മീഠാപാക്ക്

പുറത്ത് പെയ്യുന്ന മഴയും നോക്കി ബസ്സിലിരുന്നു.

‘ഒരു ണാളമ്പട്‘

‘എത്ര ?’കണ്ടക്ടര്‍

“ഒരു ണാളമ്പട് ,ഏന്‍ സേട്ടാ സീറ്റ് കൊടുക്കണം കയ്യേ കിള്ള്രേ?മറ്റു തമിഴത്തികള്‍ ചിരിച്ചു.

സ്റ്റോപെത്തിയപ്പോളിറങ്ങി മഴ മാറിയിട്ടില്ലായിരുന്നു. ഒരു സിഗരറ്റിനു തീ കൊളുത്തി വീട്ടിലേക്കുള്ള വണ്ടി കാത്ത് നിന്നു.മഴയത്തും സിനിമ മാറിയതിന്റെ പോസ്റ്റര്‍ ഒട്ടിക്കുന്നുണ്ടായിരുന്നു.മഴതെല്ലൊന്നു കുറഞ്ഞപ്പോള്‍ നനഞ്ഞ പേപ്പര്‍ കഷ്ണങ്ങള്‍ അടിച്ച് മാറ്റി വൃത്തിയാക്കാന്‍ ബന്ധപ്പെടുന്ന മുനിസിപ്പാലിറ്റിക്കാരന്‍ .അതിനിപ്പുറം പൊട്ടിയ ട്യൂബിന്റെ കുറേ കഷ്ണങ്ങളും ഒരു കുഴി നിറയെ ചെളിവെള്ളവും .ചരിത്രത്തില്‍ ഒരിക്കലും ഇടം നേടാനിടയാവാത്ത ഒരു സാഹ്സികന്റെ രാവിലത്തെ കൃത്യങ്ങളുടെ നേര്‍ത്ത അവശിഷ്ടങ്ങള്‍.

അയാള്‍ രാവിലെ ബസ് സ്റ്റോപ്പില്‍ വന്ന് ഒരു കുഴികുഴിക്കും.മണ്ണ് മറ്റിയതിന് ശേഷം തല അതിനകത്താക്കി മണ്ണിട്ട് മൂടി കുറേ നേരം കൈക്കുത്തി നില്‍ക്കും.ഇതിന്‍ ശേഷം മൂന്ന് ട്യൂബുകള്‍ നില്‍ത്ത് വച്ച് ഒരു ചെറിയതുണി അതിന്മേല്‍ വിരിച്ച് അയാള്‍ മലര്‍ന്ന് കിട്ക്കും എന്നിട്ട് വയറ്റില്‍ കനമുള്ള പാറ കല്ലെടുത്ത് വച്ച് ഒരമര്‍ത്താണ് ട്യൂബുകള്‍ ശബ്ദത്തോടെ പൊട്ടിച്ചിതറും .ഓരോരുത്തരും ബാക്കി വച്ച അവശിഷ്ട്ങ്ങളുടെ കൂമ്പാരമാണ് നഗരം.

വീട്ടിലെത്തിയപ്പോള്‍ രാത്രിയായി .തന്റെ വീടിനടുത്ത് താമസമാക്കിയിക്കുന്ന പുതിയ വീട്ടിലെ പയ്യന്റെ നോട്ടം തന്റെ പെങ്ങളുടെ നേര്‍ക്കാണെന്ന് അറിയാഞ്ഞിട്ടല്ല.എങ്കിലും മൌനം നടിച്ചു.അവന്റെ അച്ഛന്‍ മിലിട്ടറിയാണ് ഒറ്റമകന്‍ .അവനോടുള്ള ദേഷ്യത്തില്‍ നിന്നാണ് മിലിട്ടറിക്കാരന്‍ ദിവാകരന്റെ ഭാര്യ ജാനകിയെ ഒരിക്കല്‍ പിടിവിട്ടൊന്ന് നോക്കിയത് വീടിന്‍ മുകളില്‍ തുണി വിരിച്ച് കൊണ്ടിരുന്ന അവരുടെ ത്രസിച്ച മാറില്‍ നിന്നും കണ്ണുകളിലേക്ക് നോട്ടമെത്തിയപ്പോള്‍ അതില്‍ ഒരുപാട് നിഗൂഡര്‍ത്ഥങ്ങളുണ്ടായിരുന്നു.അവളുടെ പുഞ്ചിരിയില്‍ ഒരുപാട് ഉത്തരങ്ങളുണ്ടായിരുന്നെങ്കിലും അസ്സനുവദിച്ചില്ല.

പിറ്റേദിവസം ജോലികഴിഞ്ഞ് വരുബോള്‍ റോട്ടില്‍ എല്ലാവര്‍ക്കും കാണത്തക്കവിധത്തില്‍ ക്രിക്കറ്റ് കളി വച്ചിട്ടുണ്ട് .തൊട്ടിപ്പുറമുള്ള കട ബള്‍ബു കടായാണെന്നേ തോന്നുകയുള്ളു.ഒരിക്കല്‍ കടക്കാരന്‍ വിലകൂടിയ ഫ്രിഡ്ജ് വാങ്ങിയപ്പോള്‍ സമ്മാനമായി ലഭിച്ച ബള്‍ബുകളാ‍യിരുന്നു കടയ്ക്കുള്ളില്‍ നിറയെ നാളെ വാര്‍ഡ് ഇല്‍ക്ഷന്‍ നടക്കുകയാണ് മുന്നില്‍ കളി കാണുന്ന ഒരുത്തന്റെ ഷര്‍ട്ടിന് പുറകില്‍ അരിവാള്‍ ചുറ്റികയുടെ പടം വാല്പോലെ കെട്ടിയൊരുക്കിയിട്ടുണ്ട് .പിന്നിലുള്ളവര്‍ അടക്കിച്ചിരിച്ച് കൊണ്ടീരുന്നു.കുറച്ച് പേര്‍ കസേരയില്‍ ഇരുന്നാണ് കളികാണുന്നത് ഗള്‍ഫില്‍ നിന്ന് വന്ന ഒരു പുള്ളീ കാലില്‍ കാല്‍ കയറ്റി വച്ച് ചെരുപ്പുകളൂരി ഇരിക്കുന്നുണ്ടായിരുന്നു.പിന്നില്‍ ഇരുന്ന ഒരുവന്‍ അയാളുടെ ഒരു ചെരുപ്പ് ആരുമറിയാതെ മാറ്റി.ഇന്ത്യ കളി ജയിച്ചു .പോകാന്‍ നേരം ഗള്‍ഫ്കാരന്‍ മാത്രം ഒറ്റക്കാലില്‍ തപസ്സായി .ഉദിച്ച് വരുന്ന പകലിനോട് എങ്ങനെയോ വഞ്ഞു രാത്രി പോയകന്നു.

ടൌണില്‍ പാന്‍ മസാല വില്‍ക്കുന്ന ഹിന്ദിക്കാരനില്‍ നിന്നും മീഠാപാക്ക് വാങ്ങി വായിലിട്ടിട്ട് ചവ്ച്ചാണ് ബസില്‍ കയറിയത് .തിരക്ക് നന്നേ കുറവായിരുന്നു.വായില്‍ ഊറിക്കൂടിവരുന്ന വെള്ളം പുറത്തേക്ക് തുപ്പി ബസിന് വേഗത കൂടി വന്നു. ഒരു വളഞ്ഞ ഇറക്കം ഇറങ്ങുകയായിരുന്നു.തുപ്പുന്നതിനിടയില്‍ പിന്നില്‍ ബൈക്കോടിച്ച് വരുന്ന ആ ചെറുപ്പക്കാരനെ കണ്ടു.മനസ്സില്‍ ഒരായിരം ചിന്തകള്‍ കുമിഞ്ഞ് കൂടി.ബൈക്കിനും ബസിനും വേഗത കൂടി കൊണ്ടിരുന്നു.ബസ്സിനുള്ളിലെ ആളുകളെ ഞൊടീയില്‍ വീക്ഷിച്ചുകൊണ്ട് അവന്റെ മുഖം ലക്ഷൃമാക്കി മുറുക്കാന്‍ പുറത്തേക്ക് തുപ്പി.മുഖത്ത് പതിച്ചാല്‍ അവന്‍ പൊടുന്നനെ വണ്ടി ബ്രേക്കിട്ടേക്കാം. പിന്നില്‍ നിന്ന് വരുന്ന ടിപ്പറിനടീയില്‍ ചതഞ്ഞരയുകയായിരുന്നു.അവന്റെ മുഖത്ത് വീഴ്ത്താതെ അതിനെ അവനില്‍ നിന്നും വകഞ്ഞ് മാറ്റിയ കാറ്റിന്റെ പേരെന്തായിരുന്നു.


സുല്‍ഫിക്കര്‍ എം.എസ്


-, ആലുവ,


Your response will be e-Mailed to the poster.