Puzha.com masthead

നഷ്‌ടബോധങ്ങളില്ലാതെ -ഒരു അന്തര്‍ജ്ജനത്തിന്റെ ആത്മകഥ (ജീവചരിത്രം)

book_title

ദേവകി നിലയങ്ങോട്‌
കറന്റ്‌ ബുക്‌സ്‌, തൃശൂര്‍

"ഈ ചെറുരചനയിലെ വസ്‌തുതകള്‍ പലതും നാം മുമ്പു കണ്ടുമറന്നവതന്നെ എന്നാല്‍ അന്നു കണ്ണു ചെല്ലാത്ത ചില അകങ്ങളും ഇടങ്ങളും മൂലകളും കാട്ടിത്തരുന്നുണ്ട്‌ ശ്രീമതി ദേവകി അന്തര്‍ജ്ജനം. പരിഷ്‌കരണക്കലിയോടെ, വൈകാരികതയോടെ, എതിര്‍പ്പോടെ കാണലായിരുന്നു മുമ്പെ. രക്ഷപ്പെടാന്‍ പഴുതു നോക്കുന്ന തടവുപുളളികള്‍ കാണുന്ന തടവുകെട്ടായിരുന്നു അത്‌. ഇന്നു ചരിത്രത്തിന്റെ അടയാളമായി സെല്ലുലാര്‍ ജയില്‍ ചെന്നു കാണുന്നതുപോലെ. ചങ്ങലകളും തൂക്കുകുരുക്കുകളും താഴുകളും ചിലപ്പോള്‍ കട്ടപിടിച്ച നെടുവീര്‍പ്പുകളും നമുക്കു തൊടാം.

ഈ കൃതി ഒന്നിനേയും ഇകഴ്‌ത്തുകയോ വാഴ്‌ത്തുകയോ ചെയ്യുന്നില്ല. ഒരു പ്രത്യേക സ്ഥിതിയില്‍ മനുഷ്യര്‍ എങ്ങനെ പെരുമാറി എന്ന്‌ നിരീക്ഷിക്കുന്നപോലെയാണ്‌. സ്വയംപീഡനവും പരപീഡനവും നടത്തുന്ന മുതിര്‍ന്നവര്‍. പുത്തന്‍ മൊഴിയും പൊരുളും കണ്ടു കൊതിക്കുന്ന ഇളയവര്‍. പണ്ട്‌ അതില്‍ പങ്കാളികളായിരുന്നവര്‍ക്ക്‌ ഇങ്ങനെ മാറിനിന്നു ഒരു കാഴ്‌ച പറ്റില്ല.

ഇത്‌ ഓര്‍മ്മയുടെ അകന്ന നിസ്സംഗമായ കൊഴുപ്പു നീക്കിയ കാഴ്‌ച. ഇതിന്റെ രേഖപ്പെടുത്തിവെക്കല്‍ വരും തലമുറ ചെപ്പേടുപോലെ ശ്രദ്ധിച്ചു വായിച്ചേക്കാം."

- ആറ്റൂര്‍ രവിവര്‍മ്മ

Buy this book Excerpts from the book Reader comments


Puzha Magazine| Puzha Kids| Folk Arts and Culture| Classics| Astrology| Responses| Your Articles| Archives| Downloads
Disclaimer and Legal Notice

Copyright  1999-2008 Puzha.com
All rights reserved.