വേദശബ്ദ രത്നാകരം (ബൈബിള്‍ നിഘണ്ടു) (ഭക്തിസാഹിത്യം)
മതങ്ങളുടെ ഉത്ഭവവികാസങ്ങളുടെയും കയറ്റിറക്കങ്ങളുടെയും കഥ മാനവ ധാര്‍മികതയുടെയും പുരോഗതിയുടെയും ഇതിഹാസമാണ്. അത്തരത്തിലുളള മഹോന്നതമായ ഒരു ഇതിഹാസമാണ് പഴയ നിയമം, പുതിയ നിയമം, അപ്പോക്രീഫ എന്നീ മൂന്നു വിഭാഗങ്ങള്‍ അടങ്ങിയ ബൈബിള്‍ എന്ന വിശ്വോത്തര ഗ്രന്ഥം. പക്ഷേ മറ്റ് ഏത് മഹദ് ക്ലാസ്സിക്കുകളെയും പോലെ ബൈബിള്‍ വായിച്ച് മനസ്സിലാക്കാന്‍ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ആവശ്യമാണ്. അതിലെ ശബ്ദങ്ങളും പ്രയോഗങ്ങളും മണ്മറഞ്ഞ ചരിത്രയുഗങ്ങളുമായി സംവദിക്കുന്നവയാണ്. പദപ്രയോഗങ്ങള്‍ക്കും സങ്കല്‍പ്പനങ്ങള്‍ക്കും വന്നുകൊണ്ടിരിക്കുന്ന അനിവാര്യമായ രൂപഭേദങ്ങളും അര്ഥവ്യതിയാനങ്ങളും സാധാരണ വായനക്കാരെ മാത്രമല്ല പണ്ഡിതന്മാരെക്കൂടി കുഴയ്ക്കും. ഈ ദുര്ഘടങ്ങള് തരണം ചെയ്യാന്‍ മതവിജ്ഞ്ഞാനീയത്തില് നിപുണനായ ഡോ. ബാബു പോള്‍ കഴിവുറ്റ വഴികാട്ടിയാണെന്ന് ഈ നിഘണ്ടു തെളിയിക്കുന്നു. മലയാള മതവിജ്ഞ്ഞാനീയത്തിനെന്നപോലെ മലയാള സാഹിത്യത്തിലും അത്യപൂര്‍വമായ ഒരു മുതല്‍ക്കൂട്ടാണ് ഈ നിഘണ്ടു. - പി. ഗോവിന്ദപ്പിളള Disclaimer and Legal Notice All rights reserved. |