പുഴ.കോം > ജ്യോതിഷം > വാരഫലം > കൃതി

വാരഫലം 12 മുതല്‍ 18 വരെ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.കെ.ദിവാകരൻ

അശ്വതി

പലകാര്യങ്ങളിലും കടുംപിടുത്തം കാണിക്കും. ധീരമായ തീരുമാനങ്ങള്‍ എടുക്കും. ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കും. ഷെയറില്‍ നിന്നും ഊഹക്കച്ചവടത്തില്‍ നിന്നും ലാഭം ഉണ്ടാകും. ദൈവീകകാര്യങ്ങള്‍ ധാരാളം നടത്തും. മനസ്സ് സന്തോഷിക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും സ്ഥാനലബ്ധിയും ലഭിക്കും.

ഭരണി

മനസ്സ് വല്ലാതെ വിഷമിക്കും. വ്യാപാരരംഗത്തുള്ള മന്ദത മാറിക്കിട്ടും. ഐ. ടി മേഖലയിലുള്ളവര്‍ക്ക് ജോലി മാറ്റം ഉണ്ടാകും. പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. ഉദ്യോഗാര്‍ത്ഥികള്‍ ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കും. തര്‍ക്കങ്ങളില്‍ നിന്നും വാദപ്രതിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കും. സന്തനങ്ങളെക്കൊണ്ട് വിഷമിക്കും.

കാര്‍ത്തിക

കുടുംബസുഖം വര്‍ദ്ധിക്കും. നഷ്ടപ്പെട്ട സ്വത്തുക്കള്‍ തിരികെ ലഭിക്കും. രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും. രാഷ്ട്രീയ സാമൂഹ്യ തെരെഞ്ഞെടുപ്പുകളില്‍ ഉള്ളവര്‍ക്ക് ജനപിന്തുണ വര്‍ദ്ധിക്കും. തെരെഞ്ഞെടുപ്പുകളില്‍ വിജയം കൈവരിക്കും. കലാസാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്ക് അവാ‍ര്‍ഡുകളും സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. കൃഷി നാല്‍ക്കാലികളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും.

രോഹിണി

പൂര്‍വീക സ്വത്തുക്കള്‍ അനുഭവയോഗ്യമാകും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. പല കാര്യങ്ങളിലും ആത്മവിശ്വാസം വര്‍ദ്ധിക്കും. ദാനധര്‍മ്മങ്ങള്‍ അനുഷ്ഠിക്കും. പുണ്യതീര്‍ത്ഥസ്നാനാദികള്‍ നടത്തും. ശാസ്ത്ര സാങ്കേതികരംഗങ്ങളിലുള്ളവര്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാനാകും. ക്രയവിക്രയാദികള്‍ ധാരാളം നടത്തും.

മകയിരം

എല്ലാ കാര്യങ്ങളിലും ദൈവാധീനം പ്രകടമാക്കും. പുണ്യകര്‍മ്മാനുഷ്ഠാനങ്ങള്‍ നടത്തും. വ്യപാരവ്യവസായ രംഗത്തുള്ളവര്‍ക്ക് പുതിയ പ്രസ്ഥാനങ്ങള്‍ ആരംഭിക്കാന്‍ കഴിയും. പുതിയ സുഹൃത്തുക്കളുണ്ടാകും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. വിചാരിക്കുന്ന കാര്യങ്ങള്‍ നടക്കും. ആദ്ധ്യാത്മികരംഗത്ത് പ്രവര്‍ത്തിക്കും.

തിരുവാതിര

അലച്ചിലും വലച്ചിലും ഉണ്ടാകും. ശസ്ത്രക്രിയാദി ക്ലേശങ്ങള്‍ പല വിധ ദുരിതാനുഭവങ്ങള്‍ ഇവയുണ്ടാകും. സ്വജനങ്ങളുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകും. കുടുംബസ്വത്തുതര്‍ക്കം ഉണ്ടാകും. ആരോഗ്യകര്യങ്ങളില്‍ ശ്രദ്ധ കുറയും . കടം കൊടുക്കുന്ന പണം തിരികെ ലഭിക്കാതെ ബുദ്ധിമുട്ടും.

പുണര്‍തം

സ്വസ്ഥത കുറവുണ്ടാകും. അധിക ചെലവും അനാവശ്യ ചെലവും ഉണ്ടാകും. കടക്കാരുടെ ശല്യം മൂലം വിഷമിക്കും. സദ് സംഗങ്ങളില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ദേവാലയങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് അധികവരുമാനം ഉണ്ടാകും.

പൂയം

സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ആധ്യാത്മികപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സമയം വ്യാപരിക്കും. ഉല്ലാസയാത്രകള്‍ നടത്തും. കിട്ടാതിരുന്ന ധനം തിരികെ ലഭിക്കും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയം നേടാനാകും. സ്ത്രീകള്‍ക്ക് ഭര്‍തൃസുഖവും സന്താന സുഖവും ലഭിക്കും. ഉന്നതസ്ഥാനീയരില്‍ നിന്നും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും.

ആയില്യം

സാമ്പത്തിക ബിസ്സിനസ് രംഗത്തുള്ളവര്‍ക്ക് സ്ഥാനചലനമോ മാനസിക സംഘര്‍ഷമോ അനുഭവപ്പെടും. പ്രസ്ഥാനങ്ങള്‍ നടത്തുന്നവര്‍ക്ക് അത് നടത്തിക്കൊണ്ടുപോകാന്‍ പ്രയാസപ്പെടും. മംഗളകര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കെടുക്കും. ആഘോഷവേളകള്‍ നന്നായി ആഘോഷിക്കും. പൊതുരംഗത്ത് നന്നായി ശോഭിക്കും.

മകം

തൊഴില്‍ തേടുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ഇന്‍ഷുറന്‍സ് ബാങ്കിംഗ് മേഖലകളിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളിലും ടെസ്റ്റുകളിലും വിജയിക്കാനാകും. മനോകാമനകള്‍ സാക്ഷാത്ക്കരിക്കും.

പൂരം

കഴിഞ്ഞ കുറെ നാളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉദര സംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും. ജോലിയില്‍ സ്ഥാനക്കയറ്റവും മേലധികാരികളുടെ പ്രശംസക്ക് പാത്രീഭവിക്കാനും ഇടയുണ്ട്. നൂതന ഗൃഹനിര്‍മ്മാണം നടത്തുന്നതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യും. പൂര്‍വ്വിക സ്വത്ത് ഭാഗം കഴിച്ച് കിട്ടും.

ഉത്രം

കിട്ടാതിരുന്ന ധനം കിട്ടും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. ജോലി മാറ്റത്തിനുള്ള ശ്രമം വിജയിക്കും. ഉദ്ദേശിക്കുന്ന സ്ഥലസ്ഥലത്തേക്ക് ജോലി മാറ്റം ലഭിക്കും. സാമ്പത്തിക ക്ലേശങ്ങള്‍ മാറിക്കിട്ടും. വ്യാപാരവ്യവസായ രംഗത്തുള്ളവര്‍ക്ക് നല്ല വ്യാപാരം നടക്കും. ലാഭം വര്‍ദ്ധിക്കും.

അത്തം

വളരെക്കാലമായിട്ടുള്ള ആഗ്രഹങ്ങള്‍ സാധിച്ചു കിട്ടും. സ്വത്തു സംബന്ധിച്ച് തര്‍ക്കം ഉണ്ടാകും. ഭൂമി ഇടപാടുകളില്‍ ലാഭം ഉണ്ടാകും. സഹോദരങ്ങളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും എതിര്‍പ്പുകളെ നേരിടേണ്ടി വരും. സ്ഥിരനിക്ഷേപങ്ങള്‍ പിന്‍ വലിച്ച് ഗൃഹനിര്‍മ്മാണം നടത്തും. ജോലി ഭാരം വര്‍ദ്ധിക്കും.

ചിത്തിര

ഏഴര ശനിയുടെ ദോഷഫലങ്ങള്‍ കണ്ടു തുടങ്ങും. ഉദ്യോഗസ്ഥന്മാര്‍ക്ക് മേലധികാരികളില്‍ നിന്ന് ഉപദ്രവവും പല തരത്തിലുള്ള തടസ്സങ്ങളും ഉണ്ടാകും. പല കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കും. പുരാണേതിഹാസങ്ങളില്‍ താത്പര്യം ജനിക്കും.

ചോതി

മനസ്സില്‍ അസ്വസ്ഥതകള്‍ ഉണ്ടാകും. സ്വജനങ്ങളില്‍ നിന്ന് ക്ലേശം അനുഭവപ്പെടും. അധിക ചിലവും അനാവശ്യ ചിലവും ഉണ്ടാകും. വ്യവസായികള്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കും.

വിശാഖം

ആഢംബരഭൂഷണദ്രവ്യപദാര്‍ത്ഥങ്ങള്‍ ധാരാളം സമ്പാദിക്കും. അന്യാധീനപ്പെട്ട വസ്തുക്കള്‍ തിരിച്ചു കിട്ടും. ശത്രുക്കളുടെ പ്രവര്‍ത്തങ്ങള്‍ ഇല്ലായ്മ ചെയ്യും. വീട് മോടി പിടിപ്പിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടന്നു കിട്ടും. സന്താനങ്ങളെ കൊണ്ട് ഗുണഫലങ്ങള്‍ ഉണ്ടാകും.

അനിഴം

ദുഷ് ചിന്തകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. രഹസ്യബന്ധങ്ങള്‍ ഉണ്ടാകും. വ്യാപാരവ്യവസായ രംഗത്തുള്ളവര്‍ ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. പോലീസ്, പട്ടാളം തുടങ്ങിയ വിഭാഗങ്ങളിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും.

തൃക്കേട്ട

വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും വിജയിക്കും. ധാരാളം യാത്രകള്‍ ചെയ്യും. പങ്കുവ്യാപാരത്തില്‍ പുരോഗതിയുണ്ടാകും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും. വാദപ്രതിവാദങ്ങളിലും തര്‍ക്കങ്ങളിലും വിജയിക്കും. സന്തോഷകരമായ വാര്‍ത്തകള്‍ ശ്രവിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ശുപാര്‍ശകള്‍ മുഖേന ജോലിയില്‍ പ്രവേശിക്കും.

മൂലം

വിദ്യാര്‍ത്ഥികള്‍ പഠനവിഷയങ്ങളില്‍ ശ്രദ്ധ കുറയും. പരീക്ഷകളില്‍ പരാജയവും ഉണ്ടാകും. ദമ്പതികള്‍ക്ക് പരസ്പരം സ്നേഹക്കുറവും അകാരണമായ കലഹ പ്രവണതയും ഉണ്ടാകും. യന്ത്ര വാഹനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം ഗൃഹ നിര്‍മ്മാണത്തിന്‍ തടസ്സം നേരിടും.

പൂരാടം

പൂര്‍വികസ്വത്തു സംബന്ധിച്ച് തര്‍ക്കം പരിഹരിക്കും. കൃഷി, നാല്ക്കാലികളില്‍ നിന്ന് ആദായം വര്‍ദ്ധിക്കും. സ്ഥിരനിക്ഷേപങ്ങള്‍ ചെയ്യും. മത്സരങ്ങളിലും പരീക്ഷകളിലും വിജയിക്കും. നഷ്ടവസ്തുക്കള്‍ തിരികെ ലഭിക്കും.

ഉത്രാടം

സുഹൃത്തുക്കള്‍ മൂലം ചതിയുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ക്രയവിക്രയാധികള്‍മൂലം ധനം വന്നു ചേരും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തിരുമാനമാകും. രാഷ്ട്രീയനേതാക്കള്‍ക്ക് തെരഞ്ഞെടുപ്പില്‍ വിജയം നേടാം. ആഢംബരഭോഗവസ്തുക്കളില്‍ ഭ്രമം വര്‍ദ്ധിക്കും.

തിരുവോണം

കുടുംബാഭിവൃദ്ധിയും , ശത്രുവിജയം , കര്‍മ്മകുശലത, മേലധികാരികളുടെ പ്രീതി , സ്വജനങ്ങളുടെ സഹായ സഹകരണം, എന്നിവ ലഭിക്കും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. ശത്രുക്കളില്‍ നിന്ന് ചതി പറ്റും. ഭൂമി സംബന്ധമായ തര്‍ക്കങ്ങളുണ്ടാകും.

അവിട്ടം

കാര്യങ്ങള്‍ ബുദ്ധിപരമായി നീക്കിയില്ലെങ്കില്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടും. സാമ്പത്തികനേട്ടങ്ങളുദ്ദേശിച്ച് ചെയ്യുന്ന കാര്യങ്ങള്‍ കടബാദ്ധ്യത വരുത്തി വയ്ക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടും. അയല്‍ക്കാരുമായി ഭിന്നതയുണ്ടാകും. അകാരണമായി കലഹിക്കാനുള്ള വാസനയുണ്ടാകും.

ചതയം

വിലപിടിപ്പുള്ള ആഭരണങ്ങളോ യന്ത്ര സാമഗ്രഹികളോ കളവുപോകുകയോ നഷ്ടപ്പെടുകയോ ചെയ്യും. ജോലി സ്ഥലത്ത് മാറ്റങ്ങള്‍ വരുത്തും. കലാകാരന്മാര്‍ മത്സരങ്ങളില്‍ വിജയം നേടാന്‍ വിഷമിക്കും. രാഷ്ട്രീയ നേതാക്കന്മാര്‍ വിമര്‍ശിക്കപ്പെടും. പിതൃജനങ്ങളുമായി കലഹിക്കും.

പൂരുരുട്ടാതി

അധികവരുമാനം ഉണ്ടാകും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. നീതിന്യായവകുപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രമോഷനും സ്ഥാനചലനവും ഉണ്ടാകും. പോലീസ്, പട്ടാളം എന്നിവ വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനചലനം ലഭിക്കും. മുടങ്ങിക്കിടന്നിരുന്ന വീടുപണി വീ‍ണ്ടും ആരംഭിക്കും.

ഉത്രട്ടാതി

വീട്ടമ്മമാര്‍ക്ക് സുഖഭോഗവസ്തുക്കളുടെ ലാഭവും ആഭരണ അലങ്കാരപദാര്‍ത്ഥങ്ങള്‍ വാങ്ങുവാനും കഴിയും. പൈതൃകമായ സ്വത്തുക്കള്‍ അനുഭവയോഗ്യമാകും. സുഹൃത്തുക്കളില്‍ നിന്ന് ചതി പറ്റും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും ഗൃഹാന്തരീക്ഷം സമാധാനപരമാകും. പുതിയ ആദായ മാര്‍ഗങ്ങള്‍ തേടും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കു പങ്കുവ്യാപാരം നടത്തുന്നവര്‍ക്കും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

രേവതി

ആശുപത്രിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ക്ക് ജോലി ഭാരം വര്‍ദ്ധിക്കും. ഗവേഷണ രംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും സാമ്പത്തിക നേട്ടങ്ങളും കൈവരിക്കാനാകും. ഉന്നതസ്ഥാനങ്ങളില്‍ വിരാചിക്കുന്നവര്‍ക്ക് വിമര്‍ശനം ഉണ്ടാകും. ലാഭം ഉദ്ദേശിച്ച് ചെയ്യുന്

ഡോ.കെ.ദിവാകരൻ


Phone: 0484 2535440
E-Mail: drdivakaran@mayoorajyothisha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.