Sep 19 05:50:54 2018 IST

 

If you have already read this book, please rate it.
  Unrated
  
  
  
  
  


Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുറിയേടത്തു താത്രി
നന്ദൻ

Book Summary

പുരുഷകേന്ദ്രിതമായ പ്രഭുത്വം അതിന്റെ എല്ലാവിധ പ്രതിലോമ സ്വഭാവത്തോടുംകൂടി ആധിപത്യമുറപ്പിച്ചിരുന്ന ഒരു സമുദായത്തിൽ നിരാലംബയായ ഒരു സ്‌ത്രീ സ്വന്തം ശരീരം ആയുധമാക്കിക്കൊണ്ടു നടത്തിയ ഒരു കലാപത്തിന്റെ ചരിത്രകഥയാണിത്‌. പതിന്നാലു നൂറ്റാണ്ടോളം പിറകിലേക്കു നീണ്ടുകിടക്കുന്ന അതിസങ്കീർണമായ ഒരാധിപത്യവ്യവസ്ഥയെയാണ്‌ താത്രിക്കുട്ടി ഒറ്റയ്‌ക്കു നേരിട്ടത്‌. ചന്ദ്രോത്സവത്തിന്റെ പേരിൽ വേശ്യാരാധനയും കാമപൂജയും നടത്തുകയും സ്വന്തം സ്‌ത്രീകൾ അബദ്ധത്തിലെങ്ങാനും പരപുരുഷനെ കണ്ടുപോയാൽപോലും അവരെ പടിയടച്ചു പിണ്‌ഡം വയ്‌ക്കുകയും ചെയ്‌തുപോന്ന സവർണ്ണ പുരുഷന്റെ കപട സദാചാര നിയമവ്യവസ്ഥയോടായിരുന്നു അവളുടെ കലാപം. പ്രാക്തനമായ ആ നിയമശൃംഖലയ്‌ക്കുളളിൽക്കടന്ന്‌ അതിന്റെതന്നെ അധികാരികളെ കുറ്റവാളികളാക്കാനും താത്രിക്കു കഴിഞ്ഞു. അങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ മലയാള മനസ്സിന്റെ കലാപത്തിലും കലയിലും കാമത്തിലും കത്തിനില്‌ക്കുന്ന കാമനയായിത്തീർന്നു കുറിയേടത്തു താത്രി. പറഞ്ഞും കേട്ടും വിസ്‌തരിച്ചും കാലത്തോളം വലുതായിപ്പോയ പെണ്ണിതിഹാസം.

അവതാരികഃ ആലങ്കോട്‌ ലീലാകൃഷ്‌ണൻ


 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited