Nov 13 06:07:56 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സംഘകാര്യപദ്ധതിയുടെ വികാസം
ആർ. ഹരി ബാപുറാവു വരാഡ്‌ പാണ്ഡെ

Book Summary

ഡോക്ടർജിയുടെ കാലം മുതലുള്ള സ്വയംസേവകനും പുജനീയ ഗുരുജിയുടെയും പുജനീയ ദേവറസ്‌ജിയുടെയും ഒപ്പം പ്രവർത്തിക്കുവാനുള്ള ഭാഗ്യം സിദ്ധിച്ചയാളുമായ മാനനീയ ബാപുറാവു വരാഡ്‌ പാണ്ഡെയാണ്‌ ഗ്രന്ഥത്തകർത്താവ്‌. പഴയകാല അനുഭവങ്ങളോടൊപ്പം യുക്തമായ മാർഗദർശനവും നൽകാൻ കഴിയുന്ന അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്ന പുസ്തകത്തിന്റെ പരിഭാഷ കേരളത്തിലെ സ്വയംസേവകർക്കു നൽകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക്‌ ഏറെ ചാരിതാർത്ഥയമുണ്ട്‌.

സംഘത്തിന്റെ കാര്യപദ്ധതിക്ക്‌ അനേകം അനന്യസാധാരണമായ വിശേഷതകളുണ്ട്‌. നിത്യശാഖയാണ്‌ സംഘത്തിന്റെ പ്രാണതത്വം. ഈ ശാഖാകാര്യക്രമങ്ങളിൽ പരിവർത്തനം സംഭവിക്കുന്നുണ്ട്‌. ആജ്ഞകളുടെ ഭാഷ തന്നെ മാറി, എങ്കിലും മൗലികതത്വത്തിന്‌ ഒരു അന്തരവും സംഭവിച്ചിട്ടില്ല. പലരും സംഘശാഖയെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്‌. എന്നാലവർക്കാർക്കും വിജയിക്കാൻ കഴിഞ്ഞിട്ടില്ല, അതിനൊട്ടാർക്കും കഴിയില്ലതാനും. സംഘശാഖകൾക്കായി സ്വന്തം വൈയക്തിക ജീവിതത്തെ ആഹൂതി ചെയ്ത പ്രലോഭനങ്ങളെയും മോഹത്തേയും ജയിച്ച, - പ്രസിദ്ധ ആംഗലകവി മിൽട്ടൻ മഹാന്മാരുടെ ജീവിതത്തിലെ ദൗർബല്യത്തിന്റെ അംശം എന്നെഴുതിയിട്ടുള്ള (Thank last infirmity of whole mind) പ്രസിദ്ധിക്കായുള്ള ആഗ്രഹവും ത്യജിച്ച ഡോക്ടർജിയെപ്പോലൊരു വ്യക്തി ഉണ്ടാകുംവരെ സംഘത്തിന്റെ ശാഖപോലെ മറ്റൊന്നു സൃഷ്ടിക്കുക അസംഭവ്യമാണ്‌. സംഘശാഖയെന്നാൽ ഏതെങ്കിലും സ്പോർട്‌സ്‌ക്ലബ്ബോ കളരിയോ അല്ല.

(കടപ്പാട്‌ ഃ പ്രസ്താവന - സംഘകാര്യപദ്ധതിയുടെ വികാസം)


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited