പുത്തൂര്‍ ഗ്രാമം കണികണ്ടുണരുന്നത് നന്മനിറഞ്ഞ ഒരു വിദ്യാലയത്തിന്റെ വരവേല്പോടെയാണ് അവിടെ 9-)ം ക്ലാസില്‍ പഠിക്കുന്ന ഇന്ദു. വളരെ നിഷ്കളങ്കമായ മുഖം ആയിരുന്നു. അവളുടേത് കാണാന്‍ സുന്ദരിയല്ലെങ്കിലും പഠിത്തത്തില്‍ മിടുക്കിയും സ്ക്കൂള്‍ കലോത്സവങ്ങളില്‍ ഒന്നാമതുതുമായിരുന്നു അവള്‍. ഇന്ദുവിന്റെ വീട് വളരെയേറെ ദാരിദ്രം നിറ്ഞ്ഞതായിരുന്നു.ശരീരം മുഴുവന്‍ തളര്‍ന്ന് കിടക്കുന്ന അച്ഛന്‍ കൂലി പണിക്ക് പോകുന്ന അമ്മ രാഷ്ട്രീയ പാര്‍ട്ടികളുടെയും ലഹരിയുടെയും ഇടയില്‍ കിടന്ന് സ്വന്തം ജീവിതം പോലും ഇല്ലാതാക്കുന്ന ജ്യേഷ്ടന്‍ .അവളെ പഠിപ്പിക്കാനും ഭര്‍ത്താവിന്റെ ചികിത്സക്കും നിത്യേനയുള്ള വിശപ്പിനും വേണ്ടി ഇന്ദുവിന്റെ അമ്മ വളരെയധികം കഷ്ട്പ്പാടാണ് അനുഭവിക്കുന്നത് ഇതെല്ലാം കാണുമ്പൊള്‍ പഠിത്തം നിര്‍ത്തി എന്തെങ്കിലും ജോലി ചെയ്താലോ എന്ന് പോലും ഇന്ദു ആലോചിച്ചിരുന്നു.അപ്പോഴും തന്റെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം അവളെ വല്ലാതെ അലട്ടി.അങ്ങനെ ഒരു വെള്ളിയാഴ്ച്ച ദിവസം സ്ക്കൂള്‍ വിട്ട് വരികയായിരുന്നു.അപ്പോള്‍ അവള്‍ കണ്ടത് കയ്യില്‍ കുറച്ച് പണവുമായി പോകുന്ന ചേട്ടനെയാണ് അകത്ത് കടന്ന ഇന്ദുകണ്ടത് ചോരയില്‍ കുളിച്ച് കിടക്കുന്ന അച്ഛനെയും അമ്മയെയും ആണ് .ഒരു നിമിഷം എന്താണ് ചെയ്യേണ്ട്തെന്നറിയാതെ അവര്‍ സ്തംഭിച്ചുപോയി. അവള്‍ക്ക് പിന്നീട് മനസ്സിലായി അച്ഛന്റെ ചികിത്സക്കായി വെച്ചിരുന്ന പണമാണല്ലോ ചേട്ടന്‍ കൊണ്ടു പോയത് എന്ന്. അങ്ങനെ അച്ഛന്റെയും അമ്മയുടെയും ശവദാഹം കഴിഞ്ഞ് അപ്പോഴും ഇന്ദു ആഗ്രഹിച്ചിരുന്നു തന്റെ ചേട്ടന്‍ വരുമെന്ന് പക്ഷേ അത് വെറുമൊരു ആഗ്രഹം മാത്രമായിരുന്നു.അങ്ങനെ നാട്ടുകാരെല്ലാം പോയി അവസാനം അവളെ സംരക്ഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല എന്നവള്‍ കരുതി അപ്പോഴാണ് അവളുടെ അയല്‍വാസികളായ് ജോസഫ് മാഷും ഏലിയാമ്മ ടീച്ചറും വന്നത് അവളെ അവര്‍ കൊണ്ടുപോയി സ്വന്തം മകളായി തന്നെ അവര്‍ അവളെ വളര്‍ത്തി.അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു.ഒരു ദിവസം പത്രം വായിച്ചപ്പോള്‍ അവള്‍ വിതുമ്പി എന്താണ് കാര്യം എന്നറിയാതെ ടീച്ചറും മാഷും വന്നു അവളുടെ ചേട്ടനായിരുന്നു പത്രത്തില്‍ ഗുരുവായൂര്‍ റെയിവേയിലെ അഞ്ജാത ജഡം ഇതായിരുന്നു ആപേപ്പറില്‍ അവള്‍ കണ്ടത് അന്ന് പണവുമായി പോയ ചേട്ടനെ പിന്നെ കണ്ടത് ത്അവള്‍ പത്രത്തിലൂടെയായിരുന്നു.ആ ഷോക്കില്‍ നിന്നും അവള്‍ക്ക് രണ്ട് ദിവസം വേണ്ടി വന്നു മോചനം കിട്ടാന്‍ അങ്ങനെ ദിവസ്ങ്ങള്‍ കടന്നപ്പോള്‍ ഒരൊഴിവുവേള്യില്‍ അവളുടെ കണ്ണില്‍ കണ്ടത് നോട്ടുപുസ്തകവും ഒരു പേനയും ആയിരുന്നു.അവള്‍ അവളുടെ മനസ്സില്‍ തോന്നിയതെല്ലാം അതില്‍ കുത്തി ക്കുറിച്ചു അങ്ങനെ എല്ലാ ദിവസവും അവള്‍ അതൊരു പതിവാക്കി ഒരു ദിവസം ഇതെല്ലാം വായിച്ച് ഏലിയാമ്മ ടീച്ചര്‍ ഇന്ദുവിനോട് പറഞ്ഞത് ഈ കഥകളെല്ലാം അയച്ച് കൊടുക്കാനാണ് ആദ്യം താല്പര്യം തോന്നിയില്ലെങ്കിലും അവള്‍ അത് അയച്ച് കൊടുത്തു പ്ക്ഷേ അത് പ്രസിദ്ധീകരിച്ചില്ല അപ്പോള്‍ അവള്‍ക്ക് വിഷമം തോന്നിയെങ്കിലും പരാജയമാണ് വിജയത്തിന്റെ ചവുട്ടുപടികള്‍ എന്നവള്‍ക്കറീയാമായിരുന്നു.അവള്‍വീണ്ടും മനോരമ എന്ന വരികയിലേക്ക് അയച്ചുകൊടുത്തു രണ്ടു ദിവസ്ങ്ങള്‍ക്ക് ശേഷം അവള്‍ക്ക് ഒരു കത്തു വന്നു ആ ചെറുകഥ പ്രസിദ്ധീകരിക്കുന്നുണ്ടെന്നായിരുന്നു അത് അവള്‍ക്ക് വളരെയധികം സന്തൊഷമായി അതവളുടെ ചവിട്ടുപടികളായിരുന്നു ഇനിയും ഉയരങ്ങളിലേക്ക് എത്താന്‍ അതവള്‍ക്ക് ഒരു തുടക്കമായിരുന്നു.അങ്ങനെ ആദ്യമായി അവള്‍ ഒരു പുസ്തകം പുറത്തിറ്ക്കി അതില്‍ അവളുടേ കഥയായിരുന്നു തനിക്ക് ഓര്‍മ്മവെച്ചതുമുതലുള്ള എല്ലാ കാര്യങ്ങളും അവള്‍ അതില്‍ എഴുതി അതിന് പത്മശ്രീ പുരസ്ക്കാരം പോലും അവളെ തേടി വന്നു.അന്നൊരു ദിവസം press club വച്ച് അവള്‍ക്കൊരു interview ഉണ്ടായിരുന്നു പത്രക്കാരും ,ടെലിവിഷന്‍ക്കാരും എല്ലാവരും ഇന്ദു അവിടെ വച്ച് പറഞ്ഞത് ത്ന്റെ പത്മ ശ്രീ പുരസ്ക്കാരത്തിന് അര്‍ഹയാക്കിയത് തന്റെ അനുഭമാണെന്നും എന്നെ ഞാനാക്കി മാറ്റിയത് എന്റെ കഥയായ ഇന്ദുലേഖയും ആണ് എന്നായിരുന്നു .അങ്ങനെ അവളുടെ മാതാപിതാക്കളുടെ ആഗ്രഹം പോലെ അവള്‍ പ്രശസ്തയുമായി.
ശ്രീതു പി. ബി