പുഴ.കോം > ജ്യോതിഷം > വാരഫലം > കൃതി

വാരഫലം 5 മുതല്‍ 11 വരെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.കെ.ദിവാകരൻ

അശ്വതി

സാമ്പത്തികരംഗത്ത് പുരോഗതിയുണ്ടാകും. ഉന്നതന്‍മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ക്രയവിക്രയാദികള്‍ ധാരാളം നടത്തും. സഹോദരന്മാരില്‍ നിന്ന് സഹായങ്ങള്‍ ഉണ്ടാകും. കലാസാംസ്ക്കാരിക രംഗത്തുള്ളവര്‍ക്ക് അവാ‍ര്‍ഡുകളും പ്രശംസാപത്രങ്ങളും നേടാനാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യും.

ഭരണി

കുടുംബത്തില്‍ ശാന്തിയും സമാധാനവും കളിയാടും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. വിദേശത്തുള്ള സന്താനങ്ങള്‍ ഗൃഹത്തില്‍ വന്നു ചേരും. കേസ്സുകള്‍ അനുകൂലമായി തീര്‍പ്പ് കല്‍പ്പിക്കും. കിട്ടാതിരുന്ന ധനം തിരികെ ലഭിക്കും. പ്രേമബന്ധങ്ങളില്‍ വിജയം പ്രതീക്ഷിക്കാം.

കാര്‍ത്തിക

വിവാഹാദി മംഗള കര്‍മ്മങ്ങളിലും സല്‍ക്കര്‍മ്മങ്ങളിലും പങ്കുകൊള്ളും. ആദ്ധ്യാത്മിക രംഗത്തുള്ളവര്‍ നേട്ടങ്ങള്‍ കൈവരിക്കും. വ്യാപാരവ്യസായരംഗത്ത് പുരോഗതിയുണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷപൂര്‍ണ്ണമാകും. ചില ഭാഗ്യാനുഭവങ്ങള്‍ തേടിയെത്തും.

രോഹിണി

സന്താനങ്ങളെ കൊണ്ട് വിഷമിക്കും. തൊഴില്‍രഹിതര്‍ ടെസ്റ്റുകളിലും പരീക്ഷകളിലും വിജയം നേടും. സ്ഥാന മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അവര്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് മാറ്റം കിട്ടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഡിപ്പാര്‍ട്ടുന്മെന്റ് ടെസ്റ്റുകളില്‍ വിജയം കൈവരിക്കും.

മകയിരം

ധാരാളം യാത്രകള്‍ നടത്തും. യാത്രകളില്‍ മംഗളാനുഭവങ്ങള്‍ ഉണ്ടാകും. ശ്രേഷ്ഠന്മാരില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. തൊഴില്‍ രംഗത്ത് ഉണ്ടായിരുന്ന തടസ്സങ്ങള്‍ മാറിക്കിട്ടും. പങ്കു വ്യാപാരത്തില്‍ പുരോഗതിയുണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കും.

തിരുവാതിര

തൊഴില്‍ രംഗത്ത് ഉയര്‍ച്ചയുണ്ടാകും. പൈതൃകമായ സ്വത്തുക്കള്‍ അനുഭവയോഗ്യമാകും. നാനാമാര്‍ഗ്ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. ഉല്ലാസയാത്രകള്‍ നടത്തും. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ബുദ്ധിപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടും.

പുണര്‍തം

സ്ഥാനമാനങ്ങള്‍ ലഭിക്കും. സ്വന്തം കഴിവുകള്‍ വികസിപ്പിക്കാനുള്ള അവസരം ലഭിക്കും. സാമ്പത്തിക രംഗത്ത് മുന്നേറ്റം ഉണ്ടാകും. കുടുംബത്തില്‍ സമാധാനവും സന്തോഷവും അനുഭവമാകും. രാഷ്ട്രീയത്തിലുള്ളവര്‍ക്ക് തെരെഞ്ഞെടുപ്പുകളില്‍ വിജയം നേടാനാകും. പുണ്യ സങ്കേതങ്ങള്‍ സന്ദര്‍ശിക്കും.

പൂയം

കരാര്‍ ഇടപാടുകാര്‍ക്ക് കിട്ടാനുള്ള ബില്ലുകള്‍ പാസ്സയി കിട്ടും. നിര്‍മ്മാണ തൊഴിലാളികള്‍ക്ക് അധിക വരുമാനമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പില്‍ ശ്രദ്ധ കുറയും. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യും.

ആയില്യം

എതിര്‍പ്പുകളെ അവഗണിച്ച് കുഴഞ്ഞ പ്രശനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. അവിവാഹിതരുടെ വിവാഹം തീരുമാനമാകും. ആഢംബര വസ്തുക്കള്‍ വാ‍ങ്ങി കൂട്ടും. സംസാരങ്ങള്‍ക്ക് നിയന്ത്രണം വേണ്ടി വരും. സ്ത്രീകള്‍ക്ക് അപമാനവും അപവാദശ്രവണവും ഉണ്ടാകും.

മകം

ശാരീരികവും മാനസികവുമായ വിഷമതകള്‍ ഉണ്ടാകും. അലച്ചിലും വലച്ചിലും ഉണ്ടാകും. ഔദ്യോഗിക രംഗത്തുള്ള പ്രശ്നങ്ങള്‍ രൂക്ഷമാകും. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. നിയമ ഉദ്യോഗസ്ഥന്മാര്‍ക്ക് സ്ഥാനചലനം ഉണ്ടാകും .അധികചിലവും അനാവശ്യ ചെലവും മൂലം കടം വാങ്ങേണ്ടി വരും.

പൂരം

അതിരു കവിഞ്ഞ അഹന്തയും അഭിമാനവും പലരുടേയും വിരോധത്തിനു കാരണമാകും. സാഹിത്യകാരന്മാര്‍ക്ക് റോയല്‍റ്റി തിടങ്ങിയ വകുപ്പുകളില്‍ കൂടീ ധനം വന്നു ചേരും. പ്രസിദ്ധീകരണങ്ങള്‍ നടത്തുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കാലം അനുകൂലമാണ്. ജോലി ഭാരം വര്‍ദ്ധിക്കും. ആരോഗ്യകരമായ കാര്യങ്ങളില്‍ ശ്രദ്ധ കുറയും.

ഉത്രം

സഹപ്രവര്‍ത്തകരുടെ സഹകരണം എല്ലാ രംഗത്തു ഉണ്ടാകും. ജോലി ഭാരം വര്‍ദ്ധിക്കും. രോഗികള്‍ക്ക് ആശ്വാസം തോന്നും. കുടുംബസ്വത്തു സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കും. ഐ ടി മേഖലയിലുള്ളവര്‍ ജോലി സ്ഥലം മാറും. വിദ്യാര്‍ത്ഥികള്‍ക്ക് മന്ദതയും അലസതയും മൂലം പഠനം നിര്‍ത്തേണ്ടി വരും.

അത്തം

ഉദ്യോഗസ്ഥന്മാര്‍ക്ക് അപവാദ ആരോപണങ്ങള്‍ക്ക് വിധേയരാകും. കടം വാങ്ങേണ്ടി വരും. കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ആശയങ്ങള്‍ മറ്റുള്ളവരില്‍ തെറ്റിദ്ധാരണയുളവാക്കും വിധമാകും. പ്രവര്‍ത്തനമണ്ഡലത്തില്‍ ഏകാഗ്രത കുറയും. ഈശ്വരപ്രീതികരമായ കാര്യങ്ങള്‍ ചെയ്യും.

ചിത്തിര

അപ്രതീക്ഷിതമായ ചിലവുകള്‍ വന്നു പെടും. തൊഴിലില്‍ വിരക്തിയും മന്ദതയും ഉണ്ടാകും. രോഗാദി ക്ലേശങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടും. അലങ്കാര വസ്തുക്കളോട് ഭ്രമം ഉണ്ടാകും സന്താനങ്ങളില്‍ നിന്ന് സാമ്പത്തിക ലാഭം ഉണ്ടാകും.

ചോതി

മത്സരങ്ങളിലും പരീക്ഷകളിലും വിജയം നേടാനാകും. ആഹ്ലാദകരമായ കുടുംബാന്തരീക്ഷം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും വിജയം നേടും. രാഷ്ട്രീയ നേതാക്കന്മാര്‍ക്കും മന്ത്രിമാര്‍ക്കും അണികളില്‍ സ്വാ‍ധീനം വര്‍ദ്ധിക്കും.

വിശാഖം

ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കും. പല മാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. അലങ്കാര വസ്തുക്കളുടെ ലാഭം ആഢംബര വസ്തുക്കളുടെ ലാഭം ഇവയുണ്ടാകും. മുടങ്ങി കിടന്നിരുന്ന പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കും.

അനിഴം

മേലധികാരികളുടെ പ്രീതി നേടും. പ്രവര്‍ത്തനമേഖയില്‍ തിരക്കേറിയ അനുഭവങ്ങള്‍ ഉണ്ടാകും. വീട്ടമ്മമാര്‍ക്ക് സന്തോഷകരമായ വാര്‍ത്തകളും സന്താനങ്ങളില്‍ നിന്ന് ഗുണഫലങ്ങളും ഉണ്ടാകും. ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രമോഷനോടു കൂടിയുള്ള സ്ഥാന ചലനം ഉണ്ടാകും. ചിരകാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങള്‍ സഫലീകരിക്കും.

തൃക്കേട്ട

പൊതുവില്‍ ഗുണദോഷസമ്മിശ്രമായ കാലമാണ്. കുടുംബക്ലേശം സന്താനക്ലേശം , കര്‍മ്മരംഗത്ത് മേലുദ്യോഗസ്ഥന്മാരുടെ അനാവശ്യമായ ഇടപെടലുകള്‍ ഇവ മൂലം വിഷമിക്കും. ധാരാളം യാത്രകള്‍ ചെയ്യും സാഹിത്യകാരന്മാര്‍ക്ക് പൊതുരംഗത്ത് തിളങ്ങാനാകും. മത്സരങ്ങളിലും ടെസ്റ്റുകളിലും വിജയിക്കും.

മൂലം

കുടുംബ സുഖവും ധനധാന്യങ്ങളുടെ ലാഭവും പ്രതീക്ഷിക്കാം. വീട് നിര്‍മ്മാണത്തിനുള്ള തടസ്സം മാറിക്കിട്ടും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. ആരോഗ്യ നില മെച്ചപ്പെടും. മന: സന്തോഷവും സുഖകരമായ അനുഭവങ്ങളും ഉണ്ടാകും.

പൂരാടം

അകാരണമായി ഭയം തോന്നും. കാര്യാദികള്‍ക്ക് തടസ്സം അനുഭവപ്പെടും. ഹൃദ്രോഗികള്,‍ ശ്വാസകോശ രോഗികള്‍ ഇവര്‍ക്ക് രോഗം മൂര്‍ച്ഛിക്കാനും ആശുപത്രിയില്‍ പ്രവേശിക്കാനും ഇടവരും. അധിക ചിലവും അനാവശ്യ ചിലവും ഉണ്ടാകും. കടം വാങ്ങേണ്ടി വരും. കൃഷിക്കാര്‍ക്ക് വിളനാശവും നഷ്ടകഷ്ടങ്ങളും ഉണ്ടാകും.

ഉത്രാടം

ദൈവാധീനക്കുറവും കാര്യ തടസ്സവും ഉണ്ടാകും. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. അഭിനയ രംഗത്തുള്ളവര്‍ക്ക് തങ്ങളുടെ മികവ് തെളിയിക്കാനാകും. വീട്ടമ്മമാര്‍ക്ക് ആഭരണ അലങ്കാര വസ്തുക്കളുടെ ലാഭം ഉണ്ടാകും. ഏഷണികള്‍ കേട്ട് മന: ചാഞ്ചല്യം വരാതെ നോക്കണം.

തിരുവോണം

കുടുംബത്തില്‍ സ്വസ്ഥത കുറയും. പിതൃജനങ്ങള്‍ക്ക് രോഗക്ലേശങ്ങളുണ്ടാകും. വാപാരവ്യവസായ രംഗത്ത് നല്ല പുരോഗതിയുണ്ടാകും. വീട്, ഫ്ലാറ്റ്, വാഹനം മുതലായവ വാ‍ങ്ങുന്നതിനുള്ള ശ്രമം വിജയിക്കും. സ്ത്രീകളുമായി കലഹിക്കും. കുറ്റാരോപണത്തിന് ഇടയുണ്ട്.

അവിട്ടം

കുടുംബത്തില്‍ ശാന്തിയും സമാധാനവും കുറയും. ദാമ്പത്യ ജീവിതം ക്ലേശപൂര്‍ണ്ണമാകും . പങ്കുവ്യാപാരത്തില്‍ സുതാര്യത കുറയും. അഭിനയരംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശംസാപത്രങ്ങളും ലഭിക്കും. വീടു നിര്‍മ്മിക്കാനുള്ള ശ്രമം വിജയിക്കും.

ചതയം

അലച്ചിലും വലച്ചിലും അനുഭവപ്പെടും. പ്രായമായവര്‍ക്ക് രോഗാദി ക്ലേശങ്ങളും ദുരിതവും ഉണ്ടാകും. ക്രയവിക്രയാദികളില്‍ നഷ്ടമുണ്ടാകും. മാധ്യമരംഗത്തുള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താനാകും. അയല്‍ക്കാരുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടും. കലഹം ഉണ്ടാകും. ജോലിക്കാര്‍ക്ക് ജോലി ചെയ്യാനാകാതെ വരും.

പൂരുരുട്ടാതി

വിവാഹാദി മംഗളകര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കു കൊള്ളും. മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രശംസനീയമായ പ്രകടനം കാഴ്ച വയ്ക്കാനാകും. ധനലാഭം, സ്ഥാനലബ്ധി, അംഗീകാരം , സാമ്പത്തിക നേട്ടങ്ങള്‍ ഇവ ഈ വാരത്തില്‍ ഉണ്ടാകും. ചികിത്സാ രംഗത്തുള്ളവര്‍ക്ക് അധികവരുമാനമുണ്ടാകും.

ഉത്രട്ടാതി

ചിരകാല മോഹങ്ങള്‍ പൂവണിയും. മാനസിക പിരി മുറുക്കങ്ങള്‍ മാറിക്കിട്ടും. ബന്ധു സമാഗമം, സുഹൃത്തുക്കളുടെ സഹായം, അഭീഷ്ടകാര്യലാ‍ഭം, സാമ്പത്തിക നേട്ടങ്ങള്‍, തൊഴില്‍ രംഗത്ത് പുരോഗതി, സ്വജങ്ങളില്‍ നിന്ന് സഹായം ഇത്യാദി ത്രേവു ഫലങ്ങള്‍ ഉണ്ടാകും.

രേവതി

സാമ്പത്തിക നേട്ടങ്ങളും സ്ഥാനമാനാദി അര്‍ത്ഥലാഭവും പ്രതീക്ഷിക്കാം. വിദേശത്തുള്ള സന്താനങ്ങള്‍ ഗൃഹത്തില്‍ വന്നു ചേരും. സുഖഭോഗവസ്തുക്കളും ഇലട്രിക് ഉപകരണങ്ങളും കൈവശം വന്നു ചേരും. കുടുംബസ്വത്തുക്കള്‍ അനുഭവിക്കാന്‍ ഇടവരും. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും കൃഷി നാല്‍ക്കാലികളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും.

ഡോ.കെ.ദിവാകരൻ


Phone: 0484 2535440
E-Mail: drdivakaran@mayoorajyothisha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.