May 21 22:59:21 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഇരുമ്പഴികൾ
ജരാസന്ധൻ

Book Summary

തടവറകളിലെ ജീവിതമാണ്‌ ജരാസന്ധന്റെ ഇരുമ്പഴികൾ. വർഷങ്ങളായി നൂറുനൂറു ജോഗന്മാർ ഇവിടെ അകത്തു പോകുന്നു. മടങ്ങിവരുന്നു. ഈ ഇരുമ്പഴികളുടെ ബാഹുബന്ധനത്തിന്‌ അടിപ്പെടുന്നു. എന്തൊരു പ്രചണ്‌ഡമായ ആകർഷണം! ജീവിതത്തിലെങ്ങും ഈ വട്ടംചുറ്റലിന്‌ അവസാനമില്ല. നാട്ടിൽനിന്നും ജയിലിലേക്ക്‌. അവിടെനിന്ന്‌ പുറത്തേക്ക്‌. വീണ്ടും ജയിലിലേക്ക്‌. ജയിലിന്‌ പുറത്ത്‌ എന്തെങ്കിലും തൊഴിലെടുത്ത്‌ ജീവിക്കാൻ ഒരു പ്രയാസവും വരില്ല. പക്ഷേ അവർ ആ വഴിക്കു പോകുകയില്ലെന്നു മാത്രം. അതിനുവേണ്ടി ആഗ്രഹിച്ചാലും സമൂഹം സമ്മതിക്കില്ല. ഫലമോ? കുറ്റവാളിയായി അയാൾ വീണ്ടും ജയിലിൽ തിരിച്ചെത്തുന്നു. സങ്കീർണ്ണമായ ഈ വിഷമവൃത്തത്തിന്റെ ചുരുളഴിക്കാൻ ജീവിതമത്രയും ഒരു ജയിൽ വാർഡനായി കഴിഞ്ഞ ജരാസന്ധനേക്കാൾ മറ്റാരാണ്‌ ഉളളത്‌? ഇന്ത്യൻ ഭാഷയിലെ ക്ലാസിക്കാണ്‌ ഇരുമ്പഴികൾ.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited