ഭൂമിയുടെ മറുപുറത്തേക്കുളള യാത്ര. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുളളവര്‍ ഒരേ പൗരത്വത്തില്‍, ഒരേ ദേശീയ ബോധത്തോടെ ജീവിതം നയിക്കുന്ന അമേരിക്കന്‍ ഐക്യനാടുകള്‍. ജീവിതം അതിന്റെ പരമോന്നതിയില്‍ എത്തി നില്‍ക്കുമ്പോഴും പുതുമ നഷ്ടപ്പെടാത്ത സൂക്ഷ്മ മനോഹാരിതകള്‍ തെളിയുന്ന ഈ ഭൂവിഭാഗത്തിലൂടെ കൃതഹസ്തനായ ഒരെഴുത്തുകാരന് നടത്തിയ സഞ്ചാരത്തിന്റെ ഹൃദ്യമായ അനുഭവങ്ങള്‍ ആവിഷ്കരിക്കുകയാണിവിടെ. തന്റെ യാത്രാപഥങ്ങളില്‍ അപ്രതീക്ഷിതമായി വന്നുവീഴുന്ന പ്രകാശരശ്മികള്‍ അപൂര്‍വ്വദൃശ്യങ്ങള്‍ സമ്മാനിക്കുന്നതും ഒരത്ഭുതംപോലെ സ്നേഹസ്പര്‍ശങ്ങള്‍ തേടിയെത്തുന്നതും ഈ അനുഭവങ്ങളെ അവിസ്മരണീയമാക്കുന്നു. 2001 സെപ്തംബര്‍ 11-ലെ ഭീകരാക്രമണത്തിനുശേഷമുളള അമേരിക്ക ഒരു ഇന്ത്യന്‍ എഴുത്തുകാരന്റെ ദൃഷ്ടിയില് ആദ്യമായി ആവിഷ്കൃതമാകുന്ന കൃതി.
Disclaimer and Legal Notice All rights reserved. |