ശ്രീ ആണ്ടാള്‍ കൃതികള്‍-തിരുപ്പാവൈയും നാച്ചിയാര്‍ തിരുമൊഴിയും (പദ്യകൃതികള്‍)
ഭാരതീയ കവയിത്രികളില്‍ ആണ്ടാളിന് മഹത്തായ സ്ഥാനം കല്പിച്ചിരിക്കുന്നു. നിയന്ത്രണങ്ങളെ ആദ്യമായി പൊട്ടിച്ചെറിഞ്ഞ സ്ത്രീഭാഷണം ആണ്ടാള്‍ കവിതയില്‍ നാം കേള്‍ക്കുന്നു. 'തിരുപ്പാവൈ'യും 'നാച്ചിയാര്‍ തിരുമൊഴി'യുമാണ് ആണ്ടാളിന്റെ കൃതികള്‍. ശ്രീകൃഷ്ണനെ ഭര്‍ത്താവായി ലഭിക്കണമെന്ന് ആഗ്രഹിച്ച് ഗോപകന്യമാര് നടത്തിയ പാവൈനോന്‍പ് (ആര്‍ദ്രാവ്രതം) ആണ് തിരുപ്പാവൈയിലെ പ്രതിപാദ്യം. തിരുപ്പാവൈയില്‍ ആണ്ടാള്‍ വ്യംഗമായി പ്രകടിപ്പിച്ച ശ്രീകൃഷ്ണപ്രേമത്തെ 'നാച്ചിയാര്‍ തിരുമൊഴി'യില്‍ വളരെ പ്രകടമായി വെളിപ്പെടുത്തുന്നു. തമിഴ് സാഹിത്യത്തെയും തമിഴ് കലാരൂപങ്ങളെയും ഗണ്യമായി സ്വാധീനിച്ച ആണ്ടാള്കൃതികളുടെ വിവര്‍ത്തനമാണ് ഈ ഗ്രന്ഥം. Disclaimer and Legal Notice All rights reserved. |