Puzha.com masthead

ജീവിതദുരന്തത്തിന്റെ ഒരിടനാഴിയില്‍ സ്വയം പഴുപ്പിച്ചെടുക്കും. ഇരുമ്പഴികളില്‍ കവിതയുടെ തലതല്ലി ചോരത്തുളളികള്‍കൊണ്ട്‌ ഒരു തെരുവിനെ നനച്ചുനിര്‍ത്തും. വാക്കുകള്‍കൊണ്ട്‌ പൊളളിയും കാഴ്‌ചകള്‍കൊണ്ട്‌ നഗ്‌നമായും യൂറിഞ്ഞുവീഴുന്ന ഒരു നേരിയ തോലിനുളളില്‍നിന്ന്‌ അസ്ഥികള്‍ വിറകൊണ്ടുനില്‌ക്കും. എന്നിട്ട്‌ പനിപിടിച്ച കുഞ്ഞിന്റെ ഭ്രാന്തന്‍ പുലമ്പലുകള്‍കൊണ്ട്‌ ഉടലാകെ കനലുവിതറും. പൊളളിക്കരിഞ്ഞ ഓരോ തുണ്ടിലെയും ചോരവറ്റിയ കറുത്ത പാടുകള്‍ കാണിച്ച്‌....

കത്തുന്ന ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചകളായി ഇതാ പവിത്രന്റെ കവിതകള്‍.

മുറിവുകളുടെ വസന്തം, രക്തകാണ്ഡം, ഭൂപടങ്ങളില്‍ ചോര പെയ്യുന്നു, കത്തുന്ന പച്ചമരങ്ങള്‍ക്കിടയില്‍, വീട്ടിലേക്കുളള വഴികള്‍, മഴക്കൂട്‌, ആളുമാറിപ്പോയൊരാള്‍ എന്നീ ഏഴു സമാഹാരങ്ങളില്‍ നിന്നു തിരഞ്ഞെടുത്തവയും ഏതാനും പുതിയ കവിതകളും.

പിന്‍കുറിപ്പ്‌ ഃ ഡോ.പി.കെ. പോക്കര്‍

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.