Puzha.com masthead

ഇത്‌ കേരളത്തിലെ ജന്മിത്തത്തിന്റെ ഇരുണ്ട യുഗത്തിന്റെ ചരിത്രരേഖയാണ്‌. എന്നാലതവിടെ അവസാനിക്കുന്നില്ല. കുട്ടനാടിന്റെ ചരിത്രത്താളുകളില്‍, മതങ്ങള്‍ക്കതീതമായ ഒരു മനുഷ്യന്റെ പിറവിക്കുവേണ്ടിയുള്ള നൊമ്പരങ്ങള്‍ അവിടത്തെ സാധാരണ മനുഷ്യരെത്രയാണനുഭവിച്ചത്‌! - ദ്രാവിഡവൃത്തം ആ ചരിത്രവും കൂടി കാട്ടിത്തന്നിട്ടാണ്‌ തിരശ്ശീല താഴ്‌ത്തുന്നത്‌. പഴയൊരു കാലഘട്ടത്തെ വിശ്വാസ്യതയോടെ പുനര്‍ജ്ജനിപ്പിക്കാന്‍ ആവശ്യമായ തരത്തില്‍ പശ്ചാത്തലത്തിലും, സംഭാഷണത്തിലും പാത്രസൃഷ്ടിയിലുമെല്ലാം ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താന്‍ ശ്രീ. ഫ്രാന്‍സിസ്‌ ശ്രമിച്ചിട്ടുണ്ട്‌. ഇത്‌ ഒരു പ്രത്യേക കാലാവസ്ഥയില്‍ മാത്രം നിലനില്‍പ്പുള്ള, കാറ്റൂതിയാല്‍ കൊഴിഞ്ഞു വീണുപോകുന്ന ഒരു വയല്‍പ്പൂവുപോലെയുള്ള സൃഷ്ടിയല്ല എന്നു പറയാന്‍ എനിക്കു സന്തോഷമുണ്ട്‌. ദ്രാവിഡവൃത്തം എന്നും ശ്രദ്ധിക്കപ്പെടുന്ന ഒരു നാടകമായിരിക്കും. (- ഒ.എന്‍.വി കുറുപ്പ്‌ - അവതാരിക)

നൂറ്റി അന്‍പത്‌ വര്‍ഷത്തെ കുട്ടനാടന്‍ കര്‍ഷകത്തൊഴിലാളികളുടെ ജീവചരിത്രമാണ്‌ അടിമത്വത്തില്‍ നിന്നുള്ള മോചനചരിത്രമാണ്‌, ഈ നാടകം. ഒന്നര നൂറ്റാണ്ടിനെ രണ്ടരമണിക്കൂര്‍ നാടകമാക്കുന്ന ശ്രമകരമായ ദൗത്യമായിരുന്നു ഈ രചനയില്‍ നിര്‍വഹിക്കേണ്ടിയിരുന്നത്‌. കടന്നുപോകുന്ന കാലത്തിന്റെ സൂചന നറേഷനിലൂടെയും ചില ദൃശ്യങ്ങളിലൂടെയും ഒക്കെയാണ്‌ അരങ്ങില്‍ സാക്ഷാത്‌കരിച്ചത്‌. വര്‍ഗപരമായ ഐക്യത്തില്‍ നിന്നും വര്‍ഗീയമായ ചേരിതിരിവിലേക്ക്‌ അടിസ്ഥാനവര്‍ഗവും അണിചേരുന്നു എന്ന ഭീകരമായ സത്യത്തിന്‌ മുന്നിലിരുന്നപ്പോഴാണ്‌ ഇങ്ങനെയൊരു നാടകത്തെപ്പറ്റി ചിന്തിച്ചത്‌. പുതിയ തലമുറ ഇന്നലകളെ അറിയാത്തതോ, ബോധപൂര്‍വ്വം മറക്കുന്നതോ കൊണ്ടാണ്‌ വര്‍ഗ്ഗീയമായ കോമരങ്ങളുടെ കൊടിക്കീഴില്‍ എത്തിചേരുന്നത്‌ എന്ന തിരിച്ചറിവ്‌. ഇന്നലെകളുടെ സമരവഴികളെ, അടിമത്വത്തില്‍ നിന്നുമുള്ള മോചനത്തെ, തൊഴിലാളിയും മനുഷ്യനാണ്‌ എന്ന സ്വാതന്ത്ര്യബോധത്തിലേക്ക്‌ അവനെ വളര്‍ത്തിയ പ്രസ്ഥാനങ്ങളെ, മനുഷ്യരെ, ചരിത്രത്തെ, ഓര്‍മ്മിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു ഈ നാടകം.

(കടപ്പാട്‌ ഃ ആമുഖം)

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.