Oct 19 07:35:56 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചങ്ങമ്പുഴക്കവിതകൾ
ചങ്ങമ്പുഴ കൃഷ്‌ണപിളള

Book Summary

ചങ്ങമ്പുഴക്കവിതകൾ - 2 വാല്യങ്ങൾ

മലയാളിമനസ്സിൽ കാല്‌പനികതയുടെ പൂക്കാലം സൃഷ്‌ടിച്ച കാവ്യഗന്ധർവ്വന്റെ ലഭ്യമായ എല്ലാ കവിതകളും സമാഹരിക്കപ്പെടുന്ന അപൂർവ്വസുന്ദരമായ കാവ്യപുസ്‌തകങ്ങൾ.

കവിതകൾ, അവതാരികകൾ, പഠനങ്ങൾ, കുറിപ്പുകൾ, അനുബന്ധങ്ങൾ, ഡെമി 1&8 സൈസ്‌, 2000ത്തോളം പേജുകൾ, കാലിക്കോ ബൈന്റിങ്ങ്‌

മുഖവില ഃ 800 രൂപ

അമൃതഗാനം ചൊരിഞ്ഞൊരാ നാവ്‌

ചങ്ങമ്പുഴയുടെ കവിത ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു; ‘സാഹിത്യചരിത്രത്തിന്റെ മാത്രമല്ല, നമ്മുടെ സാംസ്‌കാരികചരിത്രത്തിന്റെ ഭാഗം. അന്നു ജീവിച്ചിരുന്ന അസംഖ്യം കവികളുടെയിടയിൽ, യൗവനസഹജമായ കാമക്രോധമോഹങ്ങളെയെല്ലാം സ്വാംശീകരിച്ച്‌ ആജന്മസിദ്ധമായ കവനകലാസൗഭഗത്തോടെ ആവിഷ്‌കരിച്ച ഏകകവി എന്നു പറയാം. ആധുനികമലയാളത്തിൽ ഇത്രയേറെ അനുകർത്താക്കളെ ആകർഷിച്ച മറ്റൊരു കവിയില്ല. ചങ്ങമ്പുഴയുടെ തൊട്ടുമുമ്പത്തെ കാലഘട്ടത്തിൽ വളളത്തോളിന്റെ പിടിയിൽപെടാതെ കഴിയുവാനായിരുന്നു വലിയ പണിപ്പാട്‌. വളളത്തോൾക്കവിതയുടെ ലഹരി ഒതുങ്ങുന്നതിനുമുമ്പുതന്നെ പ്രത്യക്ഷപ്പെട്ട ജി.ശങ്കരക്കുറുപ്പിന്റെ കവിതയാകട്ടെ, ഉയർന്ന ബുദ്ധിജീവികളുടെയും ചിന്താശീലരുടെയും മനസ്സിനെയാണ്‌ ഏറെയും അപഹരിച്ചത്‌. അപ്പോഴാണ്‌ ചങ്ങമ്പുഴയുടെ വരവ്‌-സുഗന്ധിയായ ഒരു വസന്തമന്ദാനിലൻ പോലെ. ആ സംഗീതസ്യന്ദനത്തിലേറി ആസ്വാദകർ മതിമോഹകങ്ങളായ സ്വപ്‌നലോകങ്ങളിൽ സഞ്ചരിച്ചു. അർത്ഥത്തെപ്പറ്റി അധികമൊന്നും ആലോചിച്ചില്ല. ആലോചിക്കാതെതന്നെ ഊറിയൂറി ഉളളിലുറഞ്ഞുകൂടുന്ന സാന്ദ്രഘനമായ ഒരനുഭൂതി-അതായിരുന്നു ചങ്ങമ്പുഴക്കവിതയുടെ ലഹരി. ആ ആനന്ദലഹരിയുടെ മാന്ദ്യാവസ്ഥയിൽനിന്ന്‌-ഹാങ്ങോവറിൽനിന്ന്‌ എന്നുതന്നെ പറയട്ടെ-ഉണർന്നെണീക്കാൻ ആസ്വാദകർക്കു പലപ്പോഴും നന്നേ ക്ലേശിക്കേണ്ടിവന്നു.

ചങ്ങമ്പുഴക്കാലത്ത്‌ വേറെയും പ്രശസ്‌തകവികളുണ്ടായിരുന്നുവെങ്കിലും ചങ്ങമ്പുഴയുടെ സ്ഥാനം സവിശേഷമായിരുന്നു. വളളത്തോളിന്റെ ഭാഷയിൽ പറഞ്ഞാൽ ചങ്ങമ്പുഴ, ’ഗാനയന്ത്രങ്ങളിൽ വീണാപ്രകാണ്ഡം‘ പോലെയും ’സൂനങ്ങളിൽ പനിനീർപ്പൂവു‘പോലെയും ആയിരുന്നു.

-എസ്‌.ഗുപ്‌തൻനായർ


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited