്‍ നാണവും ഉണ്ടായിരുന്നു.ശശി നാടുവരെ അനുഗമിക്കാന്‍ തയ്യാറായിരുന്നു.പക്ഷെ വിലക്കി .അങ്ങിനെയാണ് ഒറ്റക്കുള്ള ആ നീണ്ട യാത്ര ആരംഭിച്ചത് .
മണിക്കൂറുകള്‍ പിന്നിട്ടു പലതും ഓര്‍ത്ത് സമയം പോയതറിഞ്ഞില്ല.മുംബയിലെ ആ വലിയ സ്റ്റേഷനില്‍ വണ്ടി എത്തിക്കഴിഞ്ഞിരുന്നു.പെട്ടിയെടുത്ത് അടുത്ത വണ്ടിയിലേക്ക് മാറിക്കയറി.നല്ലതിരക്കാണ്.മൂന്നോ നാല് സ്റ്റേഷനുകള്‍ പിന്നിട്ടാല്‍ ഇരിക്കാന്‍ സ്ഥലം ലഭിക്കുമായിരിക്കും ....തല്‍ക്കാലം ഒരിടത്ത് ഒതുങ്ങി നിലകൊണ്ടു.അധികം താമസിയാതെ ട്രയിന്‍ പുറപ്പെട്ടു.രണ്ട് മണിക്കൂര്‍ പിന്നിട്ട ശേഷം ഒരു സീറ്റ് ഒഴിഞ്ഞു കിട്ടി.യാത്രയിലെ അസൌകര്യങ്ങള്‍ ഒരുതരത്തില്‍ ആശ്വാസമായിരുന്നു.അധികം ചിന്തിക്കതിരിക്കാന്‍ അത് സഹായമായി. രാവിലെ ഏഴുമണിയായിക്കാണും .അടുത്ത സീറ്റില്‍ കിടന്നിരുന്ന ആ കുഞ്ഞ് ഉണര്‍ന്നിരുന്നു.ഉദ്ദേശം രണ്ടുവയസ്സുകാണും .മോന്‍ന്റെ അതേപ്രായം .കൊഞ്ചിക്കൊണ്ടുള്ള ആ സംസാരം എന്തു രസമാണ് ചുറ്റുമുള്ളവര്‍ രസിക്കുന്നു....താന്‍ മാത്രം അസ്വസ്ഥന്‍ . ഓര്‍മ്മകള്‍ വേദനിക്കാന്‍ വേണ്ടീ മാത്രം രൂപം കൊണ്ടുതുടങ്ങി...രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള ആ സംസ്ഥാനത്തിലായിരുന്നു അന്ന് ജോലി .കുഞ്ഞിനെ ആദ്യമായി നാട്ടില്‍ നിന്ന് കൊണ്ടുവരുബോള്‍ ആറുമാസം പ്രായമേ ആയിരുന്നുള്ളൂ.സാധാരണയില്‍ കവിഞ്ഞ ബുദ്ധിയും കാര്യശേഷിയും കൂട്ടിയില്‍ കാണപ്പെട്ടിരുന്നു.തികച്ചും തൃപ്തി നല്‍കുന്ന ഒരു അനുഭവം . ചിന്തകള്‍ മാറികിട്ടുവാന്‍ പുറം കാഴ്ചകളിലേക്ക് ശ്രദ്ധ തിരിച്ചുവിടാന്‍ നന്നേ പ്രയാസപ്പെട്ടു .ട്രയിനിലെ യാത്രക്കാര്‍ മിക്കവരും ജോലി സ്ഥലങ്ങളില്‍ നിന്ന് അവുധിയില്‍ നാട്ടിലേക്ക് വരുന്നവര്‍ .ഒരുതൊഴില്‍ ചെയ്ത് ജീവിക്കാന്‍ നാടുവിട്ടവര്‍ .പ്രിയപ്പെട്ടവരെ കാണുവാന്‍ നാട്ടിലേക്ക്. പ്രതീക്ഷകള്‍ നിറഞ്ഞ ആഹ്ലാദം ...ഇതിന് മുന്‍പുള്ള യാത്രയില്‍ താനും ഇങ്ങനെ ആയിരുന്നില്ലേ?ഇപ്പോഴത്തെ സ്ഥിതിയോ? ശ്രദ്ധപെട്ടെന്ന് എതിര്‍വശത്തെ സീറ്റിലേക്ക് തിരിഞ്ഞു.ദു;ഖിതനായ ആ സ്ത്രീ....ഗര്‍ഭിണിയാണ് വിവാഹത്തിനു ശേഷം നാടുവിട്ടിട്ട് വര്‍ഷം തികഞ്ഞിട്ടില്ല .അന്നൊരു ദിവസം പതിവുപോലെ സന്തോഷത്തോടെ യാത്ര പറഞ്ഞ് പോയതാണ് ....സമയം അതിക്രമിച്ചിട്ടും അവരുടെ ഭര്‍ത്താവ് ഓഫീസില്‍ നിന്ന് തിരിച്ചെത്തിയില്ല.അന്വേഷണങ്ങള്‍ മുറക്ക് നടന്നു...പത്രങ്ങളില്‍ പരസ്യം നല്‍കി....ആ കാത്തിരിപ്പ് മാസങ്ങളോളം നീണ്ടു.എല്ലാം വെറുതെയായി ..അവസാനം സഹോദരനുമൊത്ത് നാട്ടിലേക്ക് മടങ്ങുകയാണ് .കംബാര്‍ട്മെന്റില്‍ നടന്ന സംഭാഷണങ്ങളില്‍ നിന്ന് ഇത്രയും മനസ്സിലാക്കി...സ്വന്തമായ പലതും നഷടമാകുന്നു.ദുഖത്തിന് കാരണങ്ങള്‍ പലതാണെന്ന് മാത്രം.
നാല് മണിക്കൂര്‍ വൈകിയാണ് വണ്ടി സ്റ്റേഷനില്‍ എത്തിയത് .അളിയന്‍ വേണു വന്നിരുന്നു.ടാക്സിയില്‍ കയറുമ്പൊള്‍ മനസ്സ് നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ നന്നെ പ്രയാസപ്പെട്ടു...’ചേച്ചി ഭക്ഷണം കഴിക്കുന്നില്ലോ?ഉത്തരം കേട്ടപ്പോള്‍ സ്വല്പം ആശ്വാസമായി...പിന്നീട് ആരും ഒന്നും സംസാരിച്ചിട്ടില്ല .മുന്‍പ് യാത്ര പറഞ്ഞ് പിരിഞ്ഞ ആ ദിവസം ഓര്‍ത്തു പോയീ ...മോനെ കോണ്ടുപോകാന്‍ കാറുമായി വരാം.അവന്‍ അത് വിശ്വസിച്ചു...എന്നാല്‍ സംഭവിച്ചതോ?കൂടുതല്‍ ഓര്‍ക്കാന്‍ ധൈരപ്പെട്ടില്ല .ടേക്സി നിന്നു.പരിചയമുള്ള ആ വബില്‍ കൂടി ഒരുവിധം വീട്ടിലെത്തി ...മുന്‍വശത്ത് ആരും ഇല്ലായിരുന്നു..വെദന മറക്കാന്‍ വീര്‍പ്പുമുട്ടുന്നവര്‍. ഭാര്യ കട്ടിലില്‍ കിടപ്പാണ് സംസാരിക്കാന്‍ കഴിയാത്ത കുറേനിമിഷങ്ങള്‍ .വിവരങ്ങള്‍ മനസ്സിലാക്കാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവന്നു... പലപ്പോഴും മനസ്സ് നില തെറ്റാതിരിക്കാന്‍ പ്രയാസപ്പെട്ടു....ഒരു പനിയായി തുടങ്ങിയതാണ് ഡൊക്ടരെ കാണിച്ചു. മരുന്നുകള്‍ കൊടുത്തിരുന്നു..കുറവ് കാണാഞ്ഞപ്പോള്‍ അടുത്ത പട്ടണത്തില്‍ ഉള്ള ഒരു ക്ലിനിക്കിലേക്ക് മാറ്റി ..പ്ക്ഷെ വൈകിപ്പോയി ...വിധിതടയാന്‍ കഴിഞ്ഞില്ല ...വേദനിക്കുവാന്‍ വേണ്ടീമാത്രം കുറച്ച് ഓര്‍മ്മകള്‍ ശേഷിച്ചു.. ആ ഇടക്കാണ് ദിനപത്രത്തില്‍ ആ വാര്‍ത്ത വന്നത് .. സംസ്ഥാനത്തിന്റെ നാന ഭാഗങ്ങളില്‍ പിള്ള വാതം -പോളിയോ -ഉള്ളതായി സംശയിക്കേണ്ടതായ സാഹ്ചര്യം ഉണ്ടായിരിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഈ രോഗം കാരണം ഇവിടത്തെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്ന നാല് കുട്ടികളില്‍ ഒരു കുട്ടി മരിക്കുകയും ചെയ്തു.കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിച്ചു വരുന്നതായി അറിയുന്നു.വ്യാപകമായതോതില്‍ ഓറല്‍ പോളിയോ വാക്സിന്‍ കുട്ടികള്‍ക്ക് നല്‍കലാണ് രോഗനിര്‍മ്മര്‍ജ്ജനത്തിനുള്ള ഏക പ്രതിവിധി.’ ഞെട്ടിപ്പിക്കുന്ന ഒരു പത്രവാര്‍ത്തയായിരുന്നു.മാരകമായ ഈ പകര്‍ച്ചവ്യാധി നാട്ടില്‍ നിന്നുതന്നെ നിര്‍മ്മാര്‍ജജനം ചെയ്യുവാന്‍ സാധിച്ചിരുന്നെങ്കില്‍ ആശിച്ചുപോയി...
മരണം ...അംഗവൈകല്യങ്ങള്‍ ..തീരാദുഖം ഇവയെല്ലാം നാടിന്ന് ഒരു ശാപമാണ് ..ഇവ നിയന്ത്രണത്തില്‍ കോണ്ടുവരേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യവും ഉത്തരവാദിത്വവും അല്ലേ?
എസ്സ് .കുമാര്‍