Puzha.com masthead

ബാരിസ്‌റ്റര്‍ ജോര്‍ജ്‌ ജോസഫ്‌ കഥയും കാലവും (ജീവചരിത്രം)

book_title

ജോര്‍ജ്‌ ഗീവര്‍ഗീസ്‌ ജോസഫ്‌
ഡി.സി. ബുക്ക്‌സ്‌

വൈക്കം സത്യാഗ്രഹത്തെ നയിക്കുകയും തമിഴ്‌നാട്ടില്‍ കുറ്റവാളി ഗോത്രസമൂഹത്തെ മുഖ്യധാരയിലേക്കു നയിക്കുകയും, മധുരയിലെ മില്‍ തൊഴിലാളികളെ സംഘടിപ്പിച്ച്‌ ആദ്യകാല ട്രേഡ്‌ യൂണിയന്‍ രൂപീകരിക്കുകയും ചെയ്‌ത ജോര്‍ജ്‌ ജോസഫ്‌ ക്രിസ്‌തുമത വിശ്വാസിയായിരുന്നുകൊണ്ടു തന്നെ തികഞ്ഞ മതേതരവാദിയാകാന്‍ കഴിഞ്ഞ നേതാവാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യഭടന്മാരില്‍ അഗ്രഗണ്യനായ ബാരിസ്‌റ്റര്‍ ജോര്‍ജ്‌ ജോസഫിന്റെ ജീവചരിത്രം.

അദ്ദേഹം മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട മഹത്തായ പ്രശ്‌നങ്ങളെ നീതിയുടെയും സാമൂഹ്യാവബോധത്തിന്റെയും വലിയ കുടക്കീഴില്‍ തന്നെ കണ്ടു; ആ മഹത്തായ നീതിബോധം മതസംബന്ധമായ കാര്യങ്ങളെ ഉന്നതമായ മതേതരവീക്ഷണത്തില്‍കൂടി കാണുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. മതബഹുലതയെ ശരിയായി സമീപിക്കുന്നതിനും മതേതരമായ സമീപനരീതിയില്‍ അധിഷ്‌ഠിതമായ ആശയരൂപീകരണത്തിനും വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. രാഷ്‌ട്രം മതങ്ങള്‍ക്കെല്ലാം പിന്തുണയും സംരക്ഷണവും നല്‌കണം. ഏതെങ്കിലും ഒരു മതത്തിന്റെ തത്വങ്ങളുമായി ബന്ധപ്പെട്ട, അല്ലെങ്കില്‍ പ്രചുരപ്രചാരമാര്‍ന്ന ഒന്നിന്റെ സ്വാധീനം കൂടുതലുളള ആശയസങ്കല്‍പനങ്ങളോട്‌ അദ്ദേഹം അകലം പുലര്‍ത്തി. (മുഖക്കുറിയില്‍നിന്ന്‌)

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.