Puzha.com masthead

ജനലക്ഷങ്ങളെ സ്വാധീനിച്ച വിശ്വോത്തര സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ വിജയവിചാരണയുടെയും വിഖ്യാത ചിന്തകളുടേയും മലയാള വിവര്‍ത്തനം. സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാനും പ്രതിസന്ധികളില്‍ കാലിടറാതെ നീങ്ങാനും സഹായിക്കുന്ന തത്വചിന്തകള്‍. സംഘര്‍ഷങ്ങളെ പുഞ്ചിരിയോടെ വരവേറ്റ്‌ ലക്ഷ്യത്തിലേക്കു കുതിച്ചുപായാന്‍ ഇതു സഹായിക്കും. ജീവിക്കുക, ജീവിച്ചിരിക്കുക എന്നതു തന്നെ വലിയൊരത്ഭുതമാണെന്ന്‌ ഈ ഗ്രന്ഥം ഓര്‍മ്മപ്പെടുത്തുന്നു. വെളിച്ചത്തിന്റെ ഉത്സവക്കാഴ്‌ചകളിലേക്ക്‌ ജീവിതത്തെ ഇതു കൂട്ടിക്കൊണ്ടുപോകുന്നു.

വെളിച്ചത്തിന്റെ പോരാളിക്കറിയാം നന്ദിയുള്ളവനാകാന്‍ ധാരാളം കാര്യങ്ങളുണ്ടെന്ന്‌! മാലാഖമാര്‍ അവന്റെ സമരത്തില്‍ അവനെ സഹായിച്ചു. അവനില്‍ നിന്ന്‌ ഏറ്റവും മികച്ചത്‌ നല്‍കാന്‍ സമ്മതിക്കുംവിധം സ്വര്‍ഗ്ഗീയശക്തികള്‍ ഓരോ കാര്യത്തേയും അതാതിന്റെ സ്ഥാനത്ത്‌ ഒരുക്കിവച്ചു. അവന്റെ കൂട്ടുകാര്‍ പറയും 'അവനെന്തൊരു ഭാഗ്യവാന്‍' ശരിയാണ്‌, ചിലപ്പോള്‍ പോരാളി അവന്റെ കഴിവുകള്‍ക്കും എത്രയോ അപ്പുറമുള്ള കാര്യങ്ങളാണ്‌ സാധിക്കുന്നത്‌.
(വെളിച്ചത്തിന്റെ പോരാളികള്‍)

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.