May 21 00:15:02 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മുകുന്ദന്റെ കഥകൾ സമ്പൂർണ്ണം
എം. മുകുന്ദൻ

Book Summary

“കഥ വിസ്‌മരിക്കപ്പെടാത്ത മനുഷ്യാനുഭവമാണ്‌. കഥയിൽ എല്ലാമുണ്ട്‌. അത്‌ ലോകത്തിന്റെ വിസ്‌തൃതമാക്കപ്പെട്ട ബോധമാണ്‌. ഈ വിധം വിസ്‌തൃതമാക്കപ്പെട്ട ബോധമാണ്‌ എം. മുകുന്ദന്റെ കഥാലോകം. ജീവിതവാസനകൊണ്ടാണ്‌ മുകുന്ദൻ കഥകളെഴുതുന്നത്‌.

മുകുന്ദൻ കഥ മാത്രമല്ല പറയുന്നത്‌. കഥപറച്ചിലുകളിലൂടെ മുകുന്ദൻ കഥയുടെ ചരിത്രവികാസവും വ്യക്തമാക്കുന്നു. ഈ കഥകളിൽ കേരളത്തിലെയും ഇന്ത്യയിലെയും മനുഷ്യചരിത്രത്തിന്റെ വികാസനിയമമുണ്ട്‌. മലയാളി കടന്നുപോയ ചരിത്രസംഭവങ്ങളും തത്ത്വശാസ്‌ത്ര വെളിപാടുകളും രാഷ്‌ട്രീയ കാര്യബോധങ്ങളും ഈ കഥകൾ മുഖ്യവിഷയങ്ങളായി എടുത്തു പഠിക്കുന്നു. മുകുന്ദന്റെ കഥകൾ തലമുറകളെ അതിജീവിക്കുകയാണ്‌. വിമർശകരുടെ പിന്തുണകൊണ്ടല്ല. സംഘടനകളുടെയോ സ്‌ഥാപനങ്ങളുടേയോ സഹായം കൊണ്ടല്ല ഈ കഥകൾ അതിജീവിക്കുന്നത്‌. മുകുന്ദന്റെ കഥാപ്രതിഭ അനുരൂപീകരണത്തിന്റെ പ്രതിഭയാണ്‌. ഈ കഥാകാരൻ സ്വന്തം എഴുത്തിനെ കഥാനുഗുണമാക്കുന്നു.”


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited