Jul 16 02:24:47 2019 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചോര ചിന്തിയ ദ്വീപ്‌
എം.പി. സദാശിവൻ അനിതാ പ്രതാപ്‌

Book Summary

ശ്രീലങ്കയിലെയും അഫ്‌ഘാനിസ്ഥാനിലെയും മറ്റ്‌ ദക്ഷിണേഷ്യൻ സംഘർഷമേഖലകളിലെയും മുൻനിരകളിൽനിന്നുളള റിപ്പോർട്ടുകൾ.

ഇന്ത്യയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകരിൽ ഒരാളായ അനിതാ പ്രതാപിന്റെ അനുഭവങ്ങളുടെയും ഉൾക്കാഴ്‌ചകളുടെയും സ്വേദനമാണ്‌ ഐലൻഡ്‌ ഒഫ്‌ ബ്ലഡ്‌. എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യൻ മാധ്യമങ്ങൾ കടന്നുചെല്ലാൻ മടിച്ചുനിന്നിരുന്ന ശ്രീലങ്ക, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ അപകടമേഖലകളിൽ പ്രതിസന്ധികളെ അതിജീവിച്ച്‌ അനിതാപ്രതാപ്‌ കടന്നുചെന്നു. യുദ്ധമുഖങ്ങളിൽനിന്ന്‌ റിപ്പോർട്ട്‌ ചെയ്‌തു. യുദ്ധം, വംശീയകലാപം, ഭൂചലനം, ചുഴലിക്കാറ്റ്‌, വരൾച്ച ഒരു നല്ല റിപ്പോർട്ടിനുളള സാധ്യത എവിടെയുണ്ടോ അവിടെ അനിതാപ്രതാപുമുണ്ടായിരുന്നു. എൽ.ടി.ടി.ഇ. തലവൻ പ്രഭാകരനുമായുളള അവരുടെ അഭിമുഖം ലോകശ്രദ്ധ പിടിച്ചുപറ്റി. താലിബാൻ പട്ടാളത്തെ വിദഗ്‌ദ്ധമായി കബളിപ്പിച്ച്‌ അവർ കണ്ടെത്തിയത്‌ മതഭ്രാന്തൻമാരുടെ ഭരണത്തിൻകീഴിൽ ജീവിക്കുന്ന അഫ്‌ഗാൻ വനിതകളെക്കുറിച്ചുളള ഭയാനകമായ യാഥാർത്ഥ്യങ്ങളായിരുന്നു. വംശീയവും ചരിത്രപരവുമായ മുൻവിധിയുടെ പരിണതഫലങ്ങളും മതപരവും ലിംഗപരവുമായ വിവേചനവും പകയും വെറുപ്പും എല്ലാം സത്യസന്ധമായി അവർ റിപ്പോർട്ട്‌ ചെയ്‌തു.

അമേരിക്കയ്‌ക്കുമേലുളള ആക്രമണത്തിനുശേഷം തീവ്രവാദത്തിന്റെ മനഃശാസ്‌ത്രത്തെക്കുറിച്ച്‌ പുതിയ താത്‌പര്യം ഉടലെടുത്തിരിക്കുന്ന ഈ സന്ദർഭത്തിൽ ഈ പുസ്‌തകത്തിന്റെ പ്രസക്തി വർദ്ധിക്കുന്നു.

വിവർത്തനംഃ എം.പി. സദാശിവൻ


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited