Puzha.com masthead

ഒരു മതനിരപേക്ഷവാദിയുടെ സ്വതന്ത്രചിന്തകള്‍ (ഉപന്യാസം)

book_title

ഹമീദ്‌ ചേന്നമംഗലൂര്‍
ഗ്രീന്‍ ബുക്‌സ്‌


സംഘര്‍ഷാഭരിതമായ ലോകത്തിലെ മുസല്‍മാന്റെ ഭൂപടത്തെ കേന്ദ്രമാക്കിയാണ്‌ ഹമീദ്‌ ചേന്നമംഗലൂരിന്റെ മതനിരപേക്ഷ ചിന്തകള്‍ രൂപംകൊള്ളുന്നത്‌. സാമ്രാജ്യത്വ അധിനിവേശങ്ങളെയും മതസങ്കുചിതത്വത്തെയും തിരസ്‌ക്കരിച്ചുകൊണ്ട്‌ ഹമീദ്‌ ചേന്നമംഗലൂര്‍ യഥാര്‍ത്ഥ മതനിരപേക്ഷതയുടെ വക്താവായി മാറുന്നു. സോഷ്യല്‍, ഡെമോക്രാറ്റിക്‌, സെക്യൂലര്‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന ഒരു മിഥ്യയില്‍ നിന്നുകൊണ്ട്‌ ഒരു മതനിരപേക്ഷവാദിക്ക്‌ എത്രത്തോളം സ്വതന്ത്രമായി ചിന്തിക്കാനാവും എന്നാണ്‌ ഹമീദിന്റെ ലേഖനങ്ങള്‍ ആശങ്കപ്പെടുന്നത്‌.

ക്രൂരമായ വൈരുദ്ധ്യത്തിന്റെ കാരണങ്ങള്‍ പരതുന്നവയാണ്‌ ഇതിലെ എല്ലാ പ്രബന്ധങ്ങളും. പണ്ട്‌ നടന്നുവെന്ന്‌ പറയപ്പെടുന്ന ഹിന്ദുവിരുദ്ധമായ ഇസ്ലാമിന്റെ കൊള്ളയടികളെ ഉണ്ടാക്കിയും പെരുപ്പിച്ചും വര്‍ണ്ണിക്കുന്ന ഹൈന്ദവചരിത്രകാരന്മാര്‍, ഹിന്ദുവിനോടടുക്കുന്നതിലും ഭേദം ബ്രിട്ടീഷുകാരുടെ നീതിബോധത്തില്‍ വിശ്വാസമര്‍പ്പിക്കുകയാണെന്നു കണ്ടുപിടിച്ച പത്തൊമ്പതാം നൂറ്റാണ്ടിലെ ഇസ്ലാം ബുദ്ധിജീവികള്‍, സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ്‌ ഇന്ത്യയില്‍ നടന്ന ബ്രിട്ടീഷ്‌ അനുനയപരിപാടികള്‍ പരാജയപ്പെടുന്നതിനു വഴി തെളിയിച്ച ദേശീയനേതൃത്വം, പൗരോഹിത്യ പ്രധാനമായ മതത്തിന്റെ പ്രായോഗികസ്വഭാവത്തെ മുന്‍നിരയില്‍ എഴുന്നള്ളിച്ചതുകൊണ്ട്‌ അകന്നുപോയ ഇന്ത്യയിലെ പ്രധാന സമുദായങ്ങളുടെ നേതൃത്വങ്ങള്‍, ഇന്ത്യയുടെ നെടുംതൂണുകളിലൊന്നായ നീതിന്യായ വ്യവസ്ഥയുടെ ദൗര്‍ബല്യവും വൈകല്യവും, ഇന്ത്യയില്‍ സ്വാതന്ത്ര്യ സമ്പാദനത്തിനടുത്തുകാലത്ത്‌ ശക്തിമത്തായിരുന്ന പുരോഗമനാത്മകമായ പ്രതികരണത്തിന്റെ ക്ഷയം, പുരോഗമന പ്രസ്ഥാനങ്ങള്‍ പൊക്കിനടക്കുന്ന സൈദ്ധാന്തിക വ്യതിയാനങ്ങള്‍ ഇങ്ങനെ മതനിരപേക്ഷത നേരിടേണ്ടിവന്ന പ്രതികൂല സാഹചര്യങ്ങളെ ധൈഷണികമായ പാടവത്തോടെ ലേഖകന്‍ അപഗ്രഥിച്ചു കാണിച്ചിട്ടുണ്ട്‌.

(അവതാരിക - സുകുമാര്‍ അഴീക്കോട്‌)

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.