ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
മൈക്രോസോഫ്ട് ഓഫീസ് പാക്കേജിലെ അച്ചടിശാലയാണ് വേഡ്. വേഡ് ഉപയോഗിച്ച് എന്തൊക്കെ തയ്യാറാക്കാമെന്ന് നോക്കു. എഴുത്ത്, കഥ, കവിത, ലേഖനം, നോട്ടീസ്, പരസ്യം, ഫോറങ്ങള്‍, പ്രോജക്ട് റിപ്പോര്‍ട്ടുകള്‍, സര്‍ട്ടിഫിക്കറ്റ്, വിസിറ്റിങ് കാര്‍ഡ്, വിവാഹക്ഷണക്കത്ത്, ഡയറി, വെബ് പേജുകള്‍ - എന്തിന് ഒരു കത്തിന്റെ കവര്വരെ മനോഹരമായി രൂപകല്പന ചെയ്ത് പ്രിന്റ് ചെയ്യാനായി വേഡ് ഉപയോഗിക്കാം. നേരത്തെ വേഡ് അച്ചടിശാലയാണെന്ന് സൂചിപ്പിച്ചുവല്ലോ. ഇതിനര്‍ത്ഥം മൈക്രോസോഫ്ട് പാക്കേജിലെ മറ്റംഗങ്ങളായ എക്സല്‍, പവര്‍പോയിന്റ് ആക്സസ് തുടങ്ങിയവയ്ക്ക് പ്രിന്റ് സൗകര്യം ഇല്ല എന്നല്ല. വേഡ് മുഖ്യമായും അച്ചടിസംബന്ധമായ ജോലിക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. വേഡ് സാമാന്യം ആഴത്തിലും പരപ്പിലും മനസ്സിലാക്കിയാല്‍ മൈക്രോസോഫ്ട് ഓഫീസിലെ മറ്റംഗങ്ങളെ വളരെ കുറഞ്ഞ സമയംകൊണ്ട് പരിചയപ്പെടാം. കാരണം, മെനുവും ടൂള്‍ബാറുകളും എല്ലാം ഏകദേശം ഒന്നുതന്നെ എന്നതാണ്; അല്ലെങ്കില്‍ സമാന സ്വഭാവമുള്ളതാണ്. എന്താണ് ടൈപ്പ് റൈറ്ററും വേഡ്പോലെയുള്ള വേഡ് പ്രോസസ്സറുമായുള്ള വ്യത്യാസം. വേഡ് പ്രോസസിങ് എന്ന വാക്കുതന്നെ വാക്കുകളെ രൂപമാറ്റം വരുത്തിയെടുക്കുന്നത് എന്നാണല്ലോ ഉദ്ദേശിക്കുന്നത്. എന്തൊക്കെത്തരം മാറ്റങ്ങളാണ് ഇവ നല്‍കുന്നത്. വേഡ് പ്രോസസിങ് സോഫ്ട്വെയര് ഉപയോഗിച്ച് ടൈപ്പ് ചെയ്ത മാറ്റര്‍ എഡിറ്റ് ചെയ്യാം, അക്ഷരത്തെറ്റും വ്യാകരണപ്പിശകും മെഷീന് ഉപയോഗിച്ചുതന്നെ പരിശോധിക്കാം, കാഴ്ചയ്ക്ക് ഇമ്പമുള്ള രീതിയില്‍ രൂപവിന്യാസം നടത്താം. ഇങ്ങനെ ഒട്ടേറെ ഉപയോഗിങ്ങള്‍. ടൈപ്പ് റൈറ്ററുമായി താരതമ്യം ചെയ്യുമ്പോള്‍ വേഡ് പ്രോസസ്സറുകളുടെ പ്രധാന നേട്ടം ഇവയ്ക്ക് ടൈപ്പ് ചെയ്ത മാറ്ററിനെ ഓര്‍മ്മയില്‍ സൂക്ഷിക്കാനും പിന്നീട് ആവശ്യത്തിന് ലഭ്യമാക്കാനും സാധിക്കും എന്നതു തന്നെയാണ്. (വേഡ് പഠിച്ചുതുടങ്ങാം...ഉള്ളടക്കം) Disclaimer and Legal Notice All rights reserved. |