പുഴ.കോം > സഹൃദയ > കവിത > കൃതി

നീതിപീഠം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഫാത്തിമ വളളിക്കാടൻ

നീതിക്ക്‌ വേണ്ടി

ദാഹിയ്‌ക്കുന്ന ഒരുത്തനും

നീതിയുടെ ത്രാസിൽ

തുലനം ചെയ്യപ്പെടാതെ പോകരുത്‌

നീതികിട്ടാതെ പോയാൽ

കുറ്റവാളി എവിടെ

ആയിരം കുറ്റവാളിയുടെ രക്ഷയ്‌ക്ക്‌

നിരപരാധിയുടെ രക്തം

ഊറ്റിക്കുടിക്കുന്നു

അങ്ങനെ

പ്രതിക്കൂട്ടിൽ

അരങ്ങേറേണ്ടിവരുന്നു

ന്യായങ്ങൾക്കും

വിധികൾക്കും

തെളിവുകൾക്കും

രൂപവും ഭാവവും മാറ്റി

കളളത്തരത്തിന്റെ ജീവൻ നൽകുമ്പോൾ

കോടതി വരാന്തകളിൽ

തളർന്നിരിക്കുമ്പോൾ

നീതി പീഠത്തോട്‌

അടിയറവ്‌ പറയേണ്ടിവരുന്നു

ഈ നീതിയുടെ ത്രാസിൽ

തുലനം കിട്ടാതെ പ്രാകുന്നത്‌.

തൂക്കുമരത്തിന്റെ നിശ്ചലമായ

ശവത്തെപ്പോലെയാണ്‌

അവരുടെ ആത്മാവ്‌

അപ്പോഴും

നീതി.. നീതി എന്ന്‌

വിളിച്ചു പറയുന്നുണ്ടാവും


ഫാത്തിമ വളളിക്കാടൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.