Puzha.com masthead

അഡ്വ.ജി.ജനാര്‍ദ്ദനക്കുറുപ്പിന്റെ ആത്മകഥ കേരളത്തിലെ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെയും പുരോഗമന കലാപ്രസ്ഥാനത്തിന്റെയും വളര്‍ച്ചയുടെ ചരിത്രമാണ്‌. അഭിഭാഷകന്‍, സംഘാടകന്‍, രാഷ്‌ട്രീയപ്രവര്‍ത്തകന്‍, നടന്‍, തുടങ്ങി വിവിധ മേഖലകളില്‍ തന്റെ പ്രതിഭയുടെ തിളക്കംകൊണ്ട്‌ ജ്വലിച്ചുനിന്ന നക്ഷത്രമാണ്‌ ജനാര്‍ദ്ദനക്കുറുപ്പ്‌.

പട്ടം താണുപിളള, കുമ്പളത്തു ശങ്കുപിളള, സി.കേശവന്‍, ടി.എം.വര്‍ഗീസ്‌, മന്നത്തു പത്മനാഭന്‍, മത്തായി മാഞ്ഞൂരാന്‍, ഇ.കെ.ജി, ഇ.എം.എസ്‌, ബേബി ജോണ്‍, ശ്രീകണ്‌ഠന്‍നായര്‍, ചങ്ങമ്പുഴ, മുണ്ടശ്ശേരി, തോപ്പില്‍ഭാസി, ദേവരാജന്‍, കെ.പി.ഇ.സി തുടങ്ങി വിവിധ വ്യക്തികളും പ്രസ്ഥാനങ്ങളുമായി തനിക്കുണ്ടായിരുന്ന അഗാധമായ സൗഹൃദത്തിന്റെ ഒരു തെളിരേഖകൂടിയാണ്‌ ഈ കൃതി.

അഭിഭാഷകജീവിതം കൊണ്ട്‌ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയ്‌്‌ക്ക്‌ മികച്ച സംഭാവനകള്‍ നല്‌കിയ ജനാര്‍ദ്ദനക്കുറുപ്പ്‌ ചരിത്രത്തിലെ കോളിളക്കം സൃഷ്‌ടിച്ച ഒട്ടേറെ ക്രിമിനല്‍ കേസുകളുടെ അഭിഭാഷകന്‍ കൂടിയാണ്‌.

മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിന്‌ അമൂല്യമായൊരു സംഭാവനയാണ്‌ എന്റെ ജീവിതം.

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.