Nov 12 03:32:20 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അശാന്തിയുടെ ജമന്തിപ്പൂക്കൾ
രാമപുരം ചന്ദ്രബാബു

Book Summary

ഈ കഥകൾ കോറിയ പേനയുടെ കവനകൗശലം കൊതിപ്പിക്കുന്നതാണ്‌. ഭിന്നഭാവങ്ങൾ കൂട്ടിച്ചേർത്ത്‌ അത്‌ നക്ഷത്രദീപ്തി ചിതറുന്നു. ചുരുക്കം വാക്കുകളിൽ സംഭവങ്ങളുടെ ചലനഗതികൾ മികവോടെ, മിഴിവോടെയത്‌ തെളിച്ചുകാട്ടുന്നു. അന്തരീക്ഷസൃഷ്ടിയിൽ ഭാവതീവ്രതയുടെ തിളക്കം കോരിനിറയ്‌ക്കുന്നു. ശബ്ദസംഗീതത്തിന്റെ മാധുര്യം തുടിക്കുന്ന കാവ്യഭാഷ അനായാസം ഒഴുകുന്നു. മനുഷ്യത്വത്തിനുണ്ടാകുന്ന നൊമ്പരങ്ങളിൽ അത്‌ അസ്വസ്തമാകുന്നു. ശില്പഭദ്രതയുടെ ഹൃദയമിടിപ്പ്‌ തൊട്ടറിയുന്നതാണ്‌ ഈ സർഗ്ഗവൈഭവം. ഈ കാലഘട്ടത്തിന്റെ ഭിന്നഭിന്നമായ ജീവിതസംഘർഷങ്ങളുടെ ദീപ്തമുഖങ്ങൾ ഇതിലെ ഓരോ കഥയും അനാവരണം ചെയ്തിരിക്കുന്നു. അതുവഴി നമ്മുടെ അവബോധമുള്ള സൗന്ദര്യത്തിന്റെ തെളിനീരിലിട്ടുലച്ച്‌ ഊർജ്ജസ്വലമാക്കുകയും ചെയ്യുന്നതാണ്‌ ഈ കഥാസമാഹാരത്തിലെ ഓരോ സൃഷ്ടിയും.

നോക്കൂ... ഇന്നലെവരെക്കണ്ട അപരിചിത മുഖങ്ങൾ തെളിയുന്നത്‌. പുതുമയില്ലാത്ത തെരുവീഥികൾ പ്രശോഭിതങ്ങളാകുന്നത്‌. എല്ലാ മുഖങ്ങളിലും ജീവിതത്തെക്കുറിച്ചുള്ള ആധിയും, അസ്വസ്ഥതയും പടരുന്നുണ്ടല്ലോ...? ഇതിനിടയിൽ നേർത്തൊരു പുഞ്ചിരി സമ്മാനിക്കുന്ന മുഖം അപൂർവ്വമാവുകയാണോ..? വല്ലപ്പോഴും ജീവിതത്തിന്റെ പൊരുളിനെക്കുറിച്ച്‌ ചിന്തിക്കുന്ന അപൂർവ്വവ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു ഇന്നലെവരെയുള്ള ഞാൻ. ഇന്നോ...? അങ്ങനെയല്ല. ഒരുപാട്‌ അർത്ഥതലങ്ങളുള്ള ഓരോ നിമിഷത്തെക്കുറിച്ച്‌ ഞാനാശിക്കുന്നു. മനസ്സ്‌ കീഴ്‌പെടുത്തുന്നു.

(കടപ്പാട്‌ഃ കഥ - കാലം)


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited