May 25 13:18:31 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വ്യാസൻ, വാല്‌മീകി
നാഗവളളി ആർ.എസ്‌.കുറുപ്പ്‌

Book Summary

വ്യാസൻ എന്ന പദത്തിന്‌ വ്യസിക്കുന്നവൻ അഥവാ പുക്കുന്നവൻ എന്നാണർത്ഥം. വേദങ്ങളെ നാലായി പകുത്തത്‌ വ്യാസനാണ്‌. ഓരോ ദ്വാപരയുഗത്തിലും ആ യുഗത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി ഈശ്വരൻ വേദങ്ങളെ പകുക്കുന്ന ജോലി നിർവഹിക്കുന്നുവെന്നാണ്‌ പുരാണം ഘോഷിക്കുന്നത്‌. ഈശ്വരൻ അതിനായി സ്വീകരിക്കുന്ന മാനുഷികഭാവത്തിനാണ്‌ വ്യാസൻ എന്നു പറയുന്നത്‌. ഓരോ ദ്വാപരയുഗത്തിലും വേദത്തെ നാലായി പകുത്ത്‌ ഇരുപത്തിയെട്ട്‌ വേദവ്യാസന്മാർ അവതരിച്ചുവത്രെ. ഒന്നാമത്തെ ദ്വാപരയുഗത്തിൽ സാക്ഷാൽ ബ്രഹ്‌മാവ്‌ തന്നെയായിരുന്നത്രെ വേദങ്ങളെ വേർതിരിച്ചത്‌. രണ്ടാമത്തെ ദ്വാപരയുഗത്തിലെ വേദവ്യാസൻ പ്രജാപതിയായിരുന്നു. മൂന്നാമത്തേതിൽ ശുക്രാചാര്യൻ. നാലാമത്തേതിൽ ബൃഹസ്പതി. അഞ്ചാമത്തേതിൽ സൂര്യനും ആറാമത്തേതിൽ ധർമ്മരാജാവും ഏഴാമത്തേതിൽ ഇന്ദ്രനും എട്ടാമത്തേതിൽ വസിഷ്‌ഠനും ഒമ്പതാമത്തേതിൽ സാരസ്വതനും പത്താമത്തേതിൽ ത്രിധാമാവും; പതിനൊന്നിൽ ത്രിശിഖൻ, പന്ത്രണ്ടാമത്തേതിൽ ഭരദ്വാജൻ, പതിമൂന്നിൽ അംബരീഷൻ, പതിന്നാലിൽ വർണ്ണി, പതിനഞ്ചിൽ ത്രയ്യാരുണൻ, പതിനാറിൽ ധനഞ്ജയൻ, പതിനേഴിൽ ക്രതുഞ്ജയൻ അങ്ങനെ ഇരുപത്തിയെട്ടാമത്തെ വേദവ്യാസനാണ്‌ കൃഷ്ണദ്വൈപായനനെന്ന്‌ പുരാണങ്ങൾ പ്രഖ്യാപിക്കുന്നു. ഇരുപത്തിയെട്ടാമത്തെ വേദവ്യാസനായ കൃഷ്ണദ്വൈപായനനാണ്‌ മഹാഭാരതത്തിന്റെ കർത്താവെന്ന്‌ കരുതപ്പെടുന്നു.

ആരാണീ വാൽമീകി? ഈ ചോദ്യത്തിനുത്തരം ഐതിഹ്യത്തിലല്ലാതെ കണ്ടെത്താനൊക്കില്ല. ഭാരതമൊട്ടുക്ക്‌ പ്രചാരത്തിലുള്ള ഒരൈതിഹ്യമാണത്‌. അതനുസരിച്ച്‌ വാൽമീകി ഒരു കൊള്ളക്കാരനായിരുന്നു. കാട്ടിലൂടെ വില്ലുമേന്തി വേട്ടയാടുന്നതിനും വഴിയാത്രക്കാരുടെ പണവും പണ്ടവും പിടിച്ചുപറിക്കുന്നതിനുമായി നടക്കുന്ന ഒരു വനവേടൻ.


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited